ശാസ്താംകോട്ട:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട് തെക്ക് പഞ്ചായത്തിലെ കുമരഞ്ചിറ വാർഡിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.ഓഫീസിന്റെ
ഉദ്ഘാടനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശൂരനാട് രാജശേഖരൻ നിർവഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.കൃഷ്ണൻകുട്ടി നായർ,കാരക്കാട്ട് അനിൽ,ഉല്ലാസ് കോവൂർ,പി.നൂറുദ്ദീൻ കുട്ടി,രവി മൈനാഗപ്പള്ളി,മക്കാ വഹാബ്,കെ.സുകുമാരൻ നായർ,എസ്.വേണുഗോപാൽ, ഖുറേഷി,സുഹൈൽ അൻസാരി,സരസ്വതിഅമ്മ,നജീം, സ്ഥാനാർഥി അജ്മൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
കുമരഞ്ചിറയിൽ യുഡിഎഫ്ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രമാണ് ബജറ്റിലുള്ളത്; കേരളം എന്നൊരു വാക്ക് പോലുമില്ല: സതീശൻ
തിരുവനന്തപുരം:
രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിർത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സർക്കാർ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദേശീയ കാഴ്ചപ്പാടല്ല, സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളത്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോൾ കേരളം എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഇന്ത്യ എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബി.ജെ.പിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേർതിരിവ് ബജറ്റ് പ്രസംഗത്തിൽ ഉണ്ടായത് നിർഭാഗ്യകരമാണ്.
നികുതിദായകർക്ക് ഇളവുകൾ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമിൽ പേരിനു മാത്രമുള്ള ഇളവുകളാണ് നൽകിയത്. ഭവന വായ്പയുള്ള ആദായ നികുതിദായകർക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാർഷിക കടം എഴുതിത്തള്ളണമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ല. കോൺഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാൾക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതിൽ നിന്നും കടമെടുത്തത്.
കാർഷിക, തൊഴിൽ, തീരദേശ മേഖലകൾ ഉൾപ്പെടെ കേരളത്തെ പൂർണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജിൽ കേരളത്തിന്റെ പേരേയില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വർധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തിൽ നിന്നും ബി.ജെ.പി എം.പിയെ വിജയിപ്പിച്ചാൽ സംസ്ഥാനത്തെ കൂടുതൽ പരിഗണിക്കുമെന്ന പ്രചാരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നുവെന്നും സതീശൻ പറഞ്ഞു.
ബജറ്റിൽ കേരളത്തിനോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
ന്യൂഡെല്‍ഹി. ബജറ്റിൽ കേരളത്തിനോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസും ഒന്നും ഇല്ലേ എന്നായിരുന്നു മറുചോദ്യം.പിന്നെ എങ്ങനെ അവഗണനയാകും.
എയിംസ് വരും, വന്നിരിക്കും അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ ചോദ്യം. ‘കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ പ്രധാനമെന്ന് മറുചോദ്യം’
150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിൽ അത്രയാണോ വേണ്ടതെന്നും സുരേഷ് ഗോപി
കേന്ദ്ര ബജറ്റ് ,ശ്രദ്ധേയ നിര്‍ദ്ദേശങ്ങള്‍ ഇവ
ന്യൂഡെല്‍ഹി . പശ്ചാത്തല, അടിസ്ഥാനസൌകര്യ, തൊഴിൽ, നിക്ഷേപ, കാർഷിക മേഖലകളിൽ ശ്രദ്ധേയ നിർദ്ദേശങ്ങളുമായ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്‌തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കും. മുദ്ര ലോൺ പരിധി നിലവിലുള്ള 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. മുൻനിര കമ്പനികളിൽ യുവാക്കൾക്കായി ഇൻ്റേൺഷിപ്പ് പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
എഴാം ബജറ്റ് പ്രസംഗവും നിർമ്മലാ സീതാരാമൻ വായിച്ച് തുടങ്ങിയത് നേട്ടങ്ങൾ അക്കമിട്ടാണ്. യുവാക്കള്‍, കര്‍ഷകര്‍, പാവങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും എന്ന് ധനമന്ത്രി അവകാശപ്പെട്ടു.
യുവാക്കള്‍ക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി,
1.48 ലക്ഷം കോടി രൂപ വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴില്‍ നൈപുണ്യത്തിനും.
കൃഷിക്ക് 1.52 ലക്ഷം കോടി രൂപ
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടും,
തദ്ദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് 10 ലക്ഷം രൂപ വരെ വായ്പ മൂന്ന് ശതമാനം പലിശ ഇളവിൽ ലഭ്യമാക്കും.
സ്വര്‍ണം വെള്ളി ഇവയുടെ ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചു.
1000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
ആദ്യമായി സ്വകാര്യമേഖലയിൽ ജോലിക്ക് കയറുന്ന എല്ലാവര്‍ക്കും ഇ.പി.എഫ്.ഒ അംഗമാകുമ്പോൾ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്കും.
തൊഴിലുടമകള്‍ക്ക് 4 വര്‍ഷത്തെ പി.എഫ് സഹായപദ്ധതി
പിഎം ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 3 കോടി വീടുകള്‍ കൂടി നിര്‍മിക്കും
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മൂന്ന് ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി.
മുദ്ര ലോണിലെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
സ്വകാര്യ മേഖലയിലെ 500 പ്രധാന കമ്പനികളില്‍ ഇന്റണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് 5,000 രൂപ പ്രതിമാസം ലഭിക്കും.
30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 നഗരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി. അടിസ്ഥാന സൗകര്യമേഖലയില്‍ 11,11,111 കോടി രൂപ വിനിയോഗിയ്ക്കും.
ഹിമാചല്‍ പ്രദേശ്, അസം, ഉത്തരഖണ്ഡ്, സിക്കിം എന്നിവയ്ക്കായി വെള്ളപ്പൊക്ക നിവാരണ പദ്ധതിക്കായി അധിക സഹായം.
അര്‍ബുദ ചികിത്സകള്‍ക്കുള്ള മൂന്ന് മരുന്നുകള്‍ കൂടി കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്‌തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കും. അറ്റ നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ജിഡിപിയുടെ 4.9 ശതമാനവും ആയി ശതമാനവും ആയിരിയ്ക്കും.
കസേര ഉറപ്പിച്ച് നിർത്താനുള്ള ബജറ്റെന്ന് രാഹുൽ ഗാന്ധി; സഖ്യകക്ഷികൾക്കുള്ള കൈക്കൂലിയെന്ന് തൃണമൂൽ
ന്യൂ ഡെൽഹി .
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്
സാധാരണ ഇന്ത്യക്കാർക്ക് ആശ്വാസമില്ലാത്ത ബജറ്റാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൃണമൂൽ കോൺഗ്രസും ബജറ്റിനെതിരെ രൂക്ഷ വിമർശനമുയർത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റ്. സർക്കാരിന് തകർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു
ക്ഷേത്രത്തിലെ വിളക്ക് മോഷണം; ദമ്പതികള്‍ പിടിയില്‍
കൊല്ലം: ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം, പെരുമതുറ, വലിയവിളകം വീട്ടില്‍ സലീം (48), ഇയാളുടെ ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
ജനുവരി മാസത്തില്‍ കരിങ്കുളത്തെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ഏഴ് വിളക്കുകള്‍ ഇരുവരും ചേര്‍ന്ന് മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. വിളക്കുകള്‍ മോഷണം പോയത്് മനസിലാക്കിയ ക്ഷേത്രത്തിലെ സെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരുനവനന്തപുരത്ത് നിന്നും പിടികൂടുകയുമായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുധീര്‍, എഎസ്‌ഐ ജിജു, സിപിഒ മാരായ
സാജ്, ശാന്തിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
25 വിരലുകളുമായി നവജാത ശിശു
കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ ജനിച്ച കുഞ്ഞിന് 13 കൈവിരലുകളും പന്ത്രണ്ട് കാല്‍ വിരലുകളും. കുഞ്ഞിന്റെ വലതുകൈയില്‍ ആറുവിരലുകളും ഇടത്തേ കൈയില്‍ ഏഴുവിരലുകളുമാണ് ഉള്ളത്. ഇരുകാലുകളിലമായി ആറ് വീതം വിരലുകളാണ് ഉള്ളത്. 35കാരിയായ ഭാരതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തില്‍ ഒരു കുഞ്ഞ് പിറന്നതെന്നാണ് വീട്ടുകാര്‍ പറയന്നത്. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ പിതാവ് ഗുരപ്പ കോണൂര്‍ സന്തോഷം പ്രകടിപ്പിച്ചു. ശിശുക്കളില്‍ അധിക വിരലുകളും കാല്‍വിരലുകളും ഉണ്ടാകുന്ന അപൂര്‍വ ജനിതക വൈകല്യമായ പോളിഡാക്റ്റിലി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
നീറ്റ് പരീക്ഷയില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി
നീറ്റ് പരീക്ഷയില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്.
നീറ്റ് യുജിയില്‍ പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. അഡ്മിഷനടക്കമുള്ള പ്രക്രിയകളും താറുമാറാകും. അതിനാല്‍ നിലവിലെ പരീക്ഷ പൂര്‍ണമായി റദ്ദാക്കുന്നത് നീതീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ പ്രതീക്ഷയില്‍ കേരളം
കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിന്റെ നാലാം മത്സരത്തില്‍ കേരളാ വനിതകള്‍ തെലുങ്കാനയെ പരാജയപ്പെടുത്തി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തെലുങ്കാനയെ തോല്‍പ്പിച്ചത്. കേരള പുരുഷ ടീം തോല്‍വി അറിയാതെ മുന്നേറുകയാണ്. നാലാം മത്സരത്തില്‍ കേരളം ആന്ധാപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് ഫൈനല്‍ യോഗ്യതയ്ക്ക് അരികെയെത്തി. കേരളത്തിനായി ലക്റ ആദിത്യയും ബഹല സൂരജും ഇരട്ടഗോള്‍ നേടി. ലക്റ ആദിത്യയാണ് മത്സരത്തിലെ താരം.
നാല് മത്സരങ്ങളില്‍ നിന്നായി കേരളത്തിന് 12 പോയിന്റാണ് ഉള്ളത്. വ്യാഴാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ കേരളം തെലുങ്കാനയെ നേരിടും. പുരുഷ ടീമിന് യോഗ്യത നേടാന്‍ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുമായി കേരളത്തിന്റെ ബഹല സൂരജാണ് ടോപ് സ്‌കോറര്‍. പുതുച്ചേരിയുടെ നിതീശ്വരനും ഒമ്പത് ഗോളാണ്.
കേരളാ വനിതകള്‍ വിജയത്തോടെ ഒമ്പത് പോയിന്റുമായി ഗ്രൂപ്പില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാടിനും ഒമ്പത് പോയിന്റാണ്. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം രണ്ടാമത് എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ആന്ധാപ്രദേശ് ആണ് ഗ്രൂപ്പില്‍ ഒന്നാമത്.
കേരളത്തിന് വേണ്ടി പരമേശ്വരി പിനത്തോള്ളയും അഭയ ജോതിയും ഇരട്ട ഗോള്‍ നേടി. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോള്‍ നേടിയ പരമേശ്വരി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത് എത്തി. തമിഴ്നാടിന്റെ ജോവിനയും ആന്ധ്രാപ്രദേശിന്റെ മധുരിമ ഭായിയും എട്ട് ഗോള്‍ വീതം നേടിയിട്ടുണ്ട്. പരമേശ്വരിയാണ് മത്സരത്തിലെ താരം. വ്യാഴാഴ്ച നടക്കുന്ന അവസാന നിര്‍ണായക മത്സരത്തില്‍ കേരളം ഗ്രൂപ്പിലെ കരുത്തരായ ആന്ധ്രാപ്രദേശിനെ നേരിടും. ഫൈനലിലേക്ക് യോഗ്യത നേടാന്‍ കേരള വനിതകള്‍ക്ക് വിജയം അനിവാര്യമാണ്.
വനിതകളുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയ്ക്ക് വിജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പതുച്ചേരിയെയാണ് കര്‍ണാടക തോല്‍പ്പിച്ചത്. കര്‍ണാടകയ്ക്ക് വേണ്ടി പെര്‍ലിന്‍ പൊന്നമ്മ നാല് ഗോള്‍ നേടി. പെര്‍ലിനാണ് മത്സരത്തിലെ താരം. ഗ്രൂപ്പിലെ ശക്തര്‍ തമ്മിലുള്ള മറ്റൊരു മത്സരത്തില്‍ തമിഴ്നാടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ആന്ധ്രാ പ്രദേശ്. ടൂര്‍ണമെന്റില്‍ ആദ്യമായി ആണ് ആന്ധ്രാ പ്രദേശ് വനിതാ ടീം ഗോള്‍ വഴങ്ങുന്നത്. ആന്ധ്രാപ്രദേശിന് വേണ്ടി മധുരിമ ഭായ് ഇരട്ടഗോള്‍ നേടി. കനിമൊഴിയുടെ വകയായിരുന്നു തമിഴ്നാടിന്റെ ആശ്വാസ ഗോള്‍. ആന്ധ്രാ പ്രദേശിന്റെ മധുരിമ ഭായിയാണ് മത്സരത്തിലെ താരം.
പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പുതുച്ചേരി തെലുങ്കാനയെ തോല്‍പ്പിച്ചു. പുതുച്ചേരിക്ക് വേണ്ടി നിതീശ്വരന്‍ ഹാട്രിക്ക് നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച കലൈമുധനാണ് മത്സരത്തിലെ താരം. മറ്റൊരു മത്സരത്തില്‍ കര്‍ണാടകയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തമിഴ്നാട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് തമിഴ്നാട് അഞ്ച് ഗോള്‍ നേടിയത്. തമിഴ്നാടിനായി രഞ്ജിത്ത് ഹാട്രിക്ക് ഗോള്‍ നേടി. തമിഴ്നാട് ക്യാപ്റ്റന്‍ ബാലസുന്ദറാണ് മത്സരത്തിലെ താരം.





































