മഞ്ചേരി: വയനാട്ടിലെക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനവും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചു. മന്ത്രിയേയും പരിക്കേറ്റവരേയും മഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 7.30തോടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
വയനാട് മരണം 147ആയി,91പേര്‍ കാണാമറയത്ത്
കല്‍പ്പറ്റ.വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 147ആയി. മേപ്പാടി സിഎച്ച്സിയിൽ 77 മൃതദേഹങ്ങൾ എത്തി. അതില്‍ 67 പേരെ തിരിച്ചറിഞ്ഞു, ശരീരഭാഗങ്ങൾ – 4. 191 പേര്‍ ചികില്‍സയിലുണ്ട്.
നിലമ്പൂരിൽ 54 മൃതദേഹം ,വിംസിൽ 11 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1.മേപ്പാടി കമ്മൂണിറ്റി ഹാളിൽ ആകെ എത്തിച്ചത് 94 മൃതദേഹങ്ങൾ
52 എണ്ണം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇനിയും തിരിച്ചറിയാൻ ഉള്ളത് 11 മൃതദേഹങ്ങൾ.ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന 54 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങളും മൃതദേഹവശിഷ്ടങ്ങളും ആണ് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. രണ്ടു മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്
അതിനിടെ രണ്ടാംദിന രക്ഷാപ്രവര്‍ത്തനം തുടങ്ങി. 4 സംഘമായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. 85അടി നീളമുള്ള താല്‍ക്കാലിക പാലം വൈകാതെ നിര്‍മ്മിക്കും. ചെറിയ മണ്ണുമാന്തിവരെ കടത്തിവിടാനാകും.സൈന്യവും എന്‍ഡിആര്‍എഫും ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാതെ നാട്ടുകാരെ തടയുന്നു. വയനാട്ടുകാരും തദ്ദേശീയര്‍ക്കും തിരിച്ചറിയല്‍കാര്‍ഡു മുഖേനയാണ് പ്രവേശനം.
ഇന്ന് ശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനക്കും. ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ് ഇന്ന് അവധി.സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ്.അടുത്ത നാല് ദിവസം കൂടി മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാട്ട് പാടി എം എൽ എ, തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ആരവം
തേവലക്കര : തേവലക്കര ഗേൾസ് ഹൈസ്കൂളിൽ ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുന്ന ആരവം പദ്ധതിക്ക് തുടക്കമായി. കോവൂർ കുഞ്ഞുമോൻ എം എൽ എ നാടൻപാട്ട് പാടി പദ്ധതി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് എ സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർ തുളസീധരൻ പിള്ള, പി റ്റി എ അംഗം എം റഹിം, സീനിയർ അസിസ്റ്റന്റ് എസ് രാജലക്ഷ്മി, കലാധ്യാപകൻ ജയപ്രകാശ് സ്കൂൾ ലീഡർ പൂജ സജു, എന്നിവർ സംസാരിച്ചു. അധ്യാപകരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദീൻ സ്വാഗതവും സ്റ്റുഡന്റ്‌സ് കൺവീനർ എൽ ശാന്തിദേവി നന്ദിയും പറഞ്ഞു.
.
11ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,പാലക്കാട്,മലപ്പുറം,തൃശൂര്‍,കോഴിക്കോട്,എറണാകുളം,ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകള്‍ക്കാണ് അവധി.
കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും




































