25.8 C
Kollam
Thursday 18th December, 2025 | 11:08:47 AM
Home Blog Page 2352

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം. മെഡിക്കൽ കോളജിൽ നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് യുവാക്കൾ ചികിത്സയിൽ. കഴിഞ്ഞ മാസം മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

മലബാർ മേഖലകളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരമാണ് തലസ്ഥാനത്തും കണ്ടെത്തിയത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. നെല്ലിമൂട് സ്വദേശി അഖിലാണ് കഴിഞ്ഞമാസം 23ന് മരിച്ചത്. ഇയാളുടെ സഹോദരനായ 23കാരനും സുഹൃത്തായ 22കാരനുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവപരിശോധനയിൽ ഇവരുടെ തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. നെല്ലിമൂടിന് സമീപം വെൺപകലിലെ ഒരു കുളത്തിൽ മൂവരും കുളിച്ചതായി വ്യക്തമായി. ഇതോടെ ആരോഗ്യവകുപ്പ് ഈ കുളം സീൽ ചെയ്തു. ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇരുവരുടെയും രോഗം നേരത്തെ കണ്ടെത്താനായത് നേട്ടമായെന്നാണ് വിവരം. 97ശതമാനം മരണനിരക്കുള്ള രോഗത്തെ പ്രാരംഭഘട്ടത്തിൽ മരുന്ന് നൽകി അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ചാലിയാറില്‍ ഇന്ന്ത്തെ തിരച്ചില്‍ നിഷ്ഫലം

മലപ്പുറം . ചാലിയാറിലെ ഇന്നത്തെ തിരച്ചിലും പൂർത്തിയായി.ഏഴാം ദിനമായ ഇന്ന് പുഴയിൽ നിന്നോ കരയിൽ നിന്നോ ഒന്നും കണ്ടെത്താനായില്ല.ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ മുന്നൂറോളം പേർ ആണ് ഇന്ന് തിരച്ചിൽ നടത്തിയത്.

എടവണ്ണ ,മമ്പാട് ,വാഴക്കാട് തുടങിയ ചാലിയാറിന്റെ തീരങ്ങളിൽ ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തി.ചാലിയാർ കടന്നു പോകുന്ന പോത്തുകൽ പഞ്ചായത്തിലെ 7 വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.എന്നാൽ മൃതദേഹമോ ശരീര ഭാഗങ്ങളോ ഇന്ന് കണ്ടെത്താനായില്ല
.കഴിഞ്ഞ ദിവസം വനത്തിൽ വൻ തിരച്ചിൽ നടന്നതിനാൽ ഇന്ന് വനം കേന്ദ്രീകരിച്ചു കാര്യമായ തിരച്ചിൽ ഉണ്ടായില്ല.വനത്തിൽ ഗ്യാസ് സിലിണ്ടറുകൾ അടിഞ്ഞു കൂടിയതായി ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐപിഎസ് പറഞ്ഞു

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ എത്തിയ 18 ശരീര ഭാഗങ്ങളും രണ്ട് മൃതദേഹങ്ങളും ഇന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി.ഇതോടെ ചാലിയാറിൽ നിന്ന് നിലമ്പൂരിൽ എത്തിച്ച ശരീര ഭാഗങ്ങൾ ഉൾപ്പടെ 233 മൃതദേഹങ്ങളും വയനാട്ടിൽ എത്തിച്ചു.നാളെ പ്രാദേശിക അടിസ്ഥാനത്തിൽ ആയിരിക്കും തിരച്ചിൽ ഉണ്ടാവുക

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

തിരുവനന്തപുരം. റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.ഉരുള്‍ പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു.

അദ്ധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പുനലൂര്‍: അദ്ധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. കരവാളൂര്‍ പൊയ്ക മുക്കില്‍ ഇരമത്ത് പുത്തന്‍ വീട്ടില്‍ സന്തോഷ് (51) ആണ് മരണപ്പെട്ടത്. ഏരൂര്‍ ഗവ.സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് വെളുപ്പിനെ നാല് മണിയോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ചായ കുടിച്ചു കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌ക്കാരം നടന്നു. ഭാര്യ: പ്രിയങ്ക. മക്കള്‍: മിഥുന്‍ പി.സന്തോഷ്, മേഘ പി.സന്തോഷ്.

ഇംഗ്ലണ്ടിന്റെ മുൻ ബാറ്റർ ​ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലണ്ടിന്റെ മുന്‍ മധ്യനിര ബാറ്ററും പരിശീലകനുമായ ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ തിങ്കളാഴ്ചയാണ് വാര്‍ത്ത പങ്കുവച്ചത്. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇതോടെ ചുമതല ഏറ്റെടുക്കാനായില്ല.
1993 മുതല്‍ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലകനാകും മുന്‍പ് സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരോടൊപ്പം ന്യൂ സൗത്ത് വെയില്‍സില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ ബൗളറുമായിരുന്ന താരം 189 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരുന്നു. സറേ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന അദ്ദേഹം 2005-ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013-ല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിലും തോര്‍പ്പ് താത്കാലിക പരിശീലകനായി. സീരിസ് ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയിരുന്നു.

സിഒപിഡി രോഗികൾ മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

ബാക്ടീരിയ, ഫംഗസ്, വൈറൽ അണുബാധകളുടെ വർദ്ധനവ് കാരണം സിഒപിഡി രോഗികൾക്കും ആരോഗ്യമുള്ള വ്യക്തികൾക്കും മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കും. കൊതുകുകൾ, വെള്ളം, വായു. ഉയർന്ന പൊടിപടലമാണ് ഈ സമയത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. മലിനമായ വായു ചിലപ്പോൾ മിക്ക ശ്വാസകോശ രോഗങ്ങൾക്കും അസുഖം മൂർച്ഛിക്കാനായി വഴിയൊരുക്കുന്ന പ്രധാന കാരണമായി മാറാറുണ്ട്.

സിഒപിഡി രോഗികൾ അവരുടെ റെസ്പിറേറ്ററി ഫിസിഷ്യൻമാർ നിർദ്ദേശിക്കുന്ന പ്രകാരം അവരുടെ മരുന്നുകൾ/ഇൻഹേലറുകൾ എന്നിവ നിത്യേന ഉപയോഗിക്കുവാൻ നിർദ്ദേശിക്കുന്നു. ഈ രോഗങ്ങൾ ഉള്ള രോഗികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

വീട് നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക.

വാക്സിനേഷൻ എടുക്കുക

നിങ്ങളുടെ വീട്ടിലോ പരിസരത്തോ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്

നിങ്ങളുടെ വീടിനടുത്തുള്ള കുഴികൾ വൃത്തിയാക്കുക

കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക കൊതുകുവല ഉപയോഗിക്കുക

കഴുകാത്ത കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുക

കുടിക്കുന്നതിനുമുമ്പ് വെള്ളം തിളപ്പിക്കുക.

നിങ്ങളുടെ കൈകൾ പതിവായി കഴുകുക

അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. നിങ്ങൾക്ക് പനി, ശ്വാസതടസ്സം, കഫത്തിൽ രക്തം, അല്ലെങ്കിൽ തുടർച്ചയായ ചുമ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.

മറ്റ് മുൻകരുതലുകൾ

സിഒപിഡി രോഗികൾ നനയുന്നത് ഒഴിവാക്കുകയും വായു ശുദ്ധവും സുരക്ഷിതവുമായി നിലനിർത്താൻ വീട്ടിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയും വേണം. ഈർപ്പം ഒഴിവാക്കാൻ വീട്ടിൽ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവും ആരോഗ്യകരവുമായി നിലനിർത്താൻ നല്ലത്.

യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.
ജൂണ്‍ 15-നായിരുന്നു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 2201 ആണ് ഫിനിക്‌സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മണ്ണഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് നെട്ടയം മുളക്കിന്‍തറവിളയില്‍ അരവിന്ദ്, (26), ഉള്ളൂര്‍ ശ്രീകാര്യം സജിഭവനത്തില്‍ ജിത്തു (27), അടൂര്‍ ചങ്കൂര്‍ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവില്‍ ചന്ദ്രലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ അരവിന്ദ് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയാണ് പീഡത്തിന് ഇരയായത്. ഇക്കഴിഞ്ഞ 29നാണ് സംഭവം. അരവിന്ദ് ആലപ്പുഴയിലെത്തി പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടു പോവുക ആയിരുന്നു. അടൂരിലുള്ള ചന്ദ്രലാലിന്റെ വീട്ടിലേക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടേയ്ക്ക് ജിത്തുവും എത്തി. ശേഷം മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. വാഹനമെത്താത്ത മലമുകളിലാണ് ചന്ദ്രലാലിന്റെ വീട്. പൊലീസിനെക്കണ്ട് ആക്രമണത്തിനുശ്രമിച്ച സംഘത്തെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ചന്ദ്രലാലിന്റെ സഹോദരനും വിവിധ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവില്‍ വേറെ കേസുണ്ട്. അരവിന്ദും ജിത്തുവും കൊലപാതകക്കേസിലടക്കം പ്രതികളാണ്. മൂന്നു പ്രതികളും ലഹരിവില്‍പ്പനയടക്കം കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ 30-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫോണ്‍വിളികള്‍ പരിശോധിച്ച പൊലീസിനു പ്രതികളെപ്പറ്റി സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ച ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആര്‍. ബിജു, എസ്.ഐ. മാരായ ജോമോന്‍, രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാംകുമാര്‍, അനീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആശമോള്‍, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

പുനെ∙: വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്.

വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ജൂലൈ 29നാണു സംഭവം. സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്.

64 കാരനാണു ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. അഞ്ച് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറിൽ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വർണം വിൽക്കാനും ശ്രമം നടത്തിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

കലാപം രൂക്ഷം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭരണവിരുദ്ധ കലാപത്തില്‍ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്.