27.6 C
Kollam
Wednesday 17th December, 2025 | 10:14:53 PM
Home Blog Page 2351

സിഒപിഡി രോഗികൾ മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

ബാക്ടീരിയ, ഫംഗസ്, വൈറൽ അണുബാധകളുടെ വർദ്ധനവ് കാരണം സിഒപിഡി രോഗികൾക്കും ആരോഗ്യമുള്ള വ്യക്തികൾക്കും മഴക്കാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കും. കൊതുകുകൾ, വെള്ളം, വായു. ഉയർന്ന പൊടിപടലമാണ് ഈ സമയത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. മലിനമായ വായു ചിലപ്പോൾ മിക്ക ശ്വാസകോശ രോഗങ്ങൾക്കും അസുഖം മൂർച്ഛിക്കാനായി വഴിയൊരുക്കുന്ന പ്രധാന കാരണമായി മാറാറുണ്ട്.

സിഒപിഡി രോഗികൾ അവരുടെ റെസ്പിറേറ്ററി ഫിസിഷ്യൻമാർ നിർദ്ദേശിക്കുന്ന പ്രകാരം അവരുടെ മരുന്നുകൾ/ഇൻഹേലറുകൾ എന്നിവ നിത്യേന ഉപയോഗിക്കുവാൻ നിർദ്ദേശിക്കുന്നു. ഈ രോഗങ്ങൾ ഉള്ള രോഗികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

വീട് നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക.

വാക്സിനേഷൻ എടുക്കുക

നിങ്ങളുടെ വീട്ടിലോ പരിസരത്തോ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്

നിങ്ങളുടെ വീടിനടുത്തുള്ള കുഴികൾ വൃത്തിയാക്കുക

കൊതുകുകടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക കൊതുകുവല ഉപയോഗിക്കുക

കഴുകാത്ത കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക

ധാരാളം വെള്ളം കുടിക്കുക

കുടിക്കുന്നതിനുമുമ്പ് വെള്ളം തിളപ്പിക്കുക.

നിങ്ങളുടെ കൈകൾ പതിവായി കഴുകുക

അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. നിങ്ങൾക്ക് പനി, ശ്വാസതടസ്സം, കഫത്തിൽ രക്തം, അല്ലെങ്കിൽ തുടർച്ചയായ ചുമ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.

മറ്റ് മുൻകരുതലുകൾ

സിഒപിഡി രോഗികൾ നനയുന്നത് ഒഴിവാക്കുകയും വായു ശുദ്ധവും സുരക്ഷിതവുമായി നിലനിർത്താൻ വീട്ടിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുകയും വേണം. ഈർപ്പം ഒഴിവാക്കാൻ വീട്ടിൽ ഡീഹ്യൂമിഡിഫയറുകൾ ഉപയോഗിക്കാം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവും ആരോഗ്യകരവുമായി നിലനിർത്താൻ നല്ലത്.

യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍: വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്‌സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.
ജൂണ്‍ 15-നായിരുന്നു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 2201 ആണ് ഫിനിക്‌സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മണ്ണഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് നെട്ടയം മുളക്കിന്‍തറവിളയില്‍ അരവിന്ദ്, (26), ഉള്ളൂര്‍ ശ്രീകാര്യം സജിഭവനത്തില്‍ ജിത്തു (27), അടൂര്‍ ചങ്കൂര്‍ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവില്‍ ചന്ദ്രലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ അരവിന്ദ് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയാണ് പീഡത്തിന് ഇരയായത്. ഇക്കഴിഞ്ഞ 29നാണ് സംഭവം. അരവിന്ദ് ആലപ്പുഴയിലെത്തി പെണ്‍കുട്ടിയെ കുട്ടിക്കൊണ്ടു പോവുക ആയിരുന്നു. അടൂരിലുള്ള ചന്ദ്രലാലിന്റെ വീട്ടിലേക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടേയ്ക്ക് ജിത്തുവും എത്തി. ശേഷം മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. വാഹനമെത്താത്ത മലമുകളിലാണ് ചന്ദ്രലാലിന്റെ വീട്. പൊലീസിനെക്കണ്ട് ആക്രമണത്തിനുശ്രമിച്ച സംഘത്തെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ചന്ദ്രലാലിന്റെ സഹോദരനും വിവിധ കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയതെന്നു പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവില്‍ വേറെ കേസുണ്ട്. അരവിന്ദും ജിത്തുവും കൊലപാതകക്കേസിലടക്കം പ്രതികളാണ്. മൂന്നു പ്രതികളും ലഹരിവില്‍പ്പനയടക്കം കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ 30-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫോണ്‍വിളികള്‍ പരിശോധിച്ച പൊലീസിനു പ്രതികളെപ്പറ്റി സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ച ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആര്‍. ബിജു, എസ്.ഐ. മാരായ ജോമോന്‍, രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാംകുമാര്‍, അനീഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആശമോള്‍, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.

വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ

പുനെ∙: വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്.

വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ജൂലൈ 29നാണു സംഭവം. സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്.

64 കാരനാണു ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മുറിയിലെത്തിയ മറ്റുള്ളവര്‍ വയോധികനെ ഭീഷണിപ്പെടുത്തിയശേഷം ശാരീരികമായി ഉപദ്രവിച്ചു. അഞ്ച് ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടു. ബലംപ്രയോഗിച്ച് കാറിൽ കയറ്റി എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടു. കൈവശമുള്ള സ്വർണം വിൽക്കാനും ശ്രമം നടത്തിയതായി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

കലാപം രൂക്ഷം; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭരണവിരുദ്ധ കലാപത്തില്‍ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്.

കലാപം രൂക്ഷം: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

ധാക്ക∙ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അവരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഷെയ്ഖ് ഹസീന രാജിവയ്ക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിനു, സാധ്യതയുണ്ടെന്നായിരുന്നു അടുത്ത അനുയായിയുടെ മറുപടി.

സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ ദിവസങ്ങൾക്കു മുന്‍പ് നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണു സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്നു മുതൽ മൂന്ന് ദിവസം ദേശീയ അവധിയും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സൗകര്യം തടയാൻ മൊബൈൽ കമ്പനികളോടും ആവശ്യപ്പെട്ടു.

‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയാണു നിസ്സഹകരണ സമരം പ്രഖ്യാപിച്ചത്. നികുതിയും വിവിധ സർക്കാർ ബില്ലുകളും അടയ്ക്കരുതെന്നു സമരക്കാർ ആഹ്വാനം ചെയ്തിരുന്നു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരെയും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശനിയാഴ്ച ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനു പിന്നാലെയാണു വിദ്യാർഥികളല്ല, ഭീകരപ്രവർത്തകരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചത്. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇതു സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി.

1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സർക്കാരിനെതിരായ പ്രക്ഷോഭമായി മാറി. ബംഗ്ലദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പടിയിറങ്ങുന്നു

മുംബൈ: അദാനി ഗ്രൂപ്പ് ചെയർമാൻ‌ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങാൻ ഗൗതം അദാനി. നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെർഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സോപ്പും എണ്ണയും ഹാൻഡ്‍വാഷും അരിയും കൽക്കരിയും വൈദ്യുതിയും വിൽക്കുന്നത് മുതൽ റോഡ് നിർമാണം, വിമാനത്താവളങ്ങളുടെ പ്രവർത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിർമാണവും നിയന്ത്രണവും വരെ നിർവഹിക്കുന്ന ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതൽ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരൺ അദാനിക്കാണ്.

ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും താക്കോൽസ്ഥാനങ്ങളിലേക്ക് എത്തിയേക്കും. അനന്തരവകാശം തുല്യമായി ഇവരിലേക്ക് കൈമാറുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജീത് അദാനി നിലവിൽ അദാനി എയർപോർട്സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീൻ എനർജിയുടെ എസ്കിക്യുട്ടീവ് ഡയറക്ടറാണ് സാഗർ അദാനി. ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്.

കൂട്ടായ തീരുമാനം തുടരും

ഗൗതം അദാനി തലപ്പത്തുനിന്ന് ഇറങ്ങിയാലും നിർണായക തീരുമാനങ്ങൾ ഗ്രൂപ്പിലെ കൂടിയാലോചനകളിലൂടെ കൈക്കൊള്ളുന്ന നിലവിലെ രീതിക്ക് മാറ്റമുണ്ടാകില്ലെന്ന് മക്കൾ നേരത്തേ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധികളുണ്ടായാൽ പരിഹരിക്കാനും പുതിയ പദ്ധതികളും നിക്ഷേപങ്ങളും ആസൂത്രണം ചെയ്യാനും ഇതേ രീതി തന്നെ തുടരും.

ബിസിനസ് രംഗത്ത് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ തലമുറമാറ്റം ഏറെ അനിവാര്യമാണെന്ന് ബ്ലൂബെർഗുമായുള്ള അഭിമുഖത്തിൽ‌ ഗൗതം അദാനി വ്യക്തമാക്കി. ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റ‍ർപ്രൈസസ് ഇക്കഴിഞ്ഞ ജൂൺപാദത്തിൽ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയെന്ന റിപ്പോർട്ട് പുറത്തുന്നിരിക്കേയാണ്, ഗൗതം അദാനി തലമുറമാറ്റത്തെക്കുറിച്ച് സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.

ഗുജറാത്തിലെ അഹമ്മദാബാദിൽ 1962 ജൂൺ 24ന് ജനിച്ച ഗൗതം അദാനി, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കൊമേഴ്സ് ബിരുദം നേടിയിട്ടുണ്ട്. 1988ലാണ് അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരമായിരുന്നു ആദ്യം. നിലവിൽ അടിസ്ഥാനസൗകര്യം, തുറമുഖം, വിമാനത്താവളം, വൈദ്യുതി വിതരണം, പുനരുപയോഗ ഊർജം, കൽക്കരി ഖനനം, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും സാന്നിധ്യമുണ്ട്.

വിമർശനങ്ങളും ഓഹരികളുടെ വീഴ്ചയും

കൽക്കരി ഖനനത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് അദാനി ഗ്രൂപ്പിനെതിരെ വിമർശനങ്ങളുയർന്നിട്ടുണ്ട്. എന്നാൽ, ഗ്രൂപ്പിനെ ഏറ്റവുമധികം വലച്ചത് അമേരിക്കൻ നിക്ഷേപ-ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലർമാരുമായ ഹിൻഡെൻബർഗ് തൊടുത്തുവിട്ട ആരോപണശരങ്ങളായിരുന്നു. വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച്, സ്വന്തം ഗ്രൂപ്പ് കമ്പനികളിലെ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചുവെന്നും ആ ഓഹരികൾ ഈടുവച്ച് നേട്ടമുണ്ടാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം.

ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നെങ്കിലും ഗ്രൂപ്പ് ഓഹരികളുടെ വൻ വീഴ്ചയ്ക്ക് ആരോപണങ്ങൾ വഴിവച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നപട്ടം ചൂടിയ ഗൗതം അദാനിക്ക്, അതോടെ ആ നേട്ടങ്ങളും നഷ്ടമായി. എന്നാൽ, പിന്നീട് കാലാവധിക്ക് മുമ്പ് കടങ്ങൾ തിരിച്ചടച്ച് ബാലൻഷീറ്റ് മെച്ചപ്പെടുത്തിയും പുത്തൻ നിക്ഷേപ പദ്ധതികളിലൂടെയും ഉപയോക്തൃ, നിക്ഷേപക വിശ്വാസം ഏറെക്കുറെ വീണ്ടെടുക്കാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

അംബാനിയും അദാനിയും

ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 11,000 കോടി ഡോളർ‌ (9.21 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്ത് 12-ാം സ്ഥാനത്താണ് ഗൗതം അദാനി. 11,300 കോടി ഡോളർ (9.46 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനിയാണ് തൊട്ടുമുന്നിൽ 11-ാം സ്ഥാനത്ത്.

എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമന്റ്, എൻഡിടിവി എന്നിവയാണ് അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികൾ.

ഉരുള്‍ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ, നീതുവിനെ പറ്റി ഓർത്താൽ പരിചയക്കാർ വിങ്ങിപ്പൊട്ടും

വയനാട് . ഉരുള്‍ പൊട്ടിയിട്ടുണ്ട്.. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂ’; ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപ്രവർത്തകരോട് ദുരന്ത വിവരം പങ്കുവച്ച് രക്ഷാപ്രവർ ത്തന ത്തിൽ ഭർത്താവി നൊപ്പം പങ്കെടുക്കുന്നതിനിടെ യാണ് നീതുവിനെ മലവെള്ള പാച്ചിൽ കൊണ്ടു പോയത്.  ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയല്‍വാസികളടക്കം നാല്‍പതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യില്‍ നിന്ന് വഴുതി പോകുകയായിരുന്നു നീതു.
നിലമ്ബൂരില്‍ നിന്ന് കണ്ടെടുത്ത നീതുവിന്റെ മൃതദേഹം ചൂരല്‍മല സെൻറ് സെബാസ്റ്റ്യൻസ് പള്ളിയില്‍ സംസ്കരിച്ചു. ഒന്നുമറിയാതെ നാല് വയസുകാരൻ മകൻ അമ്മയേയും കാത്തിരിക്കുന്നു.

ദുരന്ത രാത്രിയുടെ എല്ലാ ഭീകരതയും, മനുഷ്യൻ്റെ ദൈന്യതയും നീതുവിൻ്റെ നിലവിളിയിലുണ്ടായിരന്നു. പ്രാണൻ കയ്യില്‍ പിടിച്ചുള്ള കരച്ചില്‍ നീതുവിനും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. ചൂരല്‍മല പുഴയില്‍ മലവെള്ളം കുതിച്ചെത്തിയതിന് പിന്നാലെ നാല്‍പതോളം അയല്‍വാസികള്‍ പ്രാണരക്ഷാർത്ഥം ഓടിയെത്തിയത് നീതുവിൻ്റെയും ജോജോയുടെയും വീട്ടിലേക്കായിരുന്നു. വെള്ളാർമല സ്കൂളിന് പുറക് വശത്താണ് നീതുവിൻ്റെയും ജോജോയുടെയും ഈ വീട്. ചുറ്റും നിറയെ വീടുകളുണ്ടായിരുന്നു. എല്ലാം ഉരുള്‍ എടുത്തു.

മറ്റുള്ളവരെ രക്ഷിക്കാൻ പരിശ്രമം നടത്തിയാണ് നീതു ഉരുളിന് ഇരയായത്

വീടിന് ഇരുവശത്തിലൂടെയും രണ്ട് കൈവഴിയായി പുഴ ഗതിമാറി ഒഴുകിയതോടെ വീട് സുരക്ഷിതമാണെന്ന് കരുതിയിട്ടാവണം അയല്‍വാസികള്‍ ഇവിടേക്ക് ഓടിയെത്തിയത്. എന്നാല്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലിന് പിന്നാലെ സാഹചര്യം മാറി.തങ്ങളും അപകടത്തില്‍ ആണെന്ന് നീതുവിന് ബോധ്യമായി. നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ ഫോഴ്സും രക്ഷാവാഹനങ്ങളും പ്രദേശത്തേക്ക് പുറപ്പെട്ടത്.
‘നീതുവാണ്. ഉരുള്‍പൊട്ടിയിട്ടുണ്ട്. ഞങ്ങളുടെയൊക്കെ വീട്ടില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്ന് ആരോടേലും പറഞ്ഞിട്ട് ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ. വീട്ടിലൊക്കെ വെള്ളമാണ്. ആരോടേലും നിങ്ങളൊന്ന് പറ’ ഇതായിരുന്നു അവസാന ഫോണ്‍ കോളില്‍ നീതു പറഞ്ഞിരുന്നത്.

ആശുപത്രി ജീവനക്കാർ അറിയിച്ചത് പ്രകാരം ആൾ അന്വേഷിച്ച് എത്തിയപ്പോഴേയ്കും എല്ലാം നശിച്ചിരുന്നു

താഞിലോട് റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. ചൂരല്‍മല ഒറ്റപ്പെട്ടതോടെ സാരികള്‍ ചേർത്ത് കെട്ടി പരമാവധി പേരെ ജോജോയും ഒപ്പം ഉണ്ടായിരുന്നവരും മറുകരയെത്തിച്ചു. ഇരച്ചെത്തിയ പാറക്കൂട്ടങ്ങളില്‍ ഒന്ന്, വീടിൻ്റെ ഒരുവശം തകർത്തു. നീതുവും മൂന്ന് അയല്‍ക്കാരുമായിരുന്നു ആ ഭാഗത്തെ മുറിയിലുണ്ടായിരുന്നവർ.

ജോജോയുടെ കയ്യില്‍ നിന്നാണ് നീതു  വഴുതിപോയത്. നാല് വയസുകാരൻ മകൻ, പാപ്പി ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല. കുഞ്ഞിനെ ഓമനിച്ച്‌ കൊതി തീർന്നിട്ടില്ല. രണ്ടു നാള്‍ മുമ്ബ് നിലമ്ബൂരില്‍ ചാലിയാറിന്റെ തീരത്ത് നിന്ന് നീതുവിനെ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം. വഴവറ്റ സ്വദേശിയാണ് നീതു. വിവാഹം കഴിച്ചു കൊണ്ടുവന്നതാണ് ചൂരല്‍മലയിലേക്ക് ‘

വയനാട്ടിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ബ്രൂക്ക് സ്‌കൂളും, ഇക്കൊല്ലം സ്വാതന്ത്ര്യദിനാഘോഷം പരേഡിലൊതുക്കും, ബാക്കി തുക വയനാടിന്

ശാസ്താംകോട്ട: വയനാടിന് വേണ്ടി കൈകോര്‍ക്കാന്‍ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. സ്‌കൂളിലെ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്തി മിച്ചം വരുന്ന തുകയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹായവും സ്വീകരിച്ച് വയനാട്ടിലെ ഭവന പദ്ധതിയില്‍ പങ്കാളികളാകുന്നു.

വയനാട്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ബത്തേരി രൂപതയ്ക്ക് കീഴിലുള്ള ശ്രേയസ് എന്ന സന്നദ്ധ സംഘനടയുടെ ഭവന പദ്ധതിയിലാണ് ബ്രൂക്ക് സ്‌കൂളും പങ്കാളികളാകുക. ഒരു വീടെങ്കിലും ബ്രൂക്കിലെ കുട്ടികളുടെ തുക കൊണ്ട് പണി കഴിപ്പിക്കുകയാണ് ലക്ഷ്യം.

നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാൻ നിർദ്ദേശം. ഹൈക്കോടതി റജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്

അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കും. അന്ന് കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം കോടതി കേൾക്കും.