27.6 C
Kollam
Wednesday 17th December, 2025 | 08:43:21 PM
Home Blog Page 2350

പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍: കേരള സര്‍ക്കാരിന്റെ കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാം. മെഡിക്കല്‍ വിദ്യാഭ്യാസം ഇപ്പോള്‍ Power Laundry Attender തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍ പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് മെഡിക്കല്‍ വിദ്യാഭ്യാസം
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 252/2024
തസ്തികയുടെ പേര് Power Laundry Attender
ഒഴിവുകളുടെ എണ്ണം 5
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.23,700 – 52,600/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബര്‍ 4
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/

കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ജോലി

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ഡാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് മാന്‍ തസ്തികയില്‍ മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 15 മുതല്‍ 2024 ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.

Indian Post Office GDS Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യാ പോസ്റ്റ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No NOTIFICATION No. 17-03/2024
തസ്തികയുടെ പേര് ഗ്രാമീണ ഡാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍)
ഒഴിവുകളുടെ എണ്ണം 44228
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.10,000 – 29,380/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 5
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://indiapostgdsonline.gov.in/

ഡോ. വന്ദന ദാസ് വധം: സാക്ഷി വിസ്താരം സെപ്റ്റംബര്‍ 9ന് ആരംഭിക്കും…ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ കേസ് എന്ന പ്രത്യേകത

കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ കൊലക്കത്തിക്കിരയായ ഡോ വന്ദന ദാസ് വധക്കേസില്‍ സാക്ഷി വിസ്താരം സെപ്റ്റംബര്‍ 9ന് ആരംഭിക്കുവാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് ഉത്തരവിട്ടു.
കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ. വന്ദനയോടൊപ്പം ജോലി നോക്കി വന്നിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ അമ്പത് സാക്ഷികളെയാണ് ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്.
കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിവിധ തലങ്ങളിലായുള്ള 34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ സാക്ഷികളാക്കിയിട്ടുള്ളത്. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിക്കുവാനായി ഹാജരാക്കിയിരിക്കുന്ന സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

നടിയെ ആക്രമിച്ച കേസ്,മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി.നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി . റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ വസ്തുതാന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി റജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദത്തിനായി അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കാന്‍ മാറ്റി.

കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ രേഷ്മ കുറ്റക്കാരിയെന്ന് കോടതി…കേസില്‍ ശിക്ഷ നാളെ വിധിക്കും

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ യുവതി കുറ്റക്കാരിയെന്ന് കോടതി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദ് ആണ് വിധി പ്രസ്താവം നടത്തിയത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ(25)യാണ് കേസിലെ പ്രതി.
2021 ജനുവരി 5ന് പുലര്‍ച്ചെയാണ് നവജാത ശിശുവായ ആണ്‍കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ കേസിലെ പ്രതിയായ രേഷ്മയുടെ വീടിന്റെ പിന്നിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപ്രതിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് മരിച്ചു.
വിഷ്ണു, രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായാല്‍ സ്വീകരിക്കില്ലെന്ന് രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ പറഞ്ഞു. ഇതോടെ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചു. 2021 ജനുവരി നാലിന് രാത്രി ഒന്‍പതിന് വീടിന് പുറത്തെ കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ പൊക്കിള്‍ കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ കുളിമുറിക്ക് സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാട്ടുകാരോടും പൊലീസിനോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടല്‍. നാടാകെ പരിശോധന നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായില്ല. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പുരയിടത്തോട് ചേര്‍ന്നുള്ള വീട്ടിലെ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന് രേഷ്മ സമ്മതിച്ചു. അതിന് പിന്നാലെ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കാമുകനെന്ന പേരില്‍ രേഷ്മയോട് ഫോണില്‍ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. രേഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞ് അവരുടേത് തന്നെയെന്ന ഡിഎന്‍എ ഫലവും വന്നു.
നരഹത്യാകുറ്റവും ജുവനൈല്‍ നിയമ പ്രകാരം കുട്ടികളോടുള്ള അതിക്രമം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷന് വേണ്ടി സിസിന്‍.ജി.മുണ്ടയ്ക്കല്‍, അഡ്വ. അഡ്വ. ഷൈന്‍ ദേവ്.ഡി. എന്നിവര്‍ ഹാജരായി.
പാരിപ്പള്ളി പൊലീസ് എസ്.ഐമാരായ എന്‍.അനീസ, ജി.ജയിംസ്, ഇന്‍സ്പെക്ടര്‍മാരായ എസ്.രൂപേഷ് രാജ്, സതികുമാര്‍, അല്‍ജബര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം. മെഡിക്കൽ കോളജിൽ നെയ്യാറ്റിൻകര സ്വദേശികളായ രണ്ട് യുവാക്കൾ ചികിത്സയിൽ. കഴിഞ്ഞ മാസം മരിച്ച നെല്ലിമൂട് സ്വദേശിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

മലബാർ മേഖലകളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരമാണ് തലസ്ഥാനത്തും കണ്ടെത്തിയത്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. നെല്ലിമൂട് സ്വദേശി അഖിലാണ് കഴിഞ്ഞമാസം 23ന് മരിച്ചത്. ഇയാളുടെ സഹോദരനായ 23കാരനും സുഹൃത്തായ 22കാരനുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവപരിശോധനയിൽ ഇവരുടെ തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. നെല്ലിമൂടിന് സമീപം വെൺപകലിലെ ഒരു കുളത്തിൽ മൂവരും കുളിച്ചതായി വ്യക്തമായി. ഇതോടെ ആരോഗ്യവകുപ്പ് ഈ കുളം സീൽ ചെയ്തു. ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇരുവരുടെയും രോഗം നേരത്തെ കണ്ടെത്താനായത് നേട്ടമായെന്നാണ് വിവരം. 97ശതമാനം മരണനിരക്കുള്ള രോഗത്തെ പ്രാരംഭഘട്ടത്തിൽ മരുന്ന് നൽകി അതിജീവിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ചാലിയാറില്‍ ഇന്ന്ത്തെ തിരച്ചില്‍ നിഷ്ഫലം

മലപ്പുറം . ചാലിയാറിലെ ഇന്നത്തെ തിരച്ചിലും പൂർത്തിയായി.ഏഴാം ദിനമായ ഇന്ന് പുഴയിൽ നിന്നോ കരയിൽ നിന്നോ ഒന്നും കണ്ടെത്താനായില്ല.ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പടെ മുന്നൂറോളം പേർ ആണ് ഇന്ന് തിരച്ചിൽ നടത്തിയത്.

എടവണ്ണ ,മമ്പാട് ,വാഴക്കാട് തുടങിയ ചാലിയാറിന്റെ തീരങ്ങളിൽ ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തി.ചാലിയാർ കടന്നു പോകുന്ന പോത്തുകൽ പഞ്ചായത്തിലെ 7 വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തി.എന്നാൽ മൃതദേഹമോ ശരീര ഭാഗങ്ങളോ ഇന്ന് കണ്ടെത്താനായില്ല
.കഴിഞ്ഞ ദിവസം വനത്തിൽ വൻ തിരച്ചിൽ നടന്നതിനാൽ ഇന്ന് വനം കേന്ദ്രീകരിച്ചു കാര്യമായ തിരച്ചിൽ ഉണ്ടായില്ല.വനത്തിൽ ഗ്യാസ് സിലിണ്ടറുകൾ അടിഞ്ഞു കൂടിയതായി ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ കെ പത്മകുമാർ ഐപിഎസ് പറഞ്ഞു

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ എത്തിയ 18 ശരീര ഭാഗങ്ങളും രണ്ട് മൃതദേഹങ്ങളും ഇന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി.ഇതോടെ ചാലിയാറിൽ നിന്ന് നിലമ്പൂരിൽ എത്തിച്ച ശരീര ഭാഗങ്ങൾ ഉൾപ്പടെ 233 മൃതദേഹങ്ങളും വയനാട്ടിൽ എത്തിച്ചു.നാളെ പ്രാദേശിക അടിസ്ഥാനത്തിൽ ആയിരിക്കും തിരച്ചിൽ ഉണ്ടാവുക

റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച്

തിരുവനന്തപുരം. റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.ഉരുള്‍ പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു.

അദ്ധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു

പുനലൂര്‍: അദ്ധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. കരവാളൂര്‍ പൊയ്ക മുക്കില്‍ ഇരമത്ത് പുത്തന്‍ വീട്ടില്‍ സന്തോഷ് (51) ആണ് മരണപ്പെട്ടത്. ഏരൂര്‍ ഗവ.സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് വെളുപ്പിനെ നാല് മണിയോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ചായ കുടിച്ചു കൊണ്ട് നില്‍ക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. സംസ്‌ക്കാരം നടന്നു. ഭാര്യ: പ്രിയങ്ക. മക്കള്‍: മിഥുന്‍ പി.സന്തോഷ്, മേഘ പി.സന്തോഷ്.

ഇംഗ്ലണ്ടിന്റെ മുൻ ബാറ്റർ ​ഗ്രഹാം തോർപ്പ് അന്തരിച്ചു

ഇംഗ്ലണ്ടിന്റെ മുന്‍ മധ്യനിര ബാറ്ററും പരിശീലകനുമായ ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ തിങ്കളാഴ്ചയാണ് വാര്‍ത്ത പങ്കുവച്ചത്. 2022 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചതിന് ശേഷം മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇതോടെ ചുമതല ഏറ്റെടുക്കാനായില്ല.
1993 മുതല്‍ 2005 വരെ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലകനാകും മുന്‍പ് സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരോടൊപ്പം ന്യൂ സൗത്ത് വെയില്‍സില്‍ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്ററും വലം കൈയന്‍ ബൗളറുമായിരുന്ന താരം 189 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരുന്നു. സറേ ക്ലബിന്റെ ഇതിഹാസ താരമായിരുന്ന അദ്ദേഹം 2005-ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013-ല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായി. പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിലും തോര്‍പ്പ് താത്കാലിക പരിശീലകനായി. സീരിസ് ഇംഗ്ലണ്ട് 2-1 ന് സ്വന്തമാക്കിയിരുന്നു.