28.8 C
Kollam
Wednesday 17th December, 2025 | 07:00:45 PM
Home Blog Page 2349

പകർച്ചവ്യാധി പ്രതിരോധം;ഇറച്ചി വില്പന കടകളിൽ പരിശോധന നടത്തുമെന്ന് കുന്നത്തൂർ താലൂക്ക് വികസന സമിതി

കുന്നത്തൂർ. കുന്നത്തൂർ താലൂക്ക് പരിധിയിൽ പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ ഇറച്ചികടകളിൽ പരിശാധന നടത്തുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസർ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം,ബന്ധപ്പെട്ട സ്ഥലത്തെ സി.എച്ച്.സി ഡോക്ടർ എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തി നിയമാനുസൃതമല്ലാത്തവക്കെതിരെ നടപടി സ്വീകരിക്കുന്നതിന് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആഞ്ഞിലിമൂട്ടിൽ വഴിയാത്രക്കാർക്കും സമീപവീടുകൾക്കും ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിന് ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ശാസ്താംകോട്ട എസ്.ബി.ഐയിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ബാങ്കിലേക്കുളള റോഡ് മണ്ണിട്ട് റാമ്പ് പോലെയാക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ ഇരു സൈഡിലേക്കും ബസുകൾ നിർത്തുന്നതിന് ബസ് ബേ മാർക്ക് ചെയ്യുന്നതിന് കുന്നത്തൂർ ജോ.ആർ.റ്റി.ഒ,കിഫ്ബി എന്നിവരെ ചുമതലപ്പെടുത്തി.

ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിക്കായി അനുവദിച്ച സ്ഥലം കൈമാറ്റം ചെയ്യുന്നതിലേക്കുളള സർക്കാർ തലത്തിലുള്ള അന്തിമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു.ആനയടി – പഴകുളം റോഡിൽ പണി പൂർത്തീകരിക്കാൻ ബാക്കിയുള്ള കോട്ടക്കകത്ത് മുക്ക്-വെള്ളച്ചിറ ജംഗ്ഷൻ ഭാഗം അറ്റകുറ്റപണി ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് സ്ഥലപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് 4 കെഎസ്ആർറ്റിസി സർവ്വീസുകൾ പുനരാരംഭിച്ചു എന്നും ബാക്കിയുള്ള സർവ്വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിലേക്ക് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.പടിഞ്ഞാറെ കല്ലട 1,2 വാർഡുകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് കണാത്താർകുന്നം ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്ത് സെപ്റ്റംബർ 14ന് മുമ്പായി ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന് കെഎസ്ഇബി യെ ചുമതലപ്പെടുത്തി.പാതിരിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജ് സ്ഥാപിക്കുന്നതിന് മന്ത്രി തലത്തിൽ ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു.നിരവധി ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമായ സാഹചര്യത്തിൽ ഒഫീസുകളുടെ സ്ഥാനം രേഖപ്പെടുത്തിയ ബോർഡ് സിവിൽ സ്റ്റേഷൻ താഴത്തെ നിലയിൽ പ്രദർശിപ്പിക്കുന്നതിന് പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.താലൂക്ക് വികസന സമിതിയിൽ വകുപ്പുതല ഉദ്യോഗസ്ഥൻമാർ തന്നെ പങ്കെടുക്കണമെന്നും, പങ്കെടുക്കാതിരിക്കുന്ന ഉദ്യോഗസ്ഥർമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുന്നതിനും തീരുമാനിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ചെയ്തു തീർക്കേണ്ടതായ നിരവധി വിഷയങ്ങൾ വികസന സമിതിയിൽ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ കൂടി താലൂക്ക് വികസന സമിതിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരിവിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ തുണ്ടിൽ നൗഷാദ്,സി.വൈ നിസ്സാം, പ്രഫ.എസ്.അജയൻ,കാരാളി വൈ.എ സമദ്,സാബു ചക്കുവള്ളി,കുറ്റിയിൽ ഷാനവാസ്,തഹസിൽദാർ,
വിവിധ വകുപ്പു മേലധികാരികൾ എന്നിവർ പങ്കെടുത്തു.

ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍ ,4455 ഒഴിവുകള്‍

ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ഇപ്പോള്‍ പ്രൊബേഷണറി ഓഫീസര്‍ /മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍ /മാനേജ്‌മെന്റ് ട്രെയിനി പോസ്റ്റുകളിലായി മൊത്തം 4455 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 1 മുതല്‍ 2024 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

IBPS CRP PO/MT XIV Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് പ്രൊബേഷണറി ഓഫീസര്‍ /മാനേജ്‌മെന്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണം 4455
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,000 – 45,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 1
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 21
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.ibps.in/

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇപ്പോള്‍ സെറാങ്, ടിന്‍ഡാല്‍, വിഞ്ച് മാന്‍, ലാസ്‌കര്‍, ടോപസ്, ബണ്ടറി, ജൂനിയര്‍ സൂപ്പര്‍വൈസര്‍, എഞ്ചിന്‍ റൂം ഫിറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് പാസ്സായവര്‍ക്ക് മൊത്തം 23 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി 2024 ജൂലൈ 25 മുതല്‍ 2024 ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.

Cochin Port Trust Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര്
സെറാങ്, ടിന്‍ഡാല്‍, വിഞ്ച് മാന്‍, ലാസ്‌കര്‍, ടോപസ്, ബണ്ടറി, ജൂനിയര്‍ സൂപ്പര്‍വൈസര്‍, എഞ്ചിന്‍ റൂം ഫിറ്റര്‍
ഒഴിവുകളുടെ എണ്ണം 23
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം 25,000-30,000/-
അപേക്ഷിക്കേണ്ട രീതി
തപാല്‍ വഴി

Secretary, Cochin Port Authority, Willingdon Island, Cochin, Kerala, Pin-682 009

അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 25
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 26
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.cochinport.gov.in/

ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍

ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ജോലി : ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പോസ്റ്റുകളിലായി മൊത്തം 896 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 1 മുതല്‍ 2024 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.

IBPS CRP SPL XIV Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍
ഒഴിവുകളുടെ എണ്ണം 896
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.45,000 – 65,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഓഗസ്റ്റ് 1
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 21
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.ibps.in/

കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ ജോലി


കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ഇപ്പോള്‍ ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷാ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 7 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 17 മുതല്‍ 2024 ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

KSDMA Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി
ജോലിയുടെ സ്വഭാവംState Govt
Recruitment TypeTemporary Recruitment
Advt NoN/A
തസ്തികയുടെ പേര്ഹസാർഡ് അനലിസ്റ്റ്, ജിഐഎസ് സ്പെഷ്യലിസ്റ്റ്, സുരക്ഷാ എഞ്ചിനീയർ, ഫീൽഡ് അസിസ്റ്റൻ്റ്, സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം7
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs.36,000-.29,535/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 18
ഒഫീഷ്യല്‍ വെബ്സൈറ്റ്https://cmd.kerala.gov.in/

പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍: കേരള സര്‍ക്കാരിന്റെ കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലി നേടാം. മെഡിക്കല്‍ വിദ്യാഭ്യാസം ഇപ്പോള്‍ Power Laundry Attender തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍ പോസ്റ്റുകളിലായി മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് മെഡിക്കല്‍ വിദ്യാഭ്യാസം
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 252/2024
തസ്തികയുടെ പേര് Power Laundry Attender
ഒഴിവുകളുടെ എണ്ണം 5
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.23,700 – 52,600/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബര്‍ 4
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/

കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ജോലി

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ഡാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ് മാന്‍ തസ്തികയില്‍ മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 15 മുതല്‍ 2024 ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.

Indian Post Office GDS Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഇന്ത്യാ പോസ്റ്റ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No NOTIFICATION No. 17-03/2024
തസ്തികയുടെ പേര് ഗ്രാമീണ ഡാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍)
ഒഴിവുകളുടെ എണ്ണം 44228
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.10,000 – 29,380/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 15
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 5
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://indiapostgdsonline.gov.in/

ഡോ. വന്ദന ദാസ് വധം: സാക്ഷി വിസ്താരം സെപ്റ്റംബര്‍ 9ന് ആരംഭിക്കും…ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ കേസ് എന്ന പ്രത്യേകത

കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ കൊലക്കത്തിക്കിരയായ ഡോ വന്ദന ദാസ് വധക്കേസില്‍ സാക്ഷി വിസ്താരം സെപ്റ്റംബര്‍ 9ന് ആരംഭിക്കുവാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് ഉത്തരവിട്ടു.
കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ. വന്ദനയോടൊപ്പം ജോലി നോക്കി വന്നിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ അമ്പത് സാക്ഷികളെയാണ് ഒന്നാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്.
കേരളത്തില്‍ നടന്ന കൊലപാതക കേസുകളില്‍ ഏറ്റവും അധികം ഡോക്ടര്‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിവിധ തലങ്ങളിലായുള്ള 34 ഡോക്ടര്‍മാരെയാണ് കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിപ്പട്ടികയില്‍ സാക്ഷികളാക്കിയിട്ടുള്ളത്. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും വിസ്തരിക്കുവാനായി ഹാജരാക്കിയിരിക്കുന്ന സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസില്‍ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ കോടതികള്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

നടിയെ ആക്രമിച്ച കേസ്,മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി.നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി . റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ വസ്തുതാന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി റജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദത്തിനായി അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കാന്‍ മാറ്റി.

കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ രേഷ്മ കുറ്റക്കാരിയെന്ന് കോടതി…കേസില്‍ ശിക്ഷ നാളെ വിധിക്കും

കൊല്ലം: കല്ലുവാതുക്കലില്‍ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ മാതാവായ യുവതി കുറ്റക്കാരിയെന്ന് കോടതി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദ് ആണ് വിധി പ്രസ്താവം നടത്തിയത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ(25)യാണ് കേസിലെ പ്രതി.
2021 ജനുവരി 5ന് പുലര്‍ച്ചെയാണ് നവജാത ശിശുവായ ആണ്‍കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ കേസിലെ പ്രതിയായ രേഷ്മയുടെ വീടിന്റെ പിന്നിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപ്രതിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് മരിച്ചു.
വിഷ്ണു, രേഷ്മ ദമ്പതികള്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായാല്‍ സ്വീകരിക്കില്ലെന്ന് രേഷ്മയുടെ ഫേസ്ബുക്ക് കാമുകന്‍ പറഞ്ഞു. ഇതോടെ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവ് അടക്കമുള്ള ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചു. 2021 ജനുവരി നാലിന് രാത്രി ഒന്‍പതിന് വീടിന് പുറത്തെ കുളിമുറിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ച രേഷ്മ പൊക്കിള്‍ കൊടി പോലും മുറിച്ചുമാറ്റാതെ കുഞ്ഞിനെ കുളിമുറിക്ക് സമീപത്തെ റബര്‍ തോട്ടത്തിലെ കരിയിലകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു.കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം നാട്ടുകാരോടും പൊലീസിനോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടല്‍. നാടാകെ പരിശോധന നടത്തിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായില്ല. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പുരയിടത്തോട് ചേര്‍ന്നുള്ള വീട്ടിലെ രേഷ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ കുഞ്ഞാണെന്ന് രേഷ്മ സമ്മതിച്ചു. അതിന് പിന്നാലെ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കാമുകനെന്ന പേരില്‍ രേഷ്മയോട് ഫോണില്‍ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ആയിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. രേഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ കുഞ്ഞ് അവരുടേത് തന്നെയെന്ന ഡിഎന്‍എ ഫലവും വന്നു.
നരഹത്യാകുറ്റവും ജുവനൈല്‍ നിയമ പ്രകാരം കുട്ടികളോടുള്ള അതിക്രമം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷന് വേണ്ടി സിസിന്‍.ജി.മുണ്ടയ്ക്കല്‍, അഡ്വ. അഡ്വ. ഷൈന്‍ ദേവ്.ഡി. എന്നിവര്‍ ഹാജരായി.
പാരിപ്പള്ളി പൊലീസ് എസ്.ഐമാരായ എന്‍.അനീസ, ജി.ജയിംസ്, ഇന്‍സ്പെക്ടര്‍മാരായ എസ്.രൂപേഷ് രാജ്, സതികുമാര്‍, അല്‍ജബര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.