മലപ്പുറം.ചാലിയാറിൽ ഇന്നും പരിശോധന തുടരും .രാവിലെ 9 മണിയോടെ പോത്തുകൽ മുക്കം കടവിന് താഴെ നിന്നുമായിരിക്കും തിരച്ചിൽ ആരംഭിക്കുക.പോലീസ്, ചാലിയാർ പുഴയുടെ തീരഭാഗങ്ങളിലെ ജനപ്രതിനിധികൾ,
പ്രദേശവാസികൾ , സന്നദ്ധ പ്രവർത്തകർ എന്നിവർ തിരച്ചിലിൽ പങ്കെടുക്കും.നേവിയുടെ ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമാകും.ചാലിയാർ പുഴയിൽ വെള്ളം കുറഞ്ഞു തുടങ്ങിയത് തിരചിലിനെ സുഗമമാക്കും.ഇന്നലെ ചാലിയാറിന് സമീപത്ത് നിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു
ധാക്ക: സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന തലസ്ഥാനമായ ധാക്ക വിട്ടതായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.”അവരും സഹോദരിയും ഗണഭബനില്‍ നിന്ന് (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) സുരക്ഷിതമായ സ്ഥലത്തേക്ക് പോയി,’ എന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
ഷെയ്ഖ് ഹസീനക്ക് ഒരു പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അതിനുള്ള അവസരം ലഭിച്ചില്ല എന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടരത്തിലേക്ക് പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് ഇരച്ചെത്തുകയായിരുന്നു. ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ജനക്കൂട്ടം ഓടിയെത്തുന്നതും അവര്‍ ക്യാമറയ്ക്ക് നേരെ കൈവീശി ആഷോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ധാക്കയില്‍ കവചിത വാഹനങ്ങളുമായി സൈനികരും പൊലീസും ഷെയ്ഖ് ഹസീനയുടെ ഓഫീസിലേക്കുള്ള വഴികള്‍ മുള്ളുവേലി ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാല്‍ ജനക്കൂട്ടം ഇതെല്ലാം തകര്‍ത്തു. 400,000 പ്രതിഷേധക്കാര്‍ തെരുവിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണസംഖ്യ 300 കടന്നു.
ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 98 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യും. ഹസീനയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് നീക്കം. ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് പറന്നു എന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെവിടെയോ ആണ് ഷെയ്ഖ് ഹസീന എത്തിയിരിക്കുന്നത് എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ബംഗ്ലാദേശ് സുരക്ഷാ സേനയോട് കൈയേറ്റം തടയാന്‍ ആവശ്യപ്പെട്ടു. ‘നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി സൂക്ഷിക്കുകയും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് നിങ്ങളുടെ കടമ.
അതിനര്‍ത്ഥം തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാരിനെയും ഒരു മിനിറ്റ് പോലും അധികാരത്തില്‍ വരാന്‍ അനുവദിക്കരുത്, അത് നിങ്ങളുടെ കടമയാണ്,’ വാസെദ് ജോയ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പുരോഗതിയെ ഇല്ലാതാക്കുമെന്ന് വാസേദ് ജോയ് മുന്നറിയിപ്പ് നല്‍കി. അതിനിടെ പ്രതിഷേധക്കാര്‍ ‘ധാക്കയിലേക്കുള്ള ലോംഗ് മാര്‍ച്ച്’ ആരംഭിച്ചപ്പോഴും ഭരണകക്ഷിയായ അവാമി ലീഗും പ്രതിപക്ഷമായ ബിഎന്‍പിയും ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മറ്റ് പങ്കാളികളുമായും സൈനിക മേധാവി സൈനിക ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.
ഷര്‍ട്ടിന്‍റെ ബട്ടണ്‍ മുഴുവന്‍ ഇട്ടോണം,പ്ളസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം
കോഴിക്കോട്. ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിൻ്റെ പേരിൽ വാണിമേലിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി.
വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മിൻഹാജി നാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.വാരി എല്ലിനും, കൈക്കും, മുഖത്തും മർദനമേറ്റ പാടുകളുണ്ട്. അക്രമത്തിനിരയായ വിദ്യാർഥി നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ബോഡി ബിൽഡർ കൂടിയായ മിൻഹാജ് ബോഡി ബിൽഡർ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മർദനം .വളയം പോലീസിൽ പരാതി നൽകി.
ICDS സൂപ്പര്‍വൈസര്‍ ആവാം
കേരള സര്‍ക്കാരിന്റെ കീഴില്‍ വനിതാ ശിശു വികസന വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. വനിതാ ശിശു വികസന വകുപ്പ് ഇപ്പോള്‍ Supervisor (ICDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യതയും 10 വര്‍ഷത്തെ അങ്കന്‍വാടി വര്‍ക്കര്‍ ആയി പരിജയം ഉള്ളവര്‍ക്ക് ICDS സൂപ്പര്‍വൈസര്‍ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.
Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര് വനിതാ ശിശു വികസന വകുപ്പ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 236/2024
തസ്തികയുടെ പേര് Supervisor (ICDS)
ഒഴിവുകളുടെ എണ്ണം Anticipated Vacancies
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.37400-79000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2024 സെപ്റ്റംബര്‍ 4
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/
കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 27 മുതല്‍ 2024 ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.
| NABARD Bank Recruitment 2024 Latest Notification Details | |
|---|---|
| സ്ഥാപനത്തിന്റെ പേര് | നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) |
| ജോലിയുടെ സ്വഭാവം | Central Govt |
| Recruitment Type | Direct Recruitment |
| Advt No | N/A |
| തസ്തികയുടെ പേര് | അസിസ്റ്റന്റ് മാനേജർ |
| ഒഴിവുകളുടെ എണ്ണം | 102 |
| ജോലി സ്ഥലം | All Over India |
| ജോലിയുടെ ശമ്പളം | Rs.44,500-1,00,000/-. |
| അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
| അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജൂലൈ 27 |
| അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഓഗസ്റ്റ് 15 |
| ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.nabard.org/ |
സ്കൂളുകൾ കേന്ദ്രീകരിച്ച് സൈക്കിളുകൾ മോഷണം, പ്രതി പിടിയിൽ
കരുനാഗപ്പള്ളി. സ്കൂളുകൾ കേന്ദ്രീകരിച്ച് സൈക്കിളുകൾ മോഷണം , പ്രതി പിടിയിൽ. കരുനാഗപ്പള്ളി കോഴിക്കോട് അരണശ്ശേരി പടീറ്റതിൽ സനൽകുമാർ 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സൈക്കിളുകൾ വ്യാപകമായി മോഷണം പതിവായതിനാൽ പ്രത്യേക സംഘമായി അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു . അറസ്റ്റിലായ പ്രതി നേരത്തെയും സമാനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട ആളാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷമീർ, റഹീം എ എസ് ഐ തമ്പി എസ് എസ് സി പി ഓ മാരായ ഹാഷിം രാജീവ് കുമാർ സിപി ഓ കൃഷ്ണകുമാർ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടൂര്‍ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
അടൂർ. ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട വാഴമുട്ടം സ്വദേശി ടോം വർഗീസ്, അടൂർ കണ്ണംകോട് സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്. വൈകിട്ട് 7 മണിയോടെയാണ് അപകടം നടന്നത്
ഐഎൻടിയുസി ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ് ചക്കുവളളി ചിറയിൽ മരിച്ച നിലയിൽ
ശാസ്താംകോട്ട: ഐഎൻടിയുസി ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ് കിടങ്ങയം ശ്രീ ശിവത്തിൽ ഗിരീഷ് (50,ഗവ.കോൺട്രാക്ടർ)നെ ചക്കുവളളി ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തി.തിങ്കളാഴച പകൽ 3 ഓടെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ശാസ്താംകോട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി കരയ്ക്കെത്തിച്ച മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അനന്തര നടപടികൾക്കു ശേഷം സംസ്ക്കാരം ചൊവ്വാഴ്ച പകൽ വീട്ടുവളപ്പിൽ നടക്കും.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം വൈസ് പ്രസിഡന്റ്,
പതാരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം,5534-നമ്പർ കിടങ്ങയം എൻഎസ്എസ് കരയോഗം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ:വിജയശ്രീ.
മക്കൾ:ഹരീഷ്,നിധീഷ്.


































