Home Blog Page 2272

അയ്യേ ഇതെന്തു നാണമില്ലാത്ത പണിയാണ് സര്‍ക്കാരേ, അപമാനിതനായി ഒളിമ്പ്യന്‍ ശ്രീജേഷ്

തിരുവനന്തപുരം. രാജ്യത്തിൻ്റെ അഭിമാനമായ ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷിനെ വിളിച്ച് വരുത്തി അപമാനിച്ച് സര്ക്കാര്. വിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും തമ്മിലുള്ള ശീതസമരത്തിൽ അപമാനിതനായത് പിആര്‍ ശ്രീജേഷ്. താരത്തിന് വിദ്യാഭ്യാസ വകുപ്പ് തലസ്ഥാനത്ത് ഒരുക്കിയ സ്വീകരണം അവസാന നിമിഷമാണ് മാറ്റിവെച്ചത്.

ഓഗസ്റ്റ് 26ന് ആണ് പി ആർ പി ശ്രീജേഷിന് സ്വീകരണം ഒരുക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നാലെ ഓഗസ്റ്റ് 24 തന്നെ ശ്രീജേഷ് തലസ്ഥാനത്ത് എത്തി. തലസ്ഥാനത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് വൻ ഘോഷയാത്രയായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ എത്തി പൊതുപരിപാടി എന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിൽ എതിർപ്പുമായി കായിക വകുപ്പ് രംഗത്ത് എത്തി. ആദ്യം സ്വീകരണം നൽകേണ്ടത് കായിക വകുപ്പ് ആണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ സർക്കാരിനെ അറിയിച്ചു. ആദ്യം പരിപാടി തീരുമാനിച്ചെങ്കിലും മുഖ്യമന്ത്രിയുടെ തിയതി ലഭിക്കാത്തതിനാൽ മാറ്റി വെച്ചെന്നായിരുന്നു കായിക വകുപ്പിൻ്റെ അറിയിപ്പ്. കായിക മന്ത്രി എതിർപ്പറിയിച്ചതോടെ വിദ്യാഭ്യാസ വകുപ്പിൻ്റെ പരിപാടി മാറ്റി വെക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം എത്തി. ഒടുവിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പരിപാടി മാറ്റി വെച്ച്. സർക്കാരിൻ്റെ തന്നെ രണ്ടു വകുപ്പുകൾ തമ്മിലുള്ള വാശിയിൽ അപമാനിതൽ ആയത് പലതവണ രാജ്യത്തിൻ്റെ പതാക ഒളിംപിക്സ് വേദികളിൽ പാറിച്ച മഹാപ്രതിഭ. കുടുംബ സമേതം തലസ്ഥാനത്ത് എത്തിയ പിആര്‍ ശ്രീജേഷ് നിരാശനായാണ് നാട്ടിലേക്ക് മടങ്ങുന്നത്.

തിരുവനന്തപുരം നഗരത്തിൽ 36 പേരെ കടിച്ച തെരുവ് നായയെ ഇതുവരെ പിടികൂടാനായില്ല

തിരുവനന്തപുരം. നഗരത്തിൽ 36 പേരെ കടിച്ച തെരുവ് നായയെ ഇതുവരെ പിടികൂടാനായില്ല. നഗരപ്രദേശത്ത് പാപ്പനംകോട്, കൈമനം, കാരയ്ക്കാമണ്ഡപം, കിള്ളിപ്പാലം, തമ്പാനൂർ, ആയുർവേദ കോളജ് ജങ്ഷൻ, ചാല തുടങ്ങി വിവിധ ഇടങ്ങളിലായാണ് ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റത്. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണ്. നായയുടെ കടിയേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ശാന്തിവിള ജനറൽ ആശുപത്രിയിലും പേരൂർക്കട താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ചികിത്സ തേടിയ എല്ലാവർക്കും വാക്സിനേഷൻ നൽകി. തിരുവനന്തപുരം നഗരസഭ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നായയ്‌ക്കായി രണ്ട് വിഭാഗങ്ങളായി തെരച്ചിൽ ആരംഭിച്ചെ

കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും

തിരുവനന്തപുരം. കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും.വിശാഖപട്ടണത്ത് C.W.C സംരക്ഷണിയിലായിരുന്ന കുട്ടിയെ പൊലീസ് ഏറ്റെടുത്തു. മജിസ്ട്രറ്റിനു മുന്നിൽ ഹാജരാക്കി മൊഴി എടുത്തതിനുശേഷമായിരിക്കും കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകുക.

അമ്മ ശകാരിച്ചതിന് വീട് വിട്ടിറങ്ങിയ പതിമൂന്നുകാരി വീണ്ടും കഴക്കൂട്ടത്തെ വീട്ടിലേക്കെത്തും.അവളെ കാത്തിരിക്കുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അരികിലേക്ക്..വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം എസ്.ഐ ശരതിന്റെ നേതൃത്വത്തിലെ സംഘം ഇന്നലെ രാവിലെയോടെ കുട്ടിയെ ഏറ്റെടുത്തു.CWCയുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യാത്ര തിരിച്ച പൊലീസ് സംഘം ഇന്ന് രാത്രി 10 മണിയോടെയാവും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കെത്തുക.ചൊവ്വാഴ്ച വീട്ടില്‍ നിന്നിറങ്ങി ട്രയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷനിലെ അംഗങ്ങൾ ട്രെയിനിൽ കയറി പരിശോധിച്ചു കണ്ടെത്തുകയായിരുന്നു.കുട്ടിയെ തിരുവനന്തപുരത്തെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം കൗണ്‍സിലിങും നല്‍കിയ ശേഷമായിരിക്കും മാതാപിതാക്കള്‍ക്ക് കൈമാറുന്നതിലടക്കം അന്തിമതീരുമാനമെടുക്കുക.വീട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ പെൺകുട്ടിക്ക് മനം മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നിയമങ്ങൾ അധികാരമുള്ളവർക്ക് വേണ്ടി മുട്ടുവളയ്ക്കും,മുകേഷിനെതിരെ ടെസ്

കൊച്ചി.നിയമങ്ങൾ അധികാരമുള്ളവർക്ക് വേണ്ടി മുട്ടുവളയ്ക്കുമെന്ന്, 2018-ൽ നടൻ മുകേഷിന് എതിരെ മീടു ആരോപണം ഉന്നയിച്ച കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തില്‍ ടെസിന്‍റെ സമൂഹമാധ്യമത്തിലെ പ്രതികരണം വിവാദമായി.
ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് നടനും എംഎൽഎയുമായ എം മുകേഷ് പറഞ്ഞു. രാജിവെക്കണം എന്ന് ആവശ്യപ്പെട്ട്
മുകേഷിന്റെ വസത്തിയിലേക്ക് മഹിളാ കോൺഗ്രസ്‌ മാർച്ച്‌ നടത്തി.

കോടീശ്വരൻ പരിപാടിയിൽ പ്രവർത്തിക്കുന്നതിനിടെ മുകേഷ് മോശമായി പെരുമാറി എന്ന 2018-ലെ ടെസയുടെ പോസ്റ്റാണ് വീണ്ടും ചർച്ചയാകുന്നത്. അന്ന് ഈ വെളിപ്പെടുത്തൽ ആരും കാര്യമാക്കിയില്ല,നിയമങ്ങൾ അധികാരമുള്ളവർക്ക് മുന്നിൽ മുട്ടുവളച്ചെന്നും ടെസ ഇന്ന് സാമൂഹ്യ മാധ്യമത്തിൽകുറിച്ചു. എന്നാൽ ആരോപണം പൂർണമായും തള്ളുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും മുകേഷ് പറഞ്ഞു.

രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുകേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മുകേഷിനും വീടിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം എംഎൽഎ ക്കെതിരെയുള്ള ലൈംഗിക ആരോപണ വെളിപ്പെടുത്തലിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം

ഏലയ്ക്ക ചായ കുടിച്ചോളൂ…. കാരണങ്ങള്‍ പലതാണ്…

മലയാളികള്‍ പൊതുവെ ചായ പ്രിയരാണ്. എന്നാല്‍ ഏലയ്ക്ക ചേര്‍ത്ത ചായയ്ക്ക് നല്ല സ്വാദും മണവും ഉണ്ട്. ഏലക്ക ചായയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കും. ദഹനം സുഗമമാക്കാനും രോഗപ്രതിരോധത്തിനും ഈ ചായ സഹായിക്കും. ഈ ചായയില്‍ ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള അവശ്യ ഫിനോളിക് ആസിഡുകളും സ്റ്റിറോളുകളും ഉണ്ട്. ഏലയ്ക്ക ചായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മെച്ചപ്പെട്ട ദഹനം
ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവയുള്‍പ്പെടെയുള്ള ദഹനപ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ദഹനസഹായിയാണ് ഏലക്ക ചായ. ചായയില്‍ സ്വാഭാവിക ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് വയറുവേദനയ്ക്ക് കാരണമാകുന്ന പേശികളെ ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ചായയില്‍ കാര്‍മിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് വയര്‍ വീര്‍ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഹൃദയത്തിന് നല്ലത്
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം ഏലക്ക ചായ ഹൃദയത്തിന് ഗുണം ചെയ്യും. രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ സഹായിക്കും. അതിനാല്‍ തന്നെ ഹൃദയാഘാതത്തിന്റെയും സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഏലയ്ക്കയില്‍ വലിയ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു, ഇത് രക്തക്കുഴലുകളിലെ മര്‍ദം കുറയ്ക്കുന്നതിനുള്ള ഒരു വാസോഡിലേറ്ററായി പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും കഴിക്കുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഈ ഗുണങ്ങള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കാം
ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം എന്നിവയ്‌ക്കൊപ്പം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ കലോറി രഹിത പാനീയമാണ് ഏലക്ക ചായ. നിങ്ങളുടെ ഭക്ഷണക്രമത്തെ നശിപ്പിക്കാന്‍ കഴിയുന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് നല്ലൊരു പകരക്കാരനുമാണ്.

വായുടെ ആരോഗ്യം മെച്ചപ്പെടുത്തും
ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്‌നാറ്റം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഏലയ്ക്കുണ്ട്. പല്ലുകളില്‍ അഴുക്ക് അടിഞ്ഞുകൂടി ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നതിന് ഏലയ്ക്ക സഹായിക്കും. ഈ ബാക്ടീരിയയെ ഇല്ലാതാക്കുന്നതിലൂടെ ഏലയ്ക്ക ചായ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കി ശരീര ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയിലെ സിനിയോള്‍, ലിമോണീന്‍ എന്നിവയുള്‍പ്പെടെയുള്ള സംയുക്തങ്ങള്‍ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തൊണ്ടവേദന ശമിപ്പിക്കാന്‍ സഹായിക്കും.

ഏലയ്ക്ക ചായയുടെ പാര്‍ശ്വഫലങ്ങള്‍
മിതമായ അളവില്‍ കുടിച്ചാല്‍ ഏലയ്ക്ക ചായയ്ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ല. എന്നാല്‍ ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ചായ കുടിക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക, ഏലയ്ക്കയോട് അലര്‍ജിയുള്ള ആളുകള്‍ക്കും ചായ അലര്‍ജിക്ക് കാരണമാകും.

ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം

ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. സ്‌കോര്‍ പാകിസ്താന്‍ 448/6 ഡിക്ലയര്‍ഡ്, 146; ബം?ഗ്ലാദേശ് 565, 30/0. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 14 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരില്‍ മുഹമ്മദ് റിസ്വാന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.
51 റണ്‍സെടുത്ത റിസ്വന്‍ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റണ്‍സും ബാബര്‍ അസം 22 റണ്‍സുമെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താന് ആകെ നേടാനായത് 146 റണ്‍സ് മാത്രമാണ്. മെഹിദി ഹസന്‍ നാല് വിക്കറ്റും ഷാക്കിബ് അല്‍ ഹസ്സന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താന്‍ വേണ്ടിയിരുന്നത് വെറും 30 റണ്‍സ് മാത്രമായിരുന്നു. ഓപ്പണര്‍മാരായ സാക്കിര്‍ ഹസ്സനും ഷദ്മാന്‍ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിര്‍ 15 റണ്‍സും ഷദ്മാന്‍ ഇസ്ലാം 9 റണ്‍സും നേടി പുറത്താകാതെ നിന്നു. ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരിക്കുന്നത്.

‘പോരാടാന്‍ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം’… നടി മഞ്ജു വാര്യര്‍

സംവിധായകന്‍ രഞ്ജിത്തും നടന്‍ സിദ്ദിഖും രാജിവച്ച പശ്ചാത്തലത്തില്‍ പരോക്ഷ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ”പോരാടാന്‍ ഉറച്ച മനസുമായി ഒരു സ്ത്രീ മുന്നോട്ട് വന്നതുകൊണ്ട് മാത്രമാണ് ഇതെല്ലാം തുടങ്ങിയതെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം” എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. ഇതുസംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും ഇന്‍സ്റ്റഗ്രാം സ്റ്റോറിയും അവര്‍ പങ്കുവച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ അതിജീവിത പരാതിയുമായി എത്താന്‍ തയ്യാറായതും കുറ്റവാളികള്‍ക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഒരുങ്ങിയതുമാണ് മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടിയത്. അതിജീവിത കേസ് നല്‍കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ശക്തമാവുകയും സിനിമയിലെ സ്ത്രീ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോഗിച്ചതും. തുടര്‍ന്ന് നാലര വര്‍ഷം മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ഒരാഴ്ച മുന്‍പായിരുന്നു പുറത്തുവന്നത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനം ശക്തമായതോടെ സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് നടിമാര്‍ രം?ഗത്തെത്തിയിരുന്നു.
ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഇതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. സിദ്ദിഖിനെതിരെയും യുവനടി ആരോപിച്ചത് ഗുരുതരമായ വാദങ്ങളായിരുന്നു. ഇതിന് പിന്നാലെ നടന്‍ സിദ്ദിഖും ‘അമ്മ’യുടെ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറി.

വിവാദങ്ങള്‍ക്കിടെ നടി ഭാവന സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനും സൈബറിടത്തെ ചര്‍ച്ചാ വിഷയം

മലയാള സിനിമയില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ഭാവന സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. Retrospect…(തിരിഞ്ഞുനോട്ടം).എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. മുഖത്തിന്റെ ഒരു സൈഡ് മാത്രമുള്ള ചിത്രമാണുള്ളത്. ഈ ഫോട്ടോയുടെ താഴെ നടിയോടുള്ള സ്നേഹം അറിയിച്ച് നിരവധിയാളുകളാണ് കമന്റുമായി രംഗത്ത് എത്തിയത്.
പലമുഖമൂടികളും അഴിയാന്‍ കാരണം നിങ്ങളാണെന്നും നിങ്ങള്‍ ശക്തയായ പെണ്ണാണെന്നും ചിലര്‍ കമന്റു ചെയ്തു. നിങ്ങളില്‍ അഭിമാനം കൊള്ളുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി… ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്

നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലൂടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.
എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.
19 വര്‍ഷം മുന്‍പ് ചാനല്‍ പരിപാടി ചിത്രീകരണത്തിന് ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തല്‍.

ഇൻ്റർനാഷണൽ ചെസ്സ് ടൂർണമെൻ്റിന് കരുനാഗപ്പള്ളിയിൽ തുടക്കമായി

കരുനാഗപ്പള്ളി . അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന ഇൻ്റർനാഷണൽ ക്ലാസിക് ചെസ്സ് മത്സരങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. 28 ന് സമാപിക്കും. കരുനാഗപ്പള്ളി നഗരസഭയും ജില്ലാ ചെസ്സ് അസോസിയേഷനും നൈറ്റ് ചെസ്സ് അക്കാദമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റജി ഫോട്ടോ പാർക്കും ചേർന്ന് ആദ്യ കരുക്കൾ നീക്കി മത്സരം ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, ജില്ലാ ചെസ്സ് അസോസിയേഷൻ സെക്രട്ടറി പി ജി ഉണ്ണികൃഷ്ണൻ, അസോസിയേഷൻ ഭാരവാഹികളായ ദീപക് ശിവദാസ്, വി കെ സുനിൽ,എൻ രാജേന്ദ്രൻ, ആർ രജി തുടങ്ങിയവർ സംസാരിച്ചു. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ മുന്നൂറോളം മത്സരാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന, ഗോവ, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ താരങ്ങൾ ഉൾപ്പെടെയുള്ളവരും മത്സരാർത്ഥികളാണ്. വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കും. കൊല്ലം ജില്ലയിൽ ആദ്യമായാണ് അന്താരാഷ്ട്ര ഓപ്പൺ ചെസ്റ്റ് ടൂർണ്ണമെൻ്റ് നടക്കുന്നതെന്നും ജില്ലാ ചെസ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.