27.6 C
Kollam
Saturday 20th December, 2025 | 01:08:39 PM
Home Blog Page 2273

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം. സർക്കാരിനെതിരെ സിപിഐ തിരിയുന്നു. ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് സിപിഐ.റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെഇ ഇസ്മയിൽ. സർക്കാർ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി. എന്നാൽ ആരെയും സംരക്ഷിക്കാൻ കഴിഞ്ഞതുമില്ല.

സർക്കാർ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തിൽ സംശയം. കടന്നാൽ കൂട്ടത്തിൽ കല്ലെറിഞ്ഞ പോലെ ആയി രഞ്ജിത്ത് രാജി വെക്കണം. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുൻപ് രഞ്ജിത് രാജിവെക്കുകയാണ് വേണ്ടത്. അദ്ദേഹം കടിച്ചുതൂങ്ങി നിൽക്കാൻ പാടില്ലായിരുന്നു. ധാർമികത ഉയർത്തി കാണിച്ച് രാജി വെക്കണമായിരുന്നു. സജി ചെറിയാന് അല്പം കൂടി സ്വീകര്യമായ തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നു എന്നും ഇസ്മയില്‍ വിമര്‍ശിച്ചു.

തൊണ്ടയാട് സ്ത്രീ ലിഫ്റ്റിൽ കുടുങ്ങി

കോഴിക്കോട് .തൊണ്ടയാട് സ്ത്രീ ലിഫ്റ്റിൽ കുടുങ്ങി.ഒരു മണിക്കൂറിനു ശേഷം സ്ത്രീയെ രക്ഷപ്പെടുത്തി.വെള്ളിമാടുകുന്ന് അഗ്നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.

ഒന്നാം നിലയിൽ വച്ച് ലിഫ്റ്റ് തകരാറിൽ ആവുകയായിരുന്നു. തൊണ്ടയാട് കുമാരൻ നായർ റോഡിലെ അപ്പാർട്ട്മെന്റിലുള്ള ഫ്ലാറ്റിലാണ് വീട്ടമ്മയായ ധനലക്ഷ്മി അകപ്പെട്ടത്

ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ട, അമ്മ

കൊച്ചി . ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടയെന്ന് താര സംഘടന അമ്മ. ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെയെന്നും പൊതുവികാരം.വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കി.മോഹൻലാൽ മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കും. അമ്മ എക്സ്ക്യൂട്ടീവിന് ശേഷമാകും മോഹൻലാൽ മാധ്യമങ്ങളെ കാണുക.

അമ്മ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു

കൊച്ചി. ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കത്തുനല്‍കിയതായാണ് വിവരം. സ്വമേധയാ രാജിവച്ചതായി സിദ്ദിഖ് സ്ഥിരീകരിച്ചു. രാത്രി യോളം നീണ്ട ചര്‍ച്ച കള്‍ക്ക് ശേഷമാണ് രാജി. രണ്ടു വരിയിൽ ആണ് രാജി കത്ത്. ‘നിലവിലെ ആരോപണങ്ങൾ അറിഞ്ഞു കാണുമല്ലോ”ഈ സാഹചര്യത്തിൽ അമ്മ ജനറൽ
സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണം’

പരാതി നൽകിയതിനു ശേഷം അമ്മ സംഘടനയിൽനിന്ന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് പരാതി നല്‍കിയ നടി രേവതി സ്മ്പത്ത് പ്രതികരിച്ചിരുന്നു,

താൻ നൽകിയ പരാതിയിൽ അമ്മയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു.പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.തന്റെ നിലപാടിൽ മാറ്റമില്ല.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എല്ലാവർക്കും നീതി ലഭിക്കുമെന്നുമാണ് തൻറെ പ്രതീക്ഷ

രേവതി സമ്പത്തിന്റെ ആരോപണം ഗൗരവം ഉള്ളത് അന്വേഷണം നടത്തി നടപടിയെടുക്കണം.കൂടുതൽ സ്ത്രീകൾ സംസാരിക്കട്ടെ എന്നും അമ്മയ്ക്ക് പരാതി നൽകിയ നടി

പടിഞ്ഞാറെ കല്ലടയിൽ പൂക്കളുടെ വിളവെടുപ്പ് തുടങ്ങി

പടിഞ്ഞാറെ കല്ലട .പഞ്ചായത്തും കൃഷിഭവനും കൃഷികൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഐത്തോട്ടുവാ ഹരിതം ഗ്രൂപ്പ്‌ വിളയിച്ച ജമന്തി, വാടാമല്ലി എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ എൻ. ഓമനക്കുട്ടൻപിള്ള അധ്യക്ഷനായി. കൃഷിഓഫീസർ ശ്രീജിത്ത്‌ സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീർ, ഹെഡ് ക്ലർക്ക് രജീഷ്, ഹരിതം ഗ്രൂപ്പ്‌ അംഗങ്ങളായ കൃഷ്ണകുമാർ മാതിരംപള്ളി, രാജേന്ദ്രൻ, കൃഷ്ണകുമാർ പ്ലാനിലത്തിൽ, തുടങ്ങിയവരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഹരിതം ഗ്രൂപ്പ്‌ സെക്രട്ടറി ദിലീപ് നന്ദി പറഞ്ഞു.

കക്കാക്കുന്ന് ജംഗ്ഷനിൽ വൈദ്യുതാഘാതമേറ്റ് മയിൽ ചത്തു

പതാരം:പതാരം കക്കാക്കുന്ന് ജംഗ്ഷനിൽ വൈദ്യുതാഘാതമേറ്റ് മയിൽ ചത്തു.ശനിയാഴ്ച രാവിലെയാണ് സംഭവം.സ്ഥിരമായി ജംഗ്ഷനിൽ എത്തുന്ന മയിലാണ് ഷോക്കേറ്റ് ചത്തതെന്ന് നാട്ടുകാർ പറയുന്നു.ചത്ത മയിലിനെ പിന്നീട് കോന്നിയിൽ നിന്നും വനം വകുപ്പ് അധികൃതരെത്തി കൊണ്ടുപോയി.

“പേരയ്ക്കാ പറമ്പ് ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം.പ്രിൻസ് പാങ്ങാടൻ രചിച്ച “പേരയ്ക്കാ പറമ്പ് ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. കേസരി സ്മാരക ഹാളിൽ സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി ജോസഫ് മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി. കെ ജി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കെ ആർ അജയൻ, ആർ കിരൺ ബാബു , ബി അഭിജിത്, പ്രിൻസ് പാങ്ങാടൻ എന്നിവർ സംസാരിച്ചു. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.

അസമിൽ 14കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുഴയിൽ മുങ്ങിമരിച്ചു

ദിസ്പൂര്‍. അസമിൽ 14കാരിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതി പുഴയിൽ മുങ്ങിമരിച്ചു. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം.ട്യൂഷൻ കഴിഞ്ഞു മടങ്ങിയ14 കാരിയെയാണ് മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

അസമിലെ നാഗോണിൽ 14 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയാണ് പുഴയിൽ മുങ്ങി മരിച്ചത്.
പ്രതി തഫസുൽ ഇസ്‌ലാം തെളിവെടുപ്പിനിടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനാണ് പുഴയിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞുമടങ്ങിയ പെൺകുട്ടിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നുപേർ ചേർന്ന് പുഴയ്ക്കരികിൽവച്ച് കൂട്ടബലാത്സംഗം ചെയ്തത്.
അബോധാവസ്ഥയിൽ റോഡരികിൽ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികളും പൊലീസും ചേർന്നാണ്‌ രക്ഷപ്പെടുത്തിയത്‌.പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ മുഖ്യപ്രതിയെ മാത്രമാണ് പോലീസ് പിടികൂടിയത് ബാക്കി പ്രതികളെ കൂടി എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു.

കെ എസ് എസ് പി എ നേതൃയോഗം

ശാസ്താംകോട്ട. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാകളക്ടറേറ്റിനുമുന്നിൽ സെപ്റ്റംബർ നാലിന് നടത്തുന്ന സത്യഗ്രഹത്തിൽ നിയോജകമണ്ഡലത്തിൽ നിന്ന് നൂറ് പ്രധിനിധികളെ പങ്കെടുപ്പിക്കാനും,വയനാട് പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപസമാഹരിക്കുവാനും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. അസോസിയേഷൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ. സോമൻപിള്ള ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷധ വഹിച്ചു. സെക്രട്ടറി കെ ജി.ജയചന്ദ്രൻപിള്ള, നേതാക്കളായ, എം. ഐ. നാസർഷാ, ശൂരനാട്രാധാകൃഷ്ണൻ, പ്രകാശ് കല്ലട, പുത്തൂർ സഹദേവൻ, മാത്യുവട്ടവിള,അശോകൻ മൺട്രോ,സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

ജൂഡി തോമസ് മെമ്മോറിയൽ സ്പെൽബി: ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ അസ്സി. ഡയറക്ടർ ആയിരുന്ന മിസ്സ് ജൂഡി തോമസിൻ്റെ ഓർമ്മയ്ക്കായി നടത്തുന്ന നാലാമത് ജൂഡി തോമസ് മെമ്മോറിയൽ സ്പെൽബീ മത്സരത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ രണ്ടാം സ്ഥാനവും അഞ്ചൽ സെൻ്റ് ജോൺസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്ലസ് വണ്ണിലെ ജീവൻ സജു ജോർജും ഒൻപതാം ക്ലാസ്സിലെ ജോനാ ഫ്രാൻസിസുമാണ് ബ്രൂക്കിനായി മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന വാശിയേറിയ മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പന്ത്രണ്ടോളം സ്കൂളുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതിൽ നിന്നും കായംകുളം ഗായത്രി സെൻട്രൽ സ്കൂൾ, അഞ്ചൽ സെൻ്റ്. ജോൺസ്, കരിക്കം ഇന്റർനാഷണൽ, കൊല്ലം എസ്. എൻ. സെൻട്രൽ സ്കൂൾ തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ ബ്രൂക്ക് ഇന്റർനാഷണൽ എന്നീ ആറു സ്കൂളുകളായിരുന്നു ഫൈനലിൽ എത്തിയിരുന്നത്. സ്പെൽ മാസ്റ്റർ എൻ.ഗോപകുമാർ ആയിരുന്നു അഞ്ച് റൗണ്ടുകളായി നടന്ന സ്പെൽ ബീ മത്സരങ്ങളുടെ മോഡറേറ്റർ.