ശാസ്താംകോട്ട:ചക്കുവള്ളിയിൽ മിഴി ഗ്രന്ഥശാലയുടെ കെട്ടിട ഉദ്ഘാടനത്തിൽ നിന്നും പ്രോട്ടൊക്കോൾ ലംഘനത്തെ തുടർന്ന് കുന്നത്തൂർ എംഎൽഎയും ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കാതെ വിട്ടു നിന്നു.പ്രോട്ടൊക്കോൾ ലംഘിച്ചാണ് പരിപാടിയുടെ നോട്ടീസ് പ്രസിദ്ധീകരിച്ചതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നെങ്കിലും തിരുത്താൻ സംഘാടക സമിതി തയ്യാറായില്ല.കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ എ.എൻ ഷംസീറാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.സർക്കാരിന്റെ പണം ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് ക്യാബിനറ്റ് റാങ്കിലുള്ള സ്പീക്കറോ മന്ത്രിമാരോ എത്തിയാൽ സ്ഥലം എംഎൽഎ അധ്യക്ഷൻ ആകണമെന്നാണ് ചട്ടം.എന്നാൽ ഗ്രന്ഥശാലയുടെ വൈസ് പ്രസിഡന്റ് മാത്രമായ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ അധ്യക്ഷനാക്കിയാണ് നോട്ടീസ് പുറത്തിറക്കിയത്.ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത്.എന്നാൽ ജനപ്രതിനിധികളെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആരെയും അറിയിക്കാതെ രഹസ്യമായി വാട്ട്സാപ്പിൽ സംഘാടക സമിതി ചേർന്നതായി അറിയിച്ചു യോഗം ചേർന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം സംഘാടക സമിതി ചെയർമാൻ ആകുകയായിരുന്നു.സംഘാടക സമിതി കൺവീനറെ തീരുമാനിച്ചിരുന്നുമില്ല.ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്തിനെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതിൽ അതൃപ്തി അറിയിച്ച് ശൂരനാട് ഡിവിഷൻ അംഗം ശ്യാമള അമ്മ സിപിഎം ഏരിയ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.മുൻ എം.പി കെ.സോമപ്രസാദിന്റെ പേരിന് താഴെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് നോട്ടീസിൽ നൽകിയിരുന്നത്.പ്രോട്ടോകോൾ തെറ്റിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിട്ടു നിന്നതെങ്കിലും ഉദ്ഘാടനശേഷം സംഘാടകർ നിരാവധി തവണ വിളിച്ചതോടെ രാത്രിയോടെ സ്ഥലത്തെത്തി മുഖം കാണിച്ചു മടങ്ങുകയായിരുന്നു.സ്പീക്കർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഒഴിവാക്കി തുടർന്ന് നടക്കുന്ന അനുബന്ധ പരിപാടിക്കാണ് സിപിഐ നേതാവ് കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് ഉൾപ്പെടുത്തിയിരുന്നത്.ഇതിലുള്ള അതൃപ്തിയെ തുടർന്നാണ് അദ്ദേഹവും സിപിഐ പ്രതിനിധിയും വിട്ടു നിന്നത്.മിഴിയുടെ ഉദ്ഘാടനത്തിന് തലേ ദിവസം ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി നിർമിച്ച പള്ളിശ്ശേരിക്കൽ ഇഎംഎസ് ഗ്രന്ഥശാലയുടെ ഉദ്ഘാടനംവും നടന്നിരുന്നു.മുൻ മന്ത്രിയും കെ.കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ആയിരുന്നു അധ്യക്ഷൻ.ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌മാർ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.ചക്കുവള്ളിയിലെ മണ്ണെടുപ്പ് വിവാദത്തിൽ കുടുങ്ങിയ സിപിഎം ഏരിയാ കമ്മിറ്റി അംഗവും പരിപാടിയുടെ സ്വാഗത സംഘം ചെയർമാനുമായ വ്യക്തിയെ വെള്ളപൂശാൻ വേണ്ടി സർക്കാർ ചെലവിൽ നടത്തിയ പരിപാടിയെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്.സ്വാഗത പ്രാസംഗികന്റെ ദൈർഘ്യമേറെയെടുത്ത പുകഴ്ത്തൽ പ്രസംഗം തന്നെ തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.ഉദ്ഘാടന പ്രസംഗത്തിൽ സ്പീക്കർ തന്നെ സ്വാഗത പ്രസംഗത്തിന്റെ അസംതൃപ്തി തുറന്നു പറയുകയും ചെയ്തു.അതിനിടെ ഏരിയാ കമ്മിറ്റിയംഗം നേരിട്ട് നടത്തിയ പ്രോട്ടൊക്കോൾ ലംഘനത്തിനെതിരെ എൽഡിഎഫ് നുള്ളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ അഭിനേത്രി
കൊച്ചി.നടൻ സിദ്ധീഖിനെതിരെ ഗുരുതര ആരോപണവുമായി യുവ അഭിനേത്രി. രേവതി സമ്പത്ത് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ A.M.M.A ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ധീഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്
ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും,സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ധീഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ എന്ന് രേവതി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു, പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും
ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്
റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു
വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം; പ്രതികള്‍ പിടിയില്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനിയായ യുവതിയേയും ഭര്‍ത്താ
വിനേയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയിലായി. കടത്തൂര്‍ മീനത്തേരില്‍ രാഹുല്‍(30), കുതിരപ്പന്തി അരുണ്‍ നിവാസില്‍ അരുണ്‍(31) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. യുവതിയുടെ ഭര്‍ത്താവും പ്രതികളുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ഈ മാസം ഒമ്പതാം തീയതി രാത്രി 11-ഓടെ അയല്‍വാസിയുടെ വീട്ടില്‍ നില്‍ക്കുകയായിരുന്ന യുവതിയേയും കുടുംബത്തേയും പ്രതികള്‍ ചീത്ത വിളിച്ചുകൊണ്ട് കമ്പി വടി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രാജി വെച്ചേക്കും
തിരുവനന്തപുരം. രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് മാറ്റി. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ സംവിധായകൻ
രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും രാജി വെച്ചേക്കും.സമ്മർദ്ദത്തിന് പിന്നാലെ സർക്കാർ രാജി ആവശ്യപ്പെട്ടതായാണ് സൂചന.അതേസമയം വിവാദങ്ങൾക്കിടെ വയനാട്ടിലെ റിസോർട്ടിൽ തങ്ങുന്ന രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് മാറ്റി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ആരെങ്കിലും പരാതിയുമായി വന്നാൽ
നിയമനടപടിയെന്നായിരുന്നു സർക്കാരിന്റെ
നിലപാട്.എന്നാൽ ബംഗാളി നടി
ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതോടെ സർക്കാർ വെട്ടിലായി.രഞ്ജിത്തിന്റെ രാജിക്കായി ഇടതു മുന്നണിയിലും സമ്മർദമുണ്ട്.രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടതായാണ്
സൂചനകൾ.രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡും മാറ്റിയിട്ടുണ്ട്.
വയനാട്ടിലെ റിസോർട്ടിൽ നിന്ന് ബോർഡ് മാറ്റിയാണ് വാഹനം കൊണ്ടുപോയത്.ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലെത്തിയത്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ കേസെടുക്കാനാവില്ലെന്ന് മന്ത്രി സജി ചെറിയാൻ
ചലചിത്ര അക്കാദമി ചെയർമാനെതിരെ കേസെടുക്കാനാകില്ലെന്ന സിനിമ മന്ത്രിയുടെ മറുപടി വിചിത്രമാണെന്ന് ആഷിക് അബുവിന്റെ പ്രതികരണം. ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ പ്രതികരണം.വിവാദത്തിൽ സൂക്ഷ്മതയോടെ പ്രതികരിച്ചാൽ മതിയെന്നാണ് സിപിഐ
നിലപാട്.
സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍
കൊല്ലം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും പണം തട്ടിയ പ്രതി പോലീസിന്റെ പിടിയിലായി. വടകര, ചോളം വയല്‍, പുത്തലത്ത് ഹൗസില്‍ ഷംഷീര്‍ പുത്തലാത് (34) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി കൊല്ലം തെക്കേവിള സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ട ഇയാള്‍ പല തവണകളായി യുവതിയില്‍ നിന്നും 11,52,100 രൂപ കൈപ്പറ്റുകയായിരുന്നു. ഇതു കൂടാതെ ഇരുപത്തയ്യായിരം രൂപയോളം വില വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇയാള്‍ യുവതിയില്‍ നിന്നും വാങ്ങിയെടുത്തു. എന്നാല്‍ പിന്നീട് ഇയാളുടെ ചതി മനസ്സിലാക്കി പിന്‍തിരിയാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. തുടര്‍ന്ന് യുവതി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച വെസ്റ്റ് പോലീസ് പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനംചെയ്ത് സൈബര്‍ തട്ടിപ്പ്; പ്രതികള്‍ പിടിയില്‍
കൊല്ലം: ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന്
വാഗ്ദാനം ചെയ്യ്ത് ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ
സംഘത്തിലെ അംഗങ്ങള്‍ മലപ്പുറത്ത് നിന്നും കൊല്ലം സിറ്റി സൈബര്‍ പോലീസ്
സംഘത്തിന്റെ പിടിയിലായി. മലപ്പുറം പൊന്നാനി ചീയന്നൂര്‍ കൊട്ടിലി
ങ്ങല്‍ വീട്ടില്‍ ഷംസുദ്ദീന്‍(33), മലപ്പുറം തീരൂരങ്ങാടി പിലാത്തോട്ടത്തില്‍ വീട്ടില്‍ ഫസലു റഹ്മാന്‍(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ച രജിസ്റ്റര്‍
ചെയ്യ്ത രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇവര്‍ അറസ്റ്റിലായത്.
ഷെയര്‍ ട്രേഡിംഗിലൂടെ വന്‍ തുക ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമാക്കിയ ശേഷം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതലായവ കൈക്കലാക്കുകയും തുടര്‍ന്ന് വ്യാജമായ ലാഭകണക്കുകള്‍ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം
നിക്ഷേപിക്കുന്ന പണം പല വിധത്തില്‍ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവില്‍
തന്നെ വന്‍ ലാഭം നേടിയെടുക്കാന്‍ സഹായിക്കാമെന്ന മോഹന വാഗ്ദാന
മാണ് തട്ടിപ്പുകാര്‍ നല്‍കുന്നത്. ഇപ്രകാരം കൊല്ലം സ്വദേശിയായ
നിക്ഷേപകനില്‍ നിന്നുംഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം രൂപയാണ് പ്രതിയായ ഷംസുദ്ദീന്‍ ഉള്‍പ്പെട്ട തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമാനമായ രീതിയില്‍ ബ്ലോക്ക് ട്രേഡിംഗ് നടത്തി വന്‍ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം
ചെയ്യ്ത് ഓച്ചിറ സ്വദേശിയില്‍ നിന്നും ഒമ്പത്‌ലക്ഷത്തി നാല്‍പ്പത്തെണ്ണായിരത്തി ഒരുന്നൂറ്റി അമ്പത് രൂപയാണ് ഫസലു റഹ്മാന്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി എസിപി നസീര്‍.എയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായുള്ള അന്വേഷണം നടത്തി വരവെ മലപ്പുറം സ്വദേശികളായ പ്രതികളെ പറ്റി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മനാഫിന്റെ നേതൃ
ത്വത്തില്‍ എസ്.ഐ മാരായ നന്ദകുമാര്‍, നിയാസ് സിപിഓമാരായ ജോസ് ജോണ്‍സണ്‍, ജിജോ, ഹരി കുമാര്‍, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പിണറായി വിജയൻ്റെ പോലീസ് കാവൽ നായ്ക്കളായി മാറുന്നു, രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്.കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ച്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഐജി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിന്നാലെ പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോലീസ് കാവൽ നായ്ക്കളായി മാറുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
കണ്ണൂര്‍ ജില്ലയില്‍ നിപ ആശങ്ക ഒഴിഞ്ഞു
കണ്ണൂര്‍. ജില്ലയില്‍ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പവര്‍ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ല….അവസാനിപ്പിക്കേണ്ട കാര്യങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം: മുകേഷ്
അവസാനിപ്പിക്കേണ്ട കാര്യങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പവര്‍ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ല. അങ്ങനെ ഒരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാദ്ധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്രയായിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്ന് മുകേഷ് പ്രതികരിച്ചു. സിനിമയില്‍ പവര്‍ ഗ്രൂപ്പിന് നിലനില്‍പ്പില്ലെന്നും പവര്‍ ഗ്രൂപ്പ് കൊണ്ടുവരുന്ന അഭിനേതാക്കളുടെ ചിത്രം മാത്രം വിജയിക്കുമോ? ‘ഒരു പവറുമില്ലാത്ത ചെറിയ പയ്യന്‍മാരുടെ ചിത്രങ്ങള്‍ വന്‍ വിജയം നേടുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കട്ടെ. അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ കേസ് ഇല്ലെന്ന് പറയുകയാണെങ്കില്‍ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു.
രഞ്ജിത്ത് ചിത്രം പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ റീ റിലീസിനൊരുങ്ങുന്നു
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ മീ ടൂ ആരോപണം ഉയരുന്നതിനിടെ മമ്മൂട്ടി-രഞ്ജിത് കൂട്ടുകെട്ടിലെത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രം റീ റിലീസിനൊരുങ്ങുന്നു. 4കെ, ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ-ശബ്ദ മിഴിവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുക. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് വൈകിട്ട് 7ന് പുറത്തുവരും. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത് ഒരുക്കിയ ചിത്രം 2009 ലാണ് പുറത്തുവന്നത്.
ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്.
മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.





































