വയനാട് :ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ സ്‌കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. സെപ്റ്റംബർ 2ന് പ്രത്യേക പ്രവേശനോത്സവം നടത്തും. ചൊവ്വാഴ്ച മുതൽ സ്‌കൂൾ തുടങ്ങും. വിദ്യാർഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.
ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു.
പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്ര സർക്കാരിനില്ല. 1800 233 0221 എന്ന നമ്പറിൽ ദുരന്തബാധിതർക്ക് ഏത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.
വാർത്താനോട്ടം
വാർത്താ നോട്ടം
2024 ആഗസ്റ്റ് 24 ശനി

BREAKING NEWS
?വയനാട് ദുരന്തം: കേന്ദ്രത്തിന് നിവേദനം നൽകി. 900 കോടി ആദ്യ ഗഡുവായി നൽകണമെന്ന് കേരളം
?രഞ്ജിത്തിനെതിരായ ആരോപണം: രേഖാമൂലം പരാതി തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
? നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് സംവിധായകനും ചലചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

?രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അക്കാഡമി മുൻ അംഗം ഡോ.ബിജു.
?ശിഖർ ധവാൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചം.
?ഷിരൂരിലെ മണ്ണിടിച്ചിൽ ,അർജുൻ്റെ കുടുംബം ഉപമുഖ്യമന്ത്രിഡി കെ ശിവകുമാറിനെ കാണും.
?ആതിരപ്പളളി -ആനമല ദേശീയപാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണത്
?തൃശൂർ കാഞ്ഞാണി പുത്തൻകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

? കേരളീയം ?
? കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നതും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്.

?ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിര്‍ദ്ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. അമ്മയില്‍ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലോ അത് പുറത്തുവിടുന്നതിലോ സര്‍ക്കാറിന് ഒളിച്ചു കളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് എംവി ഗോവിന്ദന്‍.
? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം.

? വയനാട് ദുരന്തബാധിതരില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍. ഇന്നലെ നടന്ന തൊഴില്‍ മേളയില്‍ 67 അപേക്ഷ കിട്ടിയിട്ടുണ്ട്. അപേക്ഷിച്ച എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും.
? തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശി സഫീര്‍ അറസ്റ്റില്‍. എന്‍ഐഎ സംഘമാണ് ഇയാളെ തലശ്ശേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

? മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവല്‍സര സമ്മാനമായി കേരളത്തിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്.

???? ദേശീയം ????
? ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച് നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്.

? കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ നാല് സഹപ്രവര്‍ത്തകരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. ഇവരുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. രണ്ട് ട്രെയിനി ഡോക്ടര്‍മാരേയും ഒരു ഹൗസ് സര്‍ജനേയും ഒരു ഇന്റേണിനേയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.

? എയര്‍ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്. പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതില്‍ വരുത്തിയ പിഴവിന് ആണ് നടപടി. പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ.

?? അന്തർദേശീയം ??
? ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നുമുള്ള ഉറപ്പും മോദി സെലന്‍സ്‌കിക്ക് നല്‍കി.

? പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായുള്ള 3 മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ – യുക്രൈന്‍ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു.

???കായികം????♀️
? ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി. ഓഗസ്റ്റ് 27-ന് നടക്കുന്ന സെമിയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്നാണ് ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഡിസംബറില്‍ ബംഗ്ലാദേശിന് എതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി ഏകദിന മത്സരം കളിച്ചത്.
സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചാണ് വിരമിക്കല്‍ വാര്‍ത്ത ധവാന്‍ ആരാധകരെ അറിയിച്ചത്. 2010ല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 167 മത്സരങ്ങള്‍ കളിച്ചു. 6793 റണ്‍സ് ആണ് ഏകദിനത്തിലെ സമ്പാദ്യം. ഉയര്‍ന്ന സ്കോര്‍ 143. 17 സെഞ്ചറിയും 39 അര്‍ധ ശതകവും ഏകദിനത്തില്‍ നിന്ന് ധവാന്‍ കണ്ടെത്തി.
34 ടെസ്റ്റുകളില്‍ നിന്ന് 2315 റണ്‍സ് ആണ് ധവാന്‍ കണ്ടെത്തിയത്. ടെസ്റ്റില്‍ ഏഴ് സെഞ്ചറിയും അഞ്ച് അര്‍ധ ശതകവും ധവാന്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 68 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 1759 റണ്‍സാണ് ധവാന്‍ സ്കോര്‍ ചെയ്തത്.
എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയിൽ
കോഴിക്കോട് .താമരശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി റജീനയാണ് പിടിയിലായത്. 60ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് യുവതി. താമരശ്ശേരിയിൽ വീടാക്രമിച്ച ലഹരി സംഘത്തിലെ പ്രധാനിയാണ് റജീന.
ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ മാലകവർന്നു
കൊട്ടാരക്കര. ഉമ്മന്നൂരിൽ ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ മാലകവർന്നു. ഉമ്മന്നൂർ സ്വദേശിനി കുഞ്ഞുമോൾ ബാബുവിന്റെ മാലയാണ് മോഷ്ടിച്ചത്. മോഷ്ടാവ് എത്തിയത് പൾസർ ബൈക്കിയ അക്രമി മാലപൊട്ടിച്ചു കടന്നതായി സിസിടിവി ദൃശ്യം പുറത്തുവന്നു. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടുക്കലിൽ ഒരു കിലോകഞ്ചാവുമായി അതിശയൻ പിടിയിൽ
അഞ്ചൽ. കോട്ടുക്കലിൽ ഒരു കിലോകഞ്ചാവുമായി 33 കാരൻ പിടിയിൽ.കടയ്ക്കൽ തൃക്കണ്ണാപുരം സ്വദേശി അതിശയൻ എന്ന് വിളിക്കുന്ന ജിജുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.ഒപ്പമുണ്ടായിരുന്നു യുവാണ് ഓടി രക്ഷപെട്ടു.
ചൂഷണം ഒറ്റപ്പെട്ടതല്ല, അമ്മ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസ്സൻ
കൊച്ചി. സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസ്സൻ ചാനലിനോട് വ്യക്തമാക്കി. ചില സുഹൃത്തുക്കൾ ഇത് സംബന്ധിച്ച് വിഷമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.പരാതി നൽകിയാൽ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്നാണ് പലരുടെയും പേടി
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ശ്രീലേഖാ മിത്രക്കുണ്ടായ അനുഭവം ഏറെ വിഷമിപ്പിച്ചു. അപ്പോൾ തന്നെ പരാതി നൽകിയിരുന്നെങ്കിൽ അന്വേഷണത്തിന് ഗുണം ചെയ്തേനെ. കാലം കഴിയുംതോറും വേട്ടക്കാർക്ക് രക്ഷപ്പെടാൻ വഴി ഒരുങ്ങും. ‘അമ്മയിൽ ഭിന്നതയില്ല‘
ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമ്മയിൽ ഭിന്നതയില്ലെന്ന് അൻസിബ ഹസ്സൻ. ജനറൽ സെക്രട്ടറി സിദ്ദിക്കും ജഗദീഷും തമ്മിൽ അഭിപ്രായവ്യത്യാസമില്ല. ഹേമാ കമ്മറ്റി കണ്ടെത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ വേണം. അമ്മയിൽ പവർ ടീം ഉള്ളതായി തനിക്ക് അറിയില്ല
രഞ്ജിത്തിനെതിരായ ആരോപണം: രേഖാമൂലം പരാതി തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പരാതി തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. പരാതിയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കും. ആരോപണം ഉന്നയിക്കപ്പട്ടത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകില്ലെന്നും മന്ത്രി പറഞ്ഞു.നടിയുടെ ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഇന്നലെ വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
അനന്തമായി നീളുന്ന വിചാരണ തടവ്: സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി
ന്യൂഡെല്‍ഹി.അനന്തമായി നീളുന്ന വിചാരണ തടവ്: സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി.കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം.ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുടെ വകുപ്പ് 479 അനുസരിച്ചാണ് നിർദ്ദേശം.രാജ്യത്തെ എല്ലാ ജയിലുകളിലും കഴിയുന്ന വിചാരണ തടവുകാർക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കണമെന്നും സുപ്രീം കോടതി
രഞ്ജിത്തിനെതിരായ ആരോപണം,അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി അന്വേഷണം നടത്തണം
കൊച്ചി. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം. ഡബ്ല്യുസിസി അംഗം ജോളി ചെറിയത്ത് ചാനലിനോട് പ്രതികരിച്ചു. ശ്രീലേഖ മിത്രയുടെ ആരോപണം ഞെട്ടിപ്പിക്കുന്നത്.ആരോപണവിധേയൻ ഇപ്പോഴും ചലച്ചിത്ര അക്കാദമിയുടെ തലപ്പത്താണ് നടപടി എടുക്കേണ്ടത് സർക്കാർ.അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണം.ഇതൊന്നും സർക്കാരിനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല.എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു മടുത്തു. റിപ്പോർട്ടിനെ സിദ്ദിഖ് ഉൾപ്പടെയുള്ളവർ ഇത്ര പ്രതിരോധിക്കുന്നത് എന്തിനാണ്.റിപ്പോർട്ടിലെ കണ്ടെത്തലുകൾ അമ്മയിലെ ആളുകൾക്ക് എതിരാണോ ??
റിപ്പോർട്ടിൽ നടൻ ജഗദീഷിന്റെ സമീപനം മാതൃകാപരം. അമ്മയിൽ ഉയരുന്ന ഭിന്നസ്വരങ്ങൾ ജനാധിപത്യ പ്രക്രിയയ്ക്ക് ആക്കംകൂട്ടും.സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. തനിക്കെതിരെ ലൈംഗികാതിക്രമണം ഉണ്ടായിട്ടില്ല , അതിനർഥം മറ്റുള്ളവർക്ക് നേരെ ഉണ്ടായിട്ടില്ല എന്നല്ല.വൈകിയാണെങ്കിലും അമ്മ സംഘടന പ്രതികരിക്കാൻ നിർബന്ധിതരായി എന്നും ജോളി പറഞ്ഞു.


































