ശാസ്താംകോട്ട.കോടതിക്ക് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ സ്ഥലം ഒരുക്കണം പരാതി നൽകി അഭിഭാഷകർ ലീഗൽ സർവീസ് അതൊറിറ്റിയെ സമീപിച്ചു.
കുന്നത്തൂർ താലൂക്ക് മിനി സിവിൽ സ്റ്റേഷന്റെ പണി തീർന്നിട്ട് ഏറെകാലമായി. ഏതാണ്ട് പതിനഞ്ച് വർഷക്കാലം പണിതീർക്കാതെ കരാറെടുത്ത ആൾ നിയമകുരുക്കിൽ പെടുത്തി ഇട്ടിരുന്ന താലൂക്ക് ഓഫീസിന്റെ രണ്ടാം നിലയുടെ പണി എടുത്ത കരാറുകാരനെ ഒഴിപ്പിക്കാൻ കോടതിക്ക് വേണ്ടി കൊടുക്കുവാൻ പണിതീർത്തു തരണമെന്ന് ആവപ്പെട്ട് നോട്ടീസ് കൊടുത്തു നിയമകുരുക്ക് അഴിച്ചു മറ്റൊരു കരാറുകാരനെ കൊണ്ട് പണി പൂർത്തിയാക്കിയിട്ടു കോടതിക്ക് സ്ഥലം തരുവാൻ തയ്യാറാകാത്തതിനാൽ കുന്നത്തൂർ തഹസിൽദാർ കൊല്ലം ജില്ലാ കളക്ടർ എന്നിവരെ എതിർ കക്ഷിയാക്കി താലൂക്ക് ലീഗൽ സർവീസ്സ് അതോറിറ്റി മുമ്പാകെ അഭിഭാഷക സംഘടന പരാതി നൽകി.
പരാതിയിന്മേൽ കുന്നത്തൂർ തഹസീൽദാർ കൊല്ലം ജില്ലാ കളക്ടർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റീ സെപ്റ്റംബർ രണ്ടിനും നടക്കുന്ന അദാലത്തിൽ ഹാജർ ആകുവാൻ നോട്ടീസ് നൽകി.
നിലവിൽ ആഴ്ച തോറും ഉള്ള കുടുംബ കോടതി വാഹനാപകട നഷ്ടപരിഹാര കോടതി എന്നിവയുടെ ക്യാമ്പ് സിറ്റിംഗ് വാടക കെട്ടിടത്തിലാണ് നടന്നുവരുന്നത്. അഭിഭാഷകനായ സുധികുമാർ ആണ് ഹർജി നൽകിയത്.
കോടതിക്ക് താലൂക്ക് ഓഫീസ് കെട്ടിടത്തിൽ സ്ഥലം ഒരുക്കണം പരാതി
മന്നത്തു പത്മനാഭനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനം, എന്‍ കെ പ്രേമചന്ദ്രന്‍
കരുനാഗപ്പള്ളി. മന്നത്തു പത്മനാഭനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ചട്ടമ്പിസ്വാമികളുടെ ജീവിത ദര്‍ശനമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കരുനാഗപ്പള്ളി എന്‍എസ്എസ് യൂണിയന്‍ സംഘടിപ്പിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറര്‍അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.വി ുണ്ണികൃഷ്ണപിള്ള സ്മരണാഞ്ജലി നടത്തി.സെക്രട്ടറി അരുണ്‍സി നായര്‍,എന്‍എസ്എസ് ഇന്‍സ്‌പെക്ടര്‍ വി ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍
വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച് 79 പവന്‍ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാര്‍ (34), ശിവകാശി സ്വദേശി പ്രദീപന്‍ (23) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യല്‍ ടീം അംഗം പിടികൂടിയത്.
കന്യാകുമാരി തിരുവട്ടാറിലാണ് സംഭവം. കഴിഞ്ഞ മാസം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയായ മോഹന്‍ദാസിനെയും മകളെയും ആക്രമിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 79 പവനോളം സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ച് കടന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്യലില്‍ 47 പവനോളം സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു; യുവാവ് പിടിയില്‍
തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
കഴിഞ്ഞ ഒരു വര്‍ഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വിഷ്ണുവും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിഷ്ണു യുവതിയെ തൊഴിക്കുകയായിരുന്നു.
ശക്തമായ വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് നടത്തിയതോടെയാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.
അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിക്ക് കുരങ്ങിന്റെ കടിയേറ്റു
തൃശൂര്‍. അതിരപ്പിള്ളിയിൽ വിനോദസഞ്ചാരിക്ക് കുരങ്ങിന്റെ കടിയേറ്റു.പാലക്കാട് ചന്ദ്രനഗർ സ്വദേശി ഐശ്വര്യ കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളച്ചാട്ടത്തിനു സമീപം കടയിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ കുരങ്ങൻ കയ്യിൽ കടിക്കുകയായിരുന്നു. കയ്യിലെ മാംസം കുരങ്ങൻ കടിച്ചെടുത്തു. യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട്ടു നിന്നെത്തിയ അഞ്ചംഗ സംഘത്തിന് നേരെയായിരുന്നു കുരങ്ങിന്റെ ആക്രമണം
കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു
കൊട്ടിയം: ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഉമയനല്ലൂര്‍ സ്വദേശി സുള്‍ഫിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. 11 കെ.വി വൈദ്യുതി ലൈന്‍ സ്ഥാപിച്ച തൂണിലേയ്ക്ക് ഇടിച്ചു കയറി കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും കാര്‍ യാത്രികര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. സ്ഥലത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. കൊട്ടിയം പോലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് ഒടിഞ്ഞപ്പോള്‍ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വലിയ അപകടം ഒഴിവായി.
തടിമില്ലില്‍ തീപിടുത്തം; മില്ലും തടികളും പൂര്‍ണമായും കത്തിനശിച്ചു
ചാത്തന്നൂര്‍: തടിമില്ലില്‍ തീ പിടുത്തം. മില്ലും തടികളും പൂര്‍ണമായും കത്തിനശിച്ചു. ചാത്തന്നൂര്‍ മീനാട് പാലമുക്കിന് സമീപമുള്ള തടിമില്ലില്‍ ഇന്ന് പുലര്‍ച്ചെ നാലേകാലോടെയാണ്
സംഭവം. തീ ആളിപ്പടര്‍ന്നതിനു ശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്.
നാട്ടുകാര്‍ പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയും പരവൂരില്‍ നിന്നും അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ എത്തിയെങ്കിലും തീ കെടുത്താന്‍ പ്രയാസപ്പെട്ടു. ലക്ഷങ്ങളുടെ തടിയും ഉപകരണങ്ങളും കത്തി നശിച്ചു. പാലമുക്ക് സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള മില്ലിലാണ് തീപിടുത്തമുണ്ടായത്. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു
പാല.റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചിൽ സുനിൽ ലാലിന്റെയും ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. റമ്പൂട്ടാൻ പൊളിച്ച് നല്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് വിവരം
കുഞ്ഞിനെ ഉടൻ തന്നെ ഭരണം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണസംഭവിച്ചിരുന്നു. തൊണ്ടയിൽ കുടുങ്ങിയ റമ്പൂട്ടാൻ കഷ്ണം ആശുപത്രിയിൽ വച്ചാണ് പുറത്തെടുത്തത്
ഇങ്ങനെ വെട്ടയാടരുത്….. കഴിഞ്ഞ 23 വര്‍ഷമായി ഇത് തന്നെ…. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സിനിമമേഖലയിലെ നിലവിലെ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പി.ആര്‍.ശ്രീജേഷിനും കുടുംബത്തിനും വീട്ടില്‍ സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഒളിമ്പ്യനും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ഗോള്‍ കീപ്പറുമായ പി.ആര്‍ ശ്രീജേഷിനെ ആദരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും. സര്‍ക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല മെഡല്‍ ജേതാവിനെയും കുടുംബത്തെയും ശാസ്തമംഗലത്തെ വീട്ടില്‍ സ്വീകരിച്ചാണ് അഭിനന്ദിച്ചത്. ഇവര്‍ക്കായി സദ്യയുമൊരുക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അനുമോദനം സ്വീകരിക്കാനാണ് ശ്രീജേഷ് കുടുംബ സമേതം തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ വകുപ്പുകളുടെ തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് മാറ്റിവച്ചിരുന്നു. വിവരം താരത്തെ ഇന്നലെ വൈകിട്ട് മാത്രമാണ് അറിയിച്ചത്. ഈ അവഗണനയ്ക്ക് താരം പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഒളിമ്പ്യന് വസതിയില്‍ സ്വീകരണമൊരുക്കിയത്.
ഇന്ത്യക്കായി വിയര്‍പ്പൊഴുക്കി നേടിയ അംഗീകാരത്തിനും മെഡലുകള്‍ക്കും രാജ്യം എന്നും കടപ്പെട്ടിരിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനും സമര്‍പ്പണത്തിലും ലഭിച്ച ഫലമാണ് വിജയങ്ങളൊന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീജേഷിനൊപ്പം ഭാര്യ ഡോ. അനീഷ്യ, മക്കള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.






































