26.2 C
Kollam
Saturday 20th December, 2025 | 07:26:27 PM
Home Blog Page 2270

എസ്ഐ 17കാരന്റെ തല ജീപ്പിനകത്തേക്ക് വലിച്ച് മുഖത്തടിച്ചു

പാലക്കാട് . നെന്മാറയില്‍ 17കാരന് നേരെ പൊലീസിന്റെ കാടത്തം,
പൊലീസ് ജീപ്പിലെത്തിയ എസ്ഐ 17കാരന്റെ തല ജീപ്പിനകത്തേക്ക് വലിച്ച് മുഖത്തടിച്ചു,പോക്കറ്റിൽ കഞ്ചാവുണ്ടോയെന്ന് പരിശോധിക്കുകയാണ് ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു,പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവ് അന്വേഷണത്തിന് ഉത്തരവിട്ടു


ഇന്ന് രാവിലെ കടയിൽ നിന്ന് സാധനം വാങ്ങിക്കാൻ 17കാരൻ ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് പോലീസ് സംഘമെത്തുന്നത്,കാര്യമായി ഒന്നും ചോദിക്കാതെ വിദ്യാർത്ഥിയുടെ മുടി പിടിച്ച് വലിച്ച് പോലീസ് ജീപ്പിന് അകത്തേക്കാക്കി പോലീസ് മുഖത്തടിക്കുകയായിരുന്നു,തന്നോട് പോലീസ് ഒന്നും ചോദിച്ചില്ലെന്നാണ് 17കാരൻ പറയുന്നത്

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിദ്യാർത്ഥി രക്ഷിതാക്കൾ എത്തിയ ശേഷം നെന്മാറ പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു,പരാതി ഒഴിവാക്കിക്കാൻ പോലീസിൽ നിന്ന് ശ്രമങ്ങൾ ഉണ്ടായെന്നാണ് വിദ്യാർത്ഥിയുടെ പിതാവ് പറയുന്നത്

എന്നാൽ മർദ്ദനം നടന്നിട്ടില്ലെന്നും വിദ്യാർത്ഥിയുടെ പോക്കറ്റിൽ കഞ്ചാവ് ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് ചെയ്തത് എന്നുമാണ് പോലീസ് വിശദീകരണം,സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഉത്തരവിട്ടു

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

കൊടുവള്ളി. യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വാവാട് തൃക്കതെറ്റുമ്മൽ മുഹമ്മദ്
നിസാബ്(28) നു നേരെയാണ് അക്രമം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. താമരശേരി സ്വദേശിയായ ഷാഫിയെ തട്ടി കൊണ്ടു പോയ കേസിലെ പ്രതിയാണ് വെട്ടേറ്റ മുഹമ്മദ് നിസാബ്. സാരമായി പരിക്കേറ്റ നിസാം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഗുരുതര പരുക്ക് ; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

ചെങ്ങന്നൂര്‍. മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുൻപിൽ പ്രതിഷേധിച്ചു. പോലീസുമായി നേരിയതോതിൽ ഉന്തും തള്ളും നടന്നു. പിന്നീട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
കെപിസിസി സെക്രട്ടറി സുനിൽ പി ഉമ്മൻ ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷത വഹിച്ചു

ലൈംഗിക ചൂഷണ ആരോപണം, തിരിച്ചുപരാതിയും ആക്ഷേപവുമായി പ്രതിരോധം തീർത്തു സിനിമ താരങ്ങൾ

തിരുവനന്തപുരം. ലൈംഗിക ചൂഷണ ആരോപണങ്ങളിൽ പ്രതിരോധം തീർത്തു സിനിമ താരങ്ങൾ. ആക്ഷേപമുന്നയിച്ച രേവതി സമ്പത്തിനെതിരെ അന്വേഷണം. ആവശ്യപ്പെട്ടു നടൻ സിദ്ധീഖ്. ഡി.ജി.പിക്ക് പരാതി നൽകി. തനിക്കെതിരെ ആരോപണങ്ങൾ
ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്ന് നടൻ മണിയൻപിള്ള രാജുവും പ്രതികരിച്ചു.

സിദ്ധീഖ്‌ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചു ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു യുവനടി രേവതി
സമ്പത്തിന്റെ ആരോപണം. പിന്നാലെ സിദ്ധീഖ്‌ A.M.M.A ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു. വ്യാജ പ്രചാരണത്തിന് വേണ്ടി
ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സിദ്ധീഖ്‌ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യം.ആരോപണമുന്നയിച്ച ശേഷം മാത്രമാണ് രേവതി സമ്പത്തിന് ശ്രദ്ധ ലഭിച്ചത്. മുൻ ആരോപണങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളെന്നും സിദ്ധീഖ്‌ നൽകിയ പരാതിയിൽ പറയുന്നു.തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ പരിചയമുണ്ടെന്നും,
കള്ള പരാതികൾ ഉണ്ടെങ്കിൽ അതും കണ്ടെത്തണമെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു

ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്ന് എം.മുകേഷിൻ്റെ തീരുമാനം.പുറത്ത് വരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ഉദ്ദേശത്തോടെയെന്നാണ് മുകേഷിന്റെ നിലപാട്

ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് , മുൻ നിലപാടിൽ നിന്ന് സിഐടിയു റിവേഴ്സ് ഗിയറില്‍

കണ്ണൂര്‍. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് ഏർപ്പെടുത്തുന്നതിൽ മുൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയി സിഐടിയു. സിഐടിയുമാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന പെർമിറ്റ് നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം റദ്ദാക്കണം എന്നായിരുന്നു സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ അവശ്യം. തീരുമാനം പൂർണ്ണമായി റദ്ദാക്കണ്ട എന്നും നിബന്ധനകളോടെ നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് സിഐടിയു കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിക്ക് നിവേതനം നൽകി. സ്റ്റേറ്റ് പെർമിറ്റുകൾക്ക് ടാക്സ് വർദ്ധിപ്പിക്കുന്നത് ഒഴിവാക്കണം എന്നും അല്ലാത്തപക്ഷം സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം എന്നും സിഐടിയു ആവശ്യപ്പെട്ടു. ടാക്സി കാറുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നത് പോലെ ഒട്ടോറിക്ഷകൾക്ക് ഈടക്കരുത്. ഒരു ജില്ലയിൽ പെർമിറ്റ് അനുവദിക്കപ്പെട്ട ഓട്ടോകൾക്ക് സമീപ ജില്ലയിൽ കൂടി സവാരി നടത്താൻ അനുമതി വേണം. സംസ്ഥാന പെർമിറ്റ് അനുവദിക്കപ്പെട്ടാലും മറ്റു സ്റ്റാൻഡുകളിൽ നിന്ന് യാത്രക്കാരെ കയറ്റാനോ പാർക്ക് ചെയ്യാനോ അനുവദിക്കരുത് എന്നും സിഐടിയു ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു.

സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ

കോഴിക്കോട്.സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തൽ. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.

അന്വേഷണസംഘം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ഈ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. സ്വർണം പണയം വയ്ക്കാൻ പ്രതിയെ സഹായിച്ച തമിഴ്നാട് സ്വദേശി കാർത്തിക്കിനായും അന്വേഷണം ഊർജിതമാക്കി. തിരുപ്പൂരിലെ ബാങ്കിൽ പ്രതി മധാ ജയകുമാറിന് സ്വർണ്ണം പണയം വയ്ക്കാൻ സഹായം നൽകിയത് കാർത്തിക് ആണെന്നാണ് കണ്ടെത്തൽ. പണയം വെച്ച സ്വർണ്ണത്തിൽ അഞ്ച് കിലോ കണ്ടെത്തിയിരുന്നു. ബാക്കിയുള്ള സ്വർണം കൂടി കണ്ടെത്താൻ ശ്രമം തുടരുകയാണ്. അതേസമയം കസ്റ്റഡി കാലാവധി കഴിയുന്നതോടെ പ്രതി മധാ ജയകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും.

ശ്രീകൃഷ്ണ ജയന്തി; കുന്നത്തൂരിൽ ബാലഗോകുലത്തിന്റെ ശോഭായാത്രകൾ

ശാസ്താംകോട്ട. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ താലൂക്കിലുടനീളം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശോഭായാത്രകൾ നടക്കും.

‘ പുണ്യമീ മണ്ണ്, പവിത്രമീ ജന്മം’
എന്ന സന്ദേശമുയർത്തിയാണ് ഇത്തവണ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിക്കുന്നത്.താലൂക്കിന്റെ 250 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പതാകദിനാചരണത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.ശാസ്താംകോട്ട പഞ്ചായത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കും. പള്ളിശേരിക്കൽ കൊച്ചുകളീക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. മനക്കര കണ്ണമ്പള്ളിക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയും പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയും ഭരണിക്കാവ് ജംങ്ഷനിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും. മുതുപിലാക്കാട് പുത്തൻവീട്ടിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പാർഥസാരഥി ക്ഷേത്രത്തിൽ സമാപിക്കും. പുതുശേരി മുകൾ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പെരുവേലിക്കര പാലേകുന്ന് പരശുരാമ ക്ഷേത്രത്തിൽ എത്തിച്ചേരും.

ശൂരനാട് തെക്ക് കുമരൻചിറ തറയിൽതെക്കതിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച്
കുഴിയത്ത് മുക്ക് വഴി ആൽത്തറമൂട്ടിൽ സമാപിക്കും.ഉള്ളന്നൂർ കാവിൽ നിന്നും ആരംഭിച്ച് കക്കാകുന് ചിറ്റക്കാട്ട് ക്ഷേത്രത്തിൽ സമാപിക്കും.

ശൂരനാട് വടക്ക് മറ്റത്ത് ജംങ്ഷനിൽ നിന്നും ആരംഭിച്ച് പുലിക്കുളത്ത് സമാപിക്കും.

പോരുവഴി വടക്കേമുറി കൈതാമഠം ക്ഷേത്രം, വഞ്ചിപ്പുറം ക്ഷേത്രം, പള്ളിയിൽക്കാവ് മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊച്ചുതെരുവ് ജംങ്ഷനിൽ സംഗമിച്ച് ചാണായിക്കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.

അമ്പലത്തുംഭാഗം പടിഞ്ഞാറ് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ശാസ്താംനട ധർമ്മശാസ്താ ക്ഷേത്രത്തിലും ഇടയ്ക്കാട് സിപി മുക്കിൽ നിന്നുള്ള ശോഭായാത്ര മുരളീധര ക്ഷേത്രത്തിലും സമാപിക്കും.

കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ ക്ഷേത്രം, ശാന്തിസ്ഥാൻ ജങ്ഷൻ, അമ്പുവിള ജങ്ഷൻ, മഠത്തിലഴികത്ത് ജങ്ഷൻ എന്നിവടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.ഭരണിക്കാവ് ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര പുത്തനമ്പലം ദേവീക്ഷേത്രത്തിലും മാനാംപുഴ മാടൻനട ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര നെടിയവിളയിൽ ഉപശോഭായാത്രകളുമായി സംഗമിച്ച് ഗുരുമന്ദിരം ജങ്ഷനിലും സമാപിക്കും. തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്നും തലാപ്പിൽ ക്ഷേത്രത്തിലേക്കും തുരുത്തിക്കര കിണറുമുക്കിൽ നിന്നും തൈപ്ലാവിള ക്ഷേത്രത്തിലേക്കും ശോഭായാത്ര നടക്കും

പടിഞ്ഞാറെ കല്ലട
കാരാളിമുക്ക് മൊട്ടക്കൽ ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കണത്താർ കുന്നം ക്ഷേത്രത്തിലും കോതപുരം മലയിൽ മുകളിൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് തലയിണക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

മൈനാഗപ്പള്ളി തെക്ക്കടപ്പാ വെട്ടിക്കാട്ട് മഹാദേവക്ഷേത്രത്തിൽ നിന്നും തുടങ്ങി മണ്ണൂർക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും.

വടക്കൻ മൈനാഗപ്പള്ളി
കളരിയിൽ ആത്മാവ് മുക്ക് കാളകുത്തും പൊയ്ക വഴി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ സമാപിക്കും.

മൺറോതുരുത്ത്
തൂമ്പാലിൽ ദദ്രാദുർഗാദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കണ്ണങ്കാട്ടും, മുളച്ചന്തറ ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കല്ലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിക്കും

ആറന്മുളയില്‍ അഷ്ടമിരോഹിണി വള്ളസദ്യക്കെത്തിയ പള്ളിയോടത്തില്‍ നിന്ന് പമ്ബയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് പമ്ബയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂള്‍ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്ബയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. പിന്നാലെ ഫയർ ഫോഴ്സ് സ്കൂബാ സംഘം സ്ഥലത്ത് തെര‌ച്ചില്‍ നടത്തി.

ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂ‍ർ പള്ളിയോടത്തില്‍ ഇദ്ദേഹം എത്തിയത്. രാവിലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്

കന്നഡ സൂപ്പർ താരത്തിന്റെ ജയിൽ വീഡിയോ കോൾ പുറത്ത്,വിഡിയോ

ബംഗളുരു.കന്നഡ സൂപ്പർ താരത്തിന്റെ ജയിൽ വീഡിയോ കോൾ പുറത്ത്. ദർശൻ ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്ന ദൃശ്യം പുറത്ത്. ജയിലിൽ നിന്ന് പുകവലിക്കുന്ന ചിത്രവും പുറത്ത് വന്നു. അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി. രേണുകാസ്വാമി വധക്കേസിലെ മുഖ്യപ്രതിയാണ് ദർശൻ.

വാർത്താനോട്ടം

2024 ആഗസ്റ്റ് 26 തിങ്കൾ

BREAKING NEWS

?സിനിമാ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

?തൃശൂർ ആതിരപ്പള്ളിയിൽ മകൾ അമ്മയെ വെട്ടി പരിക്കേല്പിച്ചു.

?ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വരണമെന്ന് നടൻ അശോകൻ

?ജമ്മുവിൽ ആം ആദ്മി പാർട്ടി ഏഴ് സീറ്റിൽ മത്സരിക്കും.

?ഇന്ന് ശ്രീകൃഷ്ണ ജയന്തി. ക്ഷേത്രങ്ങളിൽ പ്രത്യക ചടങ്ങുകൾ.വീഥികൾ ഇന്ന് അമ്പാടിയാകും.

?കേരളീയം?

? തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായി പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ 13 കാരി പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെ തിരികെ നാട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സിഡബ്ലിയുസി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. ഇന്ന് കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിശദമായ, മൊഴിയെടുക്കും.

?സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗീക ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.

? ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്.

? രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്നും എന്നാല്‍ രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്നും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് അവസാനത്തെയാളല്ലെന്നും നടി പറഞ്ഞു.

? യുവനടി രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജി വെച്ചു. ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

? സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ സിദ്ദിഖിന്റെയും രാജി അനിവാര്യമായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ആരോപണം നേരിടുന്ന സംഘത്തില്‍ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്.

? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗം വിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതല്‍ യോഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് യോഗംസംബന്ധിച്ച കത്തും കൈമാറി.

?കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയെ കാണും.

? സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന, കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്

?വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. എന്‍ഡിആര്‍എഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഫയര്‍ഫോഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി 14 അംഗ ടീമാണ് ഇന്നലെ മേഖലയില്‍ തെരച്ചില്‍ നടത്തിയത്.

? ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍
കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ മോഷ്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.

?? ദേശീയം ??

? പഞ്ചാബിലെ ഗുരുദാസ്പൂരി ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്.

? ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷ ഏറെയുള്ള പരസ്യ ബോര്‍ഡ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് ന്യൂ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ വാദം.

?? അന്തർദേശീയം ??

? തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. തെക്കന്‍ ഫ്രാന്‍സിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.

? സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്റെ ഇന്ധനം തീര്‍ന്നതോടെ മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു.

? തിരക്കേറിയ റോഡില്‍ പെട്ടന്നുണ്ടായ കുഴിയില്‍ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ യുവതിയാണ് 26 അടിയില്‍ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്.

? സൗദി തെക്കന്‍ പ്രവിശ്യയായ അസീറില്‍ വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ ഒലിച്ചുപോയി. വെള്ളത്തില്‍ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

? ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേല്‍ സൈന്യം. യുദ്ധ വിമാനങ്ങള്‍ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈല്‍ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരി സെര്‍ജീ കൊര്‍സാകോവ്. ആറ് മാസം നീണ്ട ദൗത്യത്തിന് ശേഷം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരിയാണ് സെര്‍ജീ കൊര്‍സാകോവ്.

? പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, മോദി യോഗത്തിനായി പാകിസ്താനിലേക്ക് പോകാനിടയില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

??️‍♀️⛷️കായികം???

? ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് സെപ്റ്റംബര്‍ 13-ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടും. സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരേ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.