Home Blog Page 2269

ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ നേതാവ് മന്ത്രിക്കും എംഎല്‍എക്കും ഒപ്പം വേദി പങ്കിട്ടു

ആലപ്പുഴ. ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ നേതാവ് മന്ത്രിക്കും എംഎല്‍എക്കും ഒപ്പം വേദി പങ്കിട്ടു.മന്ത്രി സജി ചെറിയാനും എംഎല്‍എ പി പി ചിത്തരഞ്ജനും ഒപ്പമാണ് വേദി പങ്കിട്ടത്.ലഹരി കടത്തു കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ മുൻ ഏരിയ കമ്മിറ്റി അംഗമാണ് ഏ. ഷാനവാസ്.

വേദിയായത് സിപിഎം ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റ ചടങ്ങ്.സിപിഎം ജില്ലാ സെക്രട്ടറിക്ക് ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നു. സെക്രട്ടറിയെ ഒഴിവാക്കിയത് വിഭാഗീയതയുടെ ഭാഗമാണെന്നും ആരോപണം

ക്യാരറ്റ്എടുത്തു തിന്നതിനെ തുടര്‍ന്ന് തര്‍ക്കം,റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു

പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു.പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ കസ്റ്റഡിയില്‍.
പച്ചക്കറി വാങ്ങുന്നതിന് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. ക്യാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന്

പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വച്ചെന്ന് എഫ്ഐആർ.ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്.മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തുകയായിരുന്നു.

തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്.ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭർത്താവിനും പരുക്ക്

ലൈംഗിക അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തൽ,നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി

കൊച്ചി. വിവരങ്ങൾ തേടി പോലീസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലിൽ. നടി മിന്നു മുനീറിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. മുകേഷ്,മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ആയിരുന്നു വെളിപ്പെടുത്താൽ. നാളെ പോലീസിൽ പരാതി നൽകും

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് മിന്നു രംഗത്തുള്ളത്. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായും നടി പറഞ്ഞു.

2008ലാണ് ജയസൂര്യയുടെ ഭാഗത്തു നിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്‌റ്റ് റൂമിൽ പോയിട്ടു വന്നപ്പോൾ ജയസൂര്യ പുറകിൽ നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ‘ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.

3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല.

പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി -സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി.

സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ പേർ മുന്നോട്ടുവരണമെന്നു സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി മാധ്യമങ്ങളോടു പറഞ്ഞു.

മൈനാഗപ്പള്ളി വേങ്ങ,ഹരീഷ് ഭവനം (ആയിക്കമത്ത്) എസ് മാധവൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട: മൈനാഗപ്പള്ളി, വേങ്ങ,ഹരീഷ് ഭവനം (ആയിക്ക മത്ത്) എസ്.മാധവൻ പിള്ള (72)നിര്യാതനായി.സംസ്ക്കാരം ചൊവ്വ (27-08-2024 ) രാവിലെ 10 ന്. ഭാര്യ ചന്ദ്രമതിയമ്മ, മക്കൾ
സി.ഗിരിജാദേവി, എം.ഗിരീഷ് കുമാർ (യു.എ.ഇ) , എം.ഹരിഷ്(വിമുക്തഭടൻ)മരുമക്കൾ ജയരാജൻ .എസ് , സൗമ്യ .എസ് , രമ്യ. എസ്. സഞ്ചയനംസെപ്തംബർ 2 തിങ്കളാഴ്ച രാവിലെ 7 മണിക്ക്

വീഥികളെ അമ്പാടിയാക്കി കളിയാടി ഉണ്ണിക്കണ്ണന്മാർ,സംസ്ഥാനമൊട്ടാകെ ശോഭായാത്രകള്‍ നടന്നു

തിരുവനന്തപുരം. വീഥികളെ അമ്പാടിയാക്കി കളിയാടി ഉണ്ണിക്കണ്ണന്മാർ.
മഞ്ഞച്ചേലയുടുത്ത് മയിൽപ്പീലി ചൂടിയ കണ്ണനെ അനുധാവനം ചെയ്ത് ഗോപികമാർ.
കണ്ണനും ഗോപവൃന്ദവും വീഥികളെ അമ്പാടിയാക്കി, നാട് വൃന്ദാവനമായി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ശോഭായാത്രകള്‍ നടന്നു.

പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു തലസ്ഥാനത്തെ ശോഭായാത്ര. നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ
നിന്നെത്തിയ ഉപശോഭായാത്രകൾ പാളയം ഗണപതി ക്ഷേത്രത്തിൽ എത്തി സംഗമിച്ച ശേഷമാണ് മഹാശോഭയാത്ര
തുടങ്ങിയത്. വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും കാഴ്ചക്ക് വിരുന്നൊരുക്കി.

തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി നടന്ന ഘോഷയാത്ര കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ശോഭായാത്ര മുതലക്കുളം അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ് അവസാനിച്ചത്.

കൊച്ചിയിൽ ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച യാത്ര എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ സമാപിച്ചു.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും, ഉണ്ണിയപ്പം വിതരണവും, ഉറിയടിയും നടന്നു.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞം.ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ വിഴിഞ്ഞത്തേക്ക്.മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ കൂറ്റൻ കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്. MSC ഡെയ്ല എന്ന കണ്ടെയ്നർ കപ്പൽ വെള്ളിയിഴ്ച തുറമുഖത്ത് അടുക്കും. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് ഡെയ്ല. 366 മീറ്റർ നീളവും 51 മീറ്റർ വീതിയും കണ്ടെയ്നർ കപ്പലിന് ഉണ്ട്

അടൂർ ഹൈസ്‌കൂൾ ജംക്ഷനിൽ ആംബുലൻസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

അടൂർ. ഹൈസ്‌കൂൾ ജംക്ഷനിൽ ആംബുലൻസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം.മരിച്ച ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ മറ്റൊരാൾക്കും പരിക്കുണ്ട്

രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്

കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായ് പോലീസ്

കൊല്ലം: കിണറ്റില്‍ വീണ് പ്രാണന് വേണ്ടി പിടഞ്ഞ വയോധികയ്ക്ക് രക്ഷകരായി അഞ്ചാലുംമൂട് പോലീസ്. അഞ്ചാംലുംമൂട് ആനെച്ചുട്ടമുക്കില്‍ ഇന്നലെ രാവിലെ 9ന് ആണ് സംഭവം നടന്നത്. വിവരം അറിഞ്ഞ ഉടന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മജിത്തിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സഞ്ചയന്‍, എഎസ്‌ഐ രാജേഷ് കുമാര്‍ സിപിഒ ശിവകുമാര്‍, ഡ്രൈവര്‍ എഎസ്‌ഐ അനൂജ് എന്നിവര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്ത് എത്തിയ പോലീസ് സംഘം കാണുന്നത് കിണറ്റില്‍ മുങ്ങി താഴുന്ന വയോധികയെ ആണ്. ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ സമയം പാഴാക്കാന്‍ ഇല്ലെന്ന് മനസിലാക്കിയ അഞ്ചാലുംമൂട് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സഞ്ചയന്‍ ഉടന്‍ കിണറ്റിലേക്ക് ഇറങ്ങി വയോധികയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികയെ പുറത്ത് എത്തിക്കുകയും ചെയ്തു.

ബാറില്‍ ആക്രമണം; പ്രതികള്‍ പിടിയില്‍

കൊല്ലം: ബാറില്‍ അക്രമം നടത്തിയ പ്രതികളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, കണിയാങ്കട, സജു ഭവനില്‍ സനു (27), ശക്തികുളങ്ങര, മീനത്ത് ചേരി, റോബര്‍ട്ട് വിലാസത്തില്‍, റോയി (40), ശക്തികുളങ്ങര, കണിയാങ്കട പള്ളി പുരയിടത്തില്‍ മൂസ എന്ന ജോര്‍ജ് (41) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി കാവനാടുള്ള ബാറില്‍ മദ്യപിക്കാനെത്തിയ പ്രതികള്‍ ശക്തികുളങ്ങര സ്വദേശിയായ അഭിജിത്തുമായി വാക്ക്തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതികള്‍ അഭിജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബിയര്‍ കുപ്പി ഉപയോഗിച്ച് തലക്കടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. ശക്തികുളങ്ങര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവിനെ സംഘംചേര്‍ന്ന് ആക്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. കയ്യാലക്കല്‍ തേജസ് നഗര്‍ 76, ഫാത്തിമ മന്‍സിലില്‍ സെയ്തലി(26), വടക്കേവിള മണക്കാട് അല്‍ത്താഫ് മന്‍സിലില്‍ അച്ചു എന്ന അസറുദ്ദീന്‍ (26), കയ്യാലക്കല്‍ തേജസ് നഗര്‍ 60-ല്‍ സനോജ് മന്‍സിലില്‍, സുല്‍ഫിക്കര്‍ (35), തട്ടാമല, ഹസീന മന്‍സിലില്‍ റോഷന്‍ (23) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കയ്യാലക്കല്‍ സ്വദേശി സനീര്‍ (44) നെയാണ് പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതികളായ അസറുദ്ദീനെയും മാഹീനെയും വാഹന മോഷണ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയാക്കി എന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30-യോടെ ഇരവിപുരം നിവ്യ ജംഗ്ഷന് സമീപത്തുവച്ച് ബൈക്കില്‍ വരികയായിരുന്ന സനീറിനെ പ്രതികള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തലയിലും മുതുകത്തും അടിയേറ്റ് നിലത്തുവീണ സനീറിനെ പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സനീറിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.