ഇതിഹാസ ബാറ്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ദ്രാവിഡിനൊപ്പം ഇന്ത്യന്‍ ടീമില്‍ ബാറ്റിങ് പരിശീലകനായി ഉണ്ടായിരുന്ന വിക്രം റാത്തോഡിനേയും ടീം ബാറ്റിങ് കോച്ചായി എത്തിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയാണ് ദ്രാവിഡ്. ദീര്‍ഘ നാളായി ടീമിന്റെ പരിശീലകനായിരുന്ന കുമാര്‍ സംഗക്കാര ടീം ഡയറക്ടറായി തുടരും. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ദ്രാവിഡ്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ദ്രാവിഡ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ്
ലാലേട്ടൻ അമ്മയുടെ പ്രസിഡൻ്റ് പദവിയിലേക്ക് തിരികെ വരണം; രഞ്ജിത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ഒരു സംഘം ഉണ്ടായിരുന്നു
കോട്ടയം: അമ്മ സംഘടനയുടെ പ്രസിഡൻറ് പദവിയിലേക്ക് മോഹൻലാൽ വീണ്ടും തിരിച്ചുവരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ അഭിപ്രായപ്പെട്ടു. സിനിമാ പീഡന വിവാദത്തിൽ ചില നടന്മാർ കുടുങ്ങിയതും അവർക്കെതിരെ ആരോപണങ്ങൾ വന്നതും സ്വാഭാവികമാണ്. എന്നാൽ, ആരോപണം വന്നതുകൊണ്ട് ഒരാളെയും കുറ്റവാളിയെന്ന് വിളിക്കാൻ കഴിയില്ല. ഈ സംഭവങ്ങളിൽ ബ്ലാക്ക്‌മെയിലിംഗ് ഉണ്ടായിട്ടുണ്ടാകും, പണം തട്ടാനുള്ള ശ്രമങ്ങളും ഉണ്ടാവും. ചില ആരോപണങ്ങൾ പൊള്ളയാണെന്നും പ്രേം കുമാർ പറഞ്ഞു.
‘അമ്മ ഒരു ജനാധിപത്യ സംഘടനയാണ്, മൂന്നു വർഷത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ജൂണിൽ കേരളം മുഴുവനും, പുറത്തുനിന്നും പലരും വന്ന് വോട്ടു ചെയ്തു. സൗഹാർദ്ദപരമായ സാഹചര്യത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കക്ഷി തലത്തിൽ ഇല്ലാത്തവർ രാജിവച്ചത് ജനാധിപത്യ വിരുദ്ധമാണ്, മോഹൻലാൽ അടക്കം ആരും പീഡനക്കേസുകളിൽ പ്രതികളല്ല. അതിനാൽ അദ്ദേഹം തിരികെ എത്തണം. രാജിവച്ച ജനറൽ സെക്രട്ടറി മാതൃകയാണ്, അതിനെ അഭിനന്ദിക്കുന്നു,’ പ്രേം കുമാർ പറഞ്ഞു.”
ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരു ക്രിമിനൽ സംഘം പ്രവർത്തിച്ചിരുന്നതായി സിബിഐ
ന്യൂഡെല്‍ഹി.ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിനെതിരെ സിബിഐ. സന്ദീപ് ഘോഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരു ക്രിമിനൽ സംഘം പ്രവർത്തിച്ചിരുന്നതായി സിബിഐ. ബംഗാൾ നിയമ സഭ പാസാക്കിയ അപരാജിത ബില്ല്, ഗവർണർ സി വി ആനന്ദ ബോസ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചു.ജൂനിയർ ഡോക്ടറെ ബലാൽ സംഗം ചെയ്തു കോലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ കസ്റ്റഡി യിൽ വിട്ടു.
ആർ ജി കോർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മൂർഷിദബാദ് മെഡിക്കൽ കോളേജിൽ എച് ഒ ഡി ആയിരുന്ന ഘട്ടം മുതൽ, ക്രിമിനൽ സംഘവുമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് സിബിഐ യുടെ കണ്ടെത്തൽ.
സന്ദീപ് ഘോഷ്, കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ്, ആർ ജി കോർ എന്നിവിടങ്ങളിൽ ജോലിചെയ്തപ്പോൾ ഈ സംഘം കൂടെഎത്തി.ചട്ടം ലംഘിച്ചു കാരറുകൾ നൽകി സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി സിബിഐകണ്ടെത്തി.സാമ്പത്തിക തട്ടിപ്പിന്റ രേഖകൾ ലഭിച്ചതായി സിബിഐ സിയാൽദ കോടതിയെ അറിയിച്ചു.
മെഡിക്കൽ കോളേജ് അഴിമതി യുമായി ബന്ധപ്പെട്ട കേസിൽ, സന്ദീപ് ഘോഷിന്റ കൂട്ടാളി പ്രസൂൺ ചാറ്റർ ജിയെ ഇ ഡി കസ്റ്റഡി യിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.
അപരാജിത ബില്ലിന്റെ സാങ്കേതിക റിപ്പോർട്ട്, ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി പരിശോധിച്ച ശേഷം ഗവർണർ സിവി ആനന്ദ ബോസ്, ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു.ബില്ല് പാസാക്കിയില്ലെങ്കിൽ ധർണ്ണ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഗവർണർ അമർഷം രേഖപ്പെടുത്തി.ജൂനിയർ ഡോക്ടറെ ബാലാൽ സംഗം ചെയ്തു കോലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ കസ്റ്റഡി യിൽ വിട്ടു.
മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല
മധ്യപ്രദേശ്: ജബൽപൂരിൽ സോംനാഥ് എക്പ്രസ് ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.
മൊബൈൽ ഫോൺ തലയിലെ ക്യാൻസറിന് കാരണമാകില്ല, പുതിയ പഠനം
പൊതുവെ കുട്ടികളെ മാതാപിതാക്കൾ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാര്യമാണ് മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്നത്. എന്നാൽ ഇതിന് തെളിവില്ലെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോർട്ട് പ്രകാരം, മൊബൈൽ ഫോണിൻ്റെ ഉപയോഗം തലച്ചോറിലെയും തലയിലെയും ക്യാൻസറിന് കാരണമാകില്ലെന്ന് തെളിഞ്ഞു. വർഷങ്ങളായി മൊബൈൽ ഉപയോഗം ഉണ്ടായിരുന്നവരിലും ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി മുഴകൾ തുടങ്ങിയ ക്യാൻസറുകളുടെ അപകടസാധ്യത വർദ്ധിക്കുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.
ബ്രെയിൻ ക്യാൻസറോ തലയിലും കഴുത്തിലെയും മറ്റ് ക്യാൻസറുകൾക്ക് മൊബൈൽ ഫോണുമായി ബന്ധമുണ്ടാക്കുന്ന യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിൽ പങ്കെടുത്ത കെൻ കരിപ്പിഡിസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം കുതിച്ചുയർന്നിട്ടുണ്ടെങ്കിലും, ബ്രെയിൻ ട്യൂമർ നിരക്കിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ (അർപൻസ) നേതൃത്വത്തിലുള്ള അവലോകനം ഈ വിഷയത്തെക്കുറിച്ചുള്ള 5,000-ത്തിലധികം പഠനങ്ങളാണ് പരിശോധിച്ചത്.
റേഡിയോ തരംഗങ്ങൾ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വൻസി ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷൻ പുറപ്പെടുവിക്കുന്ന മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് സാങ്കേതിക ഉപകരണങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി മിഥ്യകൾ പ്രചരിക്കുന്നതിനാൽ ഈ പഠനം ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ലോകാരോഗ്യ സംഘടനയുടെ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2011-ൽ റേഡിയോ ഫ്രീക്വൻസിയും വൈദ്യുതകാന്തിക മണ്ഡലങ്ങളും ഒരു അർബുദ ഘടകമായി പറഞ്ഞിരുന്നു.
പഠനത്തിൻ്റെ പ്രാധാന്യം
ഗവേഷകർ വിശകലനത്തിനായി 5,060 പഠനങ്ങൾ പരിശോധിച്ചെങ്കിലും കാര്യകാരണബന്ധം അന്വേഷിച്ച 63 എണ്ണം മാത്രമാണ് തിരഞ്ഞെടുത്തത്. റേഡിയോ ഫ്രീക്വൻസി, വൈദ്യുതകാന്തിക വികിരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ക്യാൻസറിന് കാരണമായോ എന്ന് കണ്ടെത്താൻ രൂപകൽപ്പന ചെയ്ത പഠനങ്ങളാണ് പ്രധാനമായും തിരഞ്ഞെടുത്തത്.
മൊബൈൽ ഫോൺ ഉപയോഗവും അർബുദവും തമ്മിൽ മൊത്തത്തിലുള്ള ബന്ധമൊന്നും ഈ അവലോകനത്തിൽ കണ്ടെത്തിയില്ല എന്ന് മാത്രമല്ല, ദീർഘകാല ഉപയോഗവും (10 വർഷമോ അതിൽ കൂടുതലോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക്) ആവൃത്തിയും (വിളിച്ച കോളുകളുടെ എണ്ണം അല്ലെങ്കിൽ ഓരോ കോളിനും ചെലവഴിച്ച സമയവും) ഒരു അപകടസാധ്യതയും വരുത്തുന്നില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: ഇടതു ചെലവിൽ അങ്ങനെയൊരു കൂടിക്കാഴ്ച വേണ്ടെന്ന് ബിനോയ് വിശ്വം, ആർക്കും ആരേയും കാണാമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് ദേശീയ നേതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കെതിരെ സിപിഐ. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശ്ശൂരിലെ സിപിഐ സ്ഥാനാർഥി വിഎസ് സുനിൽ കുമാറും കൂടിക്കാഴ്ച ഇടത് ചെലവിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്കൊപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ജനങ്ങളോട് വിശദീകരിക്കണം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു
എന്നാൽ ആർക്കും ആരേയും കാണാമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. ഉയർന്നു വരുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
എഡിജിപി ബിജെപി നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായി; കുഴൽപണ കേസിൽ നിന്ന് രക്ഷപെടുത്തിയതിൻ്റെ നന്ദിയാണ് സുരേന്ദ്രനെന്നും വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി എം ആർ അജിത്ത് കുമാർ ബി ജെ പി നേതാവിനെ തൃശൂരിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പി വി അൻവർ ഇന്ന് തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുനർജനി കേസ് ഇപ്പോൾ ഇഡി അന്വേഷിക്കുകയാണ്. മീൻ വണ്ടിയിൽ 150 കോടി കടത്തിയെന്ന് നിയമ സഭയിൽ അൻവർ ഉന്നയിച്ച പരാതി കൂടി ഇ ഡി അന്വേഷിക്കട്ടെയെന്നും സതീശൻ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ ദൂതനായി തന്നെയാണ് എഡിജിപി കൂടികാഴ്ച നടത്തിയതെന്ന് സതീശൻ ആവർത്തിച്ചു.മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കൂടി കാഴ്ച.മുമ്പും പല പോലീസ് ഉദ്യോഗസ്ഥരെയും പിണറായി ഇതുപോലെ ഉപയോഗപ്പെടുത്തിയിട്ടുണ്ടന്നും സതീശൻ ആരോപിച്ചു. ലോക് നാഥ് ബഹ്റയുടെ ഡൽഹി ബന്ധം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മസ്ക്കറ്റ് ഹോട്ടലിൽ ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തിയിട്ടുണ്ട്.ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൻ്റെ ചുമതലയുണ്ടായിരുന്ന ബാല ശങ്കർ സി പി എം – ബി ജെ പി ബന്ധത്തെപ്പറ്റി മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ പ്രത്യേക പ്രിവിലേജ് ആണ് പിണറായിക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതായി സതീശൻ പറഞ്ഞു.ഈ ബന്ധമാണ് പൂരം കലക്കലിലേക്കും ബി ജെ പിയുടെ വിജയത്തിലേക്കും, എത്തിയതെന്നും സതീശൻ പറഞ്ഞു. കുഴൽപ്പണ കേസിൽ രക്ഷപ്പെടുത്തിയതിൻ്റെ നന്ദിസൂചകമായിട്ടാണ് കെ.സുരേന്ദ്രൻ പിണറായിക്കു വേണ്ടി വാദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രായം കുറയ്ക്കണോ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ
പ്രായമാകുന്നതിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ് മുഖത്തെ വരകളും ചുളിവകളുമൊക്കെ. പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ചർമ്മത്തിൻ്റെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ. ഒരിക്കലും ആർക്കും തടഞ്ഞ് വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് പ്രായമാകുന്നത്. ഇത് മാറ്റാൻ ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ചർമ്മം ആരോഗ്യത്തോടിരിക്കാൻ ആവശ്യത്തിന് വൈറ്റമിനുകളും ധാതുക്കളും കഴിക്കേണ്ടത് പ്രധാനമാണ്. അതിൽ പ്രധാനമായ ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നട്സ്
പോഷകങ്ങളാൽ സമ്പുഷ്ടമാണ് നട്സ്. വ്യത്യസ്തമായ പല തരം നട്സുകൾ വിപണിയിൽ ലഭ്യമാണ്. ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ് നട്സ്. ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാനും തിളക്കം കൂട്ടാനും നട്സുകൾ ഏറെ സഹായിക്കും.
അവക്കാഡോ
അൽപ്പം വില കൂടുതൽ ആണെങ്കിലും ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമൊക്കെ ഏറെ നല്ലതാണ് അവക്കാഡോ. വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുവെ മലയാളികൾ അത്ര അങ്ങ് ഉപയോിക്കാത്തതാണ് ഈ പഴം. ചർമ്മത്തിന് ഒരു സൂപ്പർ ഫുഡാണ് അവക്കാഡോ. വൈറ്റമിൻ ഇ, ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങൾ എന്നിവ ആരോഗ്യത്തിന് ആവശ്യമായ എല്ലാ വിധത്തിലുള്ള ചർമ്മ ഊർജ്ജമുള്ള പോഷകങ്ങളും ഇതിലുണ്ട്. ചർമ്മത്തെ മൃദുവാക്കാനും ഇത് ഏറെ സഹായിക്കും.
ബെറീസ്
കാണാൻ കുഞ്ഞന്മാരാണെങ്കിലും ബെറീസ് ചർമ്മത്തിന് ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിന് വളരെ പ്രധാനമാണ്. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളുമുണ്ട്. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തെ ആരോഗ്യത്തോടെയും യുവത്വം നിലനിർത്താനും ഇത് ഏറെ സഹായിക്കും.
ഇലക്കറികൾ
ആരോഗ്യത്തിന് ഇലക്കറികൾ തരുന്ന ഗുണങ്ങൾ വളരെ വലുതാണ്. അതുപോലെ ചർമ്മത്തിന് ഇലക്കറികൾ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് ഇലക്കറികൾ. ചർമ്മത്തിന് ആവശ്യമായ വൈറ്റമിൻ എ,സി, കെ എന്നിവയെല്ലാം ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് രക്തയോട്ടം കൂട്ടുന്നതിലൂടെ തിളക്കം ഉള്ളതാക്കാൻ ഇവയെല്ലാം സഹായിക്കും.
ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും 7000 രൂപ ഉത്സവബത്ത; പെൻഷൻകാർക്ക് 2500 രൂപ
തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും നൽകുന്ന ഉത്സവബത്തയിൽ വർദ്ധനവ്. 7000 രൂപയാണ് ഉത്സവ ബത്തയായി വിതരണം ചെയ്യുക. പെൻഷൻകാർക്ക് 2500യും അനുവദിച്ചു.
കഴിഞ്ഞ വർഷം ജീവനക്കാർക്ക് 6000 രൂപയും പെൻഷൻകാർക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. ഏജന്റുമാരും വിൽപ്പനക്കാരും അടക്കം 35000 പേരാണ് സംസ്ഥാനത്ത് ഉള്ളത്. 26.67 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അഞ്ചുമാസത്തെ ബന്ധത്തിനു ശേഷം പിരിയാൻ തീരുമാനിച്ചു: വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സീമ വിനീത്
വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമനുമായ സീമ വിനീത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. അഞ്ചുമാസം മുൻപായിരുന്നു സീമയുടെ വിവാഹ നിശ്ചയം. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സീമ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയായിരുന്നു സീമ വിവാഹനിശ്ചയ വർത്ത പങ്കുവച്ചത്. ഇരുവരും മോതിരങ്ങൾ കൈമാറുന്ന ചിത്രവും സീമ പങ്കുവച്ചിരുന്നു.
സീമ വിനീത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ രൂപം
‘‘ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്’’





































