26.6 C
Kollam
Wednesday 24th December, 2025 | 08:37:47 PM
Home Blog Page 2235

‘കൂടിക്കാഴ്ച ദുരൂഹം, എൽഡിഎഫ് ചെലവിൽ വേണ്ട’: ഇടഞ്ഞ് സിപിഐ; എന്ത് ഉത്തരവാദിത്തമെന്ന് ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘‘എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആ‍എസ്എസ് നേതാവും ഇടതു ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണം.’’ – ബിനോയ് വിശ്വം പറഞ്ഞു.

കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാറും പറഞ്ഞു. എഡിജിപി-ആർഎസ്എസ് നേതാവിനെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ. സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.

കൂടിക്കാഴ്ച നടന്നാൽ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യം. ‘‘എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.

ഹിറ്റായി തിരുവോണം ബമ്പര്‍; വിൽപ്പന 23 ലക്ഷം കടന്നു

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന ഹിറ്റായി മാറുന്നു.. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് തിരുവോണം ബമ്പർ മുന്നോട്ട് വയ്ക്കുന്നത്.

23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നിട്ടുണ്ട്. നിലവില്‍ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു.

മുന്‍ വര്‍ഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനാര്‍ഹരായത് തിരുപ്പൂര്‍ സ്വദേശികളായ നാലുപേരാണ്. കോഴിക്കോടാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിച്ചിരുന്നു. തിരുവനന്തപുരം, എറണാകുളം,മലപ്പുറം,കോട്ടയം,വൈക്കം, ആലപ്പുഴ,കായംകുളം,പാലക്കാട്,കണ്ണൂര്‍,വയനാട്,ഗുരുവായൂര്‍,തൃശൂര്‍,പത്തനംതിട്ട എന്നിവിടങ്ങളിലാണിത്.

ഇക്കുറി പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍-വാട്‌സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.

30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവം; സംവിധായകനും മറ്റ് 2 പേർക്കുമെതിരെ കേസ്

ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ കന്ന‍ഡ സംവിധായകനും നിർമാതാവും നടനുമായ യോഗരാജ് ഭട്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തുമക്കൂരു സ്വദേശിയായ മോഹൻകുമാറാണ് (24) ഏണിയിൽ നിന്നുവീണ് മരിച്ചത്.

മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെയാണു ചിത്രീകരണം നടത്തിയതെന്ന് ആരോപിച്ച് മോഹൻകുമാറിന്റെ സഹോദരൻ ശിവരാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രൊഡക്‌ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോഹർ എന്നിവരാണ് മറ്റു പ്രതികൾ.

കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം. കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം അനുവദിച്ച ബസുകൾ നഗരവും ജില്ലയും വിട്ട് സർവീസ് നടത്തുന്നു എന്ന് നഗരസഭ. തിരുവനന്തപുരം നഗരത്തിനുള്ളിലും ഭാഗികമായി സബ് അർബൻ പ്രദേശങ്ങളിലും മാത്രമായി സർവീസ് നടത്തേണ്ട ബസ്സുകൾ ദുരുപയോഗം ചെയ്യുന്നു

കരാർ വ്യവസ്ഥകളുടെ ലംഘനം എന്നും നഗരസഭ. വരുമാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കെഎസ്ആർടിസി പാലിക്കുന്നില്ല. ത്രികക്ഷി കരാർ പാലിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബസുകൾ നഗരത്തിനുള്ളിൽ സർവീസ് നടത്തുന്നതിന് നഗരസഭയ്ക്ക് അവസരം നൽകണമെന്നും ആവശ്യം. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന് മേയർ പരാതി നൽകി

വ്യാജ ഇന്ധനക്കടത്ത്, പെട്രോൾ ഡീസൽ ജിഎസ്ടിയിൽ ഉൾപ്പെടുത്തി നികുതി ഏകീകരിക്കണം ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയും ട്രെഡേഴ്‌സ്


തിരുവനന്തപുരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില ഏകീകരിച്ചു ഉപയോക്താവിനുകുറഞ്ഞ വിലയിൽ ഇന്ധനം ലഭിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ഫെഡറേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ധനം GST യിൽ ഉൾപെടുത്തിയാൽ പലസംസ്ഥാനത്തും ഇപ്പോൾ ലഭിക്കുന്ന വിലയെക്കാൾ 25ശതമാനം വിലക്കുറവിൽ ഇന്ധനം ലഭിയമാകും കൂടാതെ എല്ലാ സംസ്ഥാനത്തും ഉപയോക്താവിനുഒരേ വിലയിൽ ഇന്ധനം ലഭിക്കും ഇതുവഴി നികുതി വെട്ടിച്ചുള്ള ഇന്ധന കടത്തു തടയാൻ കഴിയും, വലിയ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന വ്യാജ ഇന്ധന കടത്തും തടയാനാകും നിലവിൽ ചില സ്വകാര്യ വ്യക്തികളും പമ്പുകളും വ്യാപകമായി വ്യാജ ഇന്ധനം കേരളത്തിൽ ഉപയോഗിച്ച് വരുന്നു. ഇതിനു കാരണം മറ്റ് സംസ്ഥാന ങ്ങളിലെ ഇന്ധന വില കുറവാണു. അതിർത്തി കടന്നുവ്യാജ ഇന്ധന കടത്തിലൂടെ മാസത്തിൽ കോടി കണക്കിന് രൂപ കേരള സർക്കാരിന് നഷ്ടം ആകുന്നു ഇത്തരത്തിലുള്ള ഇന്ധന കടത്തിനുചില ഭരണ കക്ഷിനേതാക്കളുടെ സഹായം ഇന്ധന കടത്തു മാഫിയക്ക് ഉണ്ട്. ഈ വിഷയം പലതവണ ഫെഡഷൻ സർക്കാർ ശ്രദ്ധയിൽ പെ ടുത്തിയെങ്കിലും പരിശോധനക്ക് ഒന്നോ രണ്ടോ ദിവസത്തെ കാലാവധിയും ഈ പരിശോധനായിൽതന്നെ കോടികണക്കിന് പിഴ ഇനത്തിൽ ലഭിച്ച സംഭവങ്ങളും ഉണ്ട്.

ഇതുമൂലം. കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളെ ഇന്ധനവ്യാജ ഇന്ധന കടത്തു മൂലം കേരളത്തിലെ പൊതുമേഖ എണ്ണകമ്പനികളിലെ പമ്പുകളിൽ മുൻകാലങ്ങളെ അഫെഷിച്ചു 50ശതമാനം കച്ചവടം കുറഞ്ഞു അടച്ചു പൂട്ടൽ ഭീഷണിയിൽ ആണ്. കൂടാതെ കേരളത്തിൽ ചില പ്രൈവറ്റ് ഓയിൽ കമ്പനികൾ മൂക്കിനും മൂലയിലും 5കോടി വരെ മുടക്കി പുതിയ പമ്പുകൾ സ്ഥാപിക്കുന്നതും അന്ന്യയ സംസ്ഥാന ഇന്ധനം വിറ്റു ലാഭം കൊയ്യാം എന്നുള്ള ലക്ഷ്യത്തിൽ ആണ് പ്രൈവറ്റ്‌ കമ്പനികൾക് മാർക്കറ്റ് ഡിസ്പ്പിലിങ് ഗൈഡ് ലൈൻ(MDG )ബാധകം ഇല്ലാത്തതും,പൊതു മേഖല ഓയിൽ കമ്പനി പോലെ ഓയിൽ ഇൻഡസ്ട്രിപരിശോധന ഇല്ലാത്തതും അവർക്ക് ഏതു തരത്തിലും ഉപയോക്താവിനെ ചൂഷണം ചെയ്യാൻ സാധിക്കും. ആയതിനാൽ കേരളത്തിലെ പൊതുമേഖ പെട്രോൾ പമ്പുകളെ യും ഡീലർ സമൂഹത്തെയും സംരെക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ആൾ കേരള ഫെഡറേഷൻ പെട്രോളിയും ട്രെഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ്‌ ടോമി തോമോസ്, ജനറൽ സെക്രട്ടറി സഫ അഷ്‌റഫ്‌, ട്രഷർ മൂസ, വൈസ് പ്രസിഡന്റ്‌ മൈതനം വിജയൻ എന്നിവർ ആവശ്യപെട്ടു

സിനിമ കോൺക്ലേവ് മാറ്റിവെച്ചേക്കും

സിനിമ കോൺക്ലേവ് മാറ്റിവെച്ചേക്കും. സിനിമ കോൺക്ലേവ്
ജനുവരിയിലേക്ക് നീക്കിയേക്കും. നവംബർ മാസത്തിൽ കൊച്ചിയിൽ സിനിമ കോൺക്ലേവ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. നവംബർ ഡിസംബർ മാസങ്ങളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് കോൺക്ലേവ് ജനുവരിയിലേക്ക് നീക്കുന്നത് ആലോചിക്കുന്നതെന്ന് സിനിമ നയ രൂപീകരണ സമിതി. അന്തിമ തീരുമാനം സർക്കാർ എടുക്കുമെന്നും നയരൂപീകരണ സമിതി

കാശ്മീരിനെ ഭീകരവാദ ഹോട്ട്സ്പോട്ടിൽ നിന്നും ടൂറിസം ഹോട്ട്സ്പോർട്ടായി പരിവർത്തനം ചെയ്യും,ബിജെപി

ശ്രീനഗര്‍.ജമ്മു കാശ്മീരിനെ ഭീകരവാദ ഹോട്ട്സ്പോട്ടിൽ നിന്നും ടൂറിസം ഹോട്ട്സ്പോർട്ടായ് പരിവർത്തനം ചെയ്യുമെന്ന് ബിജെപി പ്രകടനപത്രിക.മ സമ്മാൻ യോജന എന്ന പേരിൽ എല്ലാ കുടുംബങ്ങളിലേയും മുതിർന്ന വനിതകൾക്ക് പ്രതിവർഷം പതിനെട്ടായിരം രൂപ നൽകുമെന്ന് വാഗ്ദാനം.ഉജ്വലാസ്കീമിൽ രണ്ട് സിലിണ്ടറുകൾ സൗജന്യമായി നൽകും

കോളേജ് വിദ്യാർത്ഥികൾക്ക് 3000 രൂപ പ്രതിപക്ഷം യാത്രാബത്ത നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും വാഗ്ദാനം
അതിനിടെ ജമ്മുകശ്മീരിൽ ഒരിക്കലും 370 തിരിച്ചു വരില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.അനുച്ഛേദം 370 മടക്കി കൊണ്ടുവരാം എന്നത് വ്യാമോഹമാണെന്നും ആഭ്യന്തരമന്ത്രി.ജമ്മു കാശ്മീരിൽ അസ്ഥിരത സൃഷ്ടിക്കാനാണ് കോൺഗ്രസ് നാഷണൽ കോൺഗ്രസ് ഒപ്പം ചേർന്നതെന്ന് അമിത് ഷാ

മഴ പോയില്ല,ഇടത്തരം മഴ തുടരും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും.വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത 2-3 ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള 3-4 ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ , വടക്കൻ ഒഡിഷ,ജാർഖണ്ഡ് , ഛത്തീസ്ഗഡ്
മേഖലയിലേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ഓണാവധി, ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള

തിരുവനന്തപുരം. ഓണാവധിക്ക് കേരളത്തിൽ എത്താൻ ഒരുങ്ങുന്ന ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് ടിക്കറ്റ് നിരക്കിലെ വർധന. ട്രെയിനുകളിൽ റിസർവേഷൻ ലഭിക്കാത്തതോടെ വലിയ തുക മുടക്കി ഓണം ആഘോഷിക്കാൻ എത്തേണ്ട അവസ്ഥയിലാണ് ബംഗളൂരു മലയാളികൾ

പതിവ് തെറ്റിക്കാതെ ഉത്സവ സീസണിലെ സ്വകാര്യ ബസുകളിലെ പരസ്യ കൊള്ള തുടരുകയാണ്‌. ഓൺലൈനിലെ ടിക്കറ്റ് നിരക്ക് മാത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. ഈ മാസം പത്ത് വരെ ബംഗളൂരു – എറണാകുളം റൂട്ടിൽ ടിക്കറ്റ് നിരക്ക് 700 മുതൽ 1500 വരെയാണ്, എന്നാൽ 10ന് ശേഷം അത് 2500 മുതൽ 4500 രൂപ വരെയായി വർധിക്കും. ബംഗളൂരു – തിരുവനന്തപുരം റൂട്ടിൽ നിലവിൽ 1500 മുതൽ 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 10ന് ശേഷം 4000 മുതൽ 5000 രൂപ വരെയാണ് നിരക്ക്. കോഴിക്കോട്ടേക്കും, കണ്ണൂരേക്കും സമാനമാണ് സാഹചര്യം. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് നിരക്ക് വർധന

കേരളത്തിലേക്കും, തിരിച്ച് ബംഗളൂരുവിലേക്കുമായി കേരള ആർ ടി സി 58 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പത്താം തീയതി കഴിഞ്ഞുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനകം വിറ്റഴിഞ്ഞു.

ഉന്നത പോലീസുദ്യോഗസ്ഥർ ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെ പരാതി നൽകുമെന്ന് പി വി ബെന്നി

മലപ്പുറം: പരാതിക്കാരിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തു എന്നാരോപണം ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെ പരാതി നൽകുമെന്ന് ആരോപണ വിധേയനായ ഡിവൈഎസ്പി പി വി ബെന്നി പറഞ്ഞു.
വീട്ടമ്മയുടെ പീഡന ആരോപണത്തിന് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധമാണെന്നും, വാർത്തക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും നിയമപരമായി നേരിടുമെന്നും മുൻ എസ് പി സുജിത് ദാസും ഡിവൈഎസ്‍പി വി വി ബെന്നിയും സിഐ വിനോദ് വലിയാട്ടൂരും പറഞ്ഞു.മൂന്ന് പേരും ലൈംഗീകമായി ഉപദ്രവിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

മുൻ മലപ്പുറം എസ്പി എസ് സുജിത് ദാസ് ഐപിഎസ് ,ഡിവൈഎസ്പി വിവി ബെന്നി ,എസ്എച്ചഒ വിനോദ് മലയാറ്റൂർ എന്നിവർ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

ആരോപണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണ് എന്ന് വിവി ബെന്നി പ്രതികരിച്ചു. വാർത്ത ആദ്യം നൽകിയ ചാനലിന്റെ ഉടമകളാണ് ആരോപണത്തിന് പിന്നിൽ ,മുട്ടിൽ മരംമുറി കേസിലെ വൈരാഗ്യമാണ് കാരണമെന്നും വിവി ബെന്നി പറഞ്ഞു

തനിക്കെതിരെയുള്ളത് വ്യാജപരാതിയെന്ന് സിഐ വിനോദ് വലിയാട്ടൂരും പ്രതികരിച്ചു.