26.6 C
Kollam
Wednesday 24th December, 2025 | 06:31:10 PM
Home Blog Page 2236

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി സര്‍ക്കാര്‍ വിജ്ഞാപനം

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നുമാകും ഇനി അറിയപ്പെടുക. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും. ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റ്ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ തുടങ്ങും.
സെന്‍ട്രലില്‍നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പതിനഞ്ചോളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വീസ് തുടങ്ങുന്നത്.

കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്കു റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നു വയ്ക്കുന്ന സാഹചര്യമായിരുന്നു. നേമം ടെര്‍മിനല്‍ വികസനത്തിനും പേരുമാറ്റം വലിയ സഹായമാകുമെന്നാണ് കണക്കുകൂട്ടല്‍.

വീട്ടമ്മയെ ആക്രമിച്ചയാള്‍ പിടിയിൽ

ചടയമംഗലം: ചടയമംഗലത്ത് അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച 44-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കൊല്ലോണം ഗോകുലത്തില്‍ ഗോപകുമാര്‍ ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. കൊല്ലോണത്ത് താമസിക്കുന്ന വീട്ടമ്മ വഴിയില്‍ കൂടെ നടന്നുവരുന്ന സമയത്ത് പിറകെ എത്തിയ പ്രതി മദ്യപിക്കുവാനായി 500 രൂപ കടം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞ വീട്ടമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ വീട്ടമ്മയുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇവരുടെ പരാതിയിന്മേല്‍ കേസെടുത്ത ചടയമംഗലം പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മദ്യപിച്ച് അക്രമാസക്തനായ പ്രതി പോലീസിനെയും ദൃശ്യം പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും അസഭ്യം വിളിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പൊതുവേദിയില്‍ ലീഗ് നേതാവിന് കല്ലേറ്

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ലീഗ് നേതാവിന് നേരെ പൊതുവേദിയില്‍ കല്ലേറ്. മുസ്ലിം ലീഗ് സംസഥാന നിര്‍വഹക സമിതി അംഗവും, ജില്ലാ വൈസ് പ്രസിഡന്റുമായ കെകെഎ അസീസിന് നേരെയാണ് കല്ലേറ്. ചേര്‍പ്പുളശ്ശേരിയില്‍ യുഡിഎഫ് നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണക്കിടെയാണ് സംഭവം. ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്താനായിട്ടില്ല

പി ശശിക്കെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉടനില്ല

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉടനില്ല.അൻവർ പാർട്ടിക്ക് നൽകിയ പരാതിയിൽ പി.ശശിയെക്കുറിച്ച് പറയുന്നില്ലെന്നും പോലീസിന്റെ അന്വേഷണത്തിൽ പി ശശിയ്ക്കെതിരെ തെറ്റുകൾ കണ്ടെത്തിയാൽ
പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.പി.വി അൻവർ പരസ്യമായി വിമർശനം ഉന്നയിച്ചതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു.

സ്വയം പ്രതിരോധം തീർത്താണ് തത്കാലം പി.ശശിക്കെതിരെ പരിശോധന വേണ്ടെന്ന സിപിഐഎം തീരുമാനം.
ഭരണസംവിധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പി വി അൻവർ പരാതിയില്‍ ഉന്നയിച്ചത്.അതുകൊണ്ട് സർക്കാർതലത്തിലാണ് അത് പരിശോധിക്കുക.അൻവറിന്റെ പരാതിയിൽ
പി.ശശിയുടെ പേരില്ല.പോലീസ് അന്വേഷണത്തിൽ പി ശശിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പി വി അൻവർ വിമർശനങ്ങൾ പരസ്യമായി ഉന്നയിച്ചത് തെറ്റെന്നും സംസ്ഥാന സെക്രട്ടറി. പി.ശശിയെ കുറിച്ചുള്ള പരാതി പാർട്ടി സെക്രട്ടറിക്ക് എഴുതി കൊടുത്തിട്ടില്ലെന്നും പരസ്യ പ്രതികരണം ശരിയായില്ലെന്നും പി.വി അൻവർ

അതേസമയം അൻവറിന്റെ പരാതി ഗൗരവത്തിൽ പരിഗണിക്കണമെന്നാവശ്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നുവന്നു.സുജിത്ത് ദാസിനെതിരെ നടപടി എടുത്തത് മെറിറ്റ് ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.ബാക്കി കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും റിപ്പോർട്ട് കിട്ടിയശേഷം തുടർന്ന് സ്വീകരിക്കാമെന്നുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്..

ഇഞ്ചക്കാട് പോക്കാട്ട് കിഴക്കതിൽ ചെല്ലമ്മ നിര്യാതയായി

ശൂരനാട് തെക്ക്. ഇഞ്ചക്കാട് പോക്കാട്ട് കിഴക്കതിൽ ചെല്ലമ്മ (82) നിര്യാതയായി. സംസ്കാരം നടന്നു. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണപിള’. മകൻ അരവിന്ദാക്ഷൻ . സഞ്ചയനം 8 ന് ഞായറാഴ്ച രാവിലെ

മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല.വീട്ടമ്മയുടെ പല്ലടിച്ചു കൊഴിച്ചു

ചടയമംഗലം. മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല.വീട്ടമ്മയുടെ പല്ലടിച്ചു കൊഴിച്ചു വിമുക്തഭടൻ.ചടയമംഗലം കുരിയോട് സ്വദേശി ഗോപകുമാർ ആണ് വീട്ടമ്മക്ക് നേരെ അതിക്രമം കാണിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.വീട്ടമ്മയുടെ പരാതിയിൽ ഗോപകുമാറിനെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.

ആയിക്കുന്നം സ്മിതാ ഭവനിൽസോമശേഖരപിള്ള നിര്യാതനായി

ആയിക്കുന്നം:ആയിക്കുന്നം സ്മിതാ ഭവനിൽ സോമശേഖരപിള്ള(68) നിര്യാതനായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ലീലമ്മയമ്മ.മക്കൾ:സ്മിത,അനീഷ് കുമാർ.മരുമക്കൾ:സജികളത്തിൽ,പൊന്നു അനീഷ്.സഞ്ചയനം:12ന് രാവിലെ 8ന്.

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ 4 സീസൺസ് ചിത്രീകരണം പൂർത്തിയായി

മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നറാണ് 4 സീസൺസ്.

സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്.

സ്കൂൾ ജീവിതത്തിൻ്റെ കലണ്ടർ ഇയറിൽ, മാറി വരുന്ന നാല് ഋതുക്കൾക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക,വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബാനർ – ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ്, നിർമ്മാണം – ക്രിസ് എ ചന്ദർ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – വിനോദ് പരമേശ്വരൻ, ഛായാഗ്രഹണം – ക്രിസ് എ ചന്ദർ, എഡിറ്റിംഗ് – ആർ പി കല്യാൺ, സംഗീതം – റാലേ രാജൻ (USA), ഗാനരചന – കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ, ആലാപനം – മധു ബാലകൃഷ്ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്സ്, അലക്സ് വാൻട്രൂ, റാലേ രാജൻ, മിന്നൽകൊടി ഗാനം കമ്പോസർ – ജിതിൻ റോഷൻ, കല- അർക്കൻ എസ് കർമ്മ, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ചമയം – ലാൽ കരമന, കോറിയോഗ്രാഫി – കൃഷ്ണമൂർത്തി, സുനിൽ പീറ്റർ, ശ്രുതി ഹരി, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി വിൽസൺ, ഡിസൈൻസ് കമ്പം ശങ്കർ, പിആർഓ – അജയ് തുണ്ടത്തിൽ.

ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനീഷ് ഫോഗാട്ടും രാഷ്ട്രീയ ഗോദയിലേക്ക്

ന്യൂഡെല്‍ഹി.ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയയും വിനീഷ് ഫോഗാട്ടും കോൺഗ്രസിൽ ചേർന്നു. ഡൽഹി എ ഐ സി സി യിൽ എത്തി അംഗത്വം സ്വീകരിച്ചു
ദൈവം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ തന്നെ നിയോഗിക്കുന്നു എന്ന് വിനേഷ് ഫോഗട്ട്. രാഷ്ട്രീയ ഗോദയിലേക്കുള്ള പ്രവേശനം ഹരിയാനയിൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകൾക്കിടെ.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിലൂടെ ജാട്ട് വിഭാഗത്തിന്റെയും കർഷകരുടെയും
പിന്തുണ നേടുകയാണ് കോൺഗ്രസിൻ്റ നീക്കം. ഇതിനു മുന്നോടിയായാണ് വിനേഷ് ഫോഗട്ടിൻ്റെ രാഷ്ട്രീയ പ്രവേശനം.
ഡൽഹിയിലെത്തിയ വിനേഷ് ഫോഗട്ട് ഗുസ്തി താരം ബജറംഗ് പുനിയക്കൊപ്പം
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുമായി കൂടിക്കാഴ്ച നടത്തി.പിന്നാലെ എഐസിസിയിൽ എത്തി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. കോൺഗ്രസിന്റെ അഭിമാന നിമിഷം എന്ന് കെ സി വേണുഗോപാൽ

പിന്നോട്ടില്ലെന്നും ദൈവം ജനങ്ങളെ സേവിക്കാൻ ആയാണ് തന്നെ നിയോഗിച്ചിരിക്കുന്നത് എന്നും വിനേഷ് ഫോഗട്ട്.ഒളിമ്പിക്സ് വേദിയിൽ എന്താണ് സംഭവിച്ചത് എന്ന് പിന്നീട് പറയും.അതിന് മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്

തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നിന്ന് കോൺഗ്രസ് ആണെന്ന് ബജ്റംഗ് പുനിയ.അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് ഗുസ്തി താരം സാക്ഷി മാലിക്കും രംഗത്ത് എത്തി. പോരാട്ടത്തിന് തെറ്റായ ദിശ നൽകരുതെന്ന് സാക്ഷി മാലിക്

റെയിൽവേയിലെ ജോലി രാജിവച്ചതിനുശേഷം ആണ് ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം. രാഹുൽ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതിന് ഇരുവർക്കും റെയിൽവേ നോട്ടീസ് നൽകി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.

ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും

ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു.    പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ  അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ,- സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.