24.9 C
Kollam
Thursday 25th December, 2025 | 12:29:14 AM
Home Blog Page 2233

കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു

ലക്‌നൗ. കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു. കുടുങ്ങിക്കിടന്ന പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ലക്നൗവിലെ ട്രാൻസ്പോർട്ട് നഗറിൽ ആണ് കെട്ടിടം തകർന്നുവീണത്.
അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഡി ആർ ഫ് എസ് ഡി ആർ എഫ് സംഘത്തിൻറെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പ് നൽകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി നിർദ്ദേശം നൽകി

കടമ്പനാട് വടക്ക് പനച്ചവിളയിൽ പി കെ ഫിലിപ്പ് നിര്യാതനായി

. സെന്റ്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുൻ അക്കൗണ്ടന്റ് കടമ്പനാട് വടക്ക് പനച്ചവിളയിൽ പി.കെ.ഫിലിപ്പ്(80)നിര്യാതനായി സംസ്കാരം 09-09-2024 തിങ്കൾ ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടമ്പനാട് സെൻ്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടത്തപ്പെടുന്നു.

ഭാര്യ ഓടനാവട്ടം നെല്ലിക്കാലായിൽ കീഴൂട്ട് ഏലിക്കുട്ടി

മക്കൾ :

പി.പി.പുന്നൂസ്, എലിസബത്ത്, പരേതനായ പി.പി.മാത്യൂസ്

മരുമക്കൾ: പി.എം.സോമി (ക്ലാർക്ക് സെൻ്റ് തോമസ് ഹൈസ്‌കൂൾ കടമ്പാട്) സൂസൻ റ്റി.ജോൺ,ഷിജുജോർജ്ജ്

ശാസ്താംകോട്ടയിൽ 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി.കോഴിക്കോട് സ്വദേശി അഷ്റഫ്,കൊല്ലം പട്ടത്താനം സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

ഓണക്കാലത്ത് കൊല്ലം ജില്ലയിൽ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അശരണർക്കുള്ള കൈത്താങ്ങായി ജൂഡി തോമസിൻ് മൂന്നാം ഓർമ്മ ദിനം

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിന്റെ അസ്സി. ഡയറക്ടർ ആയിരുന്ന മിസ്സ് ജൂഡി തോമസിൻ്റെ ഓർമ്മകൾക്ക് മൂന്നു വർഷം തികയുന്ന ഈ വേള അശരണർക്കുള്ള കൈത്താങ്ങായി മാറ്റിയാണ് ബ്രൂക്ക് ഇൻ്റർനാഷണൽ ആചരിച്ചത്. വീടില്ലാതിരുന്ന പോരുവഴി പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് വിനുമംഗലത്തിന്റെ സാന്നിധ്യത്തിൽ ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ. ഡോ. എബ്രഹാം തലോത്തിൽ പുതിയ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു. തുടർന്ന് സ്കൂളിലെ ജൂഡി തോമസിൻ്റെ സ്‌മൃതി മണ്ഡപത്തിൽ പ്രത്യേക സ്മരണാഞ്ജലിയും പുഷ്പാർച്ചനയും നടന്നു.

ഗ്രാമസഭായോഗത്തിനിടെ സിഡിഎസ്ചെയർപേഴ്സൺ തെറിയഭിഷേകം നടത്തിയതായി പരാതി

പടിഞ്ഞാറെ കല്ലട:ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമസഭായോഗം അലങ്കോലപ്പെടുത്തി സിഡിഎസ് ചെയർപേഴ്സൺ തെറിയഭിഷേകം നടത്തിയതായി പരാതി.അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.ഗ്രാമസഭാ യോഗത്തിൽ ക്വാറം തികയ്ക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ
ഭീഷണിപ്പെടുത്തി എത്തിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ചവർക്ക് നേരെ ചെയർപേഴ്സന്‍ തെറിയഭിഷേകം നടത്തിയെന്നാണ് പരാതി. നിയമ വിരുദ്ധമായി തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ഒപ്പിടീച്ച് ഗ്രാമസഭ നടത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത പ്രദേശവാസികളെയും പൊതുപ്രവർത്തകർക്കും നേരെയാണ് അസഭ്യം ചൊരിഞ്ഞത്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മൂന്നാം വാർഡ് കമ്മിറ്റിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ആദിക്കാട്ട് മുക്കിൽ നിന്നും വിളന്തറയിലേക്ക് പ്രകടനം നടത്തി. വാർഡ് പ്രസിഡന്റ് നിയാസ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.റ്റി.ഡാർവ്വിൻ,സാബിൻ,പ്രതീപ്,ശ്രീക്കുട്ടൻ, നിസാം,സുരേഷ്കുമാർ,സിബിൻ,ഷെഫീഖ്,സുനോജ്,അരുൺരാജ്,മനു,ബാബു തുടങ്ങിയവർ പങ്കെടുത്തു.

ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ചവറ: യുവതിയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ചിറ്റൂര്‍, പൊന്മന, വാഴതറ കിഴക്കതില്‍, രത്‌നാകരന്‍
(56) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 31ന് ഉച്ചയ്ക്ക് ജോലിയുടെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയോട് ഇയാള്‍ ലൈംഗികതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് ചവറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വയോജന മെഡിക്കൽ ക്യാമ്പ്

മൈനാപ്പള്ളി. നാഷണൽ ആയുഷ് മിഷനും ഹോമിയോപ്പതി വകുപ്പ് ചേർന്ന് മൈനാപ്പള്ളി ഗ്രാമപഞ്ചായത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് മനാഫ് മൈനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം സെയ്ദ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബാ ഷിജു, മെമ്പർമാരായ ബിന്ദു മോഹൻ, ലാലി ബാബു, ഷെഹുബാനത്ത്, മുടീത്തറ ബാബു ,പി എസ് രാധാകൃഷ്ണൻ, രാധാകൃഷ്ണൻ പിള്ള, മധുസൂദനൻപിള്ള, എന്നിവർ ആശംസകൾ നേർന്നു .ഡോക്ടർ ഇന്ദു നന്ദി രേഖപ്പെടുത്തി.

“ഗുരുജ്യോതി ” അധ്യാപക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തുന്ന പ്രഥമ അധ്യാപക പുരസ്കാരമായ ഗുരുജ്യോതി പുരസ്കാരത്തിന് അർഹതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ തലമുറയെ പരിസ്ഥിതി സ്നേഹികളാക്കിയെടുക്കുക എന്ന സുഗതകുമാരി ടീച്ചറുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ അധ്യാപകരെ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ്‌ ഈ വർഷം മുതൽ ഇങ്ങനെ ഒരാവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടമെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പ്രൈമറി വിഭാഗം അധ്യാപർക്കും (ഒരു ജില്ലയിൽ ഒരാൾക്ക് വീതം )സംസ്ഥാനത്ത് കൃഷി,പരിസ്ഥിതി എന്നീ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ രണ്ട് അധ്യാപകർക്ക് വീതം ” ഹരിത മിത്ര ” അവാർഡും നൽകും. അപേക്ഷ സ്വന്തമായി അയയ്ക്കുകയോ മറ്റൊരാൾക്ക്‌ നിർദ്ദേശിക്കുകയോ ആകാം… അധ്യാപന ജീവിതത്തിൽ 15 വർഷത്തെ സർവീസ് ഉള്ളവരും അഞ്ചുവർഷത്തെ സർവീസ് ബാക്കി നിൽക്കുന്നവരേയുമാണ് അവാർഡിനായി പരിഗണിക്കുന്നത്.
പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതമുള്ള രേഖകൾ തപാൽ മുഖേന അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും.
താല്പര്യമുള്ള അധ്യാപകർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
70345 72118 , 82811 88888 , 9496241070.

അപേക്ഷകൾ അയക്കേണ്ട വിലാസം.

എൽ. സുഗതൻ,
ചെയർമാൻ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌
പൗർണമി,ഭരണിക്കാവ്
പോരുവഴി. പി ഒ.
ശാസ്താംകോട്ട.
കൊല്ലം (Dt )
690520

സന്തോഷ്‌ ഗംഗാധരനെ അനുസ്മരിച്ചു

പടിഞ്ഞാറേകല്ലട.കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയും ദളിത്‌ കോൺഗ്രസ്‌ കൊല്ലം ജില്ലാ സെക്രട്ടറിയും ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന സന്തോഷ്‌ ഗംഗാധരന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ്‌ വലിയപാടം നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ഛനയും നടത്തി കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു നേതാക്കളായ ബി തൃദീപ്കുമാർ, സുരേഷ്ചന്ദ്രൻ, പോൾസ്റ്റഫ്, ഉണ്ണികൃഷ്ണൻ, ബാബുക്കുട്ടൻ, കലാധരൻപിള്ള, സെബാസ്റ്റിയൻ,നിയാസ്, പൂക്കുഞ്ഞ്,അഗസ്റ്റിൻ, ഫിലിപ്പ്,പ്രകാശ്, കുമാർ തുടങ്ങിയവർ സംസാരിച്ചു

പുളിമാന പരമേശ്വരൻപിള്ളയെ കുറിച്ചുള്ള സെമിനാർ സമാപിച്ചു

ചവറ .കേരള സാഹിത്യ അക്കാദമി ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെ സഹകരണത്തോടെ പുളിമാന പരമേശ്വരൻ പിള്ളയുടെ സമത്വവാദിയും മറ്റു കൃതികളും എന്ന പുസ്തകത്തിന്റെ സെമിനാറും പ്രകാശന കർമ്മവും സംഘടിപ്പിച്ചു. വികാസ് പ്രസിഡന്റ് ജി ബിജുകുമാർ അധ്യക്ഷനായി. മലയാളത്തിലെ ആദ്യത്തെ ഭാവാത്മക നാടകം എന്ന രീതിയിൽ പുളിമാനയുടെ സമത്വവാദി ഇനിയും പഠനവിധേയമാക്കേണ്ടതുണ്ടെന്നും നാടകവിദ്യാർത്ഥികൾക്ക് ഇത് ഗൗരവമുള്ള ഒരു വിഷയം ആയിരിക്കുമെന്നും ഡോ.കെ.എസ്.രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി.അബൂബക്കർ, വിഎസ് ബിന്ദു, വികാസ് സെക്രട്ടറി ശ്രീഹരി രാജ് എന്നിവർ സംസാരിച്ചു.
എം.എൽ.എ. ഡോ.സുജിത്ത് വിജയൻ പിള്ളയുടെ അധ്യക്ഷതയിൽ പുളിമാന പരമേശ്വരൻ പിള്ളയുടെ സമത്വവാദ്യം മറ്റു കൃതികളും എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ചവറ കെ.എസ് പിള്ള ഡോ.എം എ സിദ്ദീഖിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
ഐ.ആർ.ഇ.വികാസ് ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ ഐ.ആർ. ഇ ചീഫ് മാനേജർ ഭക്തദർശനിൽ നിന്നും ഡോ.കെ.എസ്. രവികുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.