Home Blog Page 2219

ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി അറിയിച്ചുള്ള ജയം രവിയുടെ സമൂഹമാധ്യമ പോസ്റ്റില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ഭാര്യ ആരതി

15 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി അറിയിച്ചുള്ള ജയം രവിയുടെ സമൂഹമാധ്യമ പോസ്റ്റില്‍ താന്‍ ഞെട്ടിപ്പോയെന്ന് മുന്‍ഭാര്യ ആരതി. സമൂഹമാധ്യമമായ എക്സിലൂടെ ജയം രവി വിവാഹമോചന വാര്‍ത്ത പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ആരതി മൗനം അവസാനിപ്പിച്ച് താരത്തിനെതിരെ രംഗത്തെത്തിയത്.
തന്‍റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി വിവരം പുറത്തുവിട്ടതെന്നും  കുറച്ചു കൂടി സ്വകാര്യത ആ വിഷയം കൈകാര്യം ചെയ്ത രീതി അര്‍ഹിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ വിവാഹബന്ധത്തെ സംബന്ധിച്ച് പൊതുവിടത്തില്‍ പങ്കുവയ്ക്കപ്പെട്ട വിവരത്തില്‍ അങ്ങേയറ്റം ദുഖവും ആഴത്തിലുള്ള നടുക്കവുമുണ്ട്. എന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് ആ വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടത്. ആ വിഷയം കുറച്ചു കൂടി ബഹുമാനത്തോടെ, ദയാപൂര്‍വം, അര്‍ഹിക്കുന്ന സ്വകാര്യത നല്‍കി കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് 18 വര്‍ഷത്തെ സഹജീവിതത്തില്‍ നിന്നും ഞാന്‍ വിശ്വസിക്കുന്നത്.  വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ആ തീരുമാനം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഒരിക്കലും കുടുംബത്തിന്‍റെ നന്‍മയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. മക്കളുടെ ക്ഷേമത്തിനാകും ഇന്നും എന്നും തന്‍റെ പ്രഥമ പരിഗണനയെന്നും ആരതി കുറിച്ചു. 

പലതവണ ജയം രവിയുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വകാര്യമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും പൊതുവിടത്തില്‍ ജയംരവി നടത്തിയ പ്രസ്താവന മക്കളെ ബാധിക്കുന്നതും തന്നെ കുറ്റപ്പെടുത്തുന്നതും തന്‍റെ കുടുംബത്തെ ബാധിക്കുന്നതുമാണെന്നും അവര്‍ തുറന്നടിച്ചു. 

നിർണ്ണായക ഇടത് മുന്നണി യോഗം തുടങ്ങി, കൺവീനറുടെ വാർത്താ സമ്മേളനം 5 മണിക്ക്

തിരുവനന്തപുരം: പോലീസ്, സിനിമാമേഖലകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കേ ഇടത് മുന്നണിയുടെ നിർണ്ണായക യോഗം എ കെ ജി സെൻറിൽ തുടങ്ങി. എഡിജിപി ആർ എസ് എസ് കൂടി കാഴ്ച വിവാദമായ പശ്ചാത്തലത്തിൽ ഘടകകക്ഷി നേതാക്കൾ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും. ഇ പി ജയരാജൻ സ്ഥാനം ഒഴിഞ്ഞ്, റ്റി പി രാമകൃഷ്ണൻ കൺവീനറായ ശേഷം നടക്കുന്ന ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്.യോഗത്തിന് ശേഷം വൈകിട്ട് 5ന് കൺവീനർ മാധ്യമങ്ങളെ കാണും.

ആശ്രമം കത്തിച്ച കേസ്സ് അന്വേഷിക്കണം സ്വാമി ഗുരുരത്നം ജ്ഞാന തപസി

തിരുവനന്തപുരം: ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കണമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസി. പി വി അൻവർ എം എൽ എ ഇന്ന് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സ്വാമി ഗുരുരത്നം ജ്ഞാന തപസ്സി.കേസന്വേഷണത്തിൽ ഉന്നത ഇടപെടൽ നടന്നു.ഇത് അന്വേഷിക്കണം.കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.നടപടി എടുക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ട്.മുഖ്യമന്ത്രിയിലും വിശ്വാസം ഉണ്ടെന്നും സ്വാമി പറഞ്ഞു.

പോലീസിൽ ആർ എസ് എസ് സംഘം പ്രവർത്തിക്കുന്നു.
ആർ എസ് എസ് സംഘം പോലീസിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നു.
തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണം അട്ടിമറിക്കാൻ അന്ന് ഡിവൈഎസ്പി ആയിരുന്ന രാജേഷ് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ബി ജെ പി ബൂത്ത് ഏജൻ്റായിരുന്നു എന്നും അൻവർ ഇന്ന് ആരോപിച്ചിരുന്നു.

രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം നിന്നു ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നു, രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡെല്‍ഹി. വിദേശ സന്ദർശനത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളിൽ
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം നിന്നു ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുൽഗാന്ധിയുടെ ശീലമാണെന്നും,രാഹുൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നും അമിത് ഷാ ആരോപിച്ചു.
ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസിനെ പിന്തുണക്കുന്നതും,
വിദേശത്ത് ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തുന്നതും രാജ്യത്തിനു ഭീഷണി യാണ്‌.രാഹുൽ രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. ഭിന്നിപ്പ് ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിൽ പ്രകടമാകുന്നത് എന്നും അമിത് ഷ കുറ്റപ്പെടുത്തി. സിഖ് പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് 3.30 നാണ് പ്രതിഷേധ മാർച്ച്‌ നടത്തുക.

ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ്

representational image

തിരുവനന്തപുരം വെൺപാലവട്ടത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി.വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

പാലോട് സ്വദേശിയായ അനീഷും മകൾ സനുഷയും ഇന്ന് രാവിലെയാണ് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെൻററിൽ കയറിയത്.
തുടർന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്.മകൾ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ് ബ്ലേഡ് കിട്ടിയത്.
ഉഴുന്നുവട കഴിക്കുന്ന സമയം സനുഷയുടെ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്റർ അധികൃതരെ വിവരമറിയിച്ചു.
പിന്നാലെ വിവരമറിഞ്ഞെത്തിയ പേട്ട പോലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും നഗരസഭയിലെ ആരോഗ്യവിഭാഗവും
കടയിൽ പരിശോധന നടത്തി. ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.
ബ്ലേഡിൽ പകുതി മറ്റൊരാൾക്കും വടയിൽ നിന്ന് കിട്ടിയെന്ന പരാതി കൗൺസിലർക്ക് ലഭിച്ചു. ഭക്ഷണപദാർത്ഥത്തിൽ ബ്ലേഡ് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

പ്രകോപനമില്ലാതെ ഇന്ത്യൻ സൈനിക പോസ്‌റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാന്‍

FILE PIC

ശ്രീനഗര്‍. അതിർത്തിയിൽ പ്രകോപനമില്ലാതെ ഇന്ത്യൻ സൈനിക പോസ്‌റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാന്‍.
ജമ്മു കാശ്മീരിലെ അഖ്നൂരിൽ ആണ് വെടിനിർത്തൽ കാരാർ ലംഘനം ഉണ്ടായത്.ഒരു ബിഎസ്എഫ് സൈനികന് വീടുവെപ്പിൽ പരിക്കേറ്റു.ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 2.35 നായിരുന്നു സംഭവം.ബിഎസ്എഫ് സൈനികരും തിരിച്ചടിച്ചു.അതിർത്തിയിലെയും നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികൾ സൈന്യം നിരീക്ഷിക്കുകയാണെന്നും മേഖലയിൽ ജാഗ്രത നിർദേശം നൽകിയെന്നും സൈന്യം അറിയിച്ചു

വനിത ഫ്ലയിങ് ഓഫീസറെ പീഡിപ്പിച്ചതിന് എയർഫോഴ്സ് വിംഗ് കമാണ്ടർക്കെതിരെ കേസ്

ശ്രീനഗര്‍. ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാണ്ടർക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ് എടുത്തു.
വനിത ഫ്ലയിങ് ഓഫീസർ നൽകിയ പരാതിയിലാണ് സെൻട്രൽ കാശ്മീരിലെ ബുദ്ഗാം പോലീസ് കേസ് എടുത്തത്. ഇന്ത്യൻ എയർഫോഴ്സ് കമാൻഡറിൽ നിന്ന് രണ്ടുവർഷമായി ലൈംഗിക അതിക്രമവും മാനസിക പീഡനവും നേരിടുന്നു എന്നാണ് പരാതി. കഴിഞ്ഞ ജനുവരിയിൽ മുറിയിലേക്ക് വിളിച്ചുവരുത്തി എയർഫോഴ്സ് കമാൻഡർ പീഡിപ്പിച്ചുവെന്നും പരാതിയിൽ ഉണ്ട്. തനിക്ക് ഭയമായതിനാലാണ് പരാതി നൽക്കാൻ വൈകിയെതെന്നും വനിത ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ ചൂണ്ടിക്കാട്ടി.

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹരിയാന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

ഹരിയാന:
നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെയും ഹരിയാന ബിജെപിയിൽ പൊട്ടിത്തെറികൾ തുടരുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് യാദവ് ബിജെപി വിട്ടു. പാർട്ടിയോട് കൂറ് പുലർത്തിയ താഴെത്തട്ടിലുള്ള നേതാക്കളെ അവഗണിക്കുകയാണെന്ന് സന്തോഷ് കുറ്റപ്പെടുത്തി.

നിയമസഭാ മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായിരുന്ന യാദവ് അറ്റെലി മണ്ഡലമായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്ങിന്റെ മകൾ ആരതി സിംഗ് റാവുവിനാണ് ബിജെപി ഇക്കുറി ടിക്കറ്റ് നൽകിയത്. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി സംസ്ഥാന ബിജെപി അധ്യക്ഷന് അയച്ച കത്തിൽ യാദവ് പറഞ്ഞു.

പാർട്ടിക്കുവേണ്ടിയോ തങ്ങളുടെ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടിയോ പ്രവർത്തിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും അവർ ആരോപിച്ചു. ഈ സാഹചര്യം വളരെ ദൗർഭാഗ്യകരമാണെന്നും ഇത് പാർട്ടി പ്രവർത്തകർക്കിടയിൽ നിരാശയും അതൃപ്തിയും പടർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

പരാതിക്ക് പിന്നിൽ സിനിമയിൽ നിന്നുള്ളവർ; ഗൂഢാലോചന സംശയിച്ച് നിവിൻ പോളി

കൊച്ചി:
തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു.

പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭഗത് മാനുവൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പോലീസിൽ ആർ എസ് എസ് സംഘം; ആശ്രമം കത്തിച്ച കേസിലും അട്ടിമറി , പി ശശി ഇൻ്റെലിജൻസ് റിപ്പോർട്ട് പൂഴ്ത്തി, വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചുവെന്ന് പി വി അൻവർ എം എൽ എ

തിരുവനന്തപുരം: വിവദങ്ങൾ കത്തിനിലേക്ക ഇന്ന് ഉച്ചയ്ക്ക് നിർണ്ണായക ഇടത് മുന്നണി യോഗം ചേരുന്നതിന് മുമ്പ് വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എം എൽ എ .
ആർ എസ് എസ് നേതാക്കളുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പൊളി റ്റിക്കൽ സെക്രട്ടറി പി ശശി പൂഴ്ത്തിയെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു.പി ശശിയെന്ന ബാരിക്കേടിൽ തട്ടി കാര്യങ്ങൾ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങൾ എത്തുന്നില്ല. രണ്ട് ദിവസത്തിനകം പി ശശിക്കെതിരായ പരാതി മുഖ്യമന്ത്രിക്ക് എഴുതി നൽകും.മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് ഇന്ന് രാവിലെ ഇടത് മുന്നണി കൺവീനർ റ്റി പി രാമകൃഷ്ണൻ പറഞ്ഞതിൻ്റെ മറുപടിയായിട്ടായിരുന്നു അൻവറിൻ്റെ പ്രതികരണം.

പോലീസിൽ ആർ എസ് എസ് സംഘം പ്രവർത്തിക്കുന്നു.
ആർ എസ് എസ് സംഘം പോലീസിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നു എന്ന് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷണം അട്ടിമറിക്കാൻ അന്ന് ഡിവൈഎസ്പി ആയിരുന്ന രാജേഷ് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ബി ജെ പി ബൂത്ത് ഏജൻ്റായിരുന്നു എന്നും അൻവർ ആരോപിച്ചു. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. അത് ഉടൻ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും.മുഖ്യമന്ത്രിക്ക് ബോധ്യപ്പെടും വരെ ലോകം കുലുങ്ങിയാലും അദ്ദേഹം കുലുങ്ങില്ലെന്നും അൻവർ പറഞ്ഞു.