തിരുവനന്തപുരം. കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് വൻ വിജയം. കേരള യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐക്ക്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്ഐ സ്ഥാനാർഥി സുമി എസ് 116 വോട്ടുകളോടെ വിജയിച്ചു.ജനറൽ സെക്രട്ടറി ജോയിന്റ് സെക്രട്ടറി അക്കൗണ്ട്സ് സ്ഥാനങ്ങളിലും എസ്എഫ്ഐ ക്ക് ജയം. സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു..
പട്ടികവർഗ്ഗക്കാർക്ക് ഓണസമ്മാനം
തിരുവനന്തപുരം. സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം.
സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍
തിരുവനന്തപുരം. സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.
ഗവ. ഐടിഎകളും ട്രേഡുകളും
ഗവ. ഐ.ടി.ഐ നാഗലശ്ശേരി
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2) കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ്
3) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
4) ഇൻഫർമേഷൻ ടെക്നോളജി
ഗവ. ഐ.ടി.ഐ എടപ്പാൾ
1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്
2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
3) മെക്കാനിക് മോട്ടോർ വെഹിക്കിൾ
4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ)
ഗവ. ഐ.ടി.ഐ പീച്ചി
1) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
2) ഡ്രാഫ്റ്റ്സ്മാൻ സിവിൽ
3) ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
4) മെക്കാനിക് മോട്ടോർ വെഹിക്കിൾ
ഗവ. ഐ.ടി.ഐ ചാല
1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യൻ (3D പ്രിന്റിംഗ്)
2)ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ടറിംഗ് ടെക്നീഷ്യൻ
3) മറൈൻ ഫിറ്റർ
4) മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ്
5) വെൽഡർ (ആറ്റിങ്ങൽ ഐ.ടി.ഐ.യിൽ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)
നാല് ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
കുണ്ടറയിൽ കാർ ഓട്ടോറിക്ഷകളിൽ ഇടിച്ച് 5 പേർക്ക് പരിക്ക്
കുണ്ടറ. അതിവേഗത്തിൽ വന്ന കാർ കിഴക്കേ കല്ലടയിലെ ചിറ്റുമല സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോകളിൽ ഇടിച്ച് 5 പേർക്ക് പരിക്ക്. കാറ് ഭരണിക്കാവ് ഭാഗത്ത് നിന്നും കുണ്ടറയ്ക്ക് വരികയായിരുന്നു. പ്ലസ് വൺ വിദ്യാർഥിനി ഉൾപ്പെടെ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാർ സ്വദേശിയായ ഒരു കാർഡിയോളജി വിഭാഗംഡോക്ടർ ആയിരുന്നു കാർ ഓടിച്ചിരുന്നത് എന്ന് കിഴക്കേക്കല്ലട പോലീസ് പറഞ്ഞു
പ്ലസ് വൺ വിദ്യാർഥിയായ സോനാ സന്തോഷ്, ജോസ്, സുനിൽ, ബാബു, അജയൻ എന്നിവരെയാണ് പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഓണത്തിരക്ക്,കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു
തിരുവനന്തപുരം. ഓണക്കാലത്തെ യാത്ര തിരക്ക്.കേരളത്തിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു റെയിൽവേ. കൊച്ചുവേളി ഹുബ്ലി എക്സ്പ്രസ് സ്പെഷ്യൽ. സെക്കന്ദരാബാദ്- കൊല്ലം ഫെസ്റ്റിവൽ സ്പെഷൽ.എന്നീ ട്രെയിൻ സർവീസുകളാണ്
അനുവദിച്ചത്. നേരത്തെ റെയിൽവേ 12 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു
വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ,കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്
കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും റിട്ടയർ ചെയ്ത എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണൻ തൻ്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഭാര്യ സുമം, മൂന്നുവർഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സിൽ സെറ്റിൽഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടർന്ന് ആർകെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിൻ്റെ വിധവയായ സഹോദരി ലീലയാണ്.
കാലികപ്രസക്തമായൊരു വിഷയം അതിൻ്റെ സത്ത ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്ന ടെലിസിനിമയാണ് വെട്ടം. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ വെട്ടം സംപ്രേഷണം ചെയ്യുന്നു.

ശ്രീജി ഗോപിനാഥൻ, ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവർ അഭിനയിക്കുന്നു.

രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.
സുഭദ്രയുടെ വാരിയെല്ലുകളും കൈയും മര്‍ദ്ദനമേറ്റ് ഒടിഞ്ഞിരുന്നു, നേരത്തേ തന്നെ കുഴി തയ്യാറാക്കി
ആലപ്പുഴ. വയോധിക സുഭദ്രയുടേത് ക്രൂര കൊലപാതകം. ശരീരത്തിന്റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പ്രതികളായ മാത്യുസിനും ശർമിളക്കും ആയി അന്വേഷണം പോലീസ് ഊർജിതമാക്കി.
സുഭദ്രയുടെ കഴുത്ത് കൈ എന്നിവ ഒടിഞ്ഞിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിറകിലേക്ക് കെട്ടിവെച്ചനിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് മുൻപ് 73 കാരി ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ.
കൊലപാതകം അസുത്രിതമെന്നും പോലീസ് സ്ഥിരീകരിക്കുന്നു.
കൊലപാതകത്തിന് മുൻപ് തന്നെ പ്രതികൾ കുഴിയെടുത്തു. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്നും ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും കുഴിയെടുത്തയാൾ പോലീസിനു മൊഴി
നൽകിയിട്ടുണ്ട്. സുഭദ്രയുടെ സ്വർണം തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ. ഉടുപ്പിയിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട സുഭദ്രയും – പ്രതികൾകളും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യുവിന്റെ കുടുംബം പറഞ്ഞു.
പ്രതികൾ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഉടൻ പിടികൂടും എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട
സുഭദ്രയുടെ മൃതദേഹം കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.
സുഭദ്രയുടെ കൊലപാതകത്തിന്‍റെ തന്ത്രരൂപീകരണം നടത്തിയത് ശർമ്മിള,പ്രതികള്‍ കര്‍ണാടകയിലോ
ആലപ്പുഴ. കലവൂരിലെ വയോധിക സുഭദ്രയുടെ കൊലപാതകത്തിന്‍റെ തന്ത്രരൂപീകരണം നടത്തിയത് കർണാടക ഉടുപ്പി സ്വദേശി ശർമ്മിളയെയാണ് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു. മൂന്നു വർഷങ്ങൾക്കു മുൻപ് മാത്യുമായുള്ള വിവാഹത്തോടെയാണ് 34 കാരിയായ ഇവർ ആലപ്പുഴ കാട്ടൂരിൽ എത്തുന്നത്. ഇവരെ സംബന്ധിക്കുന്ന പലതും ദുരൂഹമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
കർണാടകയിലെ ഉടുപ്പി സ്വദേശിയായ ശർമിള എറണാകുളത്തെ ഒരു അനാഥാലയത്തിലെ അന്തേവാസി ആയിരുന്നു എന്നാണ് നാട്ടുകാർ മനസ്സിലാക്കുന്നത്. മാത്യൂസിന്റെ ഒരു ബന്ധു വഴിയായിരുന്നു വിവാഹാലോചന വന്നത്. മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു വിവാഹം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ശർമിളയുടെ ബന്ധുവായി സുഭദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വിവാഹത്തോടെ കാട്ടൂരിലെത്തിയ ശർമ്മിളയെ സംബന്ധിക്കുന്നത് പലതും നാട്ടുകാർക്ക് ദുരൂഹമാണ്.
വിവാഹം കഴിഞ്ഞ് മൂന്നാമത്തെ മാസം തന്നെ ശർമിളയും മാത്യുസും വാടക വീട്ടിലേക്ക് മാറി. ഇരുവരും നിത്യവും മദ്യപാനവും ബഹളവും സംഘർഷവും ആയിരുന്നു എന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു.ശര്‍മ്മിള നല്ല രീതിയില്‍ മദ്യപിക്കുന്നസ്വഭാവമായിരുന്നുവത്രേ
ഇതിനിടെ ഭർത്താവ് മാത്യുസിനെ ശർമിള വെട്ടിപ്പരിക്കൽപ്പിച്ചു. കൈക്ക് വെട്ടേറ്റ് ഞരമ്പുകൾ അടക്കം മുറിഞ്ഞു പോയിരുന്നു. മാത്യൂസിന്റെ കുടുംബം നൽകിയ പരാതിയിൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്. തന്റെ ആന്റി ആണെന്നാണ് ശർമിള എല്ലായിടത്തും സുഭദ്രയെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ശർമിളയെ അറിയില്ലെന്നാണ് സുഭദ്രയുടെ മക്കളായ രാധാകൃഷ്ണനും രാജീവം പറയുന്നത്. ശർമ്മളയും സുഭദ്രയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ആർക്കും വ്യക്തതയില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും തർക്കങ്ങൾ നിലനിന്നിരുന്നു എന്നും മാത്യൂസിന്റെ കുടുംബത്തിന് അറിയാം. കഴിഞ്ഞ ഓഗസ്റ്റ് മാസം നാലാം തീയതി കടവന്ത്രയിൽ നിന്നും സുഭദ്രയെ ആലപ്പുഴയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ശർമിളയാണ്. ശർമ്മളയും മാത്യുസും ചേർന്നു നടത്തിയ ആസൂത്രിത കൊലപാതകം ആണെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇപ്പോൾ പ്രതികൾ ഒളിവിൽ കഴിയുന്നതും ശർമിളയ്ക്ക് ഏറെ പരിചിതമായ കർണാടകയിൽ എവിടെയോ ആണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച്
കുന്നത്തൂർ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്നും ഓണക്കാലത്ത് വിലനിയന്ത്രിക്കാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടണമെന്നും പോലീസ്
ക്രിമിനൽവൽക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മൈനാഗപ്പള്ളിയിൽ തീപന്തമേന്തി പ്രതിഷേധ പ്രകടനം നടത്തി.മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയാ ജംഗ്ഷനിൽനിന്നും
മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാവ് മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം പുത്തൻചന്തയിൽ സമാപിച്ചു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,കാഞ്ഞിരവിള അജയകുമാർ,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്, വർഗ്ഗീസ് തരകൻ,ഡിസിസി അംഗം ബി.സേതു ലക്ഷ്മി,ജോൺസൺ വൈദ്യൻ,എം.എ സമീർ,ടി.ജി.എസ് തരകൻ,സുരേഷ് ചാമവിള,മനാഫ് മൈനാഗപ്പള്ളി,തങ്കച്ചൻ ആറ്റുപുറം,ശാന്തകുമാരി,നൂർജഹാൻ ഇബ്രാഹിം,പി.അബ്ലാസ്,ശ്രീശൈലം ശിവൻ പിള്ള,ഹരിമോഹനൻ,ഉണ്ണി നന്ദ്യാട്ട്,രജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജി ശ്രീകുട്ടൻ,അമ്പിളി,ഷിജ്ന നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗയും നടന്നു.യോഗം ഡിസിസി മുൻ ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.കിഴക്കേ കല്ലട മണ്ഡലം പ്രസിഡൻ്റ് വിനോദ് വില്ല്യേത്ത്, സൈമൺ വർഗ്ഗീസ്,ബിജു ചിറ്റുമല,ലാലി.കെ.ജി,കോശി അല്കസ്,സതീഷ് കുമാർ,സ്റ്റീഫൻ പുത്തേഴത്ത്,സിന്ദു പ്രസാദ്,ശ്രീനാഥ്,ശ്രീജിത്ത്,ജോർജ്ജ് കുട്ടി,ജയചന്ദ്രൻ,ബിജു,പവിത്രൻ,വി.വൈ.ഡാനിയേൽ,ജോയി,
യേശുദാസൻ,അനീഷ്,ബിജു,അജയൻ,സുധയൻ,
ചെറിയാൻ,രാജു,സോളമൻ,മോസ്സസ് എന്നിവർ സംസാരിച്ചു.കോൺഗ്രസ് പോരുവഴി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പന്തം കത്തിച്ചുള്ള പ്രതിഷേധ പ്രകടനവും യോഗവും നടന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ അധ്യക്ഷത വഹിച്ചു.നേതാക്കളായ പോരുവഴി ജലീൽ,സലീം വിളയിൽ,അബ്ദുൽ സമദ്,പേറയിൽ നാസർ,ഷഫീഖ് അർത്തിയിൽ,പുളിവേലിൽ മുഹമ്മദ് കുഞ്ഞ്,ബിനു മംഗലത്ത്,കോശി പണിക്കർ,അജ്മൽ അർത്തിയിൽ,ബിജു ശാമുവൽ, പള്ളിയാടി ജലീൽ,അനീഷ് അയന്തിയിൽ,സലിം കല്ലുവെട്ടാംകുഴി,കുഞ്ഞാന്റയ്യത്ത് ബഷീർ,വരിക്കോലിൽ ബഷീർ,അബ്ദുള്ളാ സലിം,ബദർ,രാജൻ പിള്ള,ജിജു ജോർജ്,ചിറ്റേടത്ത് രാജൻ,ഹാരീസ്,ഇർഷാദ്,നിഷാദ്,
നിസാം,സാബു നാലുതുണ്ടിൽ,നവാസ്,ഷൈജു,നിസാം ഒല്ലായിൽ,ഹരി എന്നിവർ സംസാരിച്ചു.കെപിസിസിയുടെ ആഹ്വാനാ പ്രകാരം കോൺഗ്രസ് പോരുവഴി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംനടയിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രകടനം നടന്നത്.മണ്ഡലം പ്രസിഡന്റ് കെ.പത്മസുന്ദരൻ പിള്ള അധ്യക്ഷത വഹിച്ചു.കുന്നത്തൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.അമ്പലത്തുംഭാഗം രാജൻ,സച്ചിതാനന്ദൻ നായർ,ചന്ദ്രശേഖര പിള്ള, സ്റ്റാൻലി അലക്സ്,നിതിൻ പ്രകാശ്,ആർ.ജി ഗോപാലകൃഷ്ണ പിള്ള,രാജേന്ദ്രൻ പിള്ള,വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. മൺറോതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാരുത്രകടവ് മുതൽ ഇടിയകടവ് വരെ പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഷിബു മൺഡ്രോയുടെ നേതൃത്വം നൽകി.സേതുനാഥ്,സന്തോഷ്‌കുമാർ ,അഖിൽ.ബി.ചന്ദ്രൻ,പ്രകാശ്,ഗോകുൽ ,കറിയാച്ചൻ,ഗോപൻ,സുകുമാരൻ ,വിജയൻ,സുദീർ,അനിൽകുമാർ,
അശോകൻ എന്നിവർ പങ്കെടുത്തു.കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ് കുമാർ,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,കുന്നത്തൂർ ഗോവിന്ദപിള്ള,
കുന്നത്തൂർ മനേഹരൻ,രഞ്ജിത്ത്,
ഉദയൻ,അരുൺ,അശ്വിനി കുമാർ, സാംകുട്ടി,ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് കിഴക്കേക്കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർത്താണ്ഡപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂന്നുമുക്ക് ജംഗ്ഷനിൽ സമാപിച്ചു.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്,മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള,ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്,നകുലരാജൻ, പഞ്ചായത്ത് മെമ്പർമാരായ ഉമാദേവി അമ്മ,മായാദേവി,ശ്രീരാഗ് മഠത്തിൽ,വിജയമ്മ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റെ ശരത്,വനിതാ ഐഎൻടിയുസി ജില്ലാ സെക്രട്ടറി വസന്ത ഷാജി,മണി വൃന്ദാവൻ,ബേബി,ബിനു ചുനക്കര,ഫിലിപ്പ്,ജോസ്,ജെയിംസ് കുറ്റിശ്ശേരി,റോയി,അഖിലേഷ് എന്നിവർ സംസാരിച്ചു.കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.പതാരം ടൗണിൽ നടന്ന പ്രകടനത്തിന് ശേഷം മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി.സരസ്വതി അമ്മ,അഡ്വ.ബി.ശ്രീകുമാർ,
ബി.പ്രേംകുമാർ,വി.അജയകുമാർ, ആനന്ദൻ,ആശാ രമേശ്,ബാബുരാജൻ,സലില കുമാരി,റെജി മാമ്പള്ളി,ആകാശ് മുക്കട,ആനന്ദ്,ശ്രീശാന്ത്,കണ്ണൻ നായർ,ഗണേശൻ നായർ തുടങ്ങിയവർ സംസാരിച്ചു.




































