Home Blog Page 2217

അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

എറണാകുളം: പിറവത്ത് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് പിറവം ഇടക്കാട്ടുവയൽ സ്വദേശി രാജു വെട്ടിക്കൊന്നത്. ഇയാളുടെ അയൽവാസിയായ മനോജിന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്.
കോടാലി കൊണ്ടാണ് രാജു പശുവിനെ വെട്ടിയത്. ആക്രമണം തടയാനെത്തിയ മനോജിന്റെ ഭാര്യക്കും മകനും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പശുക്കളും മൂന്ന് കിടാങ്ങളുമാണ് തൊഴുത്തിലുണ്ടായിരുന്നത്. കഴുത്തിന് സാരമായി പരുക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങൾക്കും കുറച്ചധികം നാൾ പ്രത്യേക പരിചരണം നൽകേണ്ടി വരും.

മനോജിന്റെ പശുത്തൊഴുത്തിലെ മാലിന്യം തന്റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. രാജു നേത്തെ പഞ്ചായത്തിനും കലക്ടർക്കും പരാതി നൽകിയിരുന്നു.

കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം… ബാലറ്റുകള്‍ കാണാനില്ലായെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. 15 ഓളം ബാലറ്റുകള്‍ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സെനറ്റ് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.
സെനറ്റ് ഹാളിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ബാലറ്റുകള്‍ കാണാതായ സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ബാലറ്റ് പേപ്പര്‍ മുക്കിയത് കെഎസ്‌യു ആണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.
രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സര്‍വകലാശാലയുടെ മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. അതിന് ശേഷമാണ് സെനറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴാണ് സംഘര്‍ഷത്തിന് തുടക്കമായത്.

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ തല്ലിച്ചതച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ തല്ലിച്ചതച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. അടി കൊണ്ട് വീണ വിദ്യാർത്ഥിയെ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. പത്തനംതിട്ട കോഴഞ്ചേരിയിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ടാണ് അക്രമം നടന്നത്. സംഭവത്തിൽ ആറന്മുള പോലീസ് കേസെടുത്തു. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു മർദ്ദനം. സഹപാഠികളാണ് ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സുഹൃത്തുക്കൾ മർദ്ദിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും  ദൃശ്യങ്ങളിൽ കാണാം. ശുചി മുറിക്കു മുന്നിലായിരുന്നു ആക്രമണം. വിദ്യാർത്ഥിക്ക് മുഖത്ത് സാരമായി പരുക്കേറ്റു. പിതാവിൻ്റ പരാതിയിൽ ആറന്മുള പോലീസ് അടികൊണ്ട വിദ്യാർത്ഥിയുടെ മൊഴി എടുത്തു. അക്രമം കാട്ടിയ വിദ്യാർത്ഥിക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്കൂൾ അധികൃതരും അറിയിച്ചു.

പ്രാർത്ഥനകൾ വിഫലം; ശ്രുതി വീണ്ടും തനിച്ചായി, ജെൻസൺ മരണത്തിന് കീഴടങ്ങി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സനും മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജിന്‍സണ്‍. അമ്പലവയൽ സ്വദേശിയാണ്.
അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റിരുന്നു. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.
ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

പന്നിശ്ശേരി നാണുപിളള അനുസ്മരണവും പുരസ്കാര വിതരണവും

കരുനാഗപ്പള്ളി :പന്നിശേരി നാണുപിള്ള സ്മാരക കഥകളിക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പന്നിശ്ശേരി നാണുപിളള അനുസ്മരണവും പുരസ്കാര വിതരണവും പന്നിശ്ശേരി നാണുപിള്ള സമാധിമണ്ഡപത്തിൽ വച്ചു നടന്നു.ക്ലബ്ബ് സെക്രട്ടറി ലീലാകൃഷ്ണൻ വിപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ അരുൺകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൗര്യത്രികം 2024 പുരസ്കാരം RLV രാധാകൃഷ്ണൻ പാവുമ്പയ്ക്കുനൽകി. കൂടാതെ മധു വാരണാസി, കലാമണ്ഡലം ശിവദാസൻ, തേവലക്കര രാജൻ പിള്ള, സദനം സായി എന്നിവർക്കും പുരസ്കാരങ്ങൾ നൽകി .ക്ലബ് രക്ഷാധികാരി ശ്രീകുരുമ്പോലിൽ ശ്രീകുമാർ പന്നിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ അധ്യക്ഷൻ കോട്ടയിൽ രാജു, ചവറ എം.എൽ. എ സുജിത് വിജയൻ പിളള , മാവേലിക്കര കഥകളി ആസ്വാദകസംഘം പ്രസിഡൻറ് മാവേലിക്കര ഗോപകുമാർ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി ഡോക്ടർ കണ്ണൻ കന്നേറ്റി, നീലകണ്ഠൻ നമ്പൂതിരി ഓർക്കാസ്, അംബുജാക്ഷൻ നായർ മനോജ് മഠത്തിൽ രാജൻ മണപ്പള്ളി ഉണ്ണികൃഷ്ണൻ പന്നിശ്ശേരിൽ തുടങ്ങിയവർ സംസാരിച്ചു.

ശാസ്താംകോട്ടയില്‍ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ശാസ്താംകോട്ട അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് നിലവിലുള്ളതും, ഇനി ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കുന്നതിന് ശിശുവികസന പദ്ധതി ഓഫീസർ അപേക്ഷക്കുകൾ ക്ഷണിക്കുന്നു. അപേക്ഷകർ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഉൾപ്പെട്ട ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ സ്ഥിരം താമസമാക്കിയിട്ടുള്ളവരും സേവന തല്പരതയും മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. 2024 ജനുവരി ഒന്നാം തീയതി 18 വയസ്സ് തികഞ്ഞവരും വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ്.എസ്.എൽ.സി ജയിച്ചവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. 46

അപേക്ഷയോടൊപ്പം സ്ഥിരതാമസം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്,

ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം

സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 2024 സെപ്റ്റംബർ 30-ന്

വൈകിട്ട് 5 മണിവരെ ചുവടെ ചേർത്തിട്ടുള്ള വിലാസത്തിൽ സ്വീകരിക്കുന്നതാണ്.

ശിശു വികസനപദ്ധതി ഓഫീസർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശാസ്താംകോട്ട അഡീഷണൽ സിവിൽ സ്റ്റേഷൻ, ശാസ്താംകോട്ട, കൊല്ലം ใดซี-690521

നിശ്ചിത തീയതിയ്കും സമയത്തിനും ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ ഫോറത്തിന്റെ മാതൃക ശാസ്താംകോട്ട അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകയുടെ കവറിന് പുറത്ത് ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശാസ്താംകോട്ട അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസവും ലഭിക്കുന്നതാണ്.

ശാസ്താംകോട്ട തടാകത്തിൽ തനത് മത്സ്യ സമ്പത്ത് സംവർദ്ധക പദ്ധതി

ശാസ്‌താംകോട്ട. കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ശാസ്‌താംകോട്ട തടാകത്തിൽ തനത് മത്സ്യ സമ്പത്ത് സംവർദ്ധക പദ്ധതി’ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.പി.കെ.ഗോപൻ ശാസ്‌താംകോട്ട അമ്പലക്കടവിൽ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത.ആർ അദ്ധ്യക്ഷയായ ചടങ്ങിൽ ബഹുമാന്യരായ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു.

ശാസ്താംകോട്ട തടാകത്തിൽ തനത് മത്സ്യങ്ങളായ മഞ്ഞക്കൂരി, കരിമീൻ, വരാൽ, കൈതക്കോര എന്നിവയുടെ 40000 കുഞ്ഞുങ്ങളാണ് തടാകത്തിൽ നിക്ഷേപി ച്ചത്. ഇതിൽ ഏറ്റവും പ്രധാന ഇനമായ വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൂരി മത്സ്യകുഞ്ഞുങ്ങളെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ 2024-25 ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുത്തതാണ്. മറ്റിനങ്ങളായ കരിമീൻ, വരാൽ, കൈതക്കോര എന്നിയിനങ്ങൾ കൊല്ലം ജില്ലയിലെ സർക്കാർ ഹാച്ചറികളായ കണത്താർകുന്നം, തേവളളി എന്നിവിടങ്ങളിൽ ഉത്പാദിപ്പിച്ചതാണ്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ .ഫാത്തിമ എസ്. ഹമീദ് സ്വാഗതം പറയുകയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ .ഉഷാകുമാരി, അനിൽ തുമ്പോടൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ദിലീപ്‌കുമാർ എന്നിവർ ആശംസകൾ നേർന്നു. തേവലക്കര മത്സ്യഭവൻ ഓഫീസർ പോൾ രാജൻ, അക്വാകൾച്ചർ പ്രൊമോട്ടർമാരായ അജയകുമാർ, നവാസ്, മറ്റ് ജീവനക്കാർ, മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പൊതു വിപണിയിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പൊതു വിപണിയിൽ ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു. സെപ്റ്റംബർ 11 മുതൽ 14 വരെ നടക്കുന്ന ഓണവിപണി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻസജിമോന്റെ അധ്യക്ഷതയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ ഉൽഘാടനം നിർവഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സേതുലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വൈ. ഷാജഹാൻ, മെമ്പർമാരായ ജലജ, ബിന്ദു മോഹൻ, ലാലി ബാബു, ഷാജി ചിറക്കുമേൽ, അജി ശ്രീക്കുട്ടൻ, ഷാഹുബാനത്ത്, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ഇതോടെ, 70 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി പ്രത്യേകം കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളില്‍നിന്നും ചാടി മരിച്ചു

മുംബൈ.ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു . ആത്മഹത്യ എന്നാണ് നിഗമനം.മുംബൈ ബാന്ദ്രയിൽ താമസിക്കുന്ന കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്നാണ് രാവിലെ വീണത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല.
ഏറെനാളായി വിഷാദരോഗത്തിന് ചികിൽസയിൽ ആയിരുന്നെന്ന് വിവരമുണ്ട്.
പഞ്ചാബി സ്വദേശിയായ അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം എന്നീ മേഖലകളില്‍ പ്രവർത്തിച്ചിരുന്നു. മലൈകയുടെ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് വിവാഹമോചനം നേടിയതാണ്.