Home Blog Page 2216

യുവസൈനികരെ കെട്ടിയിട്ട് തോക്കിൻ മുനയിൽ വനിതാ സുഹൃത്തിനെ ബലാത്സം​ഗം ചെയ്തു

ഭോപ്പാൽ: രണ്ട് ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വനിതാ സുഹൃത്തുക്കളിലൊരാളെ ​ഗൺപോയിന്റിൽ കൂട്ടബലാത്സം​ഗം ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ഇൻഡോറിനടുത്തുള്ള മൗവിലെ ആർമി കോളേജിൽ പരിശീലിക്കുന്ന രണ്ട് യുവ സൈനികരും അവരുടെ വനിതാ സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേർ ഇവരെ വളഞ്ഞു.

ട്രെയിനി ഓഫീസർമാരെയും സ്ത്രീകളെയും ക്രൂരമായി മർദ്ദിക്കുകയും ഒരു ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും ബന്ദികളാക്കുകയും ചെയ്തു. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെയും ഒരു സ്ത്രീയെയും പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓഫീസർ തൻ്റെ യൂണിറ്റിലേക്ക് മടങ്ങി കമാൻഡിംഗ് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെക്കണ്ട് അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സം​ഗത്തിനിരയായെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണത്തട്ടിപ്പ് , ഒന്നേമുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു

വടകര. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ്ണത്തട്ടിപ്പ് കേസിൽ ഒന്നേമുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു. കത്തലിക് സിറിയൻ ബാങ്കിൻറെ തിരുപ്പൂരിലെ നാല് ശാഖകളിൽ പണയം വെച്ച് സ്വർണമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. സ്വർണ്ണം ഇന്ന് വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 19 കിലോയോളം സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ട്. നേരത്തെ അഞ്ച് കിലോ സ്വർണം കണ്ടെത്തിയിരുന്നു

ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി.ലൈംഗിക പീഡനക്കേസുകളിൽ ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്നാണ് നടന്റെ വാദം.
കൂത്താട്ടുകുളം,തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ടാണ് ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത് .അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ് ,ഈ മാസം 18 ന് വിദേശത്തു നിന്നും മടങ്ങി വരും .
കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതു കൂടി പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നാണ് ജയസൂര്യയുടെ ആവശ്യം.
പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തീയതികളിലടക്കം വൈരുദ്ധ്യമുണ്ടെന്നും ജയസൂര്യ വാദമുന്നയിക്കുന്നുണ്ട്.
കൂടാതെ തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്നും ,കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെയാണ് കേസെടുത്തത്
പരാതിക്കാരിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണെന്നും ജയസൂര്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു ..

അനധികൃത സ്വത്ത് സമ്പാദനം: അജിത്കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഡിജിപി; വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. പി.വി.അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ചു കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.

ഡിജിപി സർക്കാരിന് സമർപ്പിച്ച ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുക എന്നാണ് വിവരം.

അതേസമയം, മറ്റ് ആരോപണങ്ങളിൽ അജിത് കുമാറിന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തും. സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശ്ശൂർ പൂരം അലങ്കോലമാക്കൽ തുടങ്ങിയവയാകും ഇതിൽ ഉൾപ്പെടുക. ഇന്നോ നാളെയോ നോട്ടിസ് നൽകും. ഓണത്തിന് ശേഷമുള്ള ദിവസമായിരിക്കും എം.ആർ.അജിത് കുമാറിനോട് ഹാജരാകാൻ ആവശ്യപ്പെടുക.

വില നാലരക്കോടി, ട്രെയിനിൽ കടത്തിയ സ്വർണം പിടികൂടി, എ1, ബി1, ബി3 കോച്ചുകളിൽ നിന്നായി കണ്ടെത്തിയത് 8.884 കിലോ

അമൃത്സര്‍: ട്രെയിനില്‍ കടത്തിയ എട്ട് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് ആര്‍പിഎഫ്. നാലരക്കോടി വിലമതിക്കുന്ന സ്വർണം പിടികൂടിയത്, അമൃത്സര്‍ – ഹൗറാ എക്സ്പ്രസില്‍ നിന്നാണ്. നാലു പേർ പിടിയിലായി. അംബാല കാന്‍റ് സ്റ്റേഷനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ചൊവ്വാഴ്ച അമൃത്സർ ഹൗറ ട്രെയിനിലെ (ട്രെയിൻ നമ്പർ 13006) എ1, ബി1, ബി3 കോച്ചുകളിലെ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 8.884 കിലോഗ്രാം സ്വർണാഭരണങ്ങളും 5.418 കിലോഗ്രാം സ്വർണം പൂശിയ ആഭരണങ്ങളുമാണ് കണ്ടെടുത്തത്. വിപണി മൂല്യമനുസരിച്ച് അവയുടെ ആകെ മൂല്യം 4.5 കോടി രൂപയാണെന്ന് ആർപിഎഫ് അറിയിച്ചു.

ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. സ്റ്റേഷനുകളിൽ പ്രത്യേക പട്രോളിംഗും ട്രെയിനുകൾക്കുള്ളിൽ പരിശോധനയും നടത്തുന്നുണ്ടെന്ന് ആർപിഎഫ് അംബാല കാന്‍റിന്‍റെ ചുമതലയുള്ള ഇൻസ്പെക്ടർ ജാവേദ് ഖാൻ പറഞ്ഞു.

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു. കഴിഞ്ഞയാഴ്ച, സമാനമായ പരിശോധനക്കിടെ യാത്രക്കാരനിൽ നിന്ന് 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണവും മറ്റൊരാളിൽ നിന്ന് 5 ലക്ഷം രൂപയും ആർപിഎഫ് പിടിച്ചെടുത്തിരുന്നു.

വാഹനങ്ങളിൽ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാം, നിയമാനുസൃതം ഒട്ടിച്ചവര്‍ക്ക് പിഴ വേണ്ടെന്ന് ഹൈക്കോടതി

എറണാകുളം: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.

മുന്നിലേയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് ചട്ടം പറയുന്നത്. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമക്ക്വും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഓണത്തെ വരവേല്‍ക്കാന്‍ കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊച്ചി: മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 

ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബംഗളൂരുവിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് നവ്യാനുഭവമായി. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌ വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്‌. 85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 

കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം. 

കൊച്ചിയില്‍ നിന്നും ബംഗളൂർ, ഡല്‍ഹി, ഹൈദരാബാദ്‌, കൊല്‍ക്കത്ത, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, മസ്‌ക്കറ്റ്‌, കുവൈറ്റ്‌, റിയാദ്‌, സലാല, ഷാര്‍ജ എന്നിവടങ്ങളിലേക്കു നേരിട്ട്‌ വിമാന സർവീസുകളുണ്ട്‌. അമൃത്സര്‍, അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഇന്‍ഡോര്‍, ജയ്‌പൂര്‍, ലഖ്‌നൗ, മുംബൈ, മംഗലാപുരം, പുണെ, റാഞ്ചി, ശ്രീനഗര്‍, സൂറത്ത്‌, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.

തിരുവനന്തപുരത്ത്‌ നിന്നും 63 സര്‍വീസുകളാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ ആഴ്‌ചതോറുമുള്ളത്‌. ബംഗളൂർ, ചെന്നൈ, ഹൈദരാബാദ്‌, കണ്ണൂര്‍, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, മസ്‌ക്കറ്റ്‌, റിയാദ്‌, ഷാര്‍ജ എന്നിവിടങ്ങളിലേക്കു നേരിട്ടും അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഇന്‍ഡോര്‍, ജയ്‌പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്‌, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.

കോഴിക്കോട്‌ നിന്നും 86 സര്‍വ്വീസുകളാണുള്ളത്‌. ബെംഗളൂരു, അല്‍ഐന്‍, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, സലാല, ഷാര്‍ജ എന്നിവിടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വീസുകളുണ്ട്‌. അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ജയ്‌പൂര്‍, കോല്‍ക്കത്ത, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.

കണ്ണൂരില്‍ നിന്നും 57 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, ഷാര്‍ജ്‌ എന്നിവടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാനങ്ങളുണ്ട്‌. തിരുവനന്തപുരത്തേക്ക്‌ വണ്‍ സ്റ്റോപ്‌ വിമാന സര്‍വ്വീസുമുണ്ട്‌.

യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു; രക്ഷപ്പെട്ട പ്രതി വിഷം കഴിച്ച നിലയിൽ

എലപ്പുള്ളി: കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുലർച്ചെ നാലിനു വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയ സൈമണെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ള സൈമൺ അപകടനില തരണം ചെയ്തിട്ടില്ല.

ആശുപത്രിയിലെത്തിച്ച യുവാവിനെ നിരീക്ഷണത്തിലാക്കി. വീടിന് സമീപം പുല്ലരിയുന്നതിനിടെ ഇന്നലെയാണ് യുവതിയെ സൈമൺ വെട്ടിപ്പരുക്കേൽപ്പിച്ചത്. യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു; കൊച്ചിയിൽ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

കൊച്ചി: എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട് സ്വദേശിയാണ്.

എട്ടുമാസം മുമ്പാണ് എളമക്കര സ്വദേശി രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെ‍‍ഡ് മില്ലിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

സെനറ്റ് അക്രമം, കെഎസ് യു പ്രവർത്തകർക്കെതിരെ മാത്രം കേസ്

തിരുവനന്തപുരം .സെനറ്റ് അക്രമം, കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്. യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടയിലെ സംഘർഷത്തിന്‍റെ അടിസ്ഥാനത്തില്‍ KSU പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ കൈയേറ്റം ചെയ്തതിനാണ് കേസ്. സർവകലാശാല ജീവനക്കാരുടെ സംഘടന നൽകിയ പരാതിയിലാണ് കേസ്. അതേസമയം എസ്എഫ്ഐ ക്കാർക്കെതിരെ കേസെടുക്കാതെ പൊലീസ് മാറിയതും വിവാദമായി. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന് വിശദീകരണം