സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.
1976 ല്‍ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയില്‍ത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി കരസ്ഥമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേര്‍ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞതവണ വെറ്ററന്‍ ബോളിവുഡ് നടി വഹീദാ റഹ്മാനാണ്, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്.
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 4
2024 സെപ്തംബർ 30 തിങ്കൾ 11.20 am
?പോക്സോ കേസിൽ
മോൻസൺ മാവുങ്കലിനെ വെറുതേ വിട്ടു.
?എസ് എ റ്റി ആശുപത്രിയിലെ വൈദ്യുതി ഉപകരണങ്ങൾ ക്ലാവ് പിടിച്ച നിലയിൽ.
?വാക്വം സർക്യൂട്ട് ബ്രേക്കർ തകരാറിൽ. ക്ലാവ് പിടിച്ച ചിത്രങ്ങൾ പുറത്ത്.
?താഴ്ന്ന നിലത്തിൽ ഇലക്ട്രിക്ക് റൂം സ്ഥാപിച്ചത് ഉപകരണങ്ങൾ കേടുവരാൻ കാരണമായ ന്ന് കെ .എസ് ഇ.ബി
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 3
2024 സെപ്തംബർ 30 തിങ്കൾ, 10:38 am
?തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി.
?3 പെൺ കുരങ്ങുകളാണ് ചാടിപ്പോയത്.
മൃഗശാലാ അധികൃതർ അന്വേഷണം തുടങ്ങി
? ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് ഇന്ന് നിർണ്ണായകം, സുപ്രിം കോടതി ഹർജി തള്ളിയാൽ അറസ്റ്റ് ഉറപ്പ്
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS – 2
2024 സെപ്തംബർ 30 തിങ്കൾ, 10.20 am
?ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് പൊൻകുന്നത്ത് ,മേക്കപ്പ് മാൻ പീഢിപ്പിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു.
? സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യം സുപ്രിം കോടതി തള്ളിയാലുടൻ അറസ്റ്റിന് ഒരുങ്ങി പോലീസ്
? മാമി കേസിൽ കൂടുതൽ കാര്യങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്ന് പി വി അൻവർ,
?പൊതുയോഗം ജനം വിലയിരുത്തട്ടെയെന്നും 25 പഞ്ചായത്തുകൾ ഇടത് മുന്നണിക്ക് നഷ്ടമാകുമെന്നും അൻവർ
?മുഖ്യമന്ത്രിയെ മത ന്യൂനപക്ഷങ്ങൾക്കെതിരാക്കാൻ ശ്രമമെന്ന് ഏ കെ.ബാലൻ
?ഇടുക്കി ചൊക്രമുടി കൈയ്യേറ്റം റവന്യുമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ്
?പ്രതിപക്ഷ നേതാവ് ഇന്ന് ചൊക്ര മുടിയിലെ കയ്യേറ്റഭൂമി സന്ദർശിക്കും.
?അമിത ജോലിഭാരത്തെ തുടർന്ന് എന്ന ബന്ധുക്കളുടെ പരാതിയിൽ വിദ്യാഭ്യാസ വകുപ്പ്
സീനിയർ സൂപ്രണ്ട് മരിച്ചത് പോലീസ് അന്വഷിക്കുന്നു
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS
2024 സെപ്തംബർ 30 തിങ്കൾ 9.40 am
?അൻവർ തീകൊള്ളികൊണ്ട് തലചൊറിയുന്നതായി ഏ കെ ബാലൻ,
? അൻവർ മതത്തെ ദുരുപയോഗം ചെയ്യുന്നതായും, ആരോപണങ്ങൾ അന്വേഷിക്കുന്നതായും ഏ കെ ബാലൻ
?സി പി എം അണികൾ ഭദ്രമാണന്ന് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ
?സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, കനത്ത മഴയ്ക്ക് സാധ്യത
?എസ് എ റ്റി ആശുപത്രിയിൽ ഇലക്ട്രിസ്റ്റി ബന്ധം പൂർണ്ണ തോതിൽ പുന:സ്ഥാപിച്ച് വൈദ്യുതി വകുപ്പ്, ജനറേറ്ററിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ആശുപത്രി സൂപ്രണ്ട്.
?എഡിജിപി ആർ എസ് എസ് കൂടി കാഴ്ച 5 മിനിട്ട് മാത്രമെന്ന് മൊഴിയുടെ വിവരങ്ങൾ പുറത്ത്
?സിദ്ധിഖിനെതിരായ കേസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൻ്റെ വാദം കേൾക്കാൻ മകൻ ഇന്ന് സുപ്രീം കോടതിയിൽ നേരിട്ടെത്തും.
?സിദ്ധിഖിൻ്റെ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിശദാംശങ്ങൾ അടങ്ങുന്ന തെളിവുകൾ അന്വേഷണ സംഘം അഭിഭാഷക ഐശ്വര ഭാട്ടിക്ക് കൈമാറി.
?മണിപ്പൂരിൽ യുവാക്കളെ തട്ടികൊണ്ട് പോയ കുക്കിവിഭാഗം തടവിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
?പി വി അൻവറിൻ്റെ കക്കാടംപൊയിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും
ആർത്തവ ദിവസം ഇനി വാട്ട്‌സപ്പിലൂടെ അറിയാം
എല്ലാ മാസവും ആർത്തവം എന്നാവും എന്ന് കൃത്യമായി ഓർമ്മിച്ചു വയ്ക്കാത്തവർ കുറവല്ല. ആവുമ്പോഴായിരിക്കും പലരും ഇന്നാണല്ലോ ദിവസം എന്ന് ഓർക്കുന്നതു പോലും. ചിലർ കലണ്ടറിൽ അടയാളപ്പെടുത്തി വെയ്ക്കും. ചിലർ ഫോണിൽ തന്നെ നോട്ട് ചെയ്ത് വയ്ക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം കുറച്ചും കൂടെ എളുപ്പമാണ് മുൻകൂട്ടി നമ്മളുടെ ഡേയ്റ്റ് റിമൈന്റ് ചെയ്യുന്നത്.
സ്ത്രീകളുടെ മെൻസ്ട്രൽ സൈക്കിൾ ഇനി വാട്ട്‌സപ്പിലൂടെ കൃത്യമായി അറിയുവാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ്. വിമൺസ് പേഴ്‌സണൽ ഹൈജീൻ പ്രോഡക്ട്‌സ് ബ്രാൻഡ് ആയ സിറോണ ആണ് ഈ പുതിയ ടെക്‌നോളജി വാട്‌സപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
വാട്ട്‌സപ്പിലൂടെ ചെയ്യേണ്ട വിധം
ഇതിനായി വാട്‌സപ്പിൽ 9718866644 എന്ന നമ്പറിലേയ്ക്ക് ആദ്യം ഹായ് അയക്കണം. അതിനുശേഷം സിറോണ നിങ്ങൾക്ക് ഒരു ലിസ്റ്റ് അയക്കും. ഇപ്പോൾ നിങ്ങൾക്ക് ആർത്തവത്തെ കുറിച്ചാണ് സംശയമെങ്കിൽ പിരിയഡ് ട്രാക്കർ എന്ന് ചാറ്റ് ബോക്‌സിൽ ടൈപ്പ് ചെയ്യണം. അപ്പോൾ സിറോണ നിങ്ങളുടെ ഓവുലേഷൻ ഡിറ്റേയ്ൽസും അതുപോലെ പ്രഗ്‌നൻസി സംബന്ധമായ കാര്യങ്ങളും അടുത്തമാസം എന്ന് ആർത്തവം ഉണ്ടാകും എന്നെല്ലാം കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് നൽകും.
ഇന്ത്യയിൽതന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മൊബൈൽ അപ്ലിക്കേഷൻ വരുന്നത്. ഇപ്പോൾ അമ്മയാകുവാൻ താൽപര്യമില്ലാത്തവർക്ക് ഈ ആപ്പ് വഴി ഓവുലേഷൻ സമയം നോക്കി കാര്യങ്ങൾ മനസ്സിലാക്കുവാനും അതുപോലെ ആർത്തവത്തിന്റെ ദിവസങ്ങളെക്കുറിച്ച് കൃത്യമായി ഓർമിക്കുവാനും ഈ ടെക്‌നോളജി സഹായിക്കും.
എന്തെല്ലാം ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്
ഈ ടെക്‌നോളജി സ്ഥിരമായി പിന്തുടരുന്നതുവഴി നിരവധി ഗുണങ്ങളുണ്ട്. അതായത്, നിലവിൽ നിങ്ങളുടെ ആർത്തവം അടുത്തമാസം കൃത്യ സമയത്ത് തന്നെയാണോ നടക്കുന്നത്, അതുപോലെ എത്ര ദിവസത്തെ വ്യതിയാനം ഉണ്ടാകുന്നുണ്ട് എന്നെല്ലാം മനസ്സിലാക്കുവാൻ ഇത് സഹായിക്കുന്നുണ്ട്.
നിങ്ങൾക്ക് പിസിഒഡി അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കുവാനും സാധിക്കും. ഇത്തരം പ്രശ്‌നമുള്ളവരിൽ ആർത്തവം വരുന്ന ഡേയ്റ്റിലും വ്യത്യാസം കാണുവാൻ സാധിക്കും. അതിനനുസരിച്ച് ഒരു ഡോക്ടറെ കാണാവുന്നതാണ്.
നല്ലൊരു ഫാമിലി പ്ലാനിംഗ് നടത്തുവാൻ ഇത് സഹായിക്കുന്നുണ്ട്. അതായത്, നിലവിൽ കല്ല്യാണം കഴിഞ്ഞവർക്ക് പെട്ടെന്ന് കുട്ടികൾ വേണ്ടെങ്കിൽ ഓവുലേഷൻ സമയം കാൽകുലേറ്റ് ചെയ്ത് ഫാമിലി പ്ലാൻ ചെയ്യാവുന്നതാണ്. അതുപോലെ ഗർഭിണിയാണോ എന്ന് മനസ്സിലാക്കുവാനും ഇത് സഹായിക്കും.
അതുപോലെതന്നെ ആർത്തവത്തിന് രണ്ട് ദിവസം മുൻപ് തന്നെ പലരിലും മൂഡ് ചേയ്ഞ്ചസ് കണ്ടുവരാറുണ്ട്. ഇത്തരത്തിൽ നിങ്ങളിൽ തന്നെ മാറ്റങ്ങൾ കാണുമ്പോൾ അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കുവാൻ ഇത്തരത്തിൽ ട്രാക്ക് ചെയ്യുന്നതിലൂടെ പലർക്കും സാധിക്കും. മുൻ കൂട്ടി മനസ്സിലാക്കുന്നതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുവാൻ സാധിക്കുന്നതായിരിക്കും.
കൺപ്പീലി എളുപ്പത്തിൽ വളർത്താൻ ചില പൊടിക്കൈകൾ ഇതാ
വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ മാത്രം മാത്രം ഉപയോഗിച്ചാൽ കൺപ്പീലികൾ എളുപ്പത്തിൽ വളർത്തിയെടുക്കാം. കറ്റാർവാഴ, വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിങ്ങനെ വളരെ ചെറിയ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
കൺപ്പീലി എളുപ്പത്തിൽ വളർത്താൻ ചില പൊടിക്കൈകൾ ഇതാ
മുഖത്തിൻ്റെ ഭംഗി കണ്ണിന് മാത്രമല്ല കൺ പീലിക്കുമുണ്ട്. നല്ല നീളവും ഭംഗിയുമുള്ള കൺ പീലി വേണമെന്ന് എല്ലാ പെൺകുട്ടികൾക്കും ആഗ്രഹമുണ്ട്. എന്നാൽ ചിലരുടെ കൺപ്പീലി പലപ്പോഴും കട്ടി കുറഞ്ഞതായിരിക്കും. പൊതുവെ മസ്കാരയും അതുപോലെ ഐ ലാഷുമൊക്കെ വച്ചാണ് പലരും പല പരിപാടിക്കും പോകുന്നത്. എന്നാൽ കൺപ്പീലികൾ വളർത്താൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളുണ്ട്. ഐ ലാഷസ് ഉപയോഗിക്കുന്നതിന് പകരം എളുപ്പത്തിൽ കൺപ്പീലി വളർത്താൻ ചില പൊടിക്കൈകൾ ചെയ്യാം.
കറ്റാർവാഴ ജെൽ
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്. മുടിക്കും കറ്റാർവാഴ ഏറെ നല്ലതാണ്. ഇതിലെ എൻസൈമുകളും മറ്റ് പോഷകങ്ങളും മുടി പോകുന്നത് തടയാൻ വളരെയധികം സഹായിക്കുന്നതാണ്. കറ്റാർവാഴയുടെ ജെൽ എടുത്ത് നന്നായി ഉടച്ച ശേഷം കൈവിരലുകൾ ഉപയോഗിച്ച് കൺപ്പീലികൾ തേച്ച് പിടിപ്പിക്കാം. രാത്രിയിൽ കിടക്കുമ്പോൾ ഇത് തേച്ച് കിടന്ന ശേഷം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്. തണുത്ത വെള്ളത്തിൽ വേണം കഴുകി കളയാൻ.
വെളിച്ചെണ്ണ
മുടികൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ. കൺപ്പീലികളെ ആരോഗ്യത്തോടെ വയ്ക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയാറുണ്ട്. മുടിയിഴകളിൽ നിന്ന് പ്രോട്ടീൻ നഷട്മാകുന്നത് ഇല്ലാതാക്കാൻ വെളിച്ചെണ്ണ ഏറെ സഹായിക്കും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി അതിലേക്ക് മുക്കി കൺപ്പീലികളിൽ തേയ്ക്കുക. കണ്ണിന് ഉള്ളിലേക്ക് എണ്ണ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം അടുത്ത ദിവസം രാവിലെ ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.
ആവണക്കെണ്ണ
മുടി വളർത്താൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ഇതിൽ അടങ്ങിയിരിക്കുന്ന റിസിനോലിക് ആസിഡിന് ആൻ്റി ഇന്‍ഫ്‌ളമേറ്ററി, ആൻ്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൺപ്പീലികൾ വളർത്തിയെടുക്കാൻ ഇത് ഏറെ മികച്ചതാണ്. 1 ടേബിൾ സ്പൂൺ ആവണക്കെണ്ണ കൺപ്പീലികളിൽ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയാവുന്നതാണ്. ഒന്നിലധികം ദിവസം ഇത് കണ്ണിൽ വയ്ക്കാൻ പാടില്ല.
ഗ്രീൻ ടീ
ആരോഗ്യത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഗ്രീൻ ടീ വളരെ മികച്ചതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ മുടി വളർത്താൻ വളരെയധികം സഹായിക്കാറുണ്ട്. ഒരു ഗ്രീൻ ടീ ബാഗ് നല്ല ചൂട് വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ സത്ത് മുഴുവൻ അതിൽ ഇറങ്ങി കഴിയുമ്പോൾ ബാഗ് എടുത്ത് മാറ്റാം. വെള്ളം തണുത്ത ശേഷം അത് വ്യത്തിയുള്ള കൈകൾ ഉപയോഗിച്ചോ അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ചോ കണ്ണിൽ വയ്ക്കാം. അടുത്ത ദിവസം കഴുകി വ്യത്തിയാക്കാൻ മറക്കരുത്.
മഞ്ജു വാര്യര്‍ ഇനി വിജയ് യുടെ നായിക, എച്ച് വിനോദ് തന്ന വാക്കിനെ കുറിച്ച് താരം
മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴില്‍ തിരക്കിലാണ്. അജിത്ത്, ധനുഷ്, രജിനികാന്ത്, വിജയ് സേതുപതി എന്നിങ്ങനെ തമിഴിലെ നമ്പര്‍ വണ്‍ സ്റ്റാറുകളുടെ ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. അടുത്ത സിനിമയില്‍ വിജയ് യുടെ നായികയായി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മലയാളം വിട്ട് തമിഴകത്ത് കൂടുതല്‍ സജീവമാവുകയാണ് മഞ്ജു വാര്യര്‍. അജിത്ത്, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത റിലീസ് രജിനികാന്തിനൊപ്പമുള്ള വേട്ടൈയന്‍ ആണ്. അതിന് ശേഷം വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 റിലീസ് ചെയ്യും. അതിന് ശേഷം വിജയ് യൊക്കപ്പമുള്ള സിനിമയിലാവും മഞ്ജു അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ വേട്ടൈയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മഞ്ജു വാര്യര്‍. ഒക്ടോബര്‍ 10 ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ സംവിധായകന്‍ എച്ച് വിനോദുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വനോദ് സംവിധാനം ചെയ്ത തുനിവില്‍ നായികയായി എത്തിയത് മഞ്ജുവായിരുന്നു.
സിനിമയിലെ ഒരു പ്രധാന രംഗം അഭിനയിച്ചു കഴിഞ്ഞതിന് ശേഷം എച്ച് വിനോദ് മഞ്ജു വാര്യരോട് പറഞ്ഞുവത്രെ, എന്റെ മറ്റൊരു ചിത്രത്തില്‍ ഇതിലും നല്ലൊരു വേഷം, നന്നായി അഭിനയിക്കാനായി നിങ്ങള്‍ക്ക് നല്‍കും എന്ന്. ഇക്കാര്യം മഞ്ജു വെളിപ്പെടുത്തിയതോടെ വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി 69 എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ മഞ്ജു വാര്യരും ഉണ്ട് എന്ന ചര്‍ച്ചകള്‍ സജീവമാവുന്നത്.
ദളപതി 69 ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതിന് മുന്‍പ് അവസാനമായി ചെയ്യുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തില്‍ മമിത ബൈജു ഒരു പ്രധാന റോള്‍ ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാലും വിജയ് യും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും വന്നു. അതിന് പുറമെയാണിപ്പോള്‍ മഞ്ജു വാര്യരും ഉണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.
കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ് ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു; അയൽവാസി അറസ്റ്റിൽ
ചാമംപതാൽ: മുൻവൈരാഗ്യത്തെ തുടർന്ന്, ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണു മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.30നു വെള്ളാറപ്പള്ളി – മാരാംകുന്ന് റോഡിലായിരുന്നു സംഭവം.
തെങ്ങ് ചെത്തുന്നതിനു സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർ തമ്മിൽ നേരത്തേയും തർക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.
ഭർത്താവ് ഉപദ്രവിക്കുന്നെന്ന് മകൾ; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തി ദമ്പതികൾ
മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസിൽ ദമ്പതികൾ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.
കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം ദമ്പതികൾ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും





































