27.2 C
Kollam
Wednesday 24th December, 2025 | 04:43:53 PM
Home Blog Page 2128

മഞ്ജു വാര്യര്‍ ഇനി വിജയ് യുടെ നായിക, എച്ച് വിനോദ് തന്ന വാക്കിനെ കുറിച്ച് താരം

മഞ്ജു വാര്യര്‍ ഇപ്പോള്‍ തമിഴില്‍ തിരക്കിലാണ്. അജിത്ത്, ധനുഷ്, രജിനികാന്ത്, വിജയ് സേതുപതി എന്നിങ്ങനെ തമിഴിലെ നമ്പര്‍ വണ്‍ സ്റ്റാറുകളുടെ ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. അടുത്ത സിനിമയില്‍ വിജയ് യുടെ നായികയായി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളം വിട്ട് തമിഴകത്ത് കൂടുതല്‍ സജീവമാവുകയാണ് മഞ്ജു വാര്യര്‍. അജിത്ത്, ധനുഷ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച മഞ്ജുവിന്റെ അടുത്ത റിലീസ് രജിനികാന്തിനൊപ്പമുള്ള വേട്ടൈയന്‍ ആണ്. അതിന് ശേഷം വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 റിലീസ് ചെയ്യും. അതിന് ശേഷം വിജയ് യൊക്കപ്പമുള്ള സിനിമയിലാവും മഞ്ജു അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ വേട്ടൈയന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മഞ്ജു വാര്യര്‍. ഒക്ടോബര്‍ 10 ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ സംവിധായകന്‍ എച്ച് വിനോദുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വനോദ് സംവിധാനം ചെയ്ത തുനിവില്‍ നായികയായി എത്തിയത് മഞ്ജുവായിരുന്നു.

സിനിമയിലെ ഒരു പ്രധാന രംഗം അഭിനയിച്ചു കഴിഞ്ഞതിന് ശേഷം എച്ച് വിനോദ് മഞ്ജു വാര്യരോട് പറഞ്ഞുവത്രെ, എന്റെ മറ്റൊരു ചിത്രത്തില്‍ ഇതിലും നല്ലൊരു വേഷം, നന്നായി അഭിനയിക്കാനായി നിങ്ങള്‍ക്ക് നല്‍കും എന്ന്. ഇക്കാര്യം മഞ്ജു വെളിപ്പെടുത്തിയതോടെ വിജയ് യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന, ദളപതി 69 എന്ന് താത്കാലികമായി പേരിട്ട സിനിമയില്‍ മഞ്ജു വാര്യരും ഉണ്ട് എന്ന ചര്‍ച്ചകള്‍ സജീവമാവുന്നത്.

ദളപതി 69 ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതിന് മുന്‍പ് അവസാനമായി ചെയ്യുന്ന സിനിമയായിരിക്കും ഇത്. ചിത്രത്തില്‍ മമിത ബൈജു ഒരു പ്രധാന റോള്‍ ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാലും വിജയ് യും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും വന്നു. അതിന് പുറമെയാണിപ്പോള്‍ മഞ്ജു വാര്യരും ഉണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.

കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ്‌ ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു; അയൽവാസി അറസ്റ്റിൽ

ചാമംപതാൽ: മുൻവൈരാഗ്യത്തെ തുടർന്ന്, ചെത്തുതൊഴിലാളിയെ അയൽവാസി കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തി. ചാമംപതാൽ കറിയാപറമ്പിൽ ബിജു (57) ആണു മരിച്ചത്. സംഭവത്തിൽ ചാമംപതാൽ വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.30നു വെള്ളാറപ്പള്ളി – മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

തെങ്ങ് ചെത്തുന്നതിനു സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞുനിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. രക്തം വാർന്നു റോഡിൽ കിടന്ന ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർ തമ്മിൽ നേരത്തേയും തർക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കൾ: ബിജേഷ്, അഭിലാഷ്.

ഭർത്താവ് ഉപദ്രവിക്കുന്നെന്ന് മകൾ; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തി ദമ്പതികൾ

മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസിൽ ദമ്പതികൾ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.

കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം ദമ്പതികൾ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ അറസ്റ്റ് ചെയ്തതും

വലിയ ആശ്വാസം! കഴുത്തറപ്പ് തടയാൻ രണ്ടും കൽപ്പിച്ച് കെഎസ്ആര്‍ടിസി; ഒരു മാസത്തേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർ സംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി. ഒക്ടബോര്‍ ഒമ്പത് മുതൽ നവംബര്‍ ഏഴ് വരെയാണ് യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

സർവീസുകളുടെ സമയക്രമം

ബംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ…

  1. 19.45 ബംഗളൂരു – കോഴിക്കോട് (SF)(കുട്ട, മാനന്തവാടി വഴി)
  2. 20.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  3. 20.50 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  4. 21.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  5. 21.45 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  6. 22.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  7. 22.50 ബംഗളൂരു – കോഴിക്കോട് (SF) (മൈസൂർ,സുൽത്താൻബത്തേരി വഴി)
  8. 23.15 ബംഗളൂരു – കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
  9. 9. 20.45 ബംഗളൂരു – മലപ്പുറം (S/F)(മൈസൂർ, കുട്ട വഴി) (alternative days)
  10. 20.45 ബംഗളൂരു – മലപ്പുറം (S/Dlx.) (മൈസൂർ, കുട്ട വഴി)(alternative days)
    11.19.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  11. 21.15 ബംഗളൂരു – തൃശ്ശൂർ (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  12. 22.15 ബംഗളൂരു – തൃശ്ശൂർ (SF)(കോയമ്പത്തൂർ, പാലക്കാട് വഴി)
    14.17.30 ബംഗളൂരു എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  13. 18.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  14. 19.30 ബംഗളൂരു – എറണാകുളം (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  15. 19.45 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  16. 20.30 ബംഗളൂരു – എറണാകുളം(S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  17. 17.00 ബംഗളൂരു – അടൂർ (S/Dlx.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  18. 17.30 ബംഗളൂരു – കൊല്ലം (S/Exp) (കോയമ്പത്തൂർ, പാലക്കാട് വഴി)
  19. 18.10 ബംഗളൂരു – കോട്ടയം (S/Dlx) (കോയമ്പത്തൂർ, പാലക്കാട് വഴി )
  20. 19.10 ബംഗളൂരു – കോട്ടയം (S/Exp.) (കോയമ്പത്തൂർ, പാലക്കാട് വഴി)
  21. 20.30 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, മട്ടന്നൂർ വഴി)
  22. 21.45 ബംഗളൂരു – കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
  23. 22.45 ബംഗളൂരു – കണ്ണൂർ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  24. 22.15 ബംഗളൂരു – പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴ
  25. 19.30 ബംഗളൂരു – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
  26. 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
  27. 19.30 ചെന്നൈ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ വഴി)
    കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
    09.10.2024 മുതൽ 06.11.2024 വരെ
  28. 20.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  29. 20.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  30. 21.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  31. 21.45 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  32. 22.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  33. 22.30 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കട്ട വഴി)
  34. 22.50 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  35. 23.15 കോഴിക്കോട് – ബംഗളൂരു (SF) (മാനന്തവാടി, കുട്ട വഴി)
  36. 20.00 മലപ്പുറം – ബംഗളൂരു (S/F)(മാനന്തവാടി, കുട്ട വഴി (alternativedays)
  37. 20.00 മലപ്പുറം – ബംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
  38. 19.45 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
  39. 21.15 തൃശ്ശൂർ – ബംഗളൂരു (S/Exp.) (കോയമ്പത്തൂർ, സേലം വഴി)
  40. 22.15 തൃശ്ശൂർ – ബംഗളൂരു (SF) (കോയമ്പത്തൂർ, സേലം വഴി)
  41. 17.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  42. 18.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  43. 19.00 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  44. 19.30 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  45. 20.15 എറണാകുളം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  46. 17.30 അടൂർ – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  47. 18.00 കൊല്ലം – ബംഗളൂരു (S/ Exp.) (കോയമ്പത്തൂർ, സേലം വഴി)
  48. 18.10 കോട്ടയം – ബംഗളൂരു (S/Dlx.)(കോയമ്പത്തൂർ, സേലം വഴി)
  49. 19.10 കോട്ടയം – ബംഗളൂരു (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)
  50. 20.10 കണ്ണൂർ – ബംഗളൂരു (SF)(മട്ടന്നൂർ, ഇരിട്ടി വഴി)
  51. 21.40 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  52. 22.10 കണ്ണൂർ – ബംഗളൂരു (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
  53. 17.30 പയ്യന്നൂർ – ബംഗളൂരു (S/Exp.) (ചെറുപുഴ വഴി)
  54. 18.00 തിരുവനന്തപുരം – ബംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
  55. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) (നാഗർകോവിൽ വഴി)
  56. 19.30 എറണാകുളം – ചെന്നൈ (S/Dlx.) (കോയമ്പത്തൂർ, സേലം വഴി)

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് ആവശ്യമെങ്കിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു. ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. നേരത്തെ ബംഗളൂരുവില്‍ നിന്നടക്കം ഓണയാത്രയ്ക്ക് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുതിച്ചുയര്‍ന്നിരുന്നു. കർണാടക ആർടിസിയും നിരക്ക് വർധിപ്പിച്ചിരുന്നു. ബംഗളൂരു – കൊച്ചി ഐരാവത് ബസ് നിരക്ക് 800 രൂപയാണ് വർധിപ്പിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസുള്ള ബംഗളൂരുവിലേക്ക് സാധരണ ടിക്കറ്റ് നിരക്ക് 1200 മുതല്‍ 2000 വരെയാണ്. എന്നാല്‍ ഓണം സീസണില്‍ ഇത് 4500 മുതല്‍ 6000 വരെയായാണ് ഉയര്‍ത്തിയിരുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകൾ ഇതോടെ അവധി നാട്ടിലെത്തി തിരിച്ച് പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമാകും.

കരുത്തറിയിച്ച് അൻവറിന്റെ ശക്തിപ്രകടനം; യോഗത്തിനെത്തിയത് അയ്യായിരത്തോളം പേർ: പുതിയ പാർട്ടി സർവേക്കു ശേഷം

നിലമ്പൂർ (മലപ്പുറം):പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്പെൻസ് നിലനിർത്തിയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ചും പി.വി.അൻവർ എംഎൽഎ. സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ നിലപാടു വിശദീകരിക്കാനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗം അൻവറിന്റെ ശക്തിപ്രകടനമായി. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു.

മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ.സുകുവാണു സ്വാഗതം പറഞ്ഞത്. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളാരും വേദിയിലെത്തിയില്ല. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ സ്മരിച്ചു തുടങ്ങിയ പ്രസംഗത്തിൽ അൻവർ തന്റെ പഴയ ആരോപണങ്ങളെല്ലാം ആവർത്തിച്ചു.

പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കേരളത്തിലെ ജനങ്ങൾ പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. ജനങ്ങൾക്കിടയിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ ഭാവി രാഷ്ട്രീയ നിലപാടു സ്വീകരിക്കും. കയ്യും കാലും വെട്ടിയാൽ ചക്രക്കസേരയിൽ വരും. രണ്ട് പൊലീസുകാരെ തന്നാൽ ഒരു മാസത്തിനകം മാമി തിരോധാനക്കേസ് തെളിയിക്കാം. എഡിജിപിക്കെതിരെ സിപിഐ പറഞ്ഞതു തന്നെയാണു ഞാനും പറയുന്നത്.

വർഗീയവാദിയായി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തുന്നു. ആ ചാപ്പ തനിക്കു ചേരില്ലെന്നു പറഞ്ഞ അൻവർ, കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ജോലിക്കാരായ ഹിന്ദു സ്ത്രീകൾ മുലയൂട്ടിയതു മുതൽ ക്രിസ്ത്യൻ സ്കൂളിലെ പഠനംവരെ എടുത്തുകാട്ടി. ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മതത്തിലെ അഭിവാദ്യങ്ങളും ലാൽ സലാമും പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കവും അവസാനവും.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു മുന്നിൽ അദ്ദേഹം എന്നെ കള്ളനാക്കിയപ്പോഴാണ് എല്ലാം തുറന്നു പറയാൻ തുടങ്ങിയത്. എന്റെ പോരാട്ടത്തിനൊപ്പമാണെന്നു തോന്നിപ്പിച്ച ശേഷം അദ്ദേഹം നിലപാടു മാറ്റി. അഞ്ച് മിനിറ്റ് എന്നോടു സംസാരിച്ചുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. 37 മിനിറ്റ് ഞങ്ങൾ സംസാരിച്ചു. എഡിജിപിയെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ച് സംരക്ഷിക്കുന്നതെന്തിനെന്നു സഖാക്കൾ ചിന്തിക്കണം.

2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതാണ്. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്നും അൻവർ പറഞ്ഞു. തന്നെ ‘കോമാളി’ എന്നു പരിഹസിച്ച സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അൻവർ പറഞ്ഞു.

അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി: സംവിധായകൻ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചില ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനാണ്(31) പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.

കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം വെണ്ണലയിലാണു ഷാജഹാൻ താമസിച്ചിരുന്നത്. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

യുവതിയെ വിവാഹം കഴിക്കുമെന്നായിരുന്നു ഷാജഹാൻ പറഞ്ഞിരുന്നതെങ്കിലും ഇയാൾ വിവാഹിതനാണെന്ന വിവരം പിന്നീടു യുവതി അറിഞ്ഞു. ഇതോടെയാണു പരാതി നൽകിയത്. തുടർച്ചയായി ബലാത്സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ചു മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസെടുത്തിട്ടുള്ളത്.

പുഷ്പന്‍റെ മരണത്തിന് പിന്നാലെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയ കെ.എസ് ഹരിപ്രസാദിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി.

എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുഷ്പന്റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്റെ പോസ്റ്റ്.

അതേസമയം അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതൽ കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്.

രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍.

കോട്ടക്കലിൽ തീരാ നോവായി കാറപകടം; എയർബാഗ് മുഖത്തമർന്നു, ഉമ്മയുടെ മടിയിലിരുന്ന 2 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: കോട്ടയ്ക്കല്‍ – പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് അപകടത്തിൽ മരിച്ചത്. പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയർ ബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ പിതാവ് രണ്ടുദിവസം മുൻപാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാർക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാൻ, അമീൻ. കൊളത്തൂർ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

മൂന്ന് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്കും സാദ്ധ്യത.വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴയുണ്ടാകും.തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായതിനാലാണിത്.വൈകിട്ടാണ് മഴ സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കേരള ,തമിഴ്നാട് തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി ശ്യാമള നിര്യാതയായി

കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.ശ്യാമള നിര്യാതയായി