Home Blog Page 2038

നടൻ ബൈജു സന്തോഷിനെ ജാമ്യത്തില്‍ വിട്ടു



തിരുവനന്തപുരം. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് അറസ്റ്റിലായ നടൻ ബൈജു സന്തോഷിനെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ച ബൈജു സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ 24 ന് ലഭിച്ചു


ഇന്നലെ രാത്രി 11.30 ഓടെ  ആയിരുന്നു അപകടം. ശാസ്തമംഗലത്ത് നിന്ന് ആൽത്തറ ഭാഗത്തേക്ക് പോകുന്നതിനിടെ വെള്ളയമ്പലം ട്രാഫിക് സിഗ്നലിന് സമീപത്തുവച്ചാണ് ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചത്. സ്കൂട്ടറിൽ ഇടിച്ച ശേഷം ട്രാഫിക് സിഗ്നൽ പോസ്റ്റിലും വാഹനം ഇടിച്ചു. വാഹനം അമിതവേഗതയിൽ എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ട്.



ആഡംബര കാറിൽ എത്തിയ ബൈജു മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. സ്ഥലത്തുനിന്ന് ബൈജുവിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ രക്തസാമ്പിൾ എടുക്കാൻ ബൈജു സമ്മതിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി ബൈജു മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടർ പൊലീസിന് എഴുതി നൽകി. ഇതോടെ മ്യൂസിയം പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഭാരതീയ ന്യായ സംഹിത 281, മോട്ടോർ വെഹിക്കിൾ ആക്ട് 185 എന്നിവ പ്രകാരം കേസെടുത്തു. എന്നാൽ സ്കൂട്ടർ യാത്രക്കാരന് പരാതിയില്ല.

കൊല്ലത്ത് പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം ചിതറയിൽ പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്‌ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബാലയ്ക്ക് എതിരെയുള്ള പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തെ രാവിലെ അറസ്റ്റ് ചെയ്തത്.   എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
വിവാഹമോചന കരാര്‍ ലംഘിച്ചു, കുട്ടിയോട് ക്രൂരത കാട്ടി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം “തന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കുമെന്ന് നടന്‍ ബാല ബാല പറഞ്ഞു. മൂന്ന് ആഴ്ചയായി മുന്‍ ഭാര്യക്കെതിരെ സംസാരിച്ചിട്ടില്ല. പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല എന്നാണ് ബാല പറയുന്നത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴയ്ക്ക് സാധ്യതയുള്ളത്.
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നടി മാലാപാർവ്വതിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം,നടി വെർച്വൽ അറസ്റ്റിൽ എന്ന് സംഘം

കൊച്ചി.നടി മാലാപാർവ്വതിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം . മുംബൈ പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് കോൾ എത്തിയത്
മാല പാർവതിയുടെ പേരിൽ കൊറിയർ ലഭിച്ചതും അത് തടഞ്ഞുവെച്ചു എന്നും പറഞ്ഞായിരുന്നു തട്ടിപ്പ്
വ്യാജ ഐഡി കാർഡ് അടക്കം കാണിച്ചായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്.

ബസ്സും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായ പറമ്പിൽപീടിക സ്വദേശി വരിച്ചാലിൽ വീട്ടിൽ സി.മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്. മേൽമുറി മഅ്ദിൻ പോളി ടെക്നിക് വിദ്യാർഥിയാണ്. രാവിലെ മറ്റൊരു വിദ്യാർത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോൾ ആണ് അപകടം. ഇരുവരെയും ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം ജില്ലയിൽ 10 വയസ്സുള്ള ആൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒക്ടോബർ 11 മുതൽ പനിയും തലവേദനയും ഉണ്ടായി. 12ന് പനിയും കടുത്ത തലവേദനയെയും തുടർന്ന് കൊട്ടാരക്കര താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 13ന് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.

ജില്ലയിൽ രോഗം
സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഡോക്ടര്‍മാരുടെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു,സന്നിഗ്ധാവസ്ഥ

കൊൽക്കത്ത. ആർജി കോർ മെഡിക്കൽ കോളേജിൽ ബലാൽ സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർക്ക് നീതി തേടിയുള്ള ഡോക്ടട്ടേഴ്സിന്റെ നിരാഹാര സമരം 10 ദിവസത്തിലേക്ക് കടന്നു.സമരം ചെയ്യുന്ന നാലാമത്തെ ഡോക്ടറേയും ആരോഗ്യ നിലമോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിരാഹാര സമരം തുടരുന്നു.ഡോക്ട്ടേഴ്സിനെ ചർച്ചക്ക്‌ വിളിച്ചു സംസ്ഥാന സർക്കാർ.

എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യയെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില അതീവ മോശഅവസ്ഥയിലാണെന്നും, CCU വിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടർസ് അറിയിച്ചു.

കൊൽക്കത്തയിലും സിലിഗുരിയിലുമായി നടക്കുന്ന നടന്ന മരണം വരെ നിരാഹാര സമരത്തിൽ, ആശുപത്രിയിൽ ആകുന്ന നാലാമത്തെ ഡോക്ടർ ആണ് പുലസ്ത ആചാര്യ.

സംസ്ഥാന വാർഷിക ദുർഗാപൂജ കാർണിവലിനോട് അനുബന്ധിച്ച് ഒക്ടോബർ 15 ന് പ്രഖ്യാപിച്ച പ്രതിഷേധ പ്രകടനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മനോജ് പന്ത് ജോയിൻ്റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്‌സിന് കത്തയച്ചു.

സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ത്യ ഭവനിലേക്ക് ചർച്ചക്കായി ഡോക്ട്ടേഴ്സിനെ ക്ഷണിച്ചു. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാമെന്ന സംസ്ഥാന സർക്കാറിന്റെ വാഗ്ദാനങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം.

ഒരു കോടിയോളം മുക്കുപണ്ടം വച്ച് തട്ടി, തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസര്‍ മുങ്ങി, ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍

ചവറ . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തേവലക്കര ഇന്ത്യന്‍ ബാങ്കിലെ അപ്രൈസർ ഒളിവിൽ പോയ സംഭവത്തില്‍ ബാങ്ക് ഉപരോധിച്ച് നാട്ടുകാര്‍. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു.

ഇന്ത്യന്‍ ബാങ്കിൻ്റെ തേവലക്കര ശാഖയിലെ അപ്രൈസർ തേവലക്കര പാലയ്ക്കൽ തെക്കടത്ത് കിഴക്കേ തിൽ അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കി തെക്കുംഭാഗം പൊലീസ് കേസെടുത്തു. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയിൽ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകൾ ഉപയോഗിച്ചാ ണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കൾ അറിയാതെ അപ്രൈസർ ചെയ്തെന്നാണ്

നിഗമനം. എന്നാൽ ഉപഭോക്‌താക്കളുടെ പേരിലുള്ള രേഖകൾ സമർപ്പിച്ചിട്ടുള്ളതിനാൽ ഉപഭോക്‌താക്കളും അപ്രൈസറും ചേർന്ന് നടത്തിയ തട്ടിപ്പ് നടത്തി എന്ന നിലയിലാണ് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ബ്രാഞ്ച് മാനേജരുടെ മൊഴിയിൽ അപ്രൈസർ അജിത്ത് വിജയനെ കൂടാതെ ഉപഭോക്‌താക്കളായ 6 പേരുടെ പേരിൽ പൊലീസ് കേസെടു ത്തിട്ടുണ്ട്.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഉപഭോ ക്താക്കൾക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്.എന്നാല്‍ തങ്ങളെ കോസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി. സ്ത്രീകളാണ് കൂടുതലും എത്തിയത്. ഇൻസ്പെക്ടർ കെ.ആർ.ബി ജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സന്ധിവാതം അഥവാ ആർത്രൈറ്റിസ് ; സ്ത്രീകൾ അറി‍ഞ്ഞിരിക്കേണ്ടത്…

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സന്ധിവാത പ്രശ്നം അലട്ടുന്നു. 1996-ൽ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇൻ്റർനാഷണൽ (ARI) ആണ് ലോക സന്ധിവാത ദിനത്തിന് തുടക്കമിട്ടത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കുട്ടികളെയും ആർത്രൈറ്റിസ് ബാധിക്കാം.

സന്ധിവാതത്തിൻ്റെ ലക്ഷണങ്ങൾ

  1. സന്ധികളിൽ വേദന അനുഭവപ്പെടുക
  2. സന്ധികളിൽ നീരും, ചുവപ്പ് നിറവും ഉണ്ടാകുന്നത് സന്ധിവാതത്തിന്റെ ലക്ഷണമാണ്.
  3. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാനോ, ശരിയായി ഇരിക്കാനോ, ഒരു വസ്തു എടുക്കാനോ സാധിക്കാത്തത്.
  4. സ്ഥിരമായി ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതും, രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തതും സന്ധിവാദത്തിന്റെ ലക്ഷണമാണ്.
  5. ഒന്നോ അതിലധികമോ സന്ധികളിൽ വീക്കം.
  6. സന്ധികൾ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്.
  7. ബലഹീനതയും പേശി വേദനയും.

എന്തുകൊണ്ടാണ് ആർത്രൈറ്റിസ് സ്ത്രീകളെ കൂടുതൽ ബാധിക്കുന്നത്?

ഹോർമോൺ, ജനിതക, ജീവിതശൈലി ഘടകങ്ങൾ എന്നിവ സന്ധിവാതം സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം, ഈസ്ട്രജൻ്റെ കുറവ് ഓസ്റ്റിയോ ആർത്രൈറ്റിസ് (OA) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA) പോലെയുള്ള സ്വയം രോഗപ്രതിരോധ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അധിക ഭാരം സന്ധികളെ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭാരം നിയന്ത്രിക്കുന്നത് പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫാറ്റി ഫിഷ് (സാൽമൺ, മത്തി), ഫ്ളാക്സ് സീഡുകൾ, വാൽനട്ട് എന്നിവ പോലുള്ള ആൻറി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ സ്ഥിരമായ ഭക്ഷണത്തിൻ്റെ ഭാഗമാക്കുക.

വിറ്റാമിൻ ഡിയും കാൽസ്യവും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക്. അസ്ഥികളുടെ സാന്ദ്രത നിലനിർത്തുന്നതിനും സന്ധികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും കാൽസ്യം സഹായിക്കുന്നു.‌‌ ഗർഭകാലത്തും ആർത്തവവിരാമത്തിലും ഉണ്ടാകുന്ന ഹോർമോണൽ മാറ്റങ്ങളും സന്ധിവേദനയ്ക്കും സന്ധികളിലെ പിരിമുറുക്കത്തിനും കാരണമാകാം. അമിതവണ്ണം, അലസമായി ജീവിതശൈലി എന്നിവയും സന്ധിവേദനയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.