Home Blog Page 1940

മഞ്ഞപ്പിത്തം ഈ അർബുദത്തിന്റെ ലക്ഷണം

പാൻക്രിയാസിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിത മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.

പാൻക്രിയാസിൽ അടങ്ങിയിരിക്കുന്ന കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുന്നതിനും ഇടയാക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിന് പല ലക്ഷണങ്ങളും ഉണ്ടെങ്കിലും സാധാരണയായി കരൾ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മഞ്ഞപ്പിത്തം അവയിലൊന്നായി കണക്കാക്കപ്പെടുന്നു.

ബിലിറൂബിൻ എന്നറിയപ്പെടുന്ന കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിൻ്റെ ഘടകത്തിൻ്റെ വർദ്ധനവാണ് മഞ്ഞപ്പിത്തം. പിത്തരസം കുഴൽ, ട്യൂമർ വളർച്ചയെത്തുടർന്ന് തടയുകയും ഇത് രക്തത്തിലെ ബിലിറൂബിൻ്റെ അളവ് വർദ്ധിപ്പിക്കുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യുന്നു. മഞ്ഞപ്പിത്തം 60% നവജാതശിശുക്കളെയും ബാധിക്കുന്നു. പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ പ്രധാനപ്പെട്ട ലക്ഷണമാണ് മഞ്ഞപ്പിത്തമെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാ​ഗം മേധാവി ഡോ. മോഹിത് സക്സേന പറയുന്നു.

മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ

  1. കണ്ണുകളുടെ വെളുത്ത ഭാഗത്ത് മഞ്ഞനിറം
  2. മൂത്രത്തിൽ നിറവ്യത്യാസം
  3. ഇളം നിറത്തിലുള്ള മലം
  4. വിളറിയ ചർമ്മം

പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണങ്ങൾ

ഒന്ന്

പെട്ടെന്ന് ഭാരം കുറയുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. അതായത്
ഭക്ഷണക്രമത്തിലോ വ്യായാമ മുറയിലോ മാറ്റമില്ലാതെ തന്നെ വേഗത്തിലുള്ളതും ഗണ്യമായതുമായ ശരീരഭാരം കുറയൽ നിസാരമായി കാണേണ്ട.

രണ്ട്

ഭക്ഷണത്തോടുള്ള താൽപര്യം കുറയുന്നതും വിശപ്പ് കുറയുന്നതും പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.

മൂന്ന്

ഭക്ഷണം കഴിച്ചയുടൻ ഓക്കാനവും ഛർദിയും അനുഭവപ്പെടുന്നതും ഒരു ലക്ഷണമാകാം. സ്ഥിരമായുള്ള ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം വയറിനുള്ളിൽ അസ്വസ്ഥത തുടങ്ങിയവയൊക്കെ സൂചനയാകാം.

നാല്

വയറിന്റെ മുകൾ ഭാ​ഗത്തുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറ്റിലെ മുകൾ ഭാഗത്ത് സ്ഥിരമായ വേദന പാൻക്രിയാറ്റിക് ക്യാൻസറിൻ്റെ സൂചനയാകാം. അടിവയറ്റിൽ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയുമാണ് ചെയ്യുന്നത്.

അഞ്ച്

ചിലരിൽ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാൻ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച എല്ലാവർക്കും മഞ്ഞപ്പിത്തം ഒരു പ്രാരംഭ ലക്ഷണമായി കാണുന്നില്ലെങ്കിലും മറ്റ് ലക്ഷണങ്ങളോടൊപ്പം ഇത് ഗൗരവമായി കാണേണ്ടത് പ്രധാനമാണ്. ഇത് ഒരിക്കലും അവഗണിക്കരുത്. പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടുക.

താരനെ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍

താരനും തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ താരനെ തടയാന്‍ സാധിക്കും. താരനെ അകറ്റാൻ സഹായിക്കുന്ന ചില വഴികളെ പരിചയപ്പെടാം.

ഒന്ന്

വെളിച്ചെണ്ണയ്ക്ക് ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇവ ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

രണ്ട്

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

മൂന്ന്

കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

നാല്

ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകിക്കളയാം.

അഞ്ച്

ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.

ആറ്

നല്ലൊരു മോയിസ്ചറൈസിങ് ഷാംമ്പൂ ഉപയോഗിക്കുന്നതും താരനെ അകറ്റാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

‘നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്; ഒരു രൂപ അതിലുണ്ടെങ്കിൽ പ്രചാരണം നിർത്താം’: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനാണ് ട്രോളി ബാഗിൽ കള്ളപ്പണം കൊണ്ടുവന്നതെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഫെനി മുറിയിൽ വരുന്നതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് ചുമതലയുണ്ട്. താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആരോപണമുയർന്ന നീല നിറത്തിലുള്ള ട്രോളി ബാഗും അദ്ദേഹം മാധ്യമങ്ങളെ കാണിച്ചു.

‘‘സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ സിപിഎം പ്രദർശിപ്പിക്കട്ടെ. ഞാൻ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും ഇറങ്ങുന്നതും അവർ പ്രദർശിപ്പിക്കട്ടെ. അങ്ങനെയൊരു ദൃശ്യമുണ്ടെങ്കിൽ ഞാൻ എന്റെ പ്രചരണം നിർത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാൽ ഞാൻ എന്റെ പ്രചരണം നിർത്താം. ഇത്രയും ദിവസത്തെ പ്രചാരണം മതി. ഹോട്ടലിൽ പെട്ടിയുമായാണ് സാധാരണ പോകാറുള്ളത്. അല്ലാതെ എങ്ങനെ പോകാനാണ്. നീല പെട്ടി എന്റെ വണ്ടിയിൽ നിന്നാണ് എടുത്തത്. ബോർഡ് റൂമിൽ വച്ച് പെട്ടി തുറന്നിട്ടുമുണ്ട്. വസ്ത്രങ്ങൾ നോക്കാനായാണ് ഫെനി അത് അവിടെ എത്തിച്ചത്. അത് നോക്കിയ ശേഷം പെട്ടി തിരിച്ചു വിടുകയും ചെയ്തു. പെട്ടി പൊലീസിന് പരിശോധന നടത്താൻ കൊടുക്കാൻ തയാറാണ്’’– രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘‘യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കള്ളപ്പണം ഇടപാട് നടത്തിയതിന് പരാതി നൽകിയത് സിപിഎമ്മാണ് എന്ന് ആദ്യം എ.എ.റഹീം പറഞ്ഞു. എന്നാൽ അവരുടെ മുറികളിലും പരിശോധന നടത്തിയെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി കള്ളപ്പണ ഇടപാട് നടത്തിയതിന് എന്തിനാണ് സിപിഎമ്മുകാരുടെ മുറിയിൽ പരിശോധന നടത്തുന്നത്’’–രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

മൂന്ന് മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി ‘വീണ്ടും വിവാഹിതയായി’

13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിലെ നിറ സാന്നിധ്യമായിരുന്നു.

മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’’,–വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.

ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോണി സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.

നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ.

കൊല്ലത്ത് മൂന്നര വയസുകാരിക്ക് ലൈംഗിക പീഡനം; അച്ഛന്റെ സഹോദരന്‍ അറസ്റ്റില്‍

കൊല്ലം: മൂന്നര വയസുകാരിയോട് ബന്ധുവിന്റെ കൊടുംക്രൂരത. കുളത്തൂപ്പുഴയിലാണ് സംഭവം. കുഞ്ഞിനെ പീഡിപ്പിച്ച പിതൃസഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നര വയസുകാരിയെ ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരിയാണ്. ആറുമാസത്തിനിടെ കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍.

കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിൻ; മിനിമം ടിക്കറ്റ് നിരക്ക് 30 രൂപ, വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകും

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു പത്തു പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്.

കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിന്റെ പ്രകൃതിസൗന്ദര്യവും സംസ്കാരവും അറിഞ്ഞ് നിരവധി സ്ഥലങ്ങൾ കാണാനും പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും അവസരം ഒരുക്കുന്നു. പുതിയതായി കേരളത്തിന് ലഭിക്കാൻ പോകുന്നത് 10 പുതിയ നമോഭാരത് അല്ലെങ്കിൽ വന്ദേഭാരത് ട്രെയിനുകളാണ്. ഇന്ത്യയിൽ ഹ്രസ്വദൂര യാത്രകൾക്കു പുതിയ മാനവും നിലവാരവും നൽകിയ ട്രെയിനാണ് വന്ദേഭാരത് ട്രെയിനുകൾ. വേഗതയും മികച്ച സൗകര്യങ്ങളും വന്ദേഭാരത് ട്രെയിനിനെ ആളുകൾക്കിടയിൽ എളുപ്പത്തിൽ തന്നെ പ്രിയങ്കരമാക്കി. ഇലക്ട്രിക് ട്രെയിൻ ആയതിനാൽ കൂടുതൽ കാര്യക്ഷമമായ യാത്രാ ഓപ്ഷനുകൾ ഈ ട്രെയിനുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് വേഗത കൂടിയ ഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കാനും പുതിയ വന്ദേഭാരത് ട്രെയിനുകൾക്കു സാധിക്കും.

ഏതായാലും പുതിയ വന്ദേഭാരത് ട്രെയിനുകൾ എത്തുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ആയിരിക്കും. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി നൽകാൻ ഇതിനു സാധിക്കും. അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് എത്താനും മികച്ച യാത്രാനുഭവം സ്വന്തമാക്കാനും സഞ്ചാരികൾക്കു സാധിക്കുകയും ചെയ്യും.

പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്ന് ആയിരിക്കും. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആയിരിക്കും. തൃശൂർ വരെ എന്നുള്ളത് തീർഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കും.

അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നതോടെ ആ പ്രദേശത്തിന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികൾ എത്തുന്നതോടെ പ്രദേശത്തെ പ്രാദേശിക വ്യവസായങ്ങൾ പച്ച പിടിക്കുകയും ആ നാടിന് തന്നെ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. വേഗതയും സൗകര്യങ്ങളും ആണ് നമോ ഭാരത് ട്രെയിനുകളുടെ പ്രത്യേകത. വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും സുഖകരമായ യാത്ര നടത്താനും നമോ ഭാരത് ട്രെയിനുകളിലൂടെ സാധിക്കുന്നു.

∙ കൊല്ലം ജില്ലയിൽ ടൂറിസം മേഖലയിൽ വൻനേട്ടം…

നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിനുകൾ (വന്ദേ മെട്രോ) ഓടിത്തുടങ്ങുമ്പോൾ കൊല്ലത്തിന്റെ ടൂറിസം മേഖലയിൽ വൻനേട്ടമുണ്ടാകുമെന്നു വിലയിരുത്തൽ. കാടും കടലും കായലും ഏലാകളും എല്ലാമുള്ള കൊല്ലം ജില്ലയ്ക്ക് ടൂറിസം മേഖലയിൽ ഊർജം പകരാൻ പുതിയ ട്രെയിനുകളുടെ വരവ് സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.

കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.

തെന്മല
ബ്രിട്ടിഷ് ചരിത്രത്തിന്റെ ഭാഗമായ കൊല്ലം–ചെങ്കോട്ട പാതയിലെ മനോഹാരിത ആസ്വദിക്കാൻ രണ്ടു ട്രെയിനുകളിലൂടെ യാത്ര ചെയ്താൽ മതിയാകും. പുനലൂർ മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ കൗതുകങ്ങൾ. ഈ പാതയിലെ തുരങ്കങ്ങളും പച്ചപ്പും വനഭംഗിയും ആസ്വദിക്കാം. തെന്മല അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, റോസ്മല എന്നിവിടങ്ങളിൽ എത്തിച്ചേരാനും ഈ പാതയിലൂടെ സാധിക്കും.

കൊല്ലം–ചെങ്കോട്ട പാത

നമോ ഭാരത് ട്രെയിനുകൾ നിർത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ സ്റ്റേഷനുകളിൽ ഇല്ലെന്നാണ് ഒരു പോരായ്മയായി പറയുന്നത്. തെന്മല ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തിയാൽ മാത്രമേ, തെന്മല, ആര്യങ്കാവ് മേഖലകളിലെ ടൂറിസം വികസനത്തിന് സഹായിക്കൂ. ചെങ്കോട്ട പാതയിലൂടെ പോകുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ മാത്രമാണ് നിലവിൽ ചെറിയ സ്റ്റേഷനുകളിൽ നിർത്താറുള്ളൂ. നമോ ഭാരത് ട്രെയിനുകൾക്ക് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചാൽ പ്രാദേശിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിതെളിയും.

കൊല്ലം–കായംകുളം പാതയിലെ മൺറോതുരുത്താണ് ജില്ലയിൽ ടൂറിസം വികസന സാധ്യത ഏറെയുള്ള മറ്റൊരു സ്ഥലം. നിലവിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. നമോ ഭാരത് ട്രെയിനുകൾക്ക് മൺറോതുരുത്ത് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഈ മേഖലയിലേക്ക് എത്തുമെന്നും വിലയിരുത്തുന്നു. മെട്രോ ട്രെയിനുകൾക്കു സമാനമാണ് നമോ ഭാരത് ട്രെയിനുകൾ. പെട്ടെന്ന് ഓടിത്തുടങ്ങാനും അതിവേഗം നിർത്താനുമുള്ള ആധുനിക സംവിധാനങ്ങൾ ഈ ട്രെയിനുകളിലുണ്ട്.

ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ ട്രെയിനുകളുടെ ഓട്ടത്തെ കാര്യമായി ബാധിക്കില്ലെന്നും വിലയിരുത്തുന്നു. അഷ്ടമുടി, ശാസ്താംകോട്ട, പരവൂർ കായലുകളും സുന്ദരമായ ബീച്ചുകളുമാണ് ജില്ലയുടെ പ്രത്യേകതയായി പറയുന്നത്. ജനപ്രതിനിധികൾ ശ്രമിച്ചാൽ നാടിന്റെ ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിപ്പിക്കാൻ കഴിയുമെന്നും വിലയിരുത്തുന്നു. 100 മുതൽ 250 കിലോമീറ്റർ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകൾ. ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിൻ ഗുജറാത്തിലെ ഭുജ്–അഹമ്മദാബാദ് റൂട്ടിൽ സെപ്റ്റംബർ 17ന് ഓടിത്തുടങ്ങി.

∙ മിനിമം ടിക്കറ്റ് 30 രൂപ
വന്ദേ മെട്രോ നിരക്കുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. ഒരാഴ്ച മുതൽ ഒരു മാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും ഉണ്ടാകും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാം. ഭുജിൽനിന്ന് അഹമ്മദാബാദ് വരെയെത്തുന്നതിന് 430 രൂപയാണ് ജിഎസ്ടി ഇല്ലാതെ ചെലവാകുക.

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

കോതമംഗലം . ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. കേസ് അന്വേഷിച്ച്‌ കോതമംഗലം ഊന്നുകല്‍ പോലീസാണ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിവിന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ പ്രതിപട്ടികയില്‍ നിന്നും നടനെ ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി എം വര്‍ഗീസാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയായിരുന്നു നിവിന്‍ പോളി. 2023 ഡിസംബര്‍ 14,15 തീയതികളില്‍ ദുബായില്‍ വെച്ചായിരുന്നു സംഭവമെന്നായിരുന്നു യുവതി പോലീസിന് നല്‍കിയ മൊഴി.

മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് പുറത്തുപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എന്നാല്‍ യുവതി പറഞ്ഞ ദിവസങ്ങള്‍ നിവിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിലായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞ്രുന്നു. യുവതി പരാതിയുമായി വന്നതിന് പിന്നാലെ തന്ന ആരോപണങ്ങള്‍ തള്ളികൊണ്ട് നിവിന്‍ പോളി രംഗത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് 63കാരനെ കെണിയിലാക്കി; രണ്ടര കോടി രൂപ വാങ്ങി ആഡംബര ജീവിതം, ഒടുവിൽ കുടുങ്ങി

തൃശ്ശൂർ: 63 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായി പണം നഷ്ടമായ തൃശ്ശൂർ പൂങ്കുന്നം സ്വദേശി പരാതിയുമായി പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്

രണ്ട് വർഷം മുമ്പാണ് യുവതി 63 വയസുകാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായത്. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി. കുറേ നാൾ കഴി‌ഞ്ഞ് പണം കിട്ടാതയതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63കാരൻ പരാതിയുമായി തൃശ്ശൂർ വെസ്റ്റ് പൊലീസിനെ സമീപിച്ചത്.

തൃശ്ശൂർ സിറ്റി എസിപിയുടെ പ്രത്യേക സ്ക്വാഡും, വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായാണ് യുവതിക്കായി അന്വേഷണം നടത്തിയത്. ഒടുവിൽ കൊല്ലം അഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. 63കാരനിൽ നിന്ന് ഹണിട്രാപ്പിലൂടെ വാങ്ങിയെടുത്ത പണം കൊണ്ട് ഇവർ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

60 പവനിലധികം സ്വർണാഭരണങ്ങളും മൂന്ന് ആഡംബര കാറുകളും ഒരു ജീപ്പും ഒരു ബൈക്കും ഹണിട്രാപ്പിൽ നിന്ന് കിട്ടിയ പണം കൊണ്ട് ഇവർ വാങ്ങി. ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലത്തു നിന്ന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. വേറെയും തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ലുക്ക് മാറ്റി സുരേഷ് ഗോപി….

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് വേണ്ടി ലുക്ക് മാറ്റി ആരാധകരെ അമ്പരപ്പിച്ച സുരേഷ് ഗോപി ഇപ്പോള്‍ പുതിയ രൂപത്തില്‍ എത്തിയിരിക്കുകയാണ്. താടി വടിച്ച പുതിയ ലുക്കിലുള്ള തന്റെ ചിത്രം സുരേഷ് ഗോപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. പഴയ സുരേഷ് ഗോപിയെ വീണ്ടും കണാനായെന്നാണ് ചിത്രം കണ്ട ചിലരുടെ അഭിപ്രായം. ഒറ്റക്കൊമ്പന്‍ സിനിമയ്ക്കുവേണ്ടി ചെയ്ത മേക്കോവറിലുള്ള മാറ്റം ചിത്രീകരണത്തിലെ തടസ്സമാണോ സൂചിപ്പിക്കുന്നതെന്ന സംശയം പങ്കുവെക്കുന്നവരുമുണ്ട്.
ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നായിരുന്നു വിവരം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താടി നീട്ടി വളര്‍ത്തിയ സുരേഷ് ഗോപി മാസങ്ങളോളം ആ ലുക്കിലാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ കേന്ദ്രമന്ത്രിയായിരിക്കെ സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രി പദങ്ങളിലുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമപരമായ വെല്ലുവിളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഒറ്റക്കൊമ്പന്‍ ചിത്രീകരണം ആരംഭിക്കുമെന്നും കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും കിട്ടിയിട്ടില്ലെന്നും സെപ്റ്റംബര്‍ ആറിന് ചിത്രീകരണം തുടരുമെന്നുമായിരുന്നു ഓഗസ്റ്റില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. ഒറ്റക്കൊമ്പന്‍ സിനിമയില്‍ അഭിനയിക്കാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടുവെന്നും അന്ന് അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു.
ഇരുപത്തിരണ്ടോളം സിനിമകള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുകയാണെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ- സുരേഷ് ഗോപി പറഞ്ഞു.

‘കാനഡയിലെ ഗേൾഫ്രണ്ടിന് ദീപാവലി ഗിഫ്റ്റ് വേണം’, മുഖം പോലും മറയ്ക്കാതെയെത്തി 20കാരൻ, സിസിടിവി പണി കൊടുത്തു

ലക്നൌ: ഇൻസ്റ്റഗ്രാമിലെ കനേഡിയൻ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം അയയ്ക്കണം. ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച് 20കാരൻ. മുൻപരിചയമില്ലാത്ത മോഷണ ശ്രമത്തിന്റെ സിസിടിവ് ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അഞ്ച് ദിവസത്തിനുള്ളിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർ പ്രദേശിലാണ് സംഭവം. ഷഹീദ് ഖാൻ എന്ന 20കാരനെയാണ് യുപി പൊലീസ് പിടികൂടിയത്.

ഫെബ്രുവരിയിലാണ് യുവാവ് പുതിയ ഫോൺ വാങ്ങുന്നതും ഇൻസ്റ്റഗ്രാം അക്കൌണ്ട് തുടങ്ങുന്നതും. ഇയാളുടെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്ത കനേഡിയൻ യുവതിയുമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 20കാരൻ അടുത്തു. ആമസോണിലൂടെ വനിതാ സുഹൃത്തിന് ദീപാവലി സമ്മാനം നൽകി ഞെട്ടിക്കാൻ യുവാവ് ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വനിതാ സുഹൃത്തിനായി കണ്ടുവച്ച സമ്മാനങ്ങൾക്ക് വലിയ വിലയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് ബാങ്കിൽ മോഷ്ടിക്കാൻ കയറിയത്.

ഒക്ടോബർ 30ന് ബാരാബങ്കിയിലെ പഞ്ചാബ് നാഷണൽ ബാങ്കിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോഴാണ് മോഷണത്തിനുള്ള പദ്ധതി ഇയാൾ തയ്യാറാക്കിയത്. നിരവധി ആളുകൾ ബാങ്കിൽ വന്ന് പോകുന്നത് കണ്ടതിന് പിന്നാലെ ബാങ്കിൽ വലിയ അളവിൽ പണമുണ്ടാകുമെന്നും മോഷ്ടിച്ചാൽ സമ്മാനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്താനാവുമെന്നുമായിരുന്നു യുവാവിന്റെ ധാരണ. ഒക്ടോബർ 31 ന് രാത്രിയിൽ ബാങ്ക് പരിസരത്ത് എത്തിയ ഇയാൾ ബാങ്കിനകത്തേക്ക് കയറിയെങ്കിലും കയ്യിൽ കരുതിയ ഗ്രൈൻഡർ മെഷീൻ ഉപയോഗിച്ച് പണം സൂക്ഷിച്ച ലോക്കറിലേക്കുള്ള വാതിൽ തുറക്കാനാവാതെ പോവുകയായിരുന്നു.

നവംബർ നാലിന് ബാങ്ക് അവധി കഴിഞ്ഞ് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിഞ്ഞ നിലയിൽ കണ്ടെത്തി ബാങ്ക് ജീവനക്കാർ പൊലീസിൽ വിവരം നൽകിയത്. ബാങ്കിലേയും സമീപ കെട്ടിടങ്ങളിലെ 70ഓളം സിസിടിവികളും പരിശോധിച്ചതോടെയാണ് മുഖം പോലും മറക്കാതെ എത്തിയ യുവാവിനെ കണ്ടെത്തുന്നതും അറസ്റ്റ് ചെയ്തതും.