Home Blog Page 1941

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി. സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14-നാണ് KSRTC ക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്.

ശാസ്താംകോട്ട സബ് രജിസ്ട്രാർ ഓഫീസിൽ ഭരണഭാഷ മലയാളഭാഷ വാരാചരണം നടത്തി

ശാസ്താംകോട്ട: ഭരണഭാഷ മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട സബ്രജിസ്ട്രാർ ഓഫീസിൽ നടത്തിയ സമ്മേളനം മുൻ മലയാള അദ്ധ്യാപകനും കവിയുമായ ഗുരുകുലം ശശി ഉദ്ഘാടനം ചെയ്തു. സബ്രജിസ്ട്രാർ വി.സജിമോൻ അദ്ധ്യക്ഷത വഹിച്ചു.
ശൂരനാട് സബ് രജിസ്ട്രാർ പ്രതാപചന്ദ്രൻ, ഷൈജതോമസ്, അനു എസ് ഇന്ദു, ഷെറിൻ എന്നിവർ സംസാരിച്ചു
പറഞ്ഞു. ഗുരുകുലംശശി, ശിവ തുരുത്തിക്കര എന്നിവർ കവിതകളവതരിപ്പിച്ചു.

തങ്ങൾക്കെതിരായ വിവാദപരാമർശം, ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി

മലപ്പുറം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിവാദപരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തോട് സമസ്ത നേതൃത്വം വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. അതേസമയം, തന്നോട് ഇതുവരെ ആരും വിശദീകരണം തേടിയിട്ടില്ല എന്ന് ഉമർ ഫൈസി പ്രതികരിച്ചു.

മലപ്പുറം എടവണ്ണപ്പാറയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഖാസിയാദാൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾക്ക് യോഗ്യതയില്ല എന്നായിരുന്നു പരാമർശം. എന്നാൽ വ്യക്തിപരമായി താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും ഖാസിയാകാനുള്ള പൊതു നിർദ്ദേശമാണ് മുന്നോട്ടുവച്ചത് എന്നും ഉമർ ഫൈസി വിശദീകരിച്ചിരുന്നു. പിന്തുണയുമായി എസ് വൈ എസ്, എസ് കെ എസ് എസ് എഫ് നേതാക്കൾ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമായതോടെയാണ് സമസ്ത നേതൃത്വം വിശദീകരണം തേടിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം. എന്നാൽ, തന്നോട് ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ല എന്നാണ് ഉമ്മർ ഫൈസിയുടെ പ്രതികരണം.

ടെലി ബൈറ്റ്..

സമസ്ത ലീഗ് തർക്കം പരിഹരിക്കാനുള്ള മാർഗമായാണ് സമസ്ത നേതൃത്വം ഉമർ ഫൈസിയോട് വിശദീകരണം തേടിയത്. ഒപ്പം, സി ഐ സി വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ ഉടൻ പരിഹാരം കാണുമെന്നും സമസ്ത നേതൃത്വം പ്രതീക്ഷിക്കുന്നു.

മ്ലാവ് കുറുകെ ചാടി തണ്ണിത്തോട് പോലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു

പത്തനംതിട്ട .കോന്നി തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്ത് മ്ലാവ് കുറുകെ ചാടി തണ്ണിത്തോട് പോലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. നീയന്ത്രണം വിട്ട ജീപ്പ് മരത്തിലേക്ക് ഇടിച്ചു കയറി 2 പോലീസുകാർക്ക് പരുക്കെറ്റു. Asi ശിവ പ്രസാദ്,cpo അരുൺ എന്നിവർക്കാണ് പരുക്കേറ്റത്.
നെറ്റ് പെട്രോളിംഗിനിടെ പന്ത്രണ്ടു മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരസഭയ്ക്ക് മുന്നിലെ മരത്തിൽ കയറി വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം .നഗരസഭയ്ക്ക് മുന്നിലെ മരത്തിൽ കയറി വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ. നഗരസഭാ മേയർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ മരത്തിന് മുകളിൽ കയറിയത്. തിരുവനന്തപുരം ജില്ലാ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ പ്രതിഷേധവും തുടരുകയാണ്.

നഗരസഭ പരിധിയിലെ ജൈവ മാലിന്യം ശേഖരിക്കുന്ന സ്വതന്ത്ര ശുചീകരണ തൊഴിലാളികൾ കഴിഞ്ഞ രണ്ടു ദിവസമായി നഗരസഭക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തി വരികയാണ്. തിരുവനന്തപുരം ജില്ലാ ശുചീകരണ തൊഴിലാളി യുണിയന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ മാസവും സമാന രീതിയിൽ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ നഗരസഭാ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്ന് തൊഴിലാളികൾ പറയുന്നു. നഗരസഭാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തങ്ങളുടെ വാഹനങ്ങൾ വിട്ടു നൽകണം, യൂണിയനെ നഗരസഭയുടെ ഏജൻസിയായി അംഗീകരിക്കണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

അതിനിടെയാണ് രണ്ടു തൊഴിലാളികൾ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ശുചീകരണ തൊഴിലാളിയായ ജോയ് ആമയിഴഞ്ചാൻ തോട്ടിൽ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നഗരസഭാ പേ റോളിൽ ഇല്ലാത്തവരെ മാലിന്യം ശേഖരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. നഗരസഭയുടെ ഈ തീരുമാനം തൊഴിലാളി വിരുദ്ധമാണെന്ന് ശുചീകരണ തൊഴിലാളി യൂണിയൻ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് യൂണിയന്റെ തീരുമാനം.

ടിക്കറ്റ് കൊടുത്ത് അമ്മ, സ്റ്റിയറിംഗ് പിടിച്ച്‌ മകൻ,കെഎസ്‌ആര്‍ടിസിക്ക് പുതുചരിത്രം

തിരുവനന്തപുരം: യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാൻ അമ്മ, സ്റ്റിയറിംഗ് പിടിച്ച്‌ ഡ്രൈവിംഗ് സീറ്റില്‍ മകൻ അത്യപൂർവ്വമായ ആ നിമിഷത്തിനാണ് ഇന്നലെ (05/11/2024) – കെ എസ് ആർ ടി സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളേജ് സ്വിഫ്റ്റ് ബസ് സാക്ഷ്യം വഹിച്ചത് ). ആര്യനാട് സ്വദേശിയായ യമുനയും, മകൻ ശ്രീരാഗുമാണ് കെ എസ് ആർ ടി സിയില്‍ പുതുചരിത്രം കുറിച്ചത്. ഈ സന്തോഷ വാർത്ത ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി തന്നെയാണ് പങ്കുവച്ചത്.

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം… തെളിമ പദ്ധതി 15 ന് ആരംഭിക്കും

റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും.

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതി.

അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, അന്ത്യോദയ അന്നയോജന കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. ഡിസംബര്‍ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള്‍ തിരുത്തും. ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.
മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയാല്‍ ഇവര്‍ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസണ്‍ ലോഗിന്‍ മുഖേന വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പരിശോധന തിരക്കഥയുടെ ഭാഗം,ഷാഫി പറമ്പിൽ

പാലക്കാട്. നടന്നത് സ്വാഭാവിക പരിശോധനയല്ലെന്നും പരിശോധന തിരക്കഥയുടെ ഭാഗമെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. സ്ത്രീകളുള്ള ഒരു മുറിയിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ കയറി. അവർ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ മുറികളിലും പരിശോധന നടന്നു

എന്ത് കൊണ്ട് ഇത് വാർത്തയായില്ല. മാധ്യമപ്രവർത്തകരെയും സംശയം ഉണ്ടെന്ന് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചില്ല

മാധ്യമപ്രവർത്തകരുടെ വിശ്വാസ്യ തയെയാണ് ചോദ്യം ചെയ്തത്. പോലീസ് ആദ്യം മാധ്യമങ്ങളെ അറിയിച്ചു. ഇതൊക്കെ എങ്ങനെ പുറത്ത് വരുന്നു. ഒന്നും പറയാൻ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പ്. എ എസ് പി തന്നെ ഒന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞു. പരിശോധനയുടെ റിപ്പോർട്ട് വേണമെന്ന് മാത്രം പറഞ്ഞു. ഈ റിപ്പോർട്ടിൽ പോലും അപാകതയുണ്ടായിരുന്നു

പോലീസിനെ ഉപയോഗിച്ച് വൃത്തികെട്ട ഗൂഢാലോചന നടന്നു. സുരേന്ദ്രൻ്റെ ആരോപണങ്ങൾ ഉണ്ടയില്ലാത്ത വെടി. BJP – CPM പരസ്പരം അപരന്മാരെ പോലും വെച്ചിട്ടില്ല. സ്ത്രീകളുടെ മുറിയിൽ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റി വെച്ച് നേരിടും നിയമപരമായി നീങ്ങും. തൃശൂർ പൂരം പോലൊരു സമയത്ത് ഗൂഢാലോചന നടത്തിയവർ , ഇവിടെയും നടത്തും ഹോട്ടലിൽ ട്രോളി കൊണ്ടുവന്നവരെ എല്ലാം പരിശോധിക്കട്ടെ. എത്ര പേർ വാഹനത്തിൽ വരുന്നു. കോൺഗ്രസിൻ്റെ പരാതിയിൽ പോലീസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ച് മറ്റ് കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. ഇലക്ഷൻ കമ്മീഷൻ എല്ലാം കഴിഞ്ഞാണ് എത്തിയത്

വിവരം ലഭിച്ചിരുന്നില്ല എന്നായിരുന്നു മറുപടി. ഇതാണ് ഏറ്റവും വലിയ ദുരൂഹത DYSP ഏരിയ സെക്രട്ടറിയെ പോലെ പെരുമാറി. ബന്ധപ്പെട്ടവർ മറുപടി തരണം , അതുവരെ പോരാട്ടം നടത്തും. ഷാഫി പ്രതികരിച്ചു.

തലയിണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ശിവപുരാണയജ്‌ഞം തുടങ്ങി

പടിഞ്ഞാറേകല്ലട . പടിഞ്ഞാറേകല്ലട കോതപുരം തലയിണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ശിവപുരാണയജ്‌ഞം തുടങ്ങി. പുന്നപ്ര കൃഷ‌്ണ റാം ആണ് ആചാര്യൻ.എല്ലാ ദിവസവും രാവിലെ 7നു ശിവപുരാണ പാരായണം, 7.30നു സാമൂഹിക അഭിഷേകം, 11.30നു

പ്രഭാഷണം, 12.45നു അന്നദാനം, വൈകിട്ട് 6.45നു പ്രഭാഷണം. നാളെ രാവിലെ 11നു ശിവപാർവതിപരിണയം. 8നു വൈകിട്ട് 4നു കാവടി ഘോഷയാത്ര. 9നു വൈകിട്ട് 7നു പൂമൂടൽ. 14നു വൈകിട്ട് 4നു അവഭൃഥസ്നാന ഘോഷയാത്ര.

വേങ്ങ പാരി പ്പള്ളിൽ ദുർഗാ-ഭ്രദാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയ ജ്ഞം ഇന്ന് തുടങ്ങും

ശാസ്താംകോട്ട വേങ്ങ പാരി പ്പള്ളിൽ ദുർഗാ-ഭ്രദാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയ ജ്ഞം ഇന്ന് തുടങ്ങും. 12നു സമാ പിക്കും. ആചാര്യൻ താഴൂർ ജയൻ കാർമികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 7നു ഭാഗവതപാരായണം, 12നു പ്രഭാ ഷണം, 1നു അന്നദാനം, വൈകി ട്ട് 7നു പ്രഭാഷണം. ഇന്നു രാവി ലെ 6നു ഭദ്രദീപ പ്രതിഷ്ഠ, 10നു രാവിലെ 11.30നു രുക്മിണീസ്വ യംവരം, 12നു വൈകിട്ട് 4നു അവ ഭൃഥസ്നാനഘോഷയാത്ര.