ആറ്റിങ്ങൽ. കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അതിക്രമം. ഡിപ്പോയിലെ കണ്ടക്ടർ,
സുനിൽ വി, വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയ യുവാക്കളാണ് ഇവരെ മർദ്ദിച്ചത്. യുവാക്കൾ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.
കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാർക്ക് നേരെ അതിക്രമം
സ്കൂൾ കായികമേള,രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം
കൊച്ചി.കേരള സ്കൂൾ കായികമേള, രണ്ടാം ദിനവും ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം
ഗെയിംസിൽ 848 പോയിന്റോടെ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്. ഗെയിംസിൽ കണ്ണൂർ രണ്ടും തൃശ്ശൂർ മൂന്നും സ്ഥാനങ്ങളിൽ. അക്വാടിക്സിലും തിരുവനന്തപുരം അക്വാട്ടിക് മത്സരങ്ങളിൽ 333 പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്
ഇന്ന് 8 റെക്കോർഡുകൾ എല്ലാ റെക്കോർഡുകളും അക്വാട്ടിക്സിൽ സബ് ജൂനിയർ ബോയ്സ്-ബ്രെസ്റ്റ് സ്ട്രോക്ക്:
പി.പി. അഭിജിത്ത്, ഗവ. എച്ച് എസ് എസ്, കളശേരി, എറണാകുളം
ജൂനിയര്‍ ബോയ്സ്-ഫ്രീ സ്‌റ്റൈല്‍:
മോന്‍ഗാം തീര്‍ഥു സാംദേവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ,് തിരുവനന്തപുരം
ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
ആര്‍. വിദ്യാലക്ഷ്മി, ഗവ. എച്ച് എസ് എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
നടകുടിതി പാവനി സരയു, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
സീനിയര്‍ ബോയ്സ്-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍:
ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
200 മീറ്റര്‍ ബാക്ക് സ്ട്രോക്ക്:
എസ്. അഭിനവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്ലി:
നാദിയ ആസിഫ്, ഗവ. എച്ച് എസ് എസ് കളമശ്ശേരി, എറണാകുളം
എം.ആര്‍. അഖില, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം
ലൈംഗികാതിക്രമം; യുവാവ് പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ യുവാവ് പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമുടി എസ്റ്റേറ്റ്, ഹൗസ് നമ്പര്‍ 189 ല്‍ കുമാര്‍ (23) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പതിനാറ്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തില്‍ പ്രതിയായ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കാപ്പാ പ്രതി പിടിയില്‍
കൊല്ലം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കാപ്പാകേസ് പ്രതി പോലീസിന്റെ പിടിയിലായി. പട്ടരുമുക്ക് വയലില്‍ പുത്തന്‍വീട്ടില്‍ റഫീഖ്(32) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊട്ടിയത്തെ ഒരു പെറ്റ് ഷോപ്പിലെ ജീവനക്കാരനായ ചവറ, പന്മന സ്വദേശി അജിത്തിനെയാണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അജിത്ത് ജോലി ചെയ്യുന്ന പെറ്റ് ഷോപ്പിന് മുന്നില്‍ ഈ കടയിലെത്തിയ ആളുടെ വാഹനം പാര്‍ക്ക് ചെയ്തിരുന്നതിനാല്‍ പ്രതിയായ റഫീക്കിന്റെ ഓട്ടോറിക്ഷ റോഡിലെ ചെളിവെള്ളത്തിലൂടെ ഓടിച്ച് പോകേണ്ടതായി വന്നു. ഈ വിരോധത്തെ തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം തിരികെ എത്തിയ ഇയാള്‍ കടയുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി അജിത്തുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന വാള്‍ ഉപയോഗിച്ച് അജിത്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച, അജിത്തിന്റെ സുഹൃത്തായ ബിപിനേയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
ആക്രമണത്തില്‍ അജിത്തിന്റെ ഇടത് തോളില്‍ ആഴത്തില്‍ മുറിവേറ്റു. അജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ അടക്കമുള്ള നിയമനടപടികള്‍ മുമ്പ് സ്വീകരിച്ചിട്ടുണ്ട്. കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനിലിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നീല ട്രോളി ബാഗില്‍ രാഷ്ട്രീയം കലങ്ങുന്നു
പാലക്കാട്. കെപിഎം ഹോട്ടലിലേക്ക് എത്തിയ നീല ട്രോളി ബാഗിൽ എന്തായിരുന്നു എന്നതിനെ ചൊല്ലിയാണ് പാലക്കാട് രാഷ്ട്രീയപോര്. ട്രോളി ബാഗിലൂടെ കള്ളപ്പണം ഫെനി നൈനാൻ എത്തിച്ചുവെന്നാണ് സിപിഐഎം ആരോപണം. ബാഗിൽ ഒരു രൂപയുണ്ടായിരുന്നു എന്ന് തെളിയിച്ചാൽ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധം തീർത്തത്.
കെപിഎം റസിഡൻസിയിലേക്ക് കള്ളപ്പണം എത്തി എന്നതിൻറെ തെളിവുകൾ പുറത്തുവരുമെന്ന് രാവിലെ മുതൽ തന്നെ സിപിഐഎം കേന്ദ്രങ്ങളിൽ അടക്കം പറച്ചിൽ ഉണ്ടായിരുന്നു. വൈകിട്ട് 4 മണിയോടെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ വാർത്ത സമ്മേളനം. നീല ട്രോളി ബാഗിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതിയായിരുന്ന ഫെനി നൈനാൻ കള്ളപ്പണം എത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു റൂമിൽ നിന്ന് മറ്റൊന്നിലേക്ക് ട്രോളി ബാഗ് കൊണ്ടുപോയി.
തനിക്കെതിരെ വരുന്ന ആരോപണം ട്രോളി ബാഗ് എത്തിച്ചതാണെന്ന് തിരിച്ചറിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ വാർത്ത സമ്മേളനം നടത്തി. നീല ട്രോളി ബാഗ് മേശപ്പുറത്ത് വച്ചായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്. ഫെനി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയാണ്, തൻറെ ഒപ്പമുണ്ട്. വാഹനത്തിൽ നിന്ന് ട്രോളി ബാഗ് ബോർഡ് റൂമിൽ എത്തിച്ചത് അതിലെ വസ്ത്രങ്ങൾ പരിശോധിക്കാനാണ്. പണമുണ്ടെന്ന് ശാസ്ത്രീയമായെങ്കിലും തെളിയിക്കാൻ രാഹുലിന്റെ വെല്ലുവിളി.
സിപിഎമ്മിനെതിരെ മാനനഷ്ട കേസ് കൊടുക്കും എന്നുള്ളതാണ് രാഹുൽ പറയുന്നത്. കേസ് കൊടുക്കൂ എന്ന് ഇ.എൻ സുരേഷ് ബാബുവും തിരിച്ചടിക്കുന്നു. ഹോട്ടലിലേയ്ക്ക് ഫെനി ട്രോളി ബാഗ് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അതിനുള്ളിൽ പണമാണോ വസ്ത്രമാണോ എന്ന് തെളിയിക്കുക വെല്ലുവിളിയാണ്. അന്വേഷിച്ച് വ്യക്തത വരുത്തേണ്ടത് പോലീസും. ഇതുതന്നെയാണ് യുഡിഎഫ് തിരിച്ച് ആയുധമാക്കുന്നത്.
കൊല്ലം-പുനലൂർ മെമ്മു സർവീസ്: കോച്ചുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെ സമീപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
കൊല്ലം – പുനലൂർ 06669/70 മെമ്മു സർവീസിന്റെ കോച്ചുകളുടെ എണ്ണം 8ൽ നിന്ന് 12 ആയി കൂട്ടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി കൊടിക്കുന്നിൽ സുരേഷ് എം പി. നിലവിൽ 8 കോച്ചുകൾ മാത്രമുള്ളതിനാൽ യാത്രക്കാർക്ക് വലിയ തിരക്കിൽ എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. പുനലൂരിൽ നിന്നും രാവിലെയുള്ള സർവീസിൽ കടുത്ത തിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്.
12 കോച്ചുകളായി ഉയർത്തുന്നതിന് സംബന്ധിച്ച് സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും വിഷയത്തിൽ ഇടപെടൽ തേടി തന്നെ വന്ന് കണ്ടിരുന്നതായും മന്ത്രിയുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നിൽ അറിയിച്ചു.
പൊതുജീവിതം അവസാനിപ്പിക്കുന്നു, സച്ചിദാനന്ദൻ
ന്യൂഡെല്‍ഹി. പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ. മറവിരോഗം ബാധിച്ചതിനെ തുടർന്ന് പതിയെ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി കഴിയുന്നത് വരെ ചുമതലയിൽ തുടരും. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചുദിവസമായി ആശുപത്രിയിൽ എന്നും കവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആ നീല ട്രോളി ബാഗ് ഉണ്ടോ,കെപിഎമ്മിൽ വീണ്ടും പോലീസ് റൈഡ്
പാലക്കാട്. അർദ്ധരാത്രിയിലെ ഹോട്ടൽ പരിശോധന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ ഇന്ന് വീണ്ടും കെപിഎമ്മിൽ പോലീസ് റൈഡ്,സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത പോലീസ് സിപിഐഎം ആരോപണമുന്നയിച്ച നീല ട്രോളി ബാഗ് കെപിഎമ്മിൽ നിന്ന് നീക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി,ഫെനി നൈനാനും രാഹുലും ഷാഫിയും ശ്രീകണ്ഠനും ചേർന്നാണ് പണം നീക്കിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആരോപണം ഉന്നയിച്ചു
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ആ നീല ട്രോളി ബാഗ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വതിലുള്ള സംഘം പരിശോധന നടത്തിയത്,സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത പോലീസ് ഐടി വിദഗ്ധന്റെയും സൈബർ സെൽ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു,ഒരാഴ്ചത്തെ ദൃശ്യങ്ങാളാണ് സിസിടിവി ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നത്,ഇതിൽ നിന്ന് ഇന്നലെ രാത്രിയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നീല ബാഗ് നീക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്,ഷാഫി പറമ്പിൽ,വികെ ശ്രീകണ്ഠൻ,ജ്യോതികുമാർ ചാമക്കാല എന്നിവരുടെ സാന്നിധ്യത്തിൽ വ്യാജ ഐഡന്റ്റി കാർഡ് കേസിലെ പ്രതി ഫെനി നൈനാൻ ആണ് ബാഗ് കടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരോപിച്ചു,ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് സിപിഐഎം പരാതി നൽകി
ഇന്നലെ വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്തിയെന്ന് ആരോപണത്തിൽ പരാതി ലഭിച്ചാൽ വേണ്ട അന്വേഷണം നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര ഐഎഎസ് വ്യക്തമാക്കി. ഹോട്ടലിലെ സംഘർഷങ്ങളിൽ കേപിഎം ഹോട്ടലും പോലീസിൽ പരാതി നൽകി
കെ എസ് എഫ് ഇ യുടെ 55 ആം വാർഷികം ശാസ്താംകോട്ട ശാഖയിൽ ആഘോഷിച്ചു
ശാസ്താംകോട്ട . കെ. എസ്. എഫ്. ഇ. യുടെ 55 ആം വാർഷികം ശാസ്താംകോട്ട ശാഖയിൽ വിപുലമായ പരിപാടികളോട് കൂടി നടത്തി. ജന്മദിന വാർഷികത്തോടനുബന്ധിച്ച് നടത്തിയ കസ്റ്റമർ മീറ്റിംഗ് കവിയും എഴുത്തുകാരനുമായ എബി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ശാഖ മാനേജർ സിന്ധു കുമാരി. എസ് അധ്യക്ഷത വഹിച്ചു. റീജിയണൽ ഓഫീസ് സീനിയർ മാനേജർ രാജേന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്തംഗം എസ്. ദിലീപ് കുമാർ, ഡെപ്യൂട്ടി മാനേജർ മധു. എസ്. തരുൺ ജാൻ പ്രകാശ്, ശരണ്യ, ഇന്ദുകല, ഇന്ദു. ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുതിർന്ന ഇടപാടുകാരനായ റിട്ട. പ്രൊഫ. സി. പി. ഗോപാലകൃഷ്ണപിള്ള കേക്ക് മുറിച്ച് ആശംസ അർപ്പിച്ചു.





































