കോഴിക്കോട്.മരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നി രക്ഷാസേന രക്ഷിച്ചു.
– വടകര അഴിയൂർ ചെക്ക് പോസ്റ്റിന് സമീപമുള്ള അരയാലിലാണ് യുവാവ് കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സേന എത്തുമ്പോൾ യുവാവ് ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കൊട്ടാരക്കര സ്വദേശി പ്രദീപിനെ രക്ഷിച്ചത്. വടകര സ്റ്റേഷൻ ഓഫീസർ വർഗീസിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
മരത്തിൽ കുടുങ്ങിയ കൊട്ടാരക്കര സ്വദേശിയെ അഗ്നി രക്ഷാസേന രക്ഷിച്ചു
കഷായത്തിൽ വിഷം ചേർത്തു നൽകി ആൺ സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസ്, മരണകാരണം പുറത്ത്
തിരുവനന്തപുരം.കഷായത്തിൽ വിഷം ചേർത്തു നൽകി ആൺ സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ മരണകാരണം വ്യക്തമാക്കി ഫോറൻസിക് സർജൻ. കോടതിക്ക് മുന്നിലാണ് ഫൊറൻസിക് സർജൻ ധന്യ രവീന്ദ്രൻ മൊഴി നൽകിയത്. കളനാശിനി ഉള്ളിലെത്തിയതോടെ ആന്തരികാവയവങ്ങൾ തകർന്നാണ് മരണം സംഭവിച്ചതെന്നാണ് മൊഴി.
കൊല്ലപ്പെട്ടെ ഷാരോണിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ല.കളനാശിനി ഉള്ളിൽ ചെന്നത് മരണത്തിലേക്ക് നയിച്ചു.വിഷമുള്ളിൽ എത്തിയതോടെ കരൾ വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങൾ നശിച്ചു,എന്നിങ്ങനെയാണ് ഷാരോണിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ പോലീസ് സർജൻ ധന്യ രവീന്ദ്രൻ അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിൽ നൽകിയ മൊഴി. ആന്തരിക അവയവങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ല.
വിഷം ഉള്ളിൽ ചെന്ന ശേഷം 24 മണിക്കൂറിനുള്ളിൽ കളനാശിനി വിസർജ്യത്തിലൂടെ പുറന്തള്ളും. ഷാരോണിന് മൂന്ന് ഡയാലിസിസ് ചെയ്തിട്ടുണ്ട്.ഇതുകാരണം രക്തത്തിൽ കളനാശിനിയുടെ അംശം ലഭിക്കില്ലെന്നും ഡോക്ടർ വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി.വിസ്താരം വീണ്ടും നാളെ തുടരും.
സൽമാൻഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
മുംബൈ.സൽമാൻഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയുടെ സഹോദരനാണെന്ന് ഇയാൾ അവകാശപ്പെടുന്നു.അഞ്ചു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു സന്ദേശം.
റെയ്ഡ് പാളിയതിൽ സിപിഎമ്മിൽ അതൃപ്തി
പാലക്കാട്. റെയ്ഡ് പാളിയതിൽ അതൃപ്തി. പാലക്കാട് കെപിഎം ഹോട്ടലിലെ പരിശോധന പാളിയതിൽ സി.പി.ഐ.എമ്മിൽ അതൃപ്തി. കുറേക്കൂടി അവധാനതയോടെ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് നേതാക്കളിൽ ഒരു വിഭാഗം. വേണ്ടത്ര കൂടിയാലോചന നടത്താതെ നീങ്ങിയതും തിരിച്ചടിയായി. തിരഞ്ഞെടുപ്പായതിനാൽ നേതാക്കൾ അതൃപ്തി പരസ്യമാക്കില്ല
ആർ ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
ശാസ്താംകോട്ട .ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ആർ ശങ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറ് സിജു കോശി വൈദ്യൻ നേതൃത്വം നൽകി മണ്ഡലം പ്രസിഡൻറ് എം വൈ നിസാർ ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ റഷീദ് എ എം, സൈറസ് പോൾ , ഉണ്ണി, ബാബുജാൻ,സിദ്ദിഖ് ,റഷീദ് ഐ സി എസ്, വാർഡ് പ്രസിഡൻറ് നിസാം റാവുത്തർ
എന്നിവർ പങ്കെടുത്തു
ഉലക നായകൻ @ 70
ഇന്ത്യൻ സിനിമയുടെ ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ചലച്ചിത്ര മേഖലയുടെ എല്ലാ രംഗത്തും ഒരുപോലെ മികവ് തെളിയിച്ച സകലകലാവല്ലഭൻ ആണ് കമൽ ഹാസൻ. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നർത്തകൻ, ഗായകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ പ്രതിഭ അടയാളപ്പെടുത്തി.
1960 ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരൽ കമലിന്റെ അരങ്ങേറ്റം. പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലുള്ള വളർച്ച ആരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. മികച്ച നടനുള്ള നാല് ദേശീയ പുരസ്കാരങ്ങൾ, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. പിന്നീട് മക്കൾ നീതി മയം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം സ്ഥാപിച്ചു. എന്നാൽ ജനങ്ങൾക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ മക്കൾ നീതി മയത്തിന് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങൾ.

പലപ്പോഴായി പലവിധ കാരണങ്ങളാൽ അണികളും നേതാക്കളും പാർട്ടി വിട്ടു. ഇപ്പോൾ ദേശീയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. സിനിമയിലെ കഥാപാത്രങ്ങളിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന കമൽ ഹാസൻ നായകനായ “തഗ് ലൈഫ്” ചിത്രത്തിനായി ഇനി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഒരു പെൻസിൽ സ്കെച്ച് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മദ്രാസ് ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റർ ഡ്രാമയായാണ് ഒരുങ്ങുന്നത്.

കമൽ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് തഗ് ലൈഫ്ന്റെ അണിയറപ്രവർത്തകർ.
കമൽ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ഗ്ലിംപ്സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും കമൽ ഹാസൻ ചിത്രത്തിൽ എത്തുക എന്നാണ് പുറത്തു വരുന്ന വിവരം.
ബൈക്കും മിനി ലോറിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കാലടി. മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി (22) അണ് മരിച്ചത്. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടി ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ സോണൽ മരിച്ചു. തലക്കേറ്റ പരിക്കാണ് അപകട കാരണം. രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സോണൽ. അങ്കമാലിയിലെ ഒരു തുണിക്കടയിലാണ് ജോലി ചെയ്യുന്നത്.
വെഹിക്കിളിനെ ഓട്ടോഡ്രൈവര്‍ തല്ലി,കാറും തകര്‍ത്തു
കൊച്ചി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച ഓട്ടോ ഡ്രൈവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. എറണാകുളം എം വി ഡി ദിനേശ് കുമാറിനെയാണ് ആക്രമിച്ചത്. എം വി ഡി സഞ്ചരിച്ച കാറിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകർത്തു
ഓട്ടോറിക്ഷ കാറിനെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തപ്പോൾ ഹോൺ അടിച്ചതാണ് പ്രകോപന കാരണം.
വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ
മലപ്പുറം. വഴിക്കടവിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണത്തിൽ. പുഞ്ചക്കൊല്ലി റബർ പ്ലാന്‍റേഷന് സമീപം ചപ്പത്തിക്കൽ വനമേഖലയിലാണ് ഇന്നലെ കാട്ടാനയുടെ ജഡം കണ്ടത്. വനപാലകർ നടത്തിയ പരിശോധനയിൽ ജഡത്തിന് സമീപം കടുവയുടെ കാൽപാടുകൾ കണ്ടു. ആനയുടെ തുമ്പിക്കൈയുടെയും ചെവിയുടെയും ഭാഗങ്ങളിൽ മാരകമായ മുറിവുകൾ
അങ്കം മുറുകി വയനാട്
വയനാട്. ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ന് നിലമ്പൂർ മണ്ഡലത്തിലെ ചന്തക്കുന്നിൽ നടക്കുന്ന പൊതു യോഗത്തിൽ Aicc അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഘട്ടും പരിപാടിയിൽ പങ്കെടുക്കും. രാവിലെ 10.45ന് ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടക്കുന്ന കോർണർ യോഗമാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെആദ്യ പരിപാടി. LDF സ്ഥാനാർഥി സത്യൻ മൊകേരി നിലമ്പൂർ മണ്ഡലത്തിലും NDA സ്ഥാനാർഥി നവ്യ ഹരിദാസ് വണ്ടൂർ മണ്ഡലത്തിലും പ്രചാരണം നടത്തും. കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ നവ്യഹരിദാസനായി വോട്ട്അഭ്യർത്ഥിക്കാൻ ഇന്നും നാളെയും വയനാട്ടിലുണ്ട്





































