Home Blog Page 1860

പാലക്കാട് ഇഞ്ചോടിഞ്ച്,ചേലക്കരയിൽ എൽ ഡി എഫും, വയനാട്ടിൽ യു ഡി എഫും വിജയം ഉറപ്പിച്ചു

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി
643 വോട്ടുകൾക്ക് മുന്നിലാണ്. യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തോട്ടുപിന്നിൽ .എൽഡി എഫ് സ്ഥാനാർഥി സരിനും പിന്നാലെയുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. പ്രിയങ്ക ഗാന്ധി 176417 വോട്ടുകൾക്ക് മുന്നിലാണ്.
ചേലക്കര അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ലീഡ് ചെയ്യുകയാണ്. ഇപ്പോൾ 8567 വോട്ടുകൾക്ക് മുന്നിലാണ് എൽഡിഎഫ്.
ചേലക്കരയിൽ ഇടത് മുന്നണിയും വയനാട്ടിൽ യു ഡി എഫും വിജയം ഉറപ്പിച്ചു. വോട്ട് നിലമറിമറിയുന്ന പാലക്കാട്ട് ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

കൊട്ടാരക്കരയിൽ വര്‍ക്ക് നിയര്‍ ഹോം പദ്ധതി യാഥാര്‍ഥ്യമാവുന്നു

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വര്‍ക്ക് നിയര്‍ ഹോം പദ്ധതി യാഥാര്‍ഥ്യമാവുന്നു. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണ ഉദ്ഘാടനം ഇന്ന്  രാവിലെ 10.30ന് കൊട്ടാരക്കരയില്‍ നടക്കും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, കൊട്ടാരക്കരയില്‍ സ്ഥാപിക്കുന്ന സംസ്ഥാനത്തെ പ്രഥമ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഐ ടി/ഐ ടി അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി ചെയ്യുന്നതിനാണ് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വര്‍ക്ക്‌സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സ് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങള്‍ തുടങ്ങിവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും അവരുടെ പ്രവര്‍ത്തനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ലഭ്യമാക്കും. ആവശ്യമെങ്കില്‍, തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ 10 വര്‍ക്ക് നിയര്‍ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന് കൊട്ടാരക്കരയില്‍ തുടക്കം കുറിക്കും. 2025 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കേന്ദ്രത്തില്‍ 200 ലധികം പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, ഐ ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. സജീവ് നായര്‍, കെ-ഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പ്രസിഡന്‍സ് ട്രോഫി, വള്ളംകളി ഡിസംബര്‍ 21ന്

പ്രസിഡന്‍സ് ട്രോഫി, ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി വിപുലമായ പരിപാടികളോടെ ഡിസംബര്‍ 21ന് നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നായി പ്രസിഡന്‍സ് ട്രോഫി ജലമേള മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കലാ- കായിക രംഗത്തെ പ്രഗത്ഭ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ചര്‍ച്ച നടത്തി. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടകസമിതി രൂപീകരിക്കും. പ്രസിഡന്‍സ് ട്രോഫി പ്രചരണാര്‍ഥം വര്‍ണാഭമായ വിളംബര ജാഥ, ദീപശിഖാ റാലി, പ്രമുഖ വ്യക്തികളെ ആദരിക്കല്‍, സ്മരണിക പ്രകാശനം, എയര്‍ഷോ, വടംവലി മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.  

ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. അടുത്ത യോഗം ഡിസംബര്‍ ആദ്യവാരം ചേരും. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം മുകേഷ് എം.എല്‍.എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, എ.ഡി.എം നിര്‍മല്‍ കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ചാമ്പ്യന്‍സ് ട്രോഫി ജലമേള സാങ്കേതിക കമ്മിറ്റിയംഗം ആര്‍.കെ. കുറുപ്പ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം,സംഘപരിവാറിന് അവസരം നൽകാൻ സർക്കാർ നീട്ടിക്കൊണ്ടുപോകുന്നു

മുനമ്പം: ജുഡീഷ്യൽ കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ്. പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം. സംഘപരിവാറിന് അവസരം നൽകാൻ സർക്കാർ നീട്ടിക്കൊണ്ടുപോകുന്നു.ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് കടുത്ത വിയോജിപ്പ്. മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെൻറും പ്രശ്നപരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നു

അത് കോടതിയെ അറിയിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമായിരുന്നു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അടിപിടിക്കേസിൽ പ്രതിയായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് സസ്പെൻഷൻ

കോഴിക്കോട്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അടിപിടിക്കേസിൽ പ്രതിയായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയെയാണ് സസ്പെൻഡ് ചെയ്തത്. മുക്കം സ്വദേശിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് വി ഹംസ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. വി ഹംസ ഉൾപ്പെടെ 9 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

മണിപ്പൂരിൽ കൂടുതൽ കേന്ദ്ര സേന എത്തും

സംഘർഷം തുടരുന്ന മണിപ്പൂരിൽ കൂടുതൽ കേന്ദ്ര സേന എത്തും. 90 കമ്പനി കേന്ദ്രസേന കൂടി മണിപ്പൂരിൽ വിന്യസിക്കും. എല്ലാ ജില്ലകളിലും പ്രത്യേകം കൺട്രോൾ റൂമുകൾ സ്ഥാപിക്കും. 2023 മെയ് മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ അക്രമികൾ ഉൾപ്പെടെ 258 പേരാണ് കൊല്ലപ്പെട്ടത്. വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിൽ 3000 ത്തോളം ആയുധങ്ങൾ കണ്ടെടുത്തു.മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ സിആർപിഎഫും അസം റൈഫിൾസും മണിപ്പൂർ പോലീസും സംയുക്തമായി ശ്രമിക്കുകയാണെന്ന് സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 32 പേർക്കെതിരെ നടപടിയെടുത്തു.

അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ടോടി… സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ടോടി സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ആണ് സംഭവം. കൂവപ്പള്ളി സ്വദേശി ആന്റണിയെ(67)യെയാണ് കാള ഇടിച്ച് വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയില്‍ വച്ചാണ് കാള ആന്റണിയെ അക്രമിച്ചത്. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.
രാത്രി എട്ടരയോടെയാണ് സംഭവം. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് കാഞ്ഞിരപ്പള്ളി ടൗണ്‍ ഭാഗത്തേക്കു ഓടുകയായിരുന്നു. ടൗണിലെ കടയില്‍ ജോലി ചെയ്യുന്ന ആന്റണി ജോലി കഴിഞ്ഞ് സ്‌കൂട്ടറിലേക്കു മടങ്ങുമ്പോഴാണ് കാളയുടെ അക്രമണം ഉണ്ടായത്. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.

പഴഞ്ഞി മങ്ങാട് കടന്നൽ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

തൃശൂര്‍.പഴഞ്ഞി മങ്ങാട് കടന്നൽ കുത്തേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം.മങ്ങാട് സ്വദേശി 56 വയസ്സുള്ള ജയനാണ് മരിച്ചത്. കടന്നൽ കുത്തേറ്റ് മരിക്കുന്ന രണ്ടാമത്തെ ആളാണ് ജയൻ.ഇന്നലെ വൈകിട്ട് 4.15നാണ് കടന്നൽ ആക്രമണം ഉണ്ടായത്

തുടർന്ന് മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു

ദേശീയ പാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡിലേക്ക് മാറ്റി സ്ഥാപിച്ച ജല അതോറിറ്റിയുടെ പൈപ്പുകള്‍ ടെസ്റ്റിങിനിടയില്‍ പൊട്ടുന്നത് പതിവായി മാറുന്നു

ചാത്തന്നൂര്‍: ദേശീയ പാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡിലേക്ക് മാറ്റി സ്ഥാപിച്ച ജല അതോറിറ്റിയുടെ പൈപ്പുകള്‍ ടെസ്റ്റിങിനിടയില്‍ പൊട്ടുന്നത് പതിവായി മാറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് തവണയാണ് പൈപ്പിന് പൊട്ടല്‍ ഉണ്ടായത്. ഓടയ്ക്ക് സമീപം പൈപ്പും കേബിളും ഇടാനുള്ള സ്ഥലമില്ലാത്തതിനാല്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ ഇടുന്നത് സര്‍വീസ് റോഡിലാണ്. പരവൂര്‍, മൈലക്കാട്, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനാണ് അടിക്കടി പൊട്ടുന്നത്.
സര്‍വീസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴാണ് ഇത്തരത്തില്‍ പൈപ്പ് ലൈന്‍ പൊട്ടുന്നത്. ഇത് നിര്‍മാണ പ്രവര്‍ത്തിയെ ബാധിച്ചിട്ടുണ്ട്. ക്വാളിറ്റി കുറഞ്ഞ പൈപ്പുകളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതോടെ ജി.എസ്. ജയലാല്‍ അടക്കമുള്ള ജനപ്രതിനികള്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്പ്പിക്കുകയും പൈപ്പ് ടെസ്റ്റിങിന് അയക്കാന്‍ തീരുമാനിക്കുകയും ചെയ്തി
രുന്നു.

പ്രതിഷേധങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം.പ്രതിഷേധങ്ങൾക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി സജി ചെറിയാൻ.വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ട.ക്ഷമയ്ക്ക് അതിരുണ്ട്.ഒരു വിഭാഗം വലതുപക്ഷ നേതാക്കൾക്ക് തന്നോട് അസൂയ.ഇതുവരെ പറയാത്ത കാര്യങ്ങൾ തന്നെ കൊണ്ട് പറയിക്കരുതെന്നും സജി ചെറിയാൻ.പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിച്ചു