Home Blog Page 1861

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS വോട്ടെണ്ണൽ തുടങ്ങി

2024 നവംബർ 23 ശനി 8.00 am

?പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി

?മഹാരാഷ്ട്രയിലെ 288 അസ്സംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണൽ തുടങ്ങി

?ത്സാർഖണ്ഡിലെ 81 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിച്ചു

മഹാരാഷ്ട്ര പിടിക്കാൻ മഹാതന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ

മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുള്‍ ബാക്കി നിൽക്കെ മഹാരാഷട്രയില്‍ ചരടുവലികളും ചര്‍ച്ചകളും സജീവമായി. തൂക്കുസഭയെന്ന സംശയമുള്ളതുകൊണ്ട് ഇരുമുന്നണികളും ചെറു പാര്‍ട്ടികളുമായും സ്വതന്ത്രരുമായി ചര്‍ച്ച നടത്തുകയാണ്. മഹാരാഷ്ട്രയിൽ സർക്രാർ രൂപികരിക്കാന്‍ കഴിയുന്ന മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഗാഡി അധ്യക്ഷന്‍ പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പുതിയ കുറിപ്പിലൂടെയാണ് പ്രകാശ് അംബേദ്കർ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ എൻ സി പിയുടെ അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് മഹാ വികാസ് അഗാഡി സഖ്യ നേതാക്കൾ. അഗാഡി നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. അജിത് പവാര്‍ വിഭാഗത്തിന് സീറ്റ് കുറയുമെന്ന നിഗമനത്തിലാണ് എന്‍ ഡി എ എന്നാണ് വിവരം. അങ്ങനെയെങ്കിൽ അജിത് പവാറിനെ തങ്ങളുടെ പക്ഷത്ത് എത്തിക്കാമെന്ന് മഹാ വികാസ് അഗാഡി സഖ്യവും കണക്കുക്കൂട്ടുന്നുണ്ട്.

കേരളം ചങ്കിടിപ്പോടെ കാത്തിരിക്കുന്ന വോട്ടെണ്ണൽ 8 ന് തുടങ്ങും

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ. രാവിലെ 8ന് വോട്ടെണ്ണൽ തുടങ്ങും 8.30തോടെ ആദ്യത്തെ ലീഡ് നില പുറത്ത് വരും.10 മണിയോടെ വിജയി ആരെന്ന് അറിയാൻ കഴിയും. വയനാടും ചേലക്കരയും നവംബർ 13 നും പാലക്കാട് കഴിഞ്ഞ ദിവസവുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എല്ലാ മുന്നണികളെയും ഒരു പോലെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് 2021 ൽ 73.71 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലധികമാണ് വ്യത്യാസം. അതേസമയം, വയനാട്‌ ഉപതെരഞ്ഞെടുപ്പിൽ 64.72 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2009ൽ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണിത്. ആദ്യ തെരഞ്ഞെടുപ്പിൽ 74.14 ശതമാനം, 2014ൽ 73.25, 2019ൽ 80.33, 2024 എപ്രിലിൽ -73.57 എന്നിങ്ങനെയായിരുന്നു പോളിംഗ്. കൂടാതെ ചേലക്കരയിൽ 72.77 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
എന്തായാലും അവസാന നിമിഷം വരെ വിവാദങ്ങൾ പെയ്തിറങ്ങിയ പാലക്കാട്ടെ വിധിയെഴുത്തും കഴിഞ്ഞതോടെ, ഉപതെഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളുടെയും ഫലത്തിൽ ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ കേരളം. സിറ്റിംഗ് സീറ്റായ വയനാടും പാലക്കാടും നിലനിറുത്തുന്നതിനൊപ്പം സി.പി.എമ്മിന്റെ ചേലക്കര കൂടി പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ കാടിളക്കിയുള്ള പോരാട്ടം എത്ര മാത്രം വിജയം കണ്ടു ?​ മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ ചേർത്തുപിടിക്കുന്ന ചേലക്കര കൈവിടാതെ നോക്കാനും പാലക്കാട്ടും വെന്നിക്കൊടി പാറിക്കാനും എൽ.ഡി.എഫ് നടത്തിയ പ്രചാരണ തന്ത്രങ്ങൾ സഫലമാവുമോ ? ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ തൃശൂർ മോഡൽ വിജയമെന്ന എൻ.ഡി.എയുടെ മോഹം പൂവണിയുമോ ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് ഇന്നത്തെ ഫലത്തിലൂടെ പുറത്തുവരുന്നത്.

നഴ്സിങ് വിദ്യാർത്ഥി ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ

കണ്ണൂർ . തളിപ്പറമ്ബില് നഴ്സിങ് വിദ്യാര്ഥിയെ ഹോസ്റ്റല് ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്മരിയയാണ് മരിച്ചത്

തളിപ്പറമ്ബ് ലൂര്ദ് നഴ്സിങ് കോളജിലെ വിദ്യാര്ഥിയാണ് ആന്മരിയ. അന്വേഷണം പുരോഗമിക്കുന്നു.

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിയുടെ മരണത്തില് അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലും സമാന സംഭവം റിപ്പോര്ട്ട് ചെയ്യുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ നാലാം വര്ഷ വിദ്യാര്ഥിയായിരുന്ന അമ്മു എസ്. സജീവിന്റെ മരണത്തില് ഇതിനോടകം മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എടി അക്ഷിത എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കാഞ്ഞങ്ങാട് ഹൊസങ്കടിയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം

കാസർകോട്:കാഞ്ഞങ്ങാട് ഹൊസങ്കടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം.ലക്ഷങ്ങളുടെ നഷ്ടത്തിനിടയായ തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. രാത്രി 8.30തോടെയുണ്ടായ അപകടത്തെ തുടർന്ന് പ്രദേശമാകെ പുക കൊണ്ട് മൂടി.ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.

വിജിലൻസ് പരിശോധനയിൽ ആശുപത്രി കെട്ടിട നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി

ആലപ്പുഴ. വിജിലൻസ് പരിശോധനയിൽ ആശുപത്രി കെട്ടിട നിർമാണത്തിൽ ക്രമക്കേട് കണ്ടെത്തി. 180 കോടി രൂപാ ചെലവിൽ നിർമിച്ച ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിലാണ് ഗുരുതര ക്രമക്കേട് ആഭ്യന്തര വിജിലൻസിൻ്റെ പരിശോധനയിൽ കണ്ടെത്തിയത്.പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് കോട്ടയം റേഞ്ച് ഡി.വൈ.എസ്.പി: മനോജ് കുമാർ.പി.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതൽ പരിശോധന നടത്തിയത്.രാവിലെ പ്രിൻസിപ്പൾ ഓഫീസിലെത്തിയ സംഘം കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. പിന്നീട് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിലെത്തി ഇവിടെയും പരിശോധന നടത്തി. പരിശോധനയിൽ കെട്ടിട നിർമാണത്തിലും ഇലക്ട്രിക്, പ്ലംബ്ബീംഗ് വിഭാഗങ്ങളിലും ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തി.
180 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഈ കെട്ടിടത്തിൽ ചെറിയ മഴ പെയ്താൽ പോലും ചോർച്ചയുണ്ടാകുന്നത് പതിവാണ്.തുടർന്നാണ് ചില സംഘടനകൾ വിജിലൻസിന് പരാതി നൽകിയത്. ഒരു വർഷം മുൻപ് മുഖ്യമന്ത്രിയാണ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

സ്റ്റീൽ കുടം തലയിൽ കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ശാസ്താംകോട്ട. സ്റ്റീൽ കുടം തലയിൽ കുടുങ്ങിയ തെരുവ് നായയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.പോരുവഴി അമ്പലത്തുംഭാഗം സിനിമാപറമ്പിനു സമീപം ഇന്ന് പകലാണ് സംഭവം.ദിവസങ്ങൾക്ക് മുമ്പ് വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോഴാണ് വലിയ സ്റ്റീൽ കുടത്തിൽ നായയുടെ തല അകപ്പെട്ടത്.വെള്ളം പോലും കുടിക്കാൻ കഴിയാതെ കുടവുമായി ദിവസങ്ങളോളം അലഞ്ഞു നടന്നത് നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായിരുന്നു.തുടർന്ന് മൃഗ സ്നേഹികൾ ശാസ്താംകോട്ട ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ നായയെ പിടികൂടി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് തലയിൽ നിന്നും കുടം നീക്കം ചെയ്യുകയായിരുന്നു.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണാഭമായ തുടക്കം

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ നിർവഹിച്ചു,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പങ്കജാക്ഷൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗംഗാദേവി,സുനിതാ ലത്തീഫ്,മിനി സുദർശൻ,കെ.പ്രദീപ്,എസ്.സൗമ്യ,


സിഡിഎസ് ചെയർപേഴ്സൺ നിഷ,പഞ്ചായത്ത് സെക്രട്ടറി സി.ആർ സംഗീത ഉദ്യോഗസ്ഥർ,അങ്കണവാടി ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ,സിഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടനത്തിന് മുന്നോടിയായി അഴകിയകാവ് ക്ഷേത്ര മൈതാനിയിൽ നിന്നും നൂറുകണക്കിനാളുകൾ പങ്കെടുത്ത ഘോഷയാത്രയും നടന്നു

ആധുനിക കാലഘട്ടം കടന്നു പോകുന്നത് വിജ്ഞാന വിസ്ഫോടനങ്ങളിലൂടെ, വി ഡി സതീശൻ

ശൂരനാട്.ആധുനിക കാലഘട്ടം വിഞ്ജാന വിസ്ഫോടനത്തിൻ്റേയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും കാലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ശൂരനാട് വടക്ക് പഞ്ചായത്തിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പയ്നിയർ കോളേജിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഘോഷ കമ്മിറ്റി ചെയർമാൻ വി.വേണുഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി,മുൻ എം.പി കെ.സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ,ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.സുന്ദരേശൻ,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ,ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ജിതിൻ ദേവ്,ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലക്ഷ്മി ബിജു,കെ.പ്രദീപ്,എസ്.സൗമ്യ,എം.സമദ്,യുവ സംരംഭകൻ അനുതാജ്, കാർഷിക ബാങ്ക് ഡയറക്ടർ ആർ.നളിനാക്ഷൻ,ഉല്ലാസ് കോവൂർ തുടങ്ങിയവർ സംസാരിച്ചു.ആഘോഷ കമ്മിറ്റി കൺവീനർ സി.പി സാനു സ്വാഗതവും പ്രിൻസിപ്പാൾ വി.യശോധരൻ നന്ദിയും പറഞ്ഞു.

നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ

പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ. പ്രായം പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്നും ഇറക്കിയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും

കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ.പ്രതികൾക്ക് ജാമ്യം നൽകിയാൽ ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ നശിപ്പിക്കപ്പെടും. പ്രതികളുടെ ഒരാളുടെ ലോഗ് ബുക്ക് ആണ് കാണാതായെന്നും അത് അമ്മു സജീവ് എടുത്തെന്ന് പറഞ്ഞുമാണ് പ്രധാന തർക്കം. ആ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും പ്രതികളായ പെൺകുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം

മൂന്ന് പ്രതികൾക്കെതിരെയും പോലീസ് നിലവിൽ ആത്മഹത്യാപ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. പട്ടികജാതി പീഡനനിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് എതിരെ കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.