Home Blog Page 1859

ജാര്‍ഖണ്ഡില്‍ ബിജെപിയെ തറപറ്റിച്ച് ഇന്ത്യ

ജാര്‍ഖണ്ഡില്‍ ഭരണകക്ഷി സഖ്യമായ ഇന്ത്യ വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യഘട്ടത്തില്‍ തിരിച്ചടി മണത്തെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ പതിയെ ട്രാക്കിലെത്തിയ അവര്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും സംസ്ഥാനത്തെ ഭരണകക്ഷിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ബിജെപിയെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മിന്നും ജയം ആഹ്ളാദം പകരുമെങ്കിലും അവരെ ആശങ്കയിലാക്കുന്നത് ജാര്‍ഖണ്ഡിലെ പരാജയമാണ്.

ഇത്തവണ ജാര്‍ഖണ്ഡില്‍ രണ്ടും കല്‍പിച്ച് തന്നെയായിരുന്നു ബിജെപി ഇറങ്ങിയത്. മോദിയും അമിത് ഷായും യോഗിയും ഉള്‍പ്പെടെ താരപ്രചാരകര്‍ പലതവണ വന്നിട്ടും സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും എന്നത് യാഥാര്‍ഥ്യമാണ്. കൂടാതെ പരാജയപ്പെട്ട രണ്ട് തന്ത്രങ്ങളും ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ട്. ചമ്പായി സോറന്റെ വരവും ആദിവാസി വിഭാഗത്തിന്റെ പിന്തുണ കിട്ടതുമാണ് ഈ വിഷയങ്ങള്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. ഇതിനായി നേരത്തെ തന്നെ അവര്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നു. അതിലെ ആദ്യ കരുനീക്കമായിരുന്നു ചമ്പായി സോറന്റെ വരവ്. ഹേമന്ത് സോറന്റെ നിഴലില്‍ ഒതുങ്ങിപ്പോവുന്നതിന്റെ അതൃപ്തി പേറുകയായിരുന്ന ചമ്പായി സോറന്റെ ദൗര്‍ബല്യം തന്നെ മുതലെടുത്ത് അവര്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചു. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ പിന്തുണ പിടിച്ചുപറ്റാനുള്ള ഒന്നാമത്തെ നീക്കമായിരുന്നു അത്.

സാന്താള്‍ പാര്‍ഗാന മേഖലയില്‍ അടക്കം നേട്ടമുണ്ടാക്കാന്‍ എന്ന മോഹമായിരുന്നു ബിജെപിയെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ ചമ്പായി സോറന്റെ വരവ് കൊണ്ട് മേഖലയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപിപ്പിക്കുന്നത്. അത് ബിജെപി നേതൃത്വത്തെ വല്ലാതെ അലട്ടുമെന്ന് ഉറപ്പാണ്.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റ വിഷയം പ്രധാനമാക്കി നിര്‍ത്തിക്കൊണ്ടാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അത് എവിടെയും ഏശിയില്ലെന്ന് വ്യക്തം. ആദിവാസി മേഖലകളില്‍ വോട്ട് നേടാന്‍ ഈ പ്രചാരണം സഹായിക്കുമെന്ന ബിജെപിയുടെ ധാരണ മിഥ്യയായിരുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജെഎംഎം ആവട്ടെ തങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ വീഴാതെ പിടിച്ചുനിര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വലിയ നേട്ടമാവുക ഹേമന്ത് സോറന് തന്നെയായിരിക്കും.

പാലക്കാട്ട് മൂന്നാമതെങ്കിലും നില മെച്ചപ്പെടുത്തി എൽ ഡി എഫ്

പാലക്കാട്: മുൻ തിരഞ്ഞെടുപ്പുകളിൽ ബഹുദൂരം പിറകിൽ പോയ ഇടത് മുന്നണിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നൽകുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ
പാലക്കാട് ബി ജെ പിയും എൽ ഡി എഫും തമ്മിൽ 2256 വോട്ടുകളുടെ വ്യത്യാസം മാത്രം. ഇന്ന് ഫലമറിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 39549 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ഇടത് സ്വതന്ത്രൻ ഡോ.പി. സരിൻ 37 293 വോട്ടുകൾ നേടി.ബി ജെ പിയും എൽ ഡി എഫും തമ്മിലുള്ള വ്യത്യാസം 2256 വോട്ടുകൾ മാത്രം.
2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബിജെപി 43072 വോട്ടുകളും എൽ ഡി എഫ് 34640 വോട്ടുകളും നേടി. അന്ന് ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 8432 ആയിരുന്നു.അതിൽ നിന്നാണ് ഇപ്പോൾ 2256 വോട്ടിലേക്ക് ഇടത് മുന്നണി എത്തിച്ചേർന്നത്.
2021 ലെ അസംബ്ലി ഇലക്ഷനിൽ ബിജെപി 49156 വോട്ടും ഇടത് മുന്നണി 35620 വോട്ടു കളുമാണ് നേടിയത്. അന്ന് ഇരു മുന്നണികളും തമ്മിൽ 13536 വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു. കോൺഗ്രസ് വിട്ട് ഇടത് പക്ഷത്തേക്ക് ചേക്കേറിയ പി സരിൻ എന്ന സ്ഥാനാർത്ഥിയെ മുൻനിർത്തി ഇടത് മുന്നണി പാലക്കാട്ട് നടത്തിയ രാഷ്ട്രീയ പോരാട്ടിൽ ഇരു പാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം 2256 ലേക്ക് കുറച്ചു കൊണ്ട് വരാനായത് ഇടത് മുന്നണിക്ക് ആശ്വാസത്തിന് വക നൽകുന്നു.

മഹാരാഷ്ട്രയിൽ ചരിത്ര വിജയത്തിലേക്ക് എൻഡിഎ

മുംബൈ. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും എന്‍ഡിഎക്ക് വൻ കുതിപ്പ്. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലേക്ക്. തകർന്നടിഞ്ഞു പ്രതിപക്ഷ പാർട്ടികളുടെ കോട്ടകൾ. പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാം പിന്നിൽ. ഫലം അവിശ്വസനീയം എന്ന് പ്രതിപക്ഷം

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നിരയെ അക്ഷരാർഥത്തിൽ നടുക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ലോകസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മുന്നണിയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം നടന്ന മറ്റൊരു തെരഞ്ഞെടുപ്പിൽ തകർന്നടിയുന്നത്. ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടമുണ്ടാക്കിയെന്നത് വ്യക്തമാണ്

ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നിലയിലേക്കാണ് ബിജെപി ഒറ്റയ്ക്ക് കുതിച്ചത്. സഖ്യകക്ഷികളും അപ്രതീക്ഷിത കുതിപ്പിൽ ഒപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ഈ വിധം തിരിച്ച് വരവ് നടത്തിയതിന് പലതുണ്ട് കാരണം. സ്ത്രീകൾക്ക് മാസം 1500 രൂപ മാസ സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ലോകസഭാ തോൽവിക്ക് ശേഷം . അത് 2100 രൂപയാക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനവും നൽകി. ഇത്തവണ സ്ത്രീ വോട്ടർമാരുടെ വോട്ടിംഗ് ശതമാനം ആറ് ശതമാനത്തോളമാണ് ഉയർന്നത്. സ്ത്രീകളുടെ വോട്ട് എൻഡിഎ പാളയത്തിലേക്ക് കേന്ദ്രീകരിച്ചെന്ന് വേണം കരുതാൻ. അപകടം മണത്ത കോൺഗ്രസ് സഖ്യം 3000 രൂപ വാഗ്ദാനം ചെയ്തെങ്കിലും അത് ഗുണം ചെയ്തില്ല. യുവാക്കൾ, മുതിർന്ന പൌരൻമാർ അങ്ങനെ ഏതാണ്ടെല്ലാ മേഖലയിലേക്കും ക്ഷേമ പദ്ധതികൾ സർക്കാർ വ്യാപിപ്പിച്ചു. മുംബൈയിൽ ടോൾ ഒഴിവാക്കി. യോഗി ആദിത്യനാഥ് മുതലുള്ള ബിജെപി നേതാക്കൾ നടത്തിയ പല പ്രസംഗങ്ങളും വർഗീയ ധ്രുവീകരണം വോട്ടർമാക്കിടയിൽ ഉണ്ടാക്കിയിരിക്കാം. ശിവസേനയിലെ പിളർപ്പിൽ സേനാ വോട്ടർമാർ ശിൻഡെയ്ക്കൊപ്പം നിന്നതും പ്രതിപക്ഷത്തിന് ആഘാതം കൂട്ടി. ഹിന്ദുത്വ ആശയത്തിൽ നിന്ന് ഉദ്ദവ് പിന്നോട്ട് പോയെന്ന പ്രചാരണം ശിൻഡെയ്ക്ക് ഗുണമായി. ഭരണ വിരുധ വികാരം എവിടെയും ഉണ്ടായതുമില്ല.
തെരഞ്ഞെടുപ്പിൽ തിരിമറി നടന്നു. എന്ന് സഞ്ജയ് റാവത്ത്, ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിക്കുകയാണ് പ്രതിപക്ഷം. അദാനി വഴി ബിജെപി സംസ്ഥാനത്ത് പണം ഒഴുക്കിയെന്നാണ് ആരോപണം.
സമാനതകളില്ലാത്ത വിജയമാണ് മഹായുതി നേടിയെടുത്തത്. സംസ്ഥാനത്തിന്ർറെ എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയാണ് അധികാരം നിലനിർത്തുന്നത്. തിരിച്ച് വരവ് എളുപ്പമല്ലാത്ത വീഴ്ചയാണ് പ്രതിപക്ഷത്തിന്ർറേത്

തന്നെ ചീള് കേസ് എന്ന് പരിഹസിച്ചവർക്കുള്ള മറുപടി,സന്ദീപ് വാര്യര്‍

പാലക്കാട്‌. പാലക്കാട് മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് ബിജെപിയുടെ അടിവേര് അറുത്തുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ ചീള് കേസ് എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണിത് എന്ന് പറഞ്ഞ വാര്യര്‍ കെ സുരേന്ദ്രനെ അതിരൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രന്. ബലിദാനികളെ ബിജെപി നേതൃത്വം വഞ്ചിച്ചു. സുരേന്ദ്രൻ രാജിവെച്ച് പുറത്ത് പോകാതെ ബിജെപി രക്ഷപ്പെടില്ല.

സുരേന്ദ്രനെയും കൂട്ടരെയും മാരാർജി ഭവനിൽ നിന്ന് അടിച്ച് പുറത്താക്കി ചാണക വെള്ളം തളിച്ചാൽ ബിജെപി രക്ഷപെടും. പാലക്കാട്‌ ബിജെപി എന്നാൽ സി കൃഷ്ണകുമാറും ഭാര്യയും എന്ന് മാത്രം എഴുതി കൊടുത്ത നേതൃത്വം ആണ് ബിജെപിയുടേത്

പാലക്കാട്ട് ബിജെപിയുടെ വോട്ടിൽ 12110 ൻ്റെ കുറവ്

പാലക്കാട്: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ആറായിരത്തിലേറെ വോട്ടുകളുടെ ഇടിവ് ബിജെപിക്ക്.2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 49156 വോട്ടുകൾ നേടിയ ബി ജെ പി 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 43072 വോട്ടുകളാണ് നേടിയത്.6084 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2024 ലെ ഉപതിരഞ്ഞെടുപ്പിൽ
37046 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ നേടിയത്. ലോക്സഭ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 6026 വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപിക്ക്. പാലക്കാട് മണ്ഡലത്തിൻ്റെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ ആറായിരത്തിലധികം വോട്ടുകളുടെ കുറവുകളാണ് രേഖപ്പെടുത്തുന്നത്.2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെറെയും ഇത്തവണത്തെ അസംബ്ലി ഉപതിരഞ്ഞെടുപ്പിൻ്റയും ആകെ വോട്ടുകളുടെ വ്യത്യാസം നോക്കുമ്പോൾ 12110 വോട്ടുകളുടെ കുറവാണ് ബിജെപി വോട്ടിൽ കാണാനാകുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു

കല്‍പ്പറ്റ: വയനാട്ടിൽ ഉജ്വല വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 368319 കടന്നിരിക്കുകയാണ്.

ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയാണ് വയനാട്ടില്‍ പ്രിയങ്കയുടെ പ്രധാന എതിരാളി. 187347 വോട്ടുകളാണ് ഇതുവരെ സത്യൻ മൊകേരി നേടിയത്.102396 വോട്ടുകൾ ബി ജെ പി യിലെ നവ്യ ഹരിദാസ് നേടിയിട്ടുണ്ട്. 2019ലേതിനേക്കാള്‍ കുറഞ്ഞ പോളിംഗ് ആണ് ഇത്തവണ വയനാട്ടിലുണ്ടായത്. 73.57 ശതമാനത്തില്‍ നിന്നും പോളിംഗ് 64.72 ശതമാനമായി കുറഞ്ഞു. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് മറികടക്കാന്‍ സാധിക്കുമോ എന്ന് അറിയേണ്ടതുണ്ട്.
രാഹുല്‍ ഗാന്ധിയെ എംപിയായി വയനാട് തിരഞ്ഞെടുത്തത് 4.3 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോട് കൂടിയാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നാണ് ഇനി അറിയാനുള്ളത്.

ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ് , ഭൂരിപക്ഷം 12122 വോട്ടുകൾ

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്.
ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി വിജയം. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എൽഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി സമ്മേളനങ്ങളിൽ അത് കൂടുതൽ കരുത്ത് പകരും. ചേലക്കരയിൽ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂർ പൂരം കലക്കൽ കരുവന്നൂർ വിവാദം അടക്കം കടുത്ത വിവാദങ്ങൾ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എൽഡിഎഫ് ഈ വിജയം നെയ്തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നൽകുന്നത് കൂടിയാണ് ഈ വിജയം.

രണ്ടാം പിണറായി സർക്കാർ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരിൽ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോൽപിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണൻ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോൾ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാൽ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആർ പ്രദീപ് പാർട്ടിയുടെ വിശ്വാസം കാത്തു.

പാലക്കാട് ഉപ തിരഞ്ഞെടുപ്പ്: നഗരസഭയിൽ ബിജെപിക്ക് വോട്ട് നഷ്ടം, യുഡിഎഫിന് നേട്ടം

പാലക്കാട് നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2021-ലെ തെരഞ്ഞെടുപ്പിൽ 34,143 വോട്ടുകൾ നേടിയിരുന്ന ബിജെപി, ഇത്തവണ അത് 27,077 വോട്ടായി കുറഞ്ഞു. 7,066 വോട്ടുകളുടെ കുറവാണ് ബിജെപിയുടെ പോരാട്ടശേഷിയെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നത്.

2021-2024 കാലത്തെ വോട്ടുചലനത്തിന്റെ മാറ്റങ്ങൾ

2021: 34,143 വോട്ടുകൾ

2024 ലോക്‌സഭ: 29,355 വോട്ടുകൾ

2024 (ഇപ്പോഴത്തെ): 27,077 വോട്ടുകൾ

യുഡിഎഫിന്റെ മുന്നേറ്റം
പിരായിരി പഞ്ചായത്തിലെ വോട്ടെണ്ണലിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എട്ടാം റൗണ്ടിന് ശേഷം 5,063 വോട്ടിന്റെ ലീഡ് നേടി.

എട്ടാം റൗണ്ടിന്റെ വോട്ടെണ്ണൽ ഫലം:

ബിജെപി: 28,623 വോട്ടുകൾ

എൽഡിഎഫ്: 18,172 വോട്ടുകൾ

യുഡിഎഫ്: 28,398 വോട്ടുകൾ

യുഡിഎഫിന്റെ അപ്രതീക്ഷിത മുന്നേറ്റം പാലക്കാട്ടെ രാഷ്ട്രീയചിത്രത്തിൽ മാറ്റം വരുത്തിയപ്പോൾ, ഇടതുപക്ഷവും വോട്ടു ശതമാനം വർധിപ്പിച്ചു. ബിജെപിക്ക് ഈ തിരിച്ചടി പാർട്ടിയുടെ മണ്ഡലതലത്തിലെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതാകാം.

ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി. വോട്ടെണ്ണലിൻ്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറി മറിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പലിൻ്റെ പിൻഗാമിയായി പാലക്കാടൻ തേര് തെളിച്ച് ഇനി രാഹൂൽ മാങ്കൂട്ടത്തിൽ നിയമസഭയിലേക്ക്.
ബിജെപിയുടെ ഉറച്ച കോട്ടകളിൽ പോലും വിള്ളലുണ്ടാക്കിയാണ് രാഹൂലിൻ്റെ തേരോട്ടം. പത്തനംതിട്ട ജില്ലയിലെ അടൂർ മുണ്ടപ്പള്ളിയിൽ നിന്ന് പാലക്കാട്ടെത്തി ശക്തമായ ത്രികോണ മത്സരത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ രാഹൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ നിരവധി സമരങ്ങളിലൂടെ വളർന്ന് വന്ന യുവനേതാവാണ്.

2021-ൽ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാൻ ഇ.ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ ഹാട്രിക് വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടിൽ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയർത്തൻ ഇ.ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയിൽനിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണൽ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവിൽ 3859 വോട്ടിന്റെ ലീഡിൽ ഷാഫി വിജയിച്ചുകയറുകയും ചെയ്തു.

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ 497 വോട്ടിൻ്റെ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നു.പിരായിരി പഞ്ചായത്തിൽ 6388 വോട്ടുകളുടെ ലീഡ് യൂ ഡി എഫും, കണ്ണാടിയിൽ 419, മാത്തൂർ പഞ്ചായത്തിൽ 332 വോട്ടിൻ്റെയും ലീഡ് എൽഡിഎഫ് നേടിയിരുന്നു.

ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥിത്വം, ഡോ.പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം, പാർട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോൺഗ്രസിന് തലവേദന ആയിരുന്നുവെങ്കിൽ ഇതിനെ മറികടക്കുന്നതാണ് വോട്ടിങ് എന്നാണ് രാഹുലിൻറെ മുന്നേറ്റം നൽകുന്ന സൂചന

കെ സുരേന്ദ്രൻ രാജിവെയ്ക്കാതെ ബി ജെ പി രക്ഷപെടില്ലന്ന് സന്ദീപ് വാര്യർ

പാലക്കാട്: സുരേന്ദ്രൻ രാജിവെയ്ക്കാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ലന്ന് സന്ദീപ് വാര്യർ.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ് ചീള് കേസാണ്.ഇവിടെ പാൽസൊസൈറ്റി ഇലക്ഷൻ നടത്തിയാലും കൃഷ്ണകുമാർ എന്നതാണ് നില. പാലക്കാട് നഗരസഭയിൽ ബിജെപിയുടെ അടിത്തറയുഡിഎഫ് ഇളക്കി. അടുത്ത മുനിസിപ്പൽ തെരെത്തെ ടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.