അറിയാം കൂർക്കം വലി ഒഴിവാക്കാനുള്ള മാർ​ഗങ്ങൾ

Advertisement

ഉറക്കത്തിൽ കൂർക്കംവലിക്കുന്നത് പലർക്കുമുള്ള ശീലമാണ്. പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം.

ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കൃത്യമായി ചികിത്സ തേടാം. എന്തായാലും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം. ഉറങ്ങാൻ കിടക്കുന്ന രീതികൾ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂർക്കംവലിക്ക് കാരണമാകാം. അതിനാൽ മദ്യപാനം പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂർക്കംവലി ഒഴിവാക്കാൻ നല്ലതാണ്. കാരണം നിർജലീകരണം കൊണ്ടും കൂർക്കംവലിയുണ്ടാകാം. പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഉറങ്ങാൻ കിടക്കുന്നതിനു രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. ചിലർ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂർക്കംവലി ഉണ്ടാകാം. അതിനാൽ വായ അടച്ചു കിടക്കാൻ ശ്രദ്ധിക്കുക. അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും. വ്യായാമം പതിവാക്കുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂർക്കംവലി കുറയ്ക്കാം.

Advertisement