സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ്…. ആദ്യ ഷോയ്ക്ക്തന്നെ മികച്ച പ്രതികരണവുമായി നേര്

Advertisement

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം നേരിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പ് ആണ് ചിത്രത്തിനുള്ളത്.
മോഹന്‍ലാലിനെ കൂടാതെ പ്രിയ മണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നത്. ‘ഗ്രാന്‍ഡ്മാസ്റ്റര്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്.’ ഇരുവര്‍ക്കും പുറമെ ഗണേശ് കുമാര്‍, സിദ്ദിഖ്, ജഗദീഷ്, അനശ്വര രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഇന്ന് മുതലാണ് തിയറ്ററുകളില്‍ എത്തിയത്.

Advertisement