നടന്‍ ജയറാമിന് ഇന്ന് 58-ാം പിറന്നാള്‍…

Advertisement

നടന്‍ ജയറാമിന് ഇന്ന് 58-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയും ജയറാമിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാള്‍ ആശംസകള്‍, മികച്ച വര്‍ഷമായിരിക്കട്ടെ- എന്നാണ് മമ്മൂട്ടി കുറിച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയും പിറന്നാള്‍ ആശംസകള്‍ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മകന്‍ കാളിദാസ് ജയറാമും ആശംസകളുമായി എത്തി. സഹോദരി മാളവികയുടെ വിവാഹനിശ്ചയത്തിനിടെ പകര്‍ത്തിയ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

Advertisement