മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നേര്; ട്രെയിലര്‍ ഇന്ന്

Advertisement

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വീണ്ടും വിജയം ആവര്‍ത്തിക്കുവാന്‍ വേണ്ടി ഒരുങ്ങുന്ന ചിത്രമാണ് നേര്. അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ഈ മാസം 21-ന് പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യമെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങാനുള്ള ദിവസങ്ങള്‍ അടുക്കും തോറും ചിത്രത്തിന്റെ ടീസറിനെ കുറിച്ചോ ട്രെയിലറിനെ കുറിച്ചോ വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ലായിരുന്നു.
എന്നാല്‍ ചിത്രം എത്താന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നേരിന്റെ ട്രെയിലര്‍ ഇന്ന്‌ റിലീസാകുമെന്ന പ്രഖ്യാപനമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ്. ചിത്രത്തില്‍ പ്രിയാമണിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നേരിന്റെ നിര്‍മ്മാണം.