ദീപാവലിയില്‍ കോളടിച്ചത് ഹീറോയ്ക്ക്

Advertisement

ദീപവലിയോടനുബന്ധിച്ച വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഹീറോ മോട്ടോകോര്‍പ്പ്. ടൂവീലറുകളുടെ വില്‍പനയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുണ്ടായതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 32 ദിവസം നീണ്ടുനിന്ന സീസണ്‍ വില്‍പനയില്‍ 14 ലക്ഷം ടുവീലര്‍ വാഹനങ്ങളുടെ വില്‍പനയാണ് നടന്നത്.
നവരാത്രി, ഭായ് ദൂജ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന വില്‍പനയിലാണ് രാജ്യത്തെ ഏറ്റവും വലിയ ടുവീലര്‍ നിര്‍മാതാക്കള്‍ റെക്കോര്‍ഡ് വില്‍പന നേട്ടത്തിലെത്തിയത്. നവരാത്രി ആഘോഷങ്ങളും തുടക്കം മുതല്‍ നവംബര്‍ 15 വരെയുള്ള ദിവസങ്ങളിലാണ് റെക്കോര്‍ഡ് വില്‍പന നടന്നത്.
ഗ്രാമീണ വിപണികളില്‍ ആവശ്യകത വര്‍ധിച്ചതിന് പുറമെ പ്രധാന നഗര കേന്ദ്രങ്ങളിലെ വില്‍പനയും കമ്പനിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളര്‍ച്ച ലഭിച്ചു. നേരത്തെ ഇത് 12 ശതമാനമായിരുന്നു. 2019 ലെ ഉത്സവ കാലയളവില്‍ 7 ലക്ഷം യൂണിറ്റുകള്‍ വില്‍പനയാണ് നടന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisement