പതാരം:ഉല്ലാസ് കോവൂരിൻ്റെ വിജയത്തിലൂടെ കുന്നത്തൂരിൽ ചരിത്രം തിരുത്തുന്ന ഫലമായിരിക്കും ഉണ്ടാകുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.യു.ഡി.എഫ് പതാരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി എഫ് കേരളത്തിൽ ഉറപ്പായും അധികാരത്തിലെത്തുമെന്നും വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ഒരു മികച്ച ഗവൺമെൻറ് കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജി. വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആർ. ഡി പ്രകാശ്, ഇടവനശ്ശേരി സുരേന്ദ്രൻ ,എസ് സുഭാഷ്, കാരുവള്ളിൽ ശശി, കെ. എസ് വേണുഗോപാൽ , ദിനേശ് ബാബു,കുരീപ്പുഴ മോഹൻ, കൈപ്പുഴ റാംമോഹൻ , തുണ്ടിൽ നിസാർ,പറമ്പിൽ സുബൈർ, ഉദയകുമാർ,രതീഷ് കുറ്റിയിൽ കൊമ്പിപ്പിള്ളിൽ സന്തോഷ്, സി. സരസ്വതി അമ്മ, തുളസീധരൻ പിള്ള ,രാജി , ബി . പ്രേംകുമാർ ,എസ്. വേണുഗോപാൽ ,റെജി മാമ്പള്ളി ,ആശാ രമേശ് തുടങ്ങിയവർ സംസാരിച്ചു.



































