തിരുവനന്തപുരം: ലോക നാടകദിനത്തോടനുബന്ധിച്ച് നന്മ നെയ്യാറ്റിൻകര മേഖലയുടെ നേതൃത്വത്തിൽ ‘ നാടക ദിനവും ,അയിലം ഉണ്ണി കൃഷ്ണൻ അനുസ്മരണവും, ‘സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് അമരവിള പദ്മകുമാർ അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് കാര്യവട്ടം ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ
മേഖലാ സെക്രട്ടറി മനോജ് നെയ്യാറ്റിൻകര,
ജോ. സെക്രട്ടറി ഡോ. സുജേഷ് മിത്ര എന്നിവർ പ്രസംഗിച്ചു.
നാടകം, സീരിയൽ, സിനിമ എന്നീ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻ നായർ, ഗോപൻ കൂട്ടപ്പന എന്നീ കലാകാരന്മാരെ ആദരിച്ചു.




































