ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ മൺട്രോത്തുരുത്ത് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. പേഴംതുരുത്തിലും, കാരൂത്രകടവിലും, വില്ലി മംഗലത്തും എല്ലാം ജനകീയനായ എംഎൽഎ കുഞ്ഞുമോന് പരിചയക്കാരേറെ. പ്രായഭേദമന്യേ എല്ലാവരെയും പേരെടുത്തു വിളിച്ചു കുഞ്ഞുമോൻ വോട്ട് ഉറപ്പാക്കി.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തുരുത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനിലും കടകമ്പോളങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. മൻറോതുരുത്തിലെ വോട്ടർമാരുടെ ഊഷ്മളമായ സ്നേഹവായ്പകൾ ഏറ്റുവാങ്ങി കിഴക്കേ കല്ലട പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലും കുഞ്ഞുമോൻ സന്ദർശനം നടത്തി.
also read:
പ്രധാന ജംഗ്ഷനുകളിലും വ്യാപാരസ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ട് തേടി എൽഡിഎഫ് നേതാക്കളായ കെ മധു, ജി വേലായുധൻ, എൻ അജിത് പ്രസാദ്, എൻ എസ് ശാന്തകുമാർ,ബിനു കരുണാകരൻ, മായ നെപ്പോളിയൻ, സജയൻ, അനീറ്റ, ബിനു പറത്തോട് തുടങ്ങിയവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു.
ചിത്രം :കുന്നത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ മൺട്രോത്തുരുത്ത് വോട്ട് അഭ്യർത്ഥിക്കുന്നു


































