കുന്നത്തൂർ: മുൻ കുന്നത്തൂർ എം.എൽ.എ കോട്ടക്കുഴി സുകുമാരന്റെ മകനും കോൺഗ്രസ് നേതാവും, ദളിത് കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ ദിനകർ കോട്ടക്കുഴി ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദിനകറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു..
മുൻപ് കോൺഗ്രസ് നേതൃത്വവുമായി വിയോജിച്ച് നിന്ന ദിനകറിനെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനാക്കിയിരുന്നു. കുന്നത്തൂർ അസംബ്ലിസീറ്റിനു വേണ്ടി ദിനകർ ശ്രമം നടത്തിയെങ്കിലും പരിഗണിച്ചില്ല. ഇതിനിടെയാണ് ദിനകർ, ബിജെപി പാളയത്തിലെത്തുന്നത്.
അദ്ദേഹം, കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ബിജെപി നേതൃത്വം നൽകുന്ന കരുത്ത് തിരിച്ചറിഞ്ഞാണ് തന്റെ ഈ തീരുമാനമെന്ന് ദിനകർ വ്യക്തമാക്കി.



































