Home News Local ശാസ്താoകോട്ട യു.ഐ. ടി യുടെ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു

ശാസ്താoകോട്ട യു.ഐ. ടി യുടെ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു

Advertisement

ശാസ്താoകോട്ട യു.ഐ. ടി യുടെ പുതിയ കെട്ടിടം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. കേരള സർവ്വകലാശാല സിന്റിക്കേറ്റ് അംഗങ്ങളായ അഡ്വ: മുരളീധരൻ, രാജീവ്, പിഎസ് ഗോപകുമാർ എന്നിവര്‍ സംസാരിച്ചു. കോളജിന് സൗജന്യമായി വസ്തു നൽകിയ പ്രവാസി വ്യവസായി കെ.ആർ .ജി പിള്ളയെ ആദരിച്ചു. പ്രിൻസിപ്പാൾ പ്രഫ: ലതാകുമാരി സ്വാഗതവും,അശ്വതി നന്ദിയും രേഖപ്പെടുത്തി.

കെട്ടിടം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്യരുതെന്ന് കേരള സര്‍വകലാശാല വിസി മോഹന്‍കുന്നുമ്മല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്യാനായി തയ്യാറെടുപ്പുകള്‍ നടത്തുകയും നിര്‍വഹിക്കുകയുമായിരുന്നു. ഇടതുപക്ഷത്തെ പ്രമുഖരായ പലരും പരിപാടിയില്‍ നിന്നും വിട്ടുനിന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here