Home News Breaking News 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രമുഖ ജ്യോത്സ്യൻ മുരാരി തന്ത്രി ഭരണിക്കാവിൽ പിടിയിൽ

16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രമുഖ ജ്യോത്സ്യൻ മുരാരി തന്ത്രി ഭരണിക്കാവിൽ പിടിയിൽ

Advertisement

ശാസ്താംകോട്ട: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രമുഖ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബു പിടിയിലായി.

ശാസ്താംകോട്ട ഭരണിക്കാവിലെ ഉദയ റോയൽ ടവർ എന്ന ലോഡ്ജിൽ നിന്നുമാണ് ഇന്ന് രാവിലെ 11 മണിയോടെ ശാസ്താംകോട്ട പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.


പീഡനശ്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തേടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു. ഭരണിക്കാവിലെ ലോഡ്ജിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് സംഘം ലോഡ്ജ് വളയുകയായിരുന്നു. യാതൊരു പ്രകോപനത്തിനും ഇട നൽകാതെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം.

Advertisement