ശാസ്താംകോട്ട . ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കണമെന്നും എംഎൽഎ യുടെ ഇരട്ടത്താപ്പ് അവസാനിപ്പി ക്കണമെന്നും ആവശ്യപ്പെട്ട് ഭരണിക്കാവ് ടൗണിലെ വ്യാപാരി കൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.
ഭരണിക്കാവ് ജംക്ഷ നിൽ ബസുകൾ നിർത്തി യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സൗകര്യം ഉറപ്പാക്കണമെന്നും പാർക്കിങ് ഒഴിവാക്കണമെന്നും കോവൂർ കുഞ്ഞുമോൻ എം എൽഎ അധ്യക്ഷനായ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു. എന്നാൽ ഇത് നടപ്പാക്കിയിട്ടില്ല. എംഎൽഎ അടക്കമുള്ള അധികാരികൾ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നു കേരള വ്യാപാ രി വ്യവസായി ഏകോപന സമി തി ഭരണിക്കാവ് യൂണിറ്റ് ആവശ്യപ്പെട്ടു.
ഇന്ന് നടക്കുന്ന കടയടപ്പ് സമരവും കഞ്ഞിവയ്‌പ് സമരവും പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും.


































