ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ മാലീത്തറ ഉന്നതിയിൽ മാനസിക ദൗർബല്യമുളള യുവാവിനെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.മാലീത്തറ ഉന്നതിയിൽ
രാമകൃഷ്ണന്റെ മകൻ സന്തോഷാണ് (35) മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്.സംഭവത്തിൽ പിതാവ് രാമകൃഷ്ണൻ (70), സഹോദരൻ സനൽ (37) എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.സന്തോഷ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മാതാപിതാക്കളെ അടക്കം ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നുവത്രേ.ശല്യം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പിതാവും സഹോദരനും പൊലീസിനു നൽകിയ മൊഴി.സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.കട്ടിലിൽ പിടിച്ചുകിടത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മൂന്ന് തവണ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു.തല പൊട്ടി രക്തം വാർന്നാണ് മരണം സംഭവിച്ചത് എന്നുപറയുന്നു.
തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിലേക്ക് നയിച്ചത്.








































