മൈനാഗപ്പള്ളി: മണ്ണൂർകാവ് ഭഗവതി ക്ഷേത്രത്തിൽ മകരപൊങ്കൽ ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണൂർക്കാവ് പൊങ്കാല നടന്നു.
ആയിരങ്ങളാണ് അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്.ശ്രീകോവിലിൽ നിന്നും
മേൽശാന്തി ഗോപൻ നമ്പൂതിരി രാവിലെ 6.30 ന് ഭണ്ഠാര അടുപ്പിൽ ദീപം കൊളുത്തിയതോടെ പൊങ്കാല ആരംഭിച്ചു.
സിനിമാതാരം നീനാ കുറുപ്പ് ഉത്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി
പ്രസിഡന്റ് രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ചാമവിള,വൈസ് പ്രസിഡന്റ് റ്റി. സുരേന്ദ്രൻ പിള്ള, ട്രഷറര്‍ വി.ആർ.സനിൽ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡി. ഗുരുദാസൻ,ഭരണ സമിതി അംഗങ്ങളായ ശ്രീശൈലം ശിവൻപിള്ള അഡ്വ.ആർ.പ്രകാശ് കുമാർ,അജി ശ്രീക്കുട്ടൻ,പ്രസാദ് മണ്ണൂർക്കാവ്,വി. രാജീവ്,രതീഷ് കാക്കര,ഉണ്ണി വിശ്വനാഥപിള്ള, ഉണ്ണി പ്രാർത്ഥന,സുരേഷ് മദനവിലാസം,ജയകൃഷ്ണൻ കാളിയേഴത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് 4 ന് താലപ്പൊലി ഘോഷയാത്ര, 8 ന് കൊല്ലം ചൈതന്യയുടെ നാടകം, അങ്കം ജയിക്കാൻ ഒരമ്മ,
നാളെ വൈകിട്ട് 5.30 ന് സോപാന സംഗീതം,6 ന് തിരുവമ്പാടി മേള പ്രമാണി ചെറുശ്ശേരി കുട്ടൻമാരാരും101 കലാകാരന്മാരും പങ്കെടുക്കുന്ന പാണ്ടിമേളം,9 ന് മേജർസെറ്റ് കഥകളി, കഥ:കുചേല വൃത്തം, ശ്രീരാമപട്ടാഭിഷേകം എന്നിവയും നടക്കും.
18 ന് രാവിലെ 5 ന് പുഷ്പാലങ്കാരം,6 ന് സോപാനസംഗീതം,3.30 ന് വർണ്ണ ശബളമായ കെട്ടുകാഴ്ച,7 ന് തിരു. എഴുന്നള്ളത്ത്, വലിയ കാണിക്ക, കുതിര കാണൽ,9 ന് കോട്ടയം മെഗാ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള,തുടർന്ന് ഗംഭീര വെടിക്കെട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.(ഫോട്ടോ: മണ്ണൂർക്കാവ് പൊങ്കാല സിനിമാതാരം നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.)






































