മൈനാഗപ്പള്ളി:മൈനാഗപ്പള്ളിയിൽ യുഡിഎഫിലെ പ്രമുഖരെല്ലം പരാജയത്തിൻ്റെ മധുരം നുണഞ്ഞപ്പോൾ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ് കരുത്ത് കാട്ടി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ്, വൈസ് പ്രസിഡൻ്റ് സേതുലക്ഷ്മി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റും നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ
വൈ.ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്ത് കടപ്പ ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന
ഡിസിസി ജനറൽ സെക്രട്ടറി രവി
മൈനാഗപ്പള്ളി തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.24 വാർഡുകൾ ഉൾപ്പെടുന്ന ഇവിടെ 7 സീറ്റുകൾ മാത്രമാണ് ഭരണമുന്നണിക്ക് ലഭിച്ചത്.12 സീറ്റുകൾ കരസ്ഥമാക്കി എൽഡിഎഫ് ശക്തമായ സാന്നിധ്യമായി.2 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഒരു സീറ്റ് പിഡിപിയും ഒരു സീറ്റ് എസ്ഡിപിഐയും ഒരു സീറ്റ് സ്വതന്ത്രയും പിടിച്ചെടുത്തു.



































