തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് ഇറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.തൃശൂർ രാമൻചിറ സ്വദേശി പാമ്പുങ്ങൽ വിനോദൻ (62 ) ആണ് മരിച്ചത്.രാവിലെ 10.45 ഓടെയായിരുന്നു സംഭവം.പോളിംഗ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.മല്ലിയാണ് ഭാര്യ.




































