കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പല ഇടങ്ങളില്‍ സംഘര്‍ഷം. മലപ്പുറം, പാലക്കാട്, പട്ടാമ്പി അടക്കം വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അനുവദിച്ച സമയത്തിന് ശേഷവും പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
കൊട്ടിക്കലാശത്തിനിടെ പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണുമരിച്ചു. തത്തപ്പിള്ളി സ്വദേശി അലി(70)ആണ് മരിച്ചത്. പെരുമ്പാവൂരില്‍ ആവേശം അതിര് കടന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തോപ്പുംപടിയിലും പൊലീസും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
Also Read:
കൊട്ടിക്കലാശത്തിന് പിന്നാലെ ഹരിപ്പാട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്ഐ. ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിനുശേഷം പിരിഞ്ഞുപോകുന്നതിനിടെ ഹരിപ്പാട്ട് എല്‍ഡിഎഫ്, യുഡിഎഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറില്‍ എസ്ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.
പാമ്പാടിയില്‍ നടന്ന കൊട്ടിക്കലാശത്തിനിടയില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ കയറിയതാണ് സംഘര്‍ഷത്തിനു കാരണം. ഇത് സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. കൊല്ലം ലിങ്ക് റോഡില്‍ കൊടിക്കലാശം കഴിഞ്ഞ് മടങ്ങവെ യുഡിഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു.
മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം അവസാനിപ്പിച്ച് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പാലക്കാട് നഗരത്തില്‍ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങുന്നതിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി. തരേക്കാട് വെച്ച് നടന്ന സംഘര്‍ഷത്തിലും പൊലീസ് ലാത്തി വീശുകയുണ്ടായി.































