ശാസ്താംകോട്ട: ആർ.എസ്. പി സംസ്ഥാന അസി. സെക്രട്ടറി പി. ടി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടവർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കും. സംസ്ഥാനത്തെ സർവനാശത്തിലേക്ക് നയിക്കുകയും സാമ്പത്തികമായി തകർക്കുകയും ചെയ്ത് വികസനത്തിൽ പിന്നോക്കം പോയ സംസ്ഥാനത്തെ വീണ്ടെടുക്കുവാനും അഴിമതി നിറഞ്ഞ ഭരണ സംവിധാനത്തെ തുടച്ചുനീക്കുവാനും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് സംസ്ഥാന താൽപര്യത്തിന് അനിവാര്യമായതിനാൽ യുഡിഎഫിനെശക്തി പ്പെടുത്തുവാൻ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായും കോട്ടയത്ത് ഇന്ന് 2 മണിക്ക് സംസ്ഥാന കൺവെൻഷൻ ചേരുവാൻ തീരുമാനിച്ചതായും പി.ടി ശ്രീകുമാർ അറിയിച്ചു. ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന കമ്മിറ്റിഅംഗം ഇടത്തറ ഷാജഹാൻ അധ്യക്ഷത വഹിച്ചു. അനിൽ പടപ്പക്കര, ബി കൃഷ്ണകുമാർ, ശ്രീരാജ് ചിറ്റക്കാട്ട്,അഞ്ജു പുഷ്പാകരൻ ,ദിനേശ് എന്നിവർ സംസാരിച്ചു




































